വിവാഹത്തെക്കുറിച്ചുള്ള പഴയ നിലപാട് മാറുന്നു?; ഐശ്വര്യ ലക്ഷ്മി ബോളിവുഡ് നടനുമായി പ്രണയത്തിൽ?, ഫോട്ടോ വൈറൽ!

മുപ്പത്തിനാലുകാരിയായ ഐശ്വര്യ ലക്ഷ്മി തെന്നിന്ത്യയിൽ തന്നെ അറിയപ്പെടുന്ന നായിക നടിയായി മാറി കഴിഞ്ഞു. പൊന്നിയൻ സെൽവനുശേഷമാണ് തമിഴ്, തെലുങ്ക് ഭാഷകളിൽ നടിക്ക് കൂടുതൽ സ്വീകാര്യത ലഭിച്ച് തുടങ്ങിയത്. ഒമ്പത് വർഷമായി തെന്നിന്ത്യൻ സിനിമയുടെ ഭാ​ഗമാണെങ്കിലും ​ഗോസിപ്പുകളിലൊന്നും നടി അധികം ചെന്ന് പെട്ടിട്ടില്ല. എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ സിനിമാപ്രേമികൾക്കിടയിൽ ചർച്ച വിഷയം ഐശ്വര്യ ലക്ഷ്മിയും ചില ഫോട്ടോകളുമാണ്.

Also Read
ഇൻസ്റ്റാഗ്രാം കൊളാബ് കൊണ്ടാണ് ജീവിച്ച് പോകുന്നത്, റീലുകൾ ആസ്വദിച്ച് ചെയ്യുന്നു, തള്ളയെന്ന് കമന്റ് വരുമ്പോൾ..!
ഇൻസ്റ്റാഗ്രാം കൊളാബ് കൊണ്ടാണ് ജീവിച്ച് പോകുന്നത്, റീലുകൾ ആസ്വദിച്ച് ചെയ്യുന്നു, തള്ളയെന്ന് കമന്റ് വരുമ്പോൾ..!

താരം ബോളിവുഡ് നടനും സംവിധായകനുമായ കയോസ് ഇറാനിയുമായി പ്രണയത്തിലാണെന്ന റിപ്പോർട്ടുകളാണ് റെഡ്ഡിറ്റിൽ അടക്കം പ്രചരിക്കുന്നത്. താരം ഇറാനിക്കൊപ്പം ചില ഫങ്ഷനുകളിലും പ്രത്യക്ഷപ്പെട്ട് തുടങ്ങി.

Aishwarya Lekshmi

ബോളിവുഡിലെ മുതിർന്ന നടനും കോമേഡിയനുമായ ബൊമൻ ഇറാനിയുടെ മകനുമാണ് കയോസ് ഇറാനി. ഇരുവരുമായി അടുത്ത ബന്ധമുള്ള വൃത്തങ്ങൾ പറയുന്നതനുസരിച്ച് കയോസും ഐശ്വര്യയും കുറച്ചുകാലമായി പ്രണയത്തിലാണ്. പതിയെ പതിയെ അവരുടെ ബന്ധം കൂടുതൽ ദൃഢമായ ഘട്ടത്തിലേക്ക് വളർന്നിരിക്കുന്നു. വ്യക്തി ജീവിതം ഇരുവരും സ്വകാര്യമായി സൂക്ഷിച്ചിട്ടുണ്ടെങ്കിലും അടുത്തറിയുന്നവർ പറയുന്നത് അവർ പരസ്പരം ഏറെ പ്രതിബദ്ധതയോടെയാണ് ഈ ബന്ധത്തെ കാണുന്നതെന്നാണ്.

റിപ്പോർട്ടുകൾ പ്രകാരം ഐശ്വര്യയെ തന്റെ അടുത്ത സുഹൃത്തുക്കൾക്കും ബോളിവുഡ് സുഹൃത്ത് വലയങ്ങൾക്കും കയോസ് ഇറാനി ഇതിനോടകം പരിചയപ്പെടുത്തി കഴിഞ്ഞു. ബന്ധത്തെ കുറിച്ച് പൂർണമായും ഉറപ്പായ ശേഷമാണ് അദ്ദേഹം കുടുംബാംഗങ്ങൾക്കും അടുത്ത സുഹൃത്തുക്കൾക്കും ഐശ്വര്യയെ പരിചയപ്പെടുത്തിയതെന്നും ബോളിവുഡ് സിനിമാ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Recommended For You
വളരെ മോശമാണ് അവരുടെ ഭാഷ! നിയമപരമായി നേരിടണം! ദയ സുജിത്തിനോട് പറയാനുള്ളതിനെക്കുറിച്ച് ഭാഗ്യലക്ഷ്മി
വളരെ മോശമാണ് അവരുടെ ഭാഷ! നിയമപരമായി നേരിടണം! ദയ സുജിത്തിനോട് പറയാനുള്ളതിനെക്കുറിച്ച് ഭാഗ്യലക്ഷ്മി

ഐശ്വര്യയുടെ കുടുംബാംഗങ്ങളേയും അടുത്ത സുഹൃത്തുക്കളെയും കയോസ് ഇതിനോടകം കണ്ടുമുട്ടിയതായും ഇത് ബന്ധം കൂടുതൽ ഗൗരവമുള്ള ഘട്ടത്തിലെത്തിയെന്ന സൂചനയായും വിലയിരുത്തപ്പെടുന്നു. ഇരുവരുടെയും കുടുംബങ്ങൾ ഈ ബന്ധത്തെ പിന്തുണയ്ക്കുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. അടുത്തിടെ നടന്ന അകാൻഷ രഞ്ജന്റെ വിവാഹ ചടങ്ങിൽ ഇരുവരും ഒരുമിച്ചെത്തിയതോടെ പ്രണയ അഭ്യൂഹങ്ങൾ കൂടുതൽ ശക്തമായി.

ചടങ്ങിലുടനീളം ഇരുവരും ഒരുമിച്ചാണ് സമയം ചെലവഴിച്ചതെന്നാണ് റിപ്പോർട്ടുകൾ. ചടങ്ങിൽ നിന്നുള്ള ഇവരുടെ ഫോട്ടോകളും പുറത്ത് വന്നിട്ടുണ്ട്. വിവാഹ ചടങ്ങിലെ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട ജോഡികളിലൊന്നായി ഇവർ മാറിയതായും റിപ്പോർട്ടുകൾ പറയുന്നു. വ്യക്തിപരമായ ബന്ധത്തിനൊപ്പം പ്രൊഫഷണൽ തലത്തിലും ഇരുവരും ഒന്നിക്കുമെന്ന അഭ്യൂഹങ്ങളും സിനിമാലോകത്ത് പ്രചരിക്കുന്നുണ്ട്.

Aishwarya Lekshmi

കയോസ് ഇറാനിയുടെ വരാനിരിക്കുന്ന ഒരു ചിത്രത്തിൽ ഐശ്വര്യ ലക്ഷ്മി അഭിനയിച്ചേക്കുമെന്നാണ് സൂചനകൾ. എന്നാൽ ഇതുസംബന്ധിച്ച് ഇരുവരുടെയും ഭാഗത്തുനിന്ന് ഔദ്യോഗിക സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല. കയോസോ ഐശ്വര്യയോ ഇതുവരെ പ്രണയ അഭ്യൂഹങ്ങളോട് പൊതുവേദിയിൽ പ്രതികരിച്ചിട്ടില്ല. അതേസമയം അടുത്തിടെ നൽകിയ അഭിമുഖത്തിൽ വിവാഹം വേണ്ടെന്ന തീരുമാനം പുനരാലോചിക്കും എന്ന് ഐശ്വര്യ ലക്ഷ്മി പറഞ്ഞിരുന്നു.

പ്രണയത്തിലായതുകൊണ്ടാണോ നടി അങ്ങനെ പറഞ്ഞതെന്ന സംശയവും ആരാധകർക്കുണ്ട്. പാരന്റ്‌സ് ആഗ്രഹിക്കുന്നത് പോലെ പലതും ചെയ്തു എന്നതിനൊപ്പം തന്നെ അവര്‍ ഒരുപാട് എതിര്‍ക്കുന്ന കാര്യങ്ങളും ഞാന്‍ ദിവസേനെ ചെയ്യാറുണ്ട്. അവര്‍ക്ക് തലവേദനയുണ്ടാക്കുന്ന ഓരോ കാര്യങ്ങളും ചെയ്യുന്നത് സ്ഥിരമാണ്. പക്ഷെ ഇന്നും ഒരു വിവാഹ ബന്ധം നിലനില്‍ക്കാന്‍ ഒരുപാട് പ്രശ്‌നങ്ങള്‍ നേരിടേണ്ടതുണ്ടെന്ന് ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്നു.

You May Also Like
ബിൻസി ഒരുപാട് ഉപദ്രവിച്ചു, ആശുപത്രിയിൽ കൊണ്ടുപോകാൻ ആരുമില്ല, സ്നേഹം വീഡിയോയ്ക്ക് വേണ്ടി; താരത്തിന്റെ സഹോദരി!
ബിൻസി ഒരുപാട് ഉപദ്രവിച്ചു, ആശുപത്രിയിൽ കൊണ്ടുപോകാൻ ആരുമില്ല, സ്നേഹം വീഡിയോയ്ക്ക് വേണ്ടി; താരത്തിന്റെ സഹോദരി!

പക്ഷെ സത്യസന്ധമായി പറഞ്ഞാല്‍ ഗാട്ട ഗുസ്തി 2 എന്ന സിനിമ ചെയ്യുമ്പോള്‍ ഒരു കുട്ടി വേണം എന്ന ആഗ്രഹം എനിക്കുണ്ടായി. കാരണം ആ സിനിമയില്‍ ഞാന്‍ ഒരു കുട്ടിയുടെ അമ്മയായിട്ടാണ് അഭിനയിക്കുന്നത്. ആ കുട്ടിയുമായുള്ള ബന്ധം ഞാന്‍ ശരിക്കും ആസ്വദിച്ചിരുന്നു. അതുവരെ എനിക്കൊരു കൊച്ചു കുട്ടിയുമായുള്ള ഇന്‍ട്രാക്ഷന്‍ ഇത്രയടുത്ത് ഉണ്ടായിരുന്നില്ല.

ഒരു അമ്മയായി അഭിനയിക്കുമ്പോള്‍ എന്നിലൊരു അമ്മയുണ്ട് എന്ന് ഞാന്‍ അറിഞ്ഞു ഒരു അമ്മയാവണം എന്ന ആഗ്രഹവുമുണ്ടായി. ആ ഒരു വികാരം എനിക്കുണ്ടായപ്പോള്‍ നേരത്തെ വിവാഹത്തെ കുറിച്ച് ഞാന്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ എല്ലാം ഞാന്‍ വീണ്ടും ചിന്തിച്ചു എന്നാണ് ഐശ്വര്യ ലക്ഷ്മി പറഞ്ഞത്.

Read more about: aishwarya lekshmi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X