ഇൻസ്റ്റാഗ്രാം കൊളാബ് കൊണ്ടാണ് ജീവിച്ച് പോകുന്നത്, റീലുകൾ ആസ്വദിച്ച് ചെയ്യുന്നു, തള്ളയെന്ന് കമന്റ് വരുമ്പോൾ..!

ഒരിടവേളയ്ക്കുശേഷം സിനിമയിൽ നല്ലൊരു വേഷം ചെയ്യാൻ സാധിച്ചതിന്റെ നിർവൃതിയിലാണ് നടി ബീന ആന്റണി. ഒട്ടേറെ മലയാള സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും സീരിയലിലേക്ക് പോയശേഷം സിനിമയിൽ നിന്നും അവസരങ്ങൾ താരത്തിന് ലഭിക്കാറില്ലായിരുന്നു. വർഷങ്ങൾക്ക് ശേഷം ബാലൻ ദി ബോയ് എന്ന ചിത്രത്തിലൂടെയാണ് വീണ്ടും മലയാള സിനിമയിലേക്ക് ബീന ആന്റണി തിരികെ എത്തിയിരിക്കുന്നത്.

Also Read
ബിൻസി ഒരുപാട് ഉപദ്രവിച്ചു, ആശുപത്രിയിൽ കൊണ്ടുപോകാൻ ആരുമില്ല, സ്നേഹം വീഡിയോയ്ക്ക് വേണ്ടി; താരത്തിന്റെ സഹോദരി!
ബിൻസി ഒരുപാട് ഉപദ്രവിച്ചു, ആശുപത്രിയിൽ കൊണ്ടുപോകാൻ ആരുമില്ല, സ്നേഹം വീഡിയോയ്ക്ക് വേണ്ടി; താരത്തിന്റെ സഹോദരി!

ചിത്രത്തിൽ നടി അവതരിപ്പിച്ച ഷംനാത്ത എന്ന കഥാപാത്രത്തിന് വ‌ലിയ സ്വീകാര്യതയും ലഭിച്ചിരുന്നു. സോഷ്യൽമീഡിയയിലും ആക്ടീവായ താരം അടുത്തിടെ നൽകിയൊരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് ശ്ര​​ദ്ധിക്കപ്പെടുന്നത്. ഇൻസ്റ്റ​ഗ്രാമിൽ വളരെ ആക്ടീവായി നിൽക്കാനുള്ള കാരണമാണ് താരം പങ്കുവെയ്ക്കുന്നത്. ബീന മകനും ഭർത്താവിനുമൊപ്പം ചെയ്യുന്ന റീലുകളെല്ലാം വൈറലാകാറുണ്ട്.

Beena Antony

ഇൻസ്റ്റ​ഗ്രാമിന് വേണ്ടി താൻ എല്ലാം ​ആ​ഗ്രഹിച്ചാണ് ചെയ്യുന്നതെന്നും നല്ലൊരു വരുമാന മാർ​ഗം കൂടിയായി സോഷ്യൽമീഡിയ പേജുകൾ മാറിയിട്ടുണ്ടെന്നും ബീന ആന്റണി പറയുന്നു. മൗനരാ​ഗം സീരിയൽ ചെയ്യുന്ന സമയത്താണ് ഞാൻ ഇൻസ്റ്റ​ഗ്രാം ഓപ്പൺ ചെയ്തത്. ഇൻസ്റ്റ​ഗ്രാം ഞാൻ ശരിക്കും എക്സ്പ്ലോർ ചെയ്യുന്നുണ്ട്. അക്കൗണ്ട് തുടങ്ങിയ സമയത്ത് എനിക്ക് ഭ്രാന്തായിരുന്നു. വീട്ടിൽ നിന്നും മനുവും കൊച്ചുമൊക്കെ കളിയാക്കുമായിരുന്നു.

അവൾക്ക് ഭ്രാന്താണ് എപ്പോൾ നോക്കിയാലും ഇൻസ്റ്റയിലാണ് വീഡിയോ ഇടലാണ് എന്നാണ് അവർ പറയാറ്. പക്ഷെ ഞാൻ പറയുകയാണെങ്കിൽ ഇൻസ്റ്റ​ഗ്രാം എനിക്ക് ഭയങ്കരമായി ​ഗുണം ചെയ്തു. വർക്കില്ലാത്ത സമയത്ത് ഞാൻ ഇൻസ്റ്റയിൽ നിന്നും കിട്ടുന്ന കൊളാബ് കൊണ്ടാണ് ജീവിച്ച് പോകുന്നത്. വലിയ രീതിയിൽ എനിക്ക് സഹായമായിട്ടുണ്ട് ഇൻസ്റ്റ​ഗ്രാം തുടങ്ങിയത്.

Recommended For You
പിറന്നാളിനെ കുഞ്ഞിനെ എടുത്താൽ അവർ തിരിച്ച് തരില്ല, ഞാൻ കാറിന്റെ മുൻസീറ്റിലേ ഇരിക്കൂ, കാരണം: ദിയ കൃഷ്ണ
പിറന്നാളിനെ കുഞ്ഞിനെ എടുത്താൽ അവർ തിരിച്ച് തരില്ല, ഞാൻ കാറിന്റെ മുൻസീറ്റിലേ ഇരിക്കൂ, കാരണം: ദിയ കൃഷ്ണ

ഇൻസ്റ്റ​ഗ്രാമിലൂടെ എനിക്ക് കിട്ടിയ പബ്ലിസിറ്റിയും ഫോളോവേഴ്സും കാരണം ഒത്തിരി കോളാബ് വർക്കുകളും പെയ്ഡ് പ്രെമോഷൻസും ലഭിക്കുന്നുണ്ട്. അതിലൂടെ ഒത്തിരി കാശ് കിട്ടുന്നുമുണ്ട്. അതൊരു വലിയ കാര്യമാണ് എന്നെ സംബന്ധിച്ചിടത്തോളം. ഞാൻ ഫെയ്സ്ബുക്കിൽ അത്ര ആക്ടീവല്ല. യുട്യൂബ് ചാനലും ഞാൻ വിട്ടു. എനിക്ക് ഇപ്പോൾ മുഴുവൻ ക്രെയ്സും ഇൻസ്റ്റ​ഗ്രാമിനോടാണ്. റീലുകളും മറ്റും ചെയ്യുന്നത് ഞാൻ ഒരുപാട് ആസ്വദിച്ചാണ് ചെയ്യുന്നത്.

ആളുകൾ തള്ള എന്നൊക്കെ പറഞ്ഞ് കളിയാക്കും. തള്ള എന്നൊക്കെ പറഞ്ഞ് കമന്റ് വരും. ആരെങ്കിലും എന്നെ തള്ളയെന്ന് വിളിച്ച് കമന്റിട്ടൂവെന്ന് കരുതൂ. ഉടൻ തന്നെ അവർക്കുള്ള മറുപടിയായി ആയിരം കമന്റുകൾ വരും. തള്ളയാണെങ്കിൽ എന്താടാ കുഴപ്പം?, തള്ളയ്ക്ക് എന്താടാ ഡാൻസ് ചെയ്തൂടേ?.

Beena Antony

നിന്റെ വീട്ടിൽ തള്ളയില്ലേ എന്നൊക്കെയാണ് മറുപടി കമന്റുകൾ. എന്തൊരു സപ്പോർട്ടെന്ന് അറിയാമോ?. അല്ല ഞാൻ ചോദിക്കട്ടേ... എന്താണ് തള്ളയ്ക്ക് ഇതൊക്കെ ചെയ്തൂടേ? എന്താ പ്രശ്നം? എന്നും ബീന ആന്റണി ചോദിക്കുന്നു. മകൻ ആരോമലാണ് ബീനയെ ഇൻസ്റ്റ​​ഗ്രാമുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പ്രാവീണ്യമുള്ളവളാക്കിയത്. രണ്ടര ലക്ഷത്തിന് മുകളിൽ ഫോളോവേഴ്സ് ഉള്ളതാണ് ബീന ആന്റണിയുടെ ഇൻസ്റ്റ​ഗ്രാം അക്കൗണ്ട്.

കൂടാതെ ഓൺലൈൻ ക്ലോത്തിങ് ബ്രാന്റും ബീന ആന്റണിയ്ക്കുണ്ട്. ഒരു കാര്യത്തിൽ ഞാനിപ്പോൾ ഭയങ്കരമായിട്ട് വിശ്വസിക്കുകയാണ്... സമയം. ഏതൊരു മനുഷ്യനും സമയം എന്ന് പറയുന്ന ഒരു സംഭവമുണ്ട്. നമുക്കിനി എത്ര കഴിവുണ്ട് എന്ന് വിചാരിച്ചിട്ടും കാര്യമില്ല. അല്ലെങ്കിൽ ഞാനൊരുപാട് കാശുള്ള കോടീശ്വരിയായിട്ടും കാര്യമില്ല. എനിക്കുള്ളിൽ വലിയ കഴിവുണ്ടായിട്ടും കാര്യമില്ല.

You May Also Like
എന്റെ കൊച്ചിനെ പറഞ്ഞാല്‍ എല്ലാത്തിനേയും പൂട്ടും! വല്ലവരുടെയും ജീവിതം വിറ്റ് കാശാക്കുന്നവര്‍: മഞ്ജു പിള്ള
എന്റെ കൊച്ചിനെ പറഞ്ഞാല്‍ എല്ലാത്തിനേയും പൂട്ടും! വല്ലവരുടെയും ജീവിതം വിറ്റ് കാശാക്കുന്നവര്‍: മഞ്ജു പിള്ള

ഇതിനെല്ലാത്തിനും മുകളിൽ സമയം എന്ന് പറയുന്ന ഒന്നുണ്ട്. ​ഗണപതിയ്ക്ക് എന്നെ വിളിക്കാൻ തോന്നിയത് എന്തുകൊണ്ടാണ്. ആ സമയമാണ്. ആ സമയത്ത് എന്നെ വിളിക്കാൻ തോന്നിയത് കൊണ്ടല്ലേ. അല്ലെങ്കിൽ വേറെ ആരെങ്കിലും ചെയ്ത് പോകും ആ കാരക്ടർ എന്നാണ് വീണ്ടും സിനിമയിൽ തിരിച്ചെത്തിയ സന്തോഷം പങ്കിട്ട് ബീന ആന്റണി പറഞ്ഞത്.

Read more about: Beena Antony
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X