പിറന്നാളിനെ കുഞ്ഞിനെ എടുത്താൽ അവർ തിരിച്ച് തരില്ല, ഞാൻ കാറിന്റെ മുൻസീറ്റിലേ ഇരിക്കൂ, കാരണം: ദിയ കൃഷ്ണ
സോഷ്യൽ മീഡിയ മുഴുവനും ഇൻഫ്ലുവൻസർ ദിയ കൃഷ്ണയ്ക്ക് നേരെയുള്ള വിമർശനങ്ങളാണ്. മകൻ ഓമിയുടെ പിറന്നാൾ ദിന ആഘോഷത്തിൽ ഭർത്താവിന്റെ വീട്ടുകാരെ ഉൾപ്പെടുത്തിയില്ല എന്നതാണ് പ്രധാന വിമർശനം. ദിയയുടെ വീട്ടുകാർ ഒരുക്കിയ സർപ്രെെസ് പിറന്നാൾ ആഘോഷമായിരുന്നു ഇത്. ഇതിന് മുമ്പ് ദിയയും അശ്വിനും വിദേശത്ത് പോയി പിറന്നാൾ ആഘോഷിച്ചിരുന്നു. ഓമിയുടെ പിറന്നാൾ എല്ലാവരെയും വിളിച്ച് നടത്തേണ്ടെന്ന് ദിയ നേരത്തെ തീരുമാനിച്ചതാണ്. ഇതേക്കുറിച്ച് വ്ലോഗിൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
നാട്ടിൽ വെറുതെ ഹോട്ടൽ റൂമെടുത്ത് വെറുതെ പെെസ ചെലവാക്കി കുറേ പേരെ വിളിക്കണം. അവർ വന്ന് കൊച്ചിനെ എടുത്തോണ്ട് പോകുന്നു, തിരിച്ച് തരുന്നില്ല എന്ന സാഹചര്യം വേണ്ടെന്ന് കരുതി. കുഞ്ഞിനിത് ഓർമയൊന്നും കാണില്ലല്ലോ. വെറുതെ ഒരു അലമ്പ് വേണ്ടെന്ന് വെച്ചു. ഞാൻ പാർട്ടികൾ ഹോസ്റ്റ് ചെയ്യുന്ന ആളല്ല. എനിക്കത് പറ്റാറില്ല. ഏറ്റാൽ ചെയ്യും. അശ്വിനായാലും അത് താൽപര്യമില്ല. അശ്വിനും പ്രെെവറ്റായി നമ്മൾ മൂന്ന് പേരും മതി എന്നാണ്. കുഞ്ഞ് കുറച്ച് വലുതായിട്ട് ഓർമ വെക്കുന്ന പ്രായമായാൽ പിറന്നാൾ ആഘോഷം നടത്താം. ഇപ്പോൾ അവനൊന്നും ഓർമയുണ്ടാകില്ലെന്നും ദിയ കൃഷ്ണ പറഞ്ഞു. ഇതിലും ദിയക്ക് വിമർശനമുണ്ട്.

ദിയ, ഞാൻ സ്ഥിരമായി കമൻറ് ഇടുന്ന ഒരു വ്യക്തി അല്ല. എന്നാലും ഇത് പറയാതെ വയ്യ .തനിക്കും വളർന്നു വരുന്നത് ഒരു ആൺകുട്ടി ആണെന്ന് ഒരിക്കലും മറന്നു പോകരുത്. നാളെ അവൻ നിങ്ങളെ മാറ്റി നിർത്തി അവൻ്റെ കുട്ടിയുടെ ബർത്ത്ഡേ പാർട്ടി നടത്തിയാൽ നിങ്ങൾക്ക് എങ്ങനെ ഉണ്ടാവും? താൻ തന്നെ പറഞ്ഞല്ലോ അവൻ വേറെ ഒരാളെ അമ്മ എന്ന് വിളിക്കുന്നത് പോലും സഹിക്കാൻ പറ്റില്ലെന്ന്. അതേപോലെ ഒരു അമ്മയുടെ മകൻ അല്ലെടോ അശ്വിനും . കർമ തിരികെ ലഭിക്കാതെ ഇരിക്കട്ടെ എന്നാണ് ഒരു കമന്റ്. കാറിൽ എപ്പോഴും അശ്വിൻ പിൻസീറ്റിൽ ഇരുത്തിക്കുന്നതിനെക്കുറിച്ചും ദിയ സംസാരിക്കുന്നുണ്ട്.
കുറേപ്പേർ ഇപ്പോഴും ചോദിക്കും, എന്തിനാണ് അശ്വിൻ ബാക്കിലിരിക്കുന്നത് എന്ന്. അഞ്ജലിയുടെ വ്ലോഗിനകത്ത് ദിയ ബാക്കിലിരുന്ന് എന്നും പറഞ്ഞു. അശ്വിന്റെ കയ്യിലായിരുന്നു കുഞ്ഞ്. അവൻ എന്റെ കയ്യിലോട്ട് വരുന്നില്ലായിരുന്നു. കൊച്ചിനെയും കൊണ്ട് ഇരുന്നാൽ വധുവായ അഞ്ജലിയുടെ മുല്ലപ്പൂ ഇവൻ പിടിച്ചെടുത്ത് തിന്ന് കളയും. അതുകൊണ്ടാണ് ഞാനിവനെ മുന്നിൽ തന്നെ ഇരുത്തി ഞാൻ അഡ്ജസ്റ്റ് ചെയ്ത് ബാക്കിലിരുന്നത്. ഞാൻ ഏത് വണ്ടിയായാലും മുന്നിലേ ഇരിക്കൂ. അച്ഛനും അമ്മയ്ക്കും എന്നേക്കാൾ മോഷൻ സിക്നെസ്
ഉള്ളവരാണ്. അതുകൊണ്ടാണ് ഞാനവരെ ഇരിക്കാൻ സമ്മതിക്കുന്നത്. എന്നേക്കാൾ പ്രായവും ഉണ്ടല്ലോ. അവർ ഛർദിക്കേണ്ടെന്ന് കരുതിയാണ്. ഞങ്ങൾ എവിടെയെങ്കിലും ട്രിപ്പ് പോകുമ്പോൾ ഇടയ്ക്കിടയ്ക്ക് അച്ഛനും അമ്മയും മാറിത്തരും. മുഴുവൻ കുടുംബത്തിനും മോഷൻ സിക്നെസ് ആണ്. അഹാനയ്ക്കും ഹൻസികയ്ക്കുമാണ് അധികം പ്രശ്നമില്ലാത്തത്. അശ്വിനും മോഷൻ സിക്നെസ് ഉണ്ട്. പക്ഷെ എന്റെ അത്രയും പ്രശ്നമില്ല എന്നാണ് ദിയ കൃഷ്ണ പറഞ്ഞത്.


Click it and Unblock the Notifications
