twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഇഷ്ടമല്ലെന്ന് പറഞ്ഞ ശ്രീവിദ്യ മതില്‍ എടുത്ത് ചാടി! ആദ്യ ഡേറ്റോടെ പ്രണയം വേണ്ടെന്ന് വച്ചുവെന്ന് രാഹുല്‍

    |

    ഈയ്യടുത്താണ് കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയായ ശ്രീവിദ്യ മുല്ലശ്ശേരിയുടെ വിവാഹ നിശ്ചയം കഴിഞ്ഞത്. സംവിധായകനായ രാഹുല്‍ രാമചന്ദ്രനാണ് താരത്തെ വിവാഹം കഴിക്കാന്‍ പോകുന്നത്. പിന്നാലെ ഇരുവരും ഒരുമിച്ചുള്ള അഭിമുഖങ്ങളൊക്കെ ശ്രദ്ധ നേടുന്നുണ്ട്. ഇപ്പോഴിതാ ജിഞ്ചര്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തങ്ങളുടെ ആദ്യ കൂടിക്കാഴ്ചയെക്കുറിച്ച് മനസ് തുറക്കുകയാണ് ശ്രീവിദ്യയും രാഹുലും.

    Also Read: ശ്രീദേവി ഭയന്നത് പോലെ തന്നെ സംഭവിക്കുന്നു; 'നടി ഉണ്ടായിരുന്നെങ്കിൽ‌ മക്കൾക്ക് ഈ സ്ഥിതി വരില്ലായിരുന്നു'Also Read: ശ്രീദേവി ഭയന്നത് പോലെ തന്നെ സംഭവിക്കുന്നു; 'നടി ഉണ്ടായിരുന്നെങ്കിൽ‌ മക്കൾക്ക് ഈ സ്ഥിതി വരില്ലായിരുന്നു'

    കാണാന്‍ തീരുമാനിച്ചു. ഞാന്‍ വയനാട്ടില്‍ നിന്നുമാണ് വരുന്നത്. ഇവര്‍ കോഴിക്കോടു നിന്നും വരുന്നു. ഇവന് വയ്യായിരുന്നു. ഹാങ് ഓവര്‍ ആയിരുന്നു. രാത്രി എട്ട് മണിക്കാണ് കാണാന്‍ തീരുമാനിക്കുന്നത്. ഞാനൊരു സ്ട്രീറ്റ് ലൈറ്റിന്റെ താഴെ നില്‍ക്കുകയാണ്. ഒറ്റയ്ക്കാണ്. പക്ഷെ എന്റെ പിന്നിലായി ഇരുട്ടത്ത് എന്റെ അഞ്ചാറ് സുഹൃത്തുക്കളുണ്ടായിരുന്നു. എനിക്ക് ഇരുട്ട് പേടിയാണ്. ഇവന്‍ കാറ് സ്ലോ മോഷനില്‍ കൊണ്ടു നിര്‍ത്തി. ഞാന്‍ കയറി.

    സ്‌പെല്ലിംഗ് മിസ്റ്റേക്ക്

    ഞാന്‍ തുടര്‍ച്ചയായി സംസാരിച്ചു കൊണ്ടിരിക്കുകയാണ്. ഇവന്‍ മിണ്ടുന്നില്ല. ഞാന്‍ ഫോണിലൂടെ അറിഞ്ഞ ആളേയല്ല. നന്നായി സംസാരിക്കുന്ന ആളാണ്. പക്ഷെ മിണ്ടുന്നില്ല. എനിക്ക് ബോറടിച്ചുവെന്നാണ് ശ്രീവിദ്യ പറയുന്നത്. സംസാരിക്കാതിരുന്നത് ഹാങ് ഓവറും ക്ഷീണവും കാരണമാണെന്നാണ് രാഹുല്‍ പറയുന്നത്. പിന്നെ ഞാന്‍ ഫോണിലൂടെ സംസാരിച്ച ആളല്ല. കിലുക്കത്തിലെ രേവതി ചേച്ചിയെ പോലെ എവിടെയോ എന്തോ ഒരു സ്‌പെല്ലിംഗ് മിസ്റ്റേക്ക്. സംസാരിക്കുമ്പോള്‍ എന്തൊക്കയോ പ്രശ്‌നങ്ങള്‍ തോന്നിയെന്നും രാഹുല്‍ പറയുന്നു.

    Also Read: 'നിങ്ങളോട് ഒരുപാട് ബഹുമാനം തോന്നുന്നു, ഇതൊരു പുണ്യപ്രവൃത്തിയാണ്'; കുടുംബത്തോടൊപ്പം ക്ഷേത്ര സന്നിധിയിൽ‌ ബഷീർ!Also Read: 'നിങ്ങളോട് ഒരുപാട് ബഹുമാനം തോന്നുന്നു, ഇതൊരു പുണ്യപ്രവൃത്തിയാണ്'; കുടുംബത്തോടൊപ്പം ക്ഷേത്ര സന്നിധിയിൽ‌ ബഷീർ!

    പക്വത

    പരസ്പര ബന്ധമില്ലാതെ സംസാരിക്കുക, ഒരു വിഷയത്തില്‍ മറ്റൊന്നിലേക്ക് തെന്നി മാറുക. എന്റെ എക്‌സുകളെ നോക്കുകയാണെങ്കില്‍ എല്ലാവരും വളരെ പക്വതയുള്ളവരാണ്. എന്നിട്ടാണിതിങ്ങനെ. ഞാന്‍ അതിന്റെ ഒരിതിലങ്ങനെ പോവുകയാണ്. ഞാന്‍ എറണാകുളത്ത് വന്നതേയുള്ളൂ. വഴിയൊന്നും അറിയില്ല. എവിടെ പോകണമെങ്കിലും ഗൂഗിള്‍ മാപ്പ് ഇട്ടിട്ടേ പോകാറുള്ളൂ. ഞാന്‍ ഇദ്ദേഹത്തോട് എവിടെയാണ് പോവുക എന്ന് ചോദിച്ചു. നമുക്ക് ക്യൂന്‍സ് വാക്ക് വേയില്‍ പോകാമെന്ന് പറഞ്ഞുവെന്നും രാഹുല്‍ പറയുന്നു.

    പള്ളി രണ്ട് വട്ടം കണ്ടു


    ഞാനും കേട്ടിട്ടേയുള്ളൂവെന്നാണ് ശ്രീവിദ്യ പറയുന്നത്. വഴിയറിയാമോ എന്ന് ചോദിച്ചപ്പോള്‍ അതൊക്കെ അറിയാം എന്നാണ് ശ്രീവിദ്യ പറഞ്ഞത്. ഗൂഗിള്‍ മാപ്പ് ഇടണമോ എന്ന് ചോദിച്ചപ്പോള്‍ അതൊക്കെ മോശമല്ലേ എന്നാണ് പറഞ്ഞത്. വണ്ടി പോകുന്നു. ലെഫ്റ്റ്, റൈറ്റ്, സ്‌ട്രെയ്റ്റ്, ലെഫ്റ്റ്, റൈറ്റ് എന്ന് പറഞ്ഞു കൊണ്ടിരിക്കുന്നു. ഇതിനിടെ ഇടപ്പള്ളി പള്ളി രണ്ട് വട്ടം കണ്ടു. മൂന്നാമത്തെ വട്ടമാണ് ഞാന്‍ തിരിച്ചറിയുന്നത് നമ്മള്‍ ഒരു ഇട്ടാവട്ടത്തില്‍ കിടന്ന് കറങ്ങുകയാണ്. എന്നിട്ട് ക്യൂന്‍സ് വാക്ക് വേ എന്ന് പറഞ്ഞ് പനമ്പള്ളിയിലെ വാക്ക് വേയില്‍ കൊണ്ടു പോയെന്നും രാഹുല്‍ പറയുന്നു.

     ചലപില ചലപില

    പുള്ളിക്കാരിയ്ക്ക് കൊടുക്കാനായി ഞാന്‍ കോഴിക്കോടു നിന്നും ഒരു റെയര്‍ പെര്‍ഫ്യൂം ഒക്കെ കൊണ്ടു വന്നിരുന്നു. ഗിഫ്റ്റ് കൊടുക്കാനായി പുറത്തു നിന്നും വരുത്തിച്ചതാണ്, ആദ്യമായി കാണുമ്പോള്‍ കൊടുക്കാന്‍. ഇവളുടെ സ്വഭാവം കണ്ടതോടെ എനിക്ക് പറ്റുന്നില്ല. ഒരിക്കലും മാച്ചാകാത്തയാള്‍. കിട്ടിയ ഗ്യാപ്പില്‍ ഞാന്‍ ഗിഫ്റ്റ് പതിയെ എടുത്ത് സീറ്റിന്റെ അടിയിലേക്ക് ഇട്ടു. ഗിഫ്റ്റ് എവിടെ എന്ന് ചോദിച്ചപ്പോള്‍ അയ്യോ മറന്നുപോയി. എന്തിനാണ് അത് വെറുതെ കാണുന്നതെന്ന് കരുതിയെന്നാണ് രാഹുല്‍ പറയുന്നത്.

    ആദ്യമായിട്ട് കാണുന്നയാളാണ്. അപ്പോള്‍ ക്ഷമ വേണ്ടേ? എവിടെ പോകുന്നുവെന്നതല്ല എത്ര നേരം ഒരുമിച്ച് ചെലവിടുന്നതിലല്ലേ കാര്യമെന്നണ് ശ്രീവിദ്യ പറയുന്നത്. പുള്ളിക്കാരി ഭയങ്കര ഇറിറ്റേറ്റിംഗാണ്. ചലപില ചലപില എന്ന് സംസാരിച്ചു കൊണ്ടിരിക്കും. അതും ഒരു ബന്ധവുമില്ലാത്ത കാര്യങ്ങള്‍. മൊത്തത്തില്‍ ആ വൈബ് അങ്ങ് സിങ്കായില്ല. തിരിച്ചു പോകാമെന്ന് പറഞ്ഞുവെന്നും രാഹുല്‍ പറയുന്നു.

    മതില്‍ എടുത്ത് ചാടി

    തിരിച്ച് വണ്ടി അതേ ലൈറ്റിന്റെ താഴെ കൊണ്ടു വന്ന് നിര്‍ത്തി. പറയുന്നതില്‍ ക്ഷമിക്കണം എനിക്ക് നിങ്ങളെ ഇഷ്ടമല്ല എന്ന് ഞാന്‍ പറഞ്ഞുവെന്നാണ് ശ്രീവിദ്യ പറയുന്നത്. എനിക്ക് സന്തോഷമായി. വൈദ്യം കല്‍പ്പിച്ചതും പാല് രോഗി ഇച്ഛിച്ചതും പാല് എന്ന അവസ്ഥയായെന്ന് രാഹുലും പറയുന്നു ഞാന്‍ ഇങ്ങനത്തെ ആളെയല്ല പ്രതീക്ഷിക്കുന്നത്. സോറി എന്ന് പറഞ്ഞ് ഞാന്‍ ഇറങ്ങിയെന്ന് ശ്രീവിദ്യ പറയുന്നു. വണ്ടിയുടെ വെളിച്ചത്തില്‍ ഞാന്‍ കാണുന്നത് പുള്ളിക്കാരി 60-80 സ്പീഡില്‍ ഓടുകയാണ്. ഓടിപ്പോയിട്ട് ഒരു മതില്‍ എടുത്ത് ചാടി. സലീം കുമാര്‍ മീശമാധവനില്‍ ചാടുന്നത് പോലെ. പടേന്ന് ഒരു ശബ്ദം എന്നാണ് രാഹുല്‍ ഓര്‍ക്കുന്നത്.

    അപ്പോള്‍ ഞാന്‍ ഉറപ്പിച്ചു എന്തോ പ്രശ്‌നമുണ്ടെന്ന്. സത്യത്തില്‍ ഇരുട്ട് പേടിയാണ്. അത് പിന്നീടാണ് അറിയുന്നത്. ഇതിന് ശേഷം പിന്നെ ഒളിച്ചു നടക്കുകയായിരുന്നു. മെസേജും വിളിയുമൊന്നുമില്ല. പിന്നെ എവിടെയോ വച്ച് കണ്ടപ്പോള്‍ സംസാരിച്ചു. പതിയെ വീണ്ടും സംസാരിച്ചു തുടങ്ങി. ഇതിനിടെ പുള്ളിക്കാരി കൈ ഒടിഞ്ഞ് ആശുപത്രിയിലായി. അന്ന് കാണാന്‍ പോയി. അവിടെ വച്ച് വീണ്ടും ക്ലോസായി. പതിയെ പതിയെ സ്മൂത്തായി ലാന്റ് ചെയ്തുവെന്നാണ് രാഹുല്‍ പറയുന്നത്.

    Read more about: sreevidya
    English summary
    Sreevidya Mullassery And Rahul Says Their First Meeting Was Big Flop As Both Didn't Like Eachother
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X