ചില പെണ്‍കുട്ടികളുടെ മെസേജ് കണ്ട് ഞെട്ടി; ഫിറ്റ്‌നസ് രംഗത്തും കാസ്റ്റിംഗ് കൗച്ചുണ്ട്; വെളിപ്പെടുത്തി ശ്രീയ

സിനിമാ മേഖലയില്‍ നിലനില്‍ക്കുന്ന കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് പലപ്പോഴായി പലരും തുറന്ന് പറഞ്ഞിട്ടുണ്ട്. ഭാഷയുടേയോ ദേശത്തിന്റേയോ അതിരുകളില്ല കാസ്റ്റിംഗ് കൗച്ചിന്. എന്നാല്‍ സിനിമ-സീരിയല്‍ മേഖലയില്‍ മാത്രം ഒതുങ്ങി നില്‍കുന്ന ഒന്നല്ല കാസ്റ്റിംഗ് കൗച്ച് എന്നത്. ഇപ്പോഴിതാ ഫിറ്റ്‌നസ് രംഗത്തെ ചൂഷണങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് ബോഡി ബില്‍ഡറും അവതാരകയുമായ ശ്രീയ അയ്യര്‍.

ശ്രീയ അയ്യരുടെ വ്യക്തി ജീവിതത്തില്‍ നടന്ന പല സംഭവങ്ങളും നേരത്തെ വാര്‍ത്തയായിട്ടുണ്ട്. തന്റെ ആദ്യ വിവാഹബന്ധത്തിലുണ്ടായ പ്രശ്‌നങ്ങള്‍ ശ്രീയ പലപ്പോഴായി തുറന്ന് പറഞ്ഞിട്ടുണ്ട്. ആദ്യ ഭര്‍ത്താവില്‍ നിന്നും നേരിടേണ്ടി വന്ന മര്‍ദ്ദനങ്ങളെക്കുറിച്ചും താന്‍ ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചതിനെപ്പറ്റിയുമൊക്കെ താരം പറഞ്ഞത് ഇന്നും മലയാളികള്‍ മറന്നിട്ടുണ്ടാകില്ല.

Sreeya Iyer

വിവാദങ്ങളില്‍ നിന്നെല്ലാം അകന്ന് ഇന്ന് സന്തോഷകരമായി ജീവിതം നയിക്കുകയാണ് ശ്രീയ അയ്യര്‍. ജെനു തോമസാണ് ശ്രീയയുടെ ഭര്‍ത്താവ്. കുറച്ച് വര്‍ഷം മുമ്പായിരുന്നു വിവാഹം. ഇപ്പോഴിതാ മൂവി വേള്‍ഡ് മീഡിയയക്ക് നല്‍കിയ അഭിമുഖത്തില്‍ ശ്രീയ മനസ് തുറക്കുകയാണ്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

ബോഡി ബില്‍ഡറായ തനിക്ക് പുരുഷന്മാരില്‍ നിന്ന് മാത്രമല്ല പെണ്‍കുട്ടികളില്‍ നിന്നും പ്രണയാഭ്യര്‍ത്ഥനകള്‍ വരാറുണ്ടെന്നാണ് ശ്രീയ പറയുന്നത്. പെണ്‍കുട്ടികള്‍ സമീപിച്ചാല്‍ ഞാന്‍ സ്‌ട്രെയിറ്റ് ആണെന്ന് പറയും. അത് മോശമായിട്ടല്ല പറയുക. വേദനിപ്പിക്കാതെ രീതിയില്‍ നല്ല സുഹൃത്തായിരിക്കും എന്ന് പറയും. കല്യാണം കഴിച്ചതാണെന്നതാണ് തന്റെ സേഫ് സോണ്‍ എന്നാണ് ശ്രീയ പറയുന്നത്.

പെണ്‍കുട്ടികള്‍ മെസേജ് അയക്കാറുണ്ട്. ആണുങ്ങള്‍ പെണ്‍കുട്ടികള്‍ക്ക് മെസേജ് അയക്കുന്നത് പോലെ പെണ്‍കുട്ടികളും അയക്കാറുണ്ട്. അത് തെറ്റാണെങ്കിലും ഞാന്‍ ആ സെന്‍സിലല്ല എടുക്കുന്നത്. ചിലപ്പോള്‍ ഫോട്ടോസ് അയക്കും. ഫിറ്റ്‌നസും ആയതിനാല്‍ എന്റെ ഇവിടെ വണ്ണം കുറയ്ക്കണം എന്നൊക്കെ പറഞ്ഞ് ഫോട്ടോസ് അയക്കും. ഞാന്‍ ഞെട്ടിപ്പോയിട്ടുണ്ട്. കുറേ മെസേജ് അയക്കുമ്പോള്‍ ഞാന്‍ മറുപടി കൊടുക്കാറുണ്ടെന്നും താരം പറയുന്നുണ്ട്.

പിന്നാലെയാണ് ഫിറ്റ്‌നസ് രംഗത്തെ ചൂഷണങ്ങളെക്കുറിച്ച് താരം സംസാരിക്കുന്നുണ്ട്. എല്ലായിടത്തും ഇത്തരം സംഭവങ്ങള്‍ നടക്കുന്നുണ്ട്. ആണും പെണ്ണും ഉള്ളയിടത്തെല്ലാം ഇതും ഉണ്ടാകും എന്നാണ് ശ്രീയ പറയന്നത്. ഇപ്പോള്‍ ഞാന്‍ കേരള ബോഡി ബില്‍ഡിംഗ് അസോസിയേഷന്റെ ജഡ്ജ് ആണ്. ഞാന്‍ അങ്ങനൊന്നും ചോദിക്കാറില്ലെന്നും താരം പറയുന്നു. പിന്നാലെയാണ് തനിക്കുണ്ടായൊരു അനുഭവം ശ്രീയ പങ്കുവെക്കുന്നത്.

Sreeya Iyer

''ഇത് പറയാമോ എന്നറിയില്ല. വേറൊരു അസോസിയേഷനില്‍ എന്നെ ആദ്യമായി ജഡ്ജ് ആയി പോയി. ജഡ്ജ്‌മെന്റ് കഴിഞ്ഞ് ഇറങ്ങുമ്പോള്‍ ഒരു സംഭവമുണ്ടായി. അയാള്‍ക്ക് എങ്ങനെ എന്നോടങ്ങനെ ചോദിക്കാന്‍ തോന്നിയെന്ന് ചിന്തിച്ചു. ഞാനന്ന് സൗത്ത് ഇന്ത്യയൊക്കെ അടിച്ചു നില്‍ക്കുകയാണ്. അടുത്ത വര്‍ഷം ജഡ്ജ്‌മെന്റിന് പോവുകയാണ്. ജഡ്ജ്‌മെന്റ് കാര്‍ഡ് അടുത്ത ഇവന്റില്‍ കിട്ടും. അപ്പോഴാണ് പറയുന്നത് സഹകരിച്ചാല്‍ ഇന്ത്യ വിന്നര്‍ ആകാമെന്ന്. എനിക്ക് അതിന്റെ ആവശ്യമില്ല. പാഷന്‍ ആയിട്ട് ഇറങ്ങിയതാണ്. സിനിമയിലെ കാസ്റ്റിംഗ് കൗച്ച് പോലെ തന്നെയാണിതും. നമ്മള്‍ ശ്രദ്ധിച്ചിരിക്കും. കുഴിയില്‍ വീഴാതെ നോക്കണം'' എന്നാണ് ശ്രീയ പറയുന്നത്.

അവതാരകയായിട്ടാണ് ശ്രീയയെ മലയാളികള്‍ പരിചയപ്പെടുന്നത്. പിന്നീടാണ് താരം ഫിറ്റ്‌നസില്‍ സജീവമാകുന്നത്. ഈ മേഖലയില്‍ വലിയ വിജയം കൈവരിക്കാന്‍ സാധിച്ചു. തന്റെ ദാമ്പത്യ ജീവിതത്തില്‍ നേരിടേണ്ടി വന്നതിനെക്കുറിച്ചുള്ള ശ്രീയയുടെ ജോഷ് ടോക് വെളിപ്പെടുത്തല്‍ വൈറലായി മാറിയിരുന്നു. ആദ്യ പങ്കാളി തന്റെ കാല് തല്ലിയൊടിച്ചുവെന്നും ശ്രീയ വെളിപ്പെടുത്തിയിരുന്നു. ആത്മഹത്യയുടെ വക്കില്‍ നിന്നുമാണ് ശ്രീയ ജീവിതത്തിലേക്ക് തിരികെ വരുന്നത്. നാടന്‍ പെണ്‍കുട്ടിയില്‍ നിന്നും ജിമ്മത്തിയിലേക്കുള്ള ശ്രീയയുടെ മാറ്റം പലര്‍ക്കും പ്രചോദനമാണ്.

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X