വൈകാരിമായ ദിവസം, പക്ഷെ ഞാന്‍ കരഞ്ഞില്ല, കിളി പോയി! പേളിയ്ക്ക് ശ്രീനിയുടെ കിടിലന്‍ സര്‍പ്രൈസ്

ആരാധകരുടെ പ്രിയപ്പെട്ട താരജോഡിയാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. ബിഗ് ബോസ് മലയാളം ഒന്നാം സീസണില്‍ വച്ചായിരുന്നു ഇരുവരും കണ്ടുമുട്ടുന്നതും പ്രണയത്തിലാകുന്നതും. ബിഗ് ബോസിലെ പ്രണയത്തെ പുറത്ത് വന്നതിന് പിന്നാലെ വിവാഹത്തിലേക്ക് എത്തിക്കുകയായിരുന്നു ഇരുവരും. മലയാളികളുടെ പ്രിയപ്പെട്ട അവതാരികയാണ് പേളി. ഇന്നും പേളിയുടെ എനര്‍ജിയുളള മറ്റൊരു അവതാരകയില്ല്. അതേസമയം ടെലിവിഷന്‍ പരമ്പരകളിലൂടെയാണ് ശ്രീനീഷ് മലയാളികളുടെ മനസ് കവരുന്നത്. ഇരുവരും തമ്മിലുളള പ്രണയ നിമിഷങ്ങളായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ ഒന്നിന്റെ മുഖ്യ ആകര്‍ഷണങ്ങളില്‍ ഒന്ന്.

ഇപ്പോഴിതാ പ്രണയ ദിനത്തില്‍ പേളി പങ്കുവച്ച പോസ്റ്റും വീഡിയോയുമെല്ലാം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. തനിക്ക് ശ്രീനിഷ് നല്‍കിയ പ്രണയദിന സമ്മാനത്തെക്കുറിച്ചാണ് പേളി സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. താരത്തിന്റെ പോസ്റ്റും ചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. വിശദമായി വായിക്കാം തുടര്‍ന്ന്.

ശ്രീനിഷ് നല്‍കിയ സര്‍പ്രൈസ്

തനിക്ക് ശ്രീനിഷ് നല്‍കിയ സര്‍പ്രൈസ് സമ്മാനത്തെക്കുറിച്ചാണ് പേളിയുടെ പോസ്റ്റ്. യൂട്യൂബ് ചാനലില്‍ വീഡിയോ പങ്കുവെക്കുന്നതിന് മുമ്പ് തന്നെ ചിത്രങ്ങള്‍ പേളി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.. ഈ വാലന്റൈന്‍സ് ഡേ എനിക്ക് വളരെ പ്രത്യേകതയുള്ളതാണ്. ശ്രീനിഷ്, എന്റെ ഭര്‍ത്താവ്, നിലയുടെ അച്ഛന്‍. അവന്‍ എന്നെ പലതും ഓര്‍മ്മപെടുത്തി. ഞാന്‍ ആരായിരുന്നു എന്ന്, എന്താണോ ഞാന്‍ അങ്ങനെ തന്നെ അവന്‍ എന്ന് സ്നേഹിക്കുന്നു എന്ന്.. ഇന്ന് വളരെ വൈകാരികമായ ഒരു ദിവസമായിരുന്നു. പക്ഷെ പേടിക്കേണ്ട ഞാന്‍ കരഞ്ഞില്ല. എന്റെ കിളി പോയി. നിങ്ങളും ഇഷ്ടപ്പെടും എന്ന് എനിക്ക് ഉറപ്പുണ്ട് എന്നായിരുന്നു പേളി കുറിച്ചത്.

ബിഎംഡബ്ല്യു ബൈക്ക്

ബിഎംഡബ്ല്യുവിന്റെ ബൈക്ക് ആയിരുന്നു പേളിയ്ക്ക് ശ്രീനിഷ് സമ്മാനമായി നല്‍കിയത്. സമ്മാനം കണ്ട് അമ്പരന്ന് നില്‍ക്കുന്ന തന്റേയും സന്തോഷത്തോടെ ചിരിക്കുന്ന ശ്രീനിഷിന്റേയും ചിത്രങ്ങളും പേളി പങ്കുവച്ചിട്ടുണ്ട്. ''ഇതായിരുന്നു ആ വലിയ സര്‍പ്രൈസ്. ഞാന്‍ ക്ലൗഡ് നയനില്‍ ആണ്. ശ്രീനി എനിക്കൊരു ബൈക്ക് സമ്മാനിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചുവെന്നത് തന്നെ എനിക്കൊരു വലിയ സര്‍പ്രൈസാണ്. ഈ സമ്മാനത്തിന് ഒരുപാട് രഹസ്യ അര്‍ത്ഥങ്ങളുണ്ട്. ്്അതാണിതിനെ വളരെ സ്‌പെഷ്യല്‍ ആക്കുന്നത്. ഇതുപോലൊരു അസാധ്യ ഭര്‍ത്താവായതിന് നന്ദി ശ്രീനിഷ്. നില, നിനക്ക് മാതൃകയാക്കാന്‍ ഒരു അടിപൊളി ഹീറോ തന്നെയുണ്ട്'' എന്നും പേളി കുറിച്ചിരിക്കുന്നു.

വീഡിയോ

പിന്നാലെ തങ്ങളുടെ യൂട്യൂബ് ചാനലിലൂം വീഡിയോ പങ്കുവച്ചിട്ടുണ്ട് പേളിയും ശ്രീനിഷും. സാധാരണ പേളിയാണ് വീഡിയയില്‍ എല്ലാത്തിനും മുന്‍കൈ എടുക്കാറുള്ളതെങ്കില്‍ ഇത്തവണ ശ്രീനിഷാണ് ഒരു സര്‍പ്രൈസുണ്ടെന്ന് പറഞ്ഞ് പുറത്തേക്ക് കൊണ്ട് വരുന്നത്. അ്‌തേസമയം താന്‍ കരുതിയിരുന്നത് നല്ല ഭക്ഷണം വാങ്ങിത്തരാന്‍ ആയിരിക്കുമെന്നാണ് പേളി പറയുന്നത്. രണ്ട് ദിവസമായി ഡയറ്റാണെന്നും അതുകൊണ്ട് നല്ല ഭക്ഷണം തന്ന് സന്തോഷിപ്പിക്കാനായിരിക്കും എന്നാണ്. മുമ്പൊരിക്കല്‍ മൂന്നാറില്‍ പോയപ്പോള്‍ ഈ ബൈക്ക് ഓടിച്ചിരുന്നുവെന്നും ഷോപ്പില്‍ കാണുമ്പോള്‍ താന്‍ വാങ്ങുന്നതിനെക്കുറിച്ച് സംസാരിച്ചിരുന്നുവെന്നും പേളി പറയുന്നു. എന്നാല്‍ പിന്നീ്ട് കൊവിഡ്് വന്നു, താന്‍ ഗര്‍ഭിണിയായി, ഇതോടെ മറന്നിരുന്നുവെന്നും പേളി പറയുന്നു.

Recommended Video

പേർളിയുടെയും ശ്രീനിഷിന്റെയും രണ്ടാം ഹണിമൂൺ ദുബായിൽ..തകർത്താഘോഷം
ഉയരങ്ങളില്‍

പേളി ബൈക്ക് ഓടിയ്ക്കുന്ന ഫോട്ടോ പങ്കുവച്ച് ശ്രീനിയും ഇന്‍സ്റ്റഗ്രാമില്‍ സന്തോഷം പങ്കുവച്ചു. 'നീ എന്നും ഉയരങ്ങളില്‍ പറക്കുന്നത് കാണാനാണ് ഞാന്‍ ആഗ്രഹിയ്ക്കുന്നത്. നിനക്ക് വേണ്ടി ഞങ്ങള്‍ എന്നും ഇവിടെ ഉണ്ടാവും' എന്നാണ് ശ്രീനി എഴുതിയത്. ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. പ്രണയ ദിനത്തില്‍ ്കണ്ട് മനോഹരമായൊരു കാഴ്ചയാണിതെന്നാണ് ആരാധകര്‍ പറയുന്നത്.

More from Filmibeat

Read more about: pearle maaney
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X