'നിന്റെ തന്തയാണോ?' എന്ന് കമന്റ്; ചര്‍ച്ചയായി ശ്രീനിഷ് അരവിന്ദിന്റെ മറുപടി
സോഷ്യല്‍ മീഡിയയില്‍ ഇടപെടുന്ന താരങ്ങള്‍ക്കെല്ലാം തന്നെ നേരിടേണ്ടി വരുന്നതാണ് ചിലരുടെ ഭാഗത്തു നിന്നുമുള്ള മോശം കമന്റുകളും അധിക്ഷേപങ്ങളും. ചിലര്‍ ഇത്തരക്കാര്‍ക്ക് മറുപടി നല്‍കാതെ അവഗണിക്കുമ്പോള്‍ മറ്റുചിലരാകട്ടെ ചുട്ടമറുപടി നല്‍കി പ്രതികരിക്കുകയും ചെയ്യും. പലപ്പോഴും അതിരുവിടുന്ന കമന്റുകള്‍ക്കായിരിക്കും താരങ്ങള്‍ പ്രതികരിക്കുക.
ഇപ്പോഴിതാ അത്തരത്തിലൊരു പ്രതികരണം ശ്രദ്ധ നേടുകയാണ്. മിനിസ്‌ക്രീന്‍ താരവും മുന്‍ ബിഗ് ബോസ് മത്സരാര്‍ത്ഥിയുമായ ശ്രീനിഷ് അരവിന്ദിന്റെ മറുപടിയാണ് ശ്രദ്ധ നേടുന്നത്. താന്‍ കഴിഞ്ഞ ദിവസം പങ്കുവച്ചൊരു പോസ്റ്റിന് ലഭിച്ച മോശം കമന്റിന് അതേ നാണയത്തിലുള്ള മറുപടി നല്‍കുകയായിരുന്നു ശ്രീനിഷ്. പിന്നാലെ മറുപടി സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയും ചെയ്തു.

ഒരു പ്രതിമയോടൊപ്പമുള്ള ചിത്രമായിരുന്നു ശ്രീനിഷ് പങ്കുവച്ചത്. ആളെ മനസിലായോ എന്നായിരുന്നു ചിത്രത്തിന് ശ്രീനിഷ് നല്‍കിയ അടിക്കുറിപ്പ്. രസകരമായ പോസ്റ്റിന് ചേരുന്ന മറുപടികളുമായി നിരവധി പേര്‍ എത്തി. എന്നാല്‍ ഇതിനിടെ ഒരാള്‍ മോശം കമന്റുമായി എത്തുകയായിരുന്നു. നിന്റെ തന്തയാണോ എന്നായിരുന്നു ഇയാളുടെ കമന്റ്. ഇതോടെ നിയന്ത്രണം വിട്ട ശ്രീനിഷ് അതേ നാണയത്തില്‍ തന്നെ മറുപടി നല്‍കുകയായിരുന്നു.
അല്ല ബ്രോ താങ്കളുടെ അമ്മയോട് ചോദിക്കൂ, പറയും ഇതാരാണെന്ന് എന്നായിരുന്നു ശ്രീനിഷ് നല്‍കിയ മറുപടി. ഇതിന് കമന്റിട്ടയാളും മറുപടിയുമായെത്തി. ഹാവു അങ്ങനെയെങ്കിലും മറുപടി തന്നല്ലോ. ഞാന്‍ നിങ്ങളുടെ വലിയ ആരാധകന്‍ ആണെന്നായിരുന്നു ഇയാളുടെ മറുപടി. ഇതോടെ കമന്റും അതിന് ശ്രീനിഷ് നല്‍കിയ മറുപടിയുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.
ലുക്ക് ഏതായാലും ലുക്ക് മാറ്റാന്‍ തോന്നില്ല; കൃതി സനോണിന്റെ കിടിലന്‍ ചിത്രങ്ങള്‍
ശ്രീനിഷിന്റെ മറുപടിയെ അഭിനന്ദിച്ചും വിമര്‍ശിച്ചും പലരും രംഗത്ത് എത്തിയിട്ടുണ്ട്. ഇത്തരക്കാര്‍ക്ക് ഇതുപോലെയാണ് മറുപടി നല്‍കേണ്ട് എന്ന് ചിലര്‍ പറയുന്നു. അതേസമയം കമന്റിന്റേ അതേ നിലവാരത്തിലേക്ക് മറുപടിയും വീണു പോയെന്നാണ് ചിലരുടെ പ്രതികരണം.
Recommended Video
ഈയ്യടുത്തായിരുന്നു ശ്രീനിഷിനും പേളിയ്ക്ക് മകള്‍ ജനിക്കുന്നത്. നില എന്നാണ് മകള്‍ക്ക് പേരിട്ടിരിക്കുന്നത്. അമ്മയുടേയും മകളുടേയും വിശേഷങ്ങള്‍ ശ്രീനിഷ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. ശ്രീനിഷ് നായകനായ സത്യ എന്ന പെണ്‍കുട്ടി ഈയ്യടുത്താണ് അവസാനിച്ചത്.


Click it and Unblock the Notifications