ശ്രീനിയുടെ സർപ്രൈസിൽ കണ്ണുനിറഞ്ഞ് പേളി; പിറന്നാളിന് നൽകിയ ലക്ഷങ്ങൾ വിലമതിയ്ക്കുന്ന സമ്മാനം!

മലയാളികൾക്ക് ഏറെ പ്രിയങ്കരിയാണ് നടി പേളി മാണി. അഭിനേത്രി, അവതാരക, വ്‌ളോഗര്‍, മോഡൽ എന്നിങ്ങനെ വിവിധ മേഖലകളിൽ തിളങ്ങിയിട്ടുണ്ട് പേളി. അവതാരക എന്ന നിലയിലാണ് പേളി കരിയർ തുടങ്ങുന്നത്. തുടർന്നാണ് സിനിമയിലെത്തുന്നത്. ഡി 4 ഡാൻസ്, നായികാ നായകൻ അടക്കമുള്ള ഹിറ്റ് റിയാലിറ്റി ഷോകളുടെ അവതാരകയായിരുന്നു താരം. പിന്നീട് ബിഗ് ബോസ് മത്സരാർത്ഥിയായും എത്തുകയുണ്ടായി. ആദ്യ സീസണിൽ ഫസ്റ്റ് റണ്ണറപ്പായ പേളിക്ക് ഷോയിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കാൻ സാധിച്ചു.

ബിഗ് ബോസ് ഹൗസിൽ വെച്ചാണ് പേളിയും ഭർത്താവ് ശ്രീനിഷും പ്രണയത്തിലാകുന്നത്‌. മലയാളി പ്രേക്ഷകര്‍ ആഘോഷമാക്കിയ പ്രണയമായിരുന്നു ഇവരുടേത്. ബിഗ് ഹൗസിലെ നൂറ് ദിവസങ്ങൾ കഴിയുമ്പോൾ പേളി - ശ്രീനിഷ് പ്രണയവും ഇല്ലാതെയാകുമെന്നാണ് പലരും കരുതിയത്. എന്നാൽ ഷോ കഴിഞ്ഞ് പുറത്തെത്തി അധികം വൈകാതെ തന്നെ ഇവർ വിവാഹിതരാവുകയായിരുന്നു. ഇപ്പോൾ ഏകമകൾ നിലയ്‌ക്കൊപ്പം സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കുകയാണ് പേളിയും ശ്രീനിഷും.

pearle srinish

കുടുംബത്തിലെ എല്ലാ വിശേഷങ്ങളും ഇവർ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, പേളിയുടെ പിറന്നാള്‍ ദിനത്തില്‍ ശ്രീനിഷ് പങ്കുവെച്ച വീഡിയോ ശ്രദ്ധനേടുകയാണ്. പേളിയുടെ പിറന്നാൾ കേക്ക് മുറിക്കുന്നതും സമ്മാനം നൽകുന്നതുമാണ് വീഡിയോയിൽ. മകൾ നിലയ്‌ക്കൊപ്പമാണ് പേളി കേക്ക് മുറിച്ചത്. അതിനു ശേഷം കൈയ്യില്‍ കരുതിയിരുന്ന പാദസരം ശ്രീനിഷ് പേളിയുടെ കാലില്‍ അണിയിക്കുന്നതും കാണാം. സന്തോഷം കൊണ്ട് അത്രയും നേരം ചിരിച്ചുകൊണ്ടിരുന്ന പേളിയുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു. നിമിഷ നേരം കൊണ്ടാണ് വീഡിയോ വൈറലായി മാറിയത്.

കഴിഞ്ഞദിവസം പേളിക്ക് ആശംസകൾ നേർന്ന് ശ്രീനിഷ് പങ്കുവച്ച പോസ്റ്റും ആരാധകർ ഏറ്റെടുത്തിരുന്നു. തന്റെ ലോകത്ത് പ്രകാശം നിറയ്ക്കുന്നയാളാണ് പേളി എന്നാണ് ശ്രീനിഷ് പറഞ്ഞത്. 'ഓരോ നിമിഷത്തിലും സന്തോഷവും സ്നേഹവും നൽകുന്ന എന്റെ സുന്ദരിയായ ഭാര്യക്ക്... അവളുടെ പുഞ്ചിരി എന്റെ ലോകത്തെ പ്രകാശിപ്പിക്കുകയും എന്റെ ഹൃദയത്തിൽ അനന്തമായ സന്തോഷം നിറയ്ക്കുകയും ചെയ്യുന്നു. സാഹസീകതയുടേയും ചിരിയുടേയും പ്രണയത്തിന്റേയും ഒരുമിച്ചുള്ള മറ്റൊരു വർഷത്തിന് ആശംസകൾ. എന്നും നിന്നോടൊപ്പമായിരിക്കുന്നതിൽ സന്തോഷിക്കുകയും നന്ദിയുള്ളവനുമാണ് ഞാൻ', ശ്രീനി കുറിച്ചു.

pearle srinish

പേളിയുമായി പ്രണയത്തിലായപ്പോൾ മുതൽ പകർത്തിയ വീഡിയോകൾ ചേർത്തുകൊണ്ട് ഭാര്യയ്ക്കായി ഒരു പിറന്നാൾ സ്പെഷ്യൽ വീഡിയോയും ശ്രീനിഷ് പങ്കുവച്ചു. നിരവധി പേരാണ് പേളിക്ക് ആശംസകളുമായി എത്തിയത്. പേളിയും ശ്രീനിഷും വിവാഹിതരായിട്ട് നാല് വർഷം കഴിഞ്ഞു. 2019 മെയ്യിലായിരുന്നു ഇവരുടെ വിവാഹം. മേയ് 5ന് ക്രിസ്റ്റ്യൻ ആചാരപ്രകാരവും മേയ് 8ന് ഹിന്ദു ആചാരപ്രകാരവും ചടങ്ങുകൾ നടന്നു. 2021 മാർച്ചിലാണ് പേളിയ്ക്കും ശ്രീനിഷിനും മകൾ നില ജനിച്ചത്.

പരസ്‌പരം പിന്തുണയാകുന്ന മാതൃക ദമ്പതികളാണ് ഇരുവരും. ഭാര്യയും ഭർത്താവും എന്നതിനപ്പുറം അടുത്ത സുഹൃത്തുക്കളാണ് ഞങ്ങളെണെന്നാണ് പേളി പറഞ്ഞിട്ടുള്ളത്. നല്ലൊരു അച്ഛനാണ് ശ്രീനിയെന്നും പേളി പറഞ്ഞിട്ടുണ്ട്. പേളിയെ കുറിച്ച് ശ്രീനിഷും പലപ്പോഴും വാചാലനാകാറുണ്ട്. സീരിയലുകളിൽ സജീവമായിരുന്ന ശ്രീനിഷ് ഇപ്പോൾ അഭിനയത്തിൽ നിന്നൊക്കെ വിട്ടുനിൽക്കുകയാണ്. പേളിയും വളരെ വിരളമായി മാത്രമാണ് ഇപ്പോൾ ഷോകൾ ചെയ്യുന്നത്. രണ്ടുപേരും പൂർണമായി യൂട്യൂബിൽ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുകയാണ്.

ബിഗ് ബോസിന് ശേഷമാണ് പേളി യൂട്യൂബിൽ സജീവമായത്. ഗർഭകാലത്ത് പങ്കുവച്ച വീഡിയോകളൊക്കെ വൈറലായിരുന്നു. സെലിബ്രിറ്റി അഭിമുഖങ്ങൾ അടക്കം വ്യത്യസ്തമായ വീഡിയോകളാണ് പേളി ഇപ്പോൾ പ്രേക്ഷകർക്കായി പങ്കുവയ്ക്കാറുള്ളത്.

Read more about: pearle maaney
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X