Don't Miss!
- Travel
മൃത്യുഞ്ജയഭാവത്തിൽ ശിവനെ ആരാധിക്കാം, കീർത്തി നേടാൻ ഭരണി നക്ഷത്രക്കാർ പോകണം തൃക്കടവൂർ ക്ഷേത്രത്തിൽ
- News
കർണാടകയില്‍ കോണ്‍ഗ്രസിന് 150 സീറ്റോ: സർവേകള്‍ പറയുന്നത്, വന്‍ ആത്മവിശ്വാസത്തില്‍ നേതൃത്വം
- Sports
ഇവര്‍ക്കു വഴങ്ങുക ഏകദിനം, എന്തിന് ടി20 ടീമില്‍? ഇന്ത്യന്‍ യുവതാരങ്ങളെ അറിയാം
- Automobiles
ശുക്രനാണ് അടിച്ചിരിക്കുന്നത്; പോർഷെ ഇന്ത്യക്ക് ഇത് നല്ല കാലം
- Lifestyle
സുഖസൗകര്യങ്ങളില്‍ വര്‍ധന, സാമ്പത്തിക രംഗത്ത് നേട്ടം; ഇന്നത്തെ രാശിഫലം
- Finance
മാസത്തിൽ കുറഞ്ഞ നിക്ഷേപം 42 രൂപ; നേടാം 1 കോടി രൂപ; നോക്കുന്നോ ഈ പോസ്റ്റ് ഓഫീസ് നിക്ഷേപം
- Technology
അജിത് ഡോവൽ തന്ത്രമൊരുക്കുന്നു; ടെക്നോളജി മേഖലയിൽ ഇന്ത്യയും അമേരിക്കയും കൈകോർക്കും!
സൗഭാഗ്യയെ കെട്ടിക്കൂടെ എന്ന് ചോദിച്ചപ്പോ അയ്യേ ഒന്ന് പോടോ എന്നാണ് പറഞ്ഞിരുന്നത്: അര്ജുന്
മലയാളികള്‍ക്ക് സുപരിചിതരായ താരദമ്പതിമാരാണ് സൗഭാഗ്യയും അര്‍ജുനും. അഭിനേത്രിയും നര്‍ത്തകിയുമായ താരകല്യാണിന്റെ മകളാണ് സൗഭാഗ്യ. പിന്നാലെ സൗഭാഗ്യയും നര്‍ത്തകിയായി മാറുകയായിരുന്നു. സോഷ്യല്‍ മീഡിയിയലും സൗഭാഗ്യ താരമാണ്. ടിക് ടോക്ക് കാലത്ത് തന്റെ വീഡിയോകളിലൂടേയും ഒരുപാട് ആരാധകരെ നേടിയെടുത്തിട്ടുണ്ട് സൗഭാഗ്യ.
ആരാധകരുടെ പ്രിയപ്പെട്ടവരാണ് സൗഭാഗ്യയും അമ്മ താര കല്യാണുമൊക്കെ. സോഷ്യല്‍ മീഡിയയില്‍ ഇരുവരുടേയും വിശേഷങ്ങളൊക്കെ ചര്‍ച്ചയായി മാറാറുണ്ട്. സൗഭാഗ്യയുടെ വിവാഹവും വലിയ വാര്‍ത്തയായിരുന്നു. അമ്മയുടെ ശിഷ്യന് കൂടിയായ അര്‍ജുനെയാണ് സൗഭാഗ്യ വിവാഹം കഴിച്ചത്. ഈയ്യടുത്താണ് ഇരുവര്‍ക്കും കുഞ്ഞ് ജനിച്ചത്.

അര്‍ജുനും ആരാധകരുടെ പ്രിയങ്കരനാണ്. ചക്കപ്പഴം എന്ന പരമ്പരയിലൂടെയാണ് അര്ജുന് താരമായി മാറുന്നത്. സൗഭാഗ്യയുടേയും അര്‍ജുന്റേയും വീഡിയോകളും അഭിമുഖങ്ങളുമൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. ഇരുവരും പരസ്പരമുള്ള സ്നേഹം കൊണ്ടും പരസ്പരം തമാശകള്‍ പറഞ്ഞുമൊക്കെയാണ് ആരാധകരുടെ കയ്യടി നേടുന്നത്. ഇപ്പോഴിതാ ജിഞ്ചര്‍ മീഡിയയ്ക്ക് നല്കിയ ഇരുവരുടേയും അഭിമുഖവും ശ്രദ്ധ നേടുകയാണ്. വിശദമായി വായിക്കാം തുടര്‍ന്ന്.
പ്രണയിക്കുന്നവര്‍ക്കുള്ള ഉപദേശം ചോദിച്ചപ്പോള്‍ ഓള് ദ ബെസ്റ്റ് എന്നാണ് അര്ജുന് പറഞ്ഞത്. എപ്പോഴും നമ്മള് തന്നെ കണ്ടു പിടിക്കുന്നതായിരിക്കും നല്ലതെന്നും താരം പറഞ്ഞു. എന്നു കരുതി ഒളിച്ചോടണം എന്നല്ല താന്‍ പറഞ്ഞതെന്നും എല്ലാവരേയും അറിയിച്ച ശേഷം മതിയെന്നും താരം പറയുന്നു. തന്റെ ആദ്യത്തെ പ്രണയം പരാജയപ്പെട്ടപ്പോള്‍ ഇനി അടുത്തത് അമ്മ നോക്കാം എന്ന് പറഞ്ഞുവെങ്കിലും വേണ്ട ഞാന്‍ തന്നെ നോക്കിക്കോളാം എന്നാണ് താന്‍ പറഞ്ഞതെന്നാണ് സൗഭാഗ്യ പറഞ്ഞത്.
തന്റെ ആദ്യത്തെ പ്രണയം പരാജയപ്പെട്ടപ്പോള്‍ എനിക്ക് മതിയായി ഇനി നിങ്ങള്‍ പറയുന്നയാളെ കെട്ടിക്കോളം എന്നാണ് വീട്ടുകാരോട് പറഞ്ഞതെന്നാണ് അര്ജുന് പറയുന്നത്. സ്കൂളിലും കോളേജിലുമെല്ലാം ഒരു പ്രണയം തന്നെയായിരുന്നുവെന്നും താരം പറയുന്നുണ്ട്. പിന്നേയും പ്രണയങ്ങളുണ്ടായിരുന്നുവെങ്കിലും ഒന്നും സെറ്റായില്ലെന്നും അര്ജുന് പറയുന്നുണ്ട്.
എന്തുകൊണ്ട് സൗഭാഗ്യയെ കെട്ടിക്കൂട എന്ന് പലരും ചോദിച്ചിരുന്നു. അയ്യേ സൗഭാഗ്യയോ ഒന്ന് പോടോ എന്നായിരുന്നു താന്‍ മറുപടി നല്‍കിയത്. സൗഭാഗ്യയെ കെട്ടുമെന്ന് താന്‍ വിചാരിച്ചിരുന്നില്ലെന്നും അര്ജുന് പറയുന്നുണ്ട്. സൗഭാഗ്യ നേരത്തെ പറഞ്ഞിട്ടുള്ളതൊക്കെ വച്ച് തന്റെ ധാരണ വേറെയായിരുന്നുവെന്നും അര്ജുന് പറയുന്നുണ്ട്.
Also Read: കുറേ കാശുണ്ടല്ലോ മോളോ നോക്കിക്കൂടെ? ഉപദേശിയ്ക്ക് കിടിലന്‍ മറുപടി നല്കി ആര്യ
മാറ്റണമെന്ന് ആഗ്രഹിക്കുന്ന സ്വഭാവമെന്തെന്ന് ചോദിക്കുമ്പോള്‍ നേരത്തേ കിടന്നുറങ്ങി നേരത്തേ എഴുന്നേല്ക്കണമെന്നാണ് അര്ജുന് പറയുന്നത്. അമ്മയായ ശേഷം പഴയ തന്നിലേക്ക് പോകുന്നത് വേഗത്തിലാക്കണമെന്നാണ് സൗഭാഗ്യ പറയുന്നതാണ്. മകളുടെ കാര്യത്തില്‍ ഏറ്റവും സെല്‍ഫിഷ് താനാണെന്നും സൗഭാഗ്യ പറയുന്നുണ്ട്. ചേട്ടനൊരു പാവമാണെന്നും സൗഭാഗ്യ പറയുന്നുണ്ട്. കുറേ കഴിയുമ്പോള്‍ എന്റെയടുത്ത് വരുമെന്ന് അറിയുന്നതിന്റെ ആത്മവിശ്വാസമാണെന്നാണ് സൗഭാഗ്യ പറയുന്നത്.
ഡ്രസിംഗിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കുന്നയാളാണ് അർജുന്. ചേട്ടന്റെ കൂടെ കൂടി ആ കാറ്റ് ചെറുതായി തനിക്കും കിട്ടിയെന്നാണ് താരം പറയുന്നത്.

ചക്കപ്പഴത്തിലൂടെയാണ് അര്ജുന് താരമാകുന്നത്. എന്നാല്‍ ഒരു ഘട്ടത്തില്‍ പരമ്പരയില്‍ നിന്നും പിന്മാറിയിരുന്നു. ആരാധകര്‍ക്കിത് വലിയ നിരാശയായിരുന്നു നല്‍കിയത്. എന്നാല്‍ ഈയ്യടുത്ത് താരം പരമ്പരയിലേക്ക് തിരികെ വന്നിരുന്നു. വലിയ സന്തോഷത്തോടെയാണ് താരത്തെ ആരാധകര്‍ തിരികെ സ്വീകരിച്ചത്.
പരമ്പരയില്‍ ശിവന് എന്ന കഥാപാത്രത്തെയാണ് അര്ജുന് അവതരിപ്പിക്കുന്നത്. സ്ഥിരമായി സസ്പെന്ഷന് വാങ്ങുന്ന പൊലീസുകാരനാണ് ശിവ. ഭക്ഷണ പ്രിയനും കൂടിയായ ശിവന്റെ മണ്ടത്തരങ്ങളും ആരാധകര്‍ക്ക് ഏറെ ഇഷ്ടമാണ്. അര്‍ജുന്റെ പരമ്പരയില്‍ നിന്നുമുള്ള പിന്മാറ്റം ആരാധകരെ നിരാശപ്പെടുത്തിയിരുന്നു. പിന്നീട് മറ്റൊരു താരമാണ് ഈ വേഷം അവതരിപ്പിച്ചത്. തിരിച്ചുവരവില്‍ വീണ്ടും കയ്യടി നേടുകയാണ് അര്ജുന്.
-
'ഞങ്ങൾക്ക് വേണ്ടതെല്ലാം കരുതി വെച്ചിട്ടാണ് സുകുവേട്ടൻ പോയത്, എന്റെ മക്കൾ സൂപ്പർ താരങ്ങളല്ല': മല്ലിക സുകുമാരൻ
-
വിജയകാന്തിന് നിറമില്ല; നായികയാവാൻ തയ്യാറാവാതിരുന്ന നടിമാർ; നടൻ പിന്നീട് താരമായപ്പോൾ
-
ശരീരത്ത് തുണി വേണമെന്നുള്ള നിർബന്ധമുണ്ട്; മുട്ടിന് താഴെ തുണിയില്ലെങ്കിലും കുഴപ്പമില്ലെന്ന് കുളപ്പുള്ളി ലീല