For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അമ്മ എന്നെ വീട്ടിൽ നിന്നും ഇറക്കിവിട്ടു!, ഇങ്ങനെയൊരു അനുഭവം ആദ്യം; ടെൻഷൻ അടിച്ച ദിവസത്തെക്കുറിച്ച് ലക്ഷ്മി

  |

  മലയാളികൾക്ക് പ്രിയങ്കരിയായ അവതാരകയാണ് ലക്ഷ്മി നക്ഷത്ര. ഫ്ളവേർസ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന സ്റ്റാർ മാജിക്ക് ഷോയിലൂടെയാണ് ലക്ഷ്മി ജനശ്രദ്ധ നേടുന്നത്. ഇപ്പോൾ സ്വന്തം യൂട്യൂബ് ചാനലുമൊക്കെയായി സോഷ്യൽ മീഡിയയിലും വളരെ സജീവമാണ് ലക്ഷ്മി നക്ഷത്ര.

  തന്റെ കരിയറിലെയും ജീവിതത്തിലെയും വിശേഷങ്ങളാണ് ലക്ഷ്മി ആരാധകരുമായി പങ്കുവയ്ക്കാറുള്ളത്. സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി നിരന്തരം സംവദിക്കാറുണ്ട് താരം. ഇപ്പോഴിതാ, ജീവിതത്തിലെ ഏറ്റവും ടെന്‍ഷനടിച്ച ദിവസത്തെക്കുറിച്ച് പറയുന്ന ലക്ഷ്മിയുടെ പുതിയ വീഡിയോ ശ്രദ്ധനേടുകയാണ്.

  Also Read: എന്റെ ഉടുപ്പ് വരെ കീറി, ആളുകള്‍ക്കിടയില്‍ കുടുങ്ങിയ തന്നെ രക്ഷപ്പെടുത്തിയത് പോലീസാണെന്ന് നടി ശരണ്യ ആനന്ദ്

  മസ്‌ക്കറ്റില്‍ ഒരു ഷോയ്ക്ക് വേണ്ടി പോകുന്നതിനിടെ പെട്ടി മറന്നതും അവസാനനിമിഷം പെട്ടി എത്തിയതിനെക്കുറിച്ചുമാണ് ലക്ഷ്മി പറയുന്നത്. അമ്മ ഒപ്പമില്ലാതെ ആദ്യമായാണ് താന്‍ വിദേശത്ത് ഒരു ഷോയ്ക്ക് വേണ്ടി പോകുന്നതെന്നും ലക്ഷ്മി പറയുന്നുണ്ട്.

  നാടകീയമായാണ് ലക്ഷ്മി വീഡിയോ ആരംഭിക്കുന്നത്. 'അങ്ങനെ ഞാന്‍ രണ്ടും കല്‍പ്പിച്ച് ഞാന്‍ വീട്ടില്‍ നിന്നും ഇറങ്ങുകയാണ്, വീട്ടില്‍ നിന്നും ഇറക്കി വിട്ടു. അമ്മ പറഞ്ഞു, മതി ഇറങ്ങിപ്പോടീ എന്ന്'. എന്നും പറഞ്ഞാണ് ലക്ഷ്മി വീഡിയോ ആരംഭിക്കുന്നത്. അതിനിടയില്‍ അമ്മ ഓള്‍ ദ ബെസ്റ്റ് പറഞ്ഞ് ലക്ഷ്മിയെ യാത്രയാക്കുന്നുണ്ട്. ഇതോടെ എല്ലാം പൊളിഞ്ഞു എന്നും ലക്ഷ്മി പറയുന്നത് കാണാം.

  'കുവൈറ്റില്‍ ഒരു ഷോയ്ക്ക് പോവുകയാണ്. ആദ്യമായാണ് അമ്മ കൂടെയില്ലാതെ ഞാനൊരു പരിപാടിക്ക് പോകുന്നത്. ഒരു കരച്ചില്‍ ഫീലൊക്കെ നിങ്ങള്‍ക്ക് തോന്നും, പക്ഷേ അങ്ങനെയൊന്നുമില്ല. പാപ്പുവും പൂപ്പിയും എയര്‍പോര്‍ട്ടിലേക്ക് വരുന്നുണ്ടെന്നാണ് പറയുന്നത്,'

  ഞാന്‍ റെഡിയാവും മുന്‍പേ അവര്‍ വണ്ടിയില്‍ കയറി. അയ്യോടാ, കണ്ണേ, അമ്മേം പാപ്പൂം പൂപ്പീം പോണില്ല, അടുത്ത തവണ കൊണ്ടുപോവാം എന്ന് പറഞ്ഞ ശേഷം ലക്ഷ്മിയുടെ അമ്മ അവരെ എടുത്ത് മാറ്റുന്നുണ്ട്. ഒരു ഭഗീരഥ പ്രയത്‌നത്തിന് ശേഷമാണ് പാപ്പു കാറില്‍ നിന്നും ഇറങ്ങിയത്. 'ഇത്തവണ ശ്യാമാണ് എന്റെ കൂടെയുള്ളത്. വീട്ടില്‍ നിന്നും ഇറങ്ങാന്‍ ലേറ്റായി, നല്ല ബ്ലോക്കുമുണ്ട്, അതില്‍ ചെറിയൊരു ടെന്‍ഷനുണ്ട്,' ലക്ഷ്മി പറഞ്ഞു.

  തന്റെ ഗ്ലാസ് കണ്ട് ബാലച്ചേട്ടന്റെ സഹോദരിയായി തോന്നുന്നുണ്ടോയെന്നും ലക്ഷ്മി ചോദിക്കുന്നുണ്ട്. എയര്‍പോര്‍ട്ടിലെത്തിയതിന് ശേഷം കൂടുതല്‍ യാത്രാവിശേഷങ്ങള്‍ പറയാം. കൂളിങ് ഗ്ലാസൊക്കെ വെച്ച് സ്റ്റൈലിഷായി വന്നതാണ്, അതിനിടയിലാണ് എട്ടിന്റെ പണി കിട്ടിയെന്ന് ലക്ഷ്മി പറയുന്നത്. 'പെട്ടി എടുക്കാന്‍ മറന്ന് പോയി. പ്രോഗ്രാമിനുള്ള വസ്ത്രങ്ങളൊക്കെ ആ പെട്ടിയിലായിരുന്നു വെച്ചത്. ഭയങ്കര ഹെവി കോസ്റ്റുമാണ്, അതാണ് മറന്നത്,'

  ഇനി ഒരു മണിക്കൂര്‍ സമയമേയുള്ളൂ. അതിനുള്ളില്‍ അത് എത്തണം. എത്തിക്കാനുള്ള അറേഞ്ച്മെന്റൊക്കെ ചെയ്തിട്ടുണ്ടെങ്കിലും പറന്ന് വരാനൊന്നും പറ്റില്ലല്ലോ, നമ്മളെന്തായാലും ചെക്ക് ഇന്‍ ചെയ്യാമെന്ന് തീരുമാനിച്ചു. ജീവിതത്തിലാദ്യമായാണ് ഇങ്ങനെയൊരു അനുഭവം. ബോര്‍ഡിംഗ് പാസൊക്കെ കിട്ടി എന്നാൽ പെട്ടി ഇതുവരെ വന്നില്ലെന്നും ലക്ഷ്മി ടെൻഷനോടെ പറയുന്നുണ്ട്.

  'എന്റെ നിധി കിട്ടി, ലിജോയാണ് അത് കൊണ്ടുത്തന്നത്. പെട്ടി എടുത്തില്ലെന്ന് പറഞ്ഞ് അമ്മയെ വിളിച്ചിരുന്നു. അമ്മയുടെ ചീത്ത ഫോണിലൂടെയും കൊറിയറിലുമായി കിട്ടിയിരുന്നു. ജീവിതത്തില്‍ ആദ്യത്തെ അനുഭവമാണ്. എവിടെ പോകുമ്പോഴും എല്ലാം ഒന്ന് ക്രോസ് ചെക്ക് ചെയ്യണം. എല്ലാ ദൈവത്തിനും നന്ദി,' ലക്ഷ്‌മി പറഞ്ഞു.

  Also Read: മുടിയും ബോഡിയുമൊക്കെ കണ്ടതോടെയാണ് അദ്ദേഹത്തോട് ആകര്‍ഷണം തോന്നിയത്; പ്രണയം പറഞ്ഞ് ശരണ്യ ആനന്ദ്

  'മസ്‌ക്കറ്റില്‍ ഒരു ഷോയുണ്ട്. സുരേഷേട്ടനും നവ്യ ചേച്ചിയും ഹണി റോസുമൊക്കെ ഞങ്ങളുടെ കൂടെയുണ്ട്. പരിപാടി നടത്തുന്നവരുടെ ഭാഗ്യം, ഇതേ ഫ്‌ളൈറ്റില്‍ തന്നെ കയറാനായി, ഇത് കണ്ട് നിങ്ങളാരും പരിപാടിക്ക് വിളിക്കാതിരിക്കരുത്. ജീവിതത്തില്‍ ആദ്യമായാണ് ഇങ്ങനെയൊരു അനുഭവം,' ബാക്കി വിശേഷങ്ങള്‍ അടുത്ത വീഡിയോയിലൂടെ പറയാമെന്നും പറഞ്ഞാണ് ലക്ഷ്മി 'ടെൻഷൻ വ്‌ളോഗ്' അവസാനിപ്പിക്കുന്നത്.

  അതേസമയം, നിരവധി പേർ വീഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തുന്നുണ്ട്. 'ചീത്ത പറഞ്ഞെങ്കിലും അമ്മയായിരിക്കും കൂടുതല്‍ ടെന്‍ഷന്‍ അനുഭവിച്ചിട്ടുണ്ടാവുക ചിന്നു' എന്നാണ് ഒരാളുടെ കമന്റ്. 'അടുത്ത എപ്പിസോഡിനായുള്ള കാത്തിരിപ്പിലാണ്. അവസാനം വരുന്ന ആള്‍ ആരാണെന്നറിയാന്‍ ആകാംക്ഷയുണ്ട്, വീണ്ടും ലക്ഷ്മിയുടെ ഡേ ഇന്‍ മൈ ലൈഫ് കാണാനായതില്‍ സന്തോഷം' എന്നിങ്ങനെ നിരവധി കമന്റുകൾ വീഡിയോക്ക് വരുന്നുണ്ട്.

  Read more about: anchor
  English summary
  Star Magic Anchor Lakshmi Nakshathra's Latest Day In My Life Video Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X