ലക്ഷ്മി നക്ഷത്ര അടിവസ്ത്രത്തെക്കുറിച്ച് സംസാരിച്ചെന്ന് വരെ ട്രോളും, എനിക്കതില്‍ കുഴപ്പമില്ല; വീഡിയോ

അവതരണം ഒരു കലയാണ്. ഒരു ഷോയെ ജനപ്രീയമാക്കി മാറ്റുന്നതില്‍ ഈ പരിപാടിയുടെ അവതാരകര്‍ക്കുള്ള പങ്ക് വളരെ വലുതാണ്. എനര്‍ജിയോടെ പരിപാടി അവതരിപ്പിക്കാനും മുന്നോട്ടു കൊണ്ടു പോവുക എന്നത് എല്ലാവര്‍ക്കും സാധിക്കുന്ന ഒന്നല്ല. രഞ്ജി ഹരിദാസും പേളി മാണിയും രമേശ് പിഷാരടിയുമൊക്കെ ഈ മേഖലയില്‍ പ്രതിഭ തെളിയിച്ചവരാണ്. എത്ര സാധാരണമായ പരിപാടിയും അതിഗംഭീരമാക്കാന്‍ സാധിക്കുന്നവരാണ് ഇവരൊക്കെ.

ഈ പട്ടികയിലെ മറ്റൊരാളാണ് ലക്ഷ്മി നക്ഷത്ര. സ്റ്റാര്‍ മാജിക് എന്ന പരിപാടിയുടെ സ്വാഭവത്തിന് അനുസരിച്ച് തമാശ നിറഞ്ഞ രീതിയിലും ഫുള്‍ ഓണ്‍ എനര്‍ജിയിലുമാണ് ലക്ഷ്മി നക്ഷത്ര അവതരണം നടത്തുന്നത്. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് ലക്ഷ്മി നക്ഷത്ര. തന്റെ വീട്ടിലെ ചെറിയ വിശേഷങ്ങള്‍ പോലും ലക്ഷ്മി നക്ഷത്ര സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി നിരന്തരം പങ്കുവെക്കാറുണ്ട്.

സ്ത്രീകള്‍ക്ക് വേണ്ടി മാത്രമുള്ള വീഡിയോ

ജീവിതത്തില്‍ നടക്കുന്ന കാര്യങ്ങള്‍ മാത്രമല്ല, ഇന്‍ഫോര്‍മേറ്റീവ് ആയിട്ടുള്ള കാര്യങ്ങളും ലക്ഷ്മി നക്ഷത്ര തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെക്കാറുണ്ട്. അത്തരത്തില്‍ പങ്കുവച്ച വീഡിയോ ആണ് ഇപ്പോള്‍ വൈറലായി മാറി കൊണ്ടിരിക്കുന്നത്. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

18 വയസ്സിന് മുകളിലുള്ള സ്ത്രീകള്‍ക്ക് വേണ്ടി മാത്രമുള്ള വീഡിയോ എന്നാണ് തന്റെ പുതിയ വീഡിയോയ്ക്ക് ലക്ഷ്മി നക്ഷത്ര നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. സ്ത്രീകള്‍ക്ക് മാത്രം എന്ന് കാണുമ്പോള്‍ ചില പുരുഷന്മാര്‍ എത്തി നോക്കിയേക്കാം. പക്ഷെ നിങ്ങള്‍ക്ക് ഈ വീഡിയോ ഉപകാരപ്പെടില്ല എന്നാണ് വീഡിയോയുടെ തുടക്കത്തില്‍ തന്നെ ലക്ഷ്മി പറയുന്നത്. എന്നാല്‍ വീഡിയോ കണ്ടു കഴിഞ്ഞാല്‍ ഭാര്യയ്ക്കോ മക്കള്‍ക്കോ കാണിച്ചുകൊടുക്കാവുന്നതാണെന്നും താരം പറയുന്നുണ്ട്.

ട്രോളുകളും നെഗറ്റീവ് കമന്റുകളും

തന്റെ വീഡിയോയ്ക്ക് ലഭിക്കാന്‍ സാധ്യതയുള്ള ട്രോളുകളെക്കുറിച്ചും വിമര്‍ശനങ്ങളെക്കുറിച്ചും സംസാരിക്കുന്നുണ്ട് തുടക്കത്തില്‍ തന്നെ ലക്ഷ്മി. ഈ വീഡിയോയ്ക്ക് തീര്‍ച്ചയായും ട്രോളുകളും നെഗറ്റീവ് കമന്റുകളും വരും. ലക്ഷ്മി നക്ഷത്ര അടിവസ്ത്രത്തെ കുറിച്ച് സംസാരിച്ചു എന്ന് പറഞ്ഞു പോലും വാര്‍ത്തകള്‍ വന്നേക്കാം എന്നാണ് താരം പറയുന്നത്. എന്നാല്‍ അതിനെ ഒന്നും ഞാന്‍ മൈന്റ് ചെയ്യുന്നില്ലെന്നും ലക്ഷ്മി നക്ഷത്ര വ്യക്തമാക്കുകയാണ്. അതൊന്നും എന്നെ ബാധിക്കില്ലെന്നും പറയുന്നവര്‍ക്ക് എന്തും പറയാം എന്നുമാണ് ലക്ഷ്മി നക്ഷത്ര തുടക്കത്തില്‍ തന്നെ വ്യക്തമാക്കുന്നത്.

വീഡിയോയില്‍

പിന്നാലെ ലക്ഷ്മി നക്ഷത്ര തനിക്ക് പറയാനുള്ള കാര്യങ്ങളിലേക്ക് കടക്കുകയാണ്. പല സ്ത്രീകള്‍ക്കും വലിയ ധാരണ ഇല്ലാത്ത ചില പ്രൊഡക്ടുകളെക്കുറിച്ചാണ് ലക്ഷ്മി നക്ഷത്ര സംസാരിക്കുന്നത്. അതേസമയം, ഇത് ബ്രാന്റ് പ്രമോഷന്‍ അല്ല എന്ന് ലക്ഷ്മി നക്ഷത്ര എടുത്ത് പറയുന്നുമുണ്ട്. നിപ്പിള്‍ സ്റ്റിക്കര്‍, ഷോള്‍ഡര്‍ പാഡ്, സ്വെറ്റ് പാഡ്, ഇന്‍വിസിബിള്‍ ബ്രാ, ബ്രാ പാഡ്, ഇന്‍വിസിബിള്‍ സ്‌കിന്‍ ടാപ്, ഇന്‍വിസിബിള്‍ ബ്രാ സ്ട്രാപ്, കോട്ടന്‍ മിറാക്കിള്‍ കാമി, പാന്റി ലൈനര്‍, മെന്‍സ്ട്രേഷന്‍ കപ്, തുടങ്ങിയ പ്രൊഡക്ടുകളെയാണ് ലക്ഷ്മി വീഡിയോയില്‍ പരിചയപ്പെടുത്തുന്നത്.

തുടര്‍ന്നും ചെയ്യണം

ഇങ്ങനെ ഒരു വീഡിയോ പോസ്റ്റ് ചെയ്തതിന് ആര് എന്ത് കളിയാക്കിയാലും ട്രോള്‍ ചെയ്താലും എനിക്ക് വിഷയം അല്ല എന്നാണ് താരം നിസ്സംശയം പറയുന്നത്. ഇങ്ങനെയുള്ള വീഡിയോസ് നിങ്ങള്‍ക്ക് ഇഷ്ടമാണ് എങ്കില്‍ കമന്റില്‍ പറയണമെന്നും തന്റെ കാഴ്ചക്കാരോടായി ലക്ഷ്മി പറയുന്നുണ്ട്. ഇഷ്ടമാണെങ്കില്‍ താന്‍ വീണ്ടും ഇത്തരത്തിലുല്ല വീഡിയോസ് പങ്കുവയ്ക്കും എന്നും ലക്ഷ്മി നക്ഷത്ര അറിയിക്കുന്നുണ്ട്.

അതേസമയം മികച്ച പ്രതികരണങ്ങളാണ് താരത്തിന്റെ ലക്ഷ്മി നക്ഷത്രയുടെ വീഡിയോയ്ക്ക് ലഭിക്കുന്നത്. ഇത്തരത്തില്‍ ഉപകാരപ്പെടുന്ന വീഡിയോകള്‍ തുടര്‍ന്നും ചെയ്യണമെന്നാണ് ആരാധകര്‍ ലക്ഷ്മിയോട് പറയുന്നത്.

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X