അടിയുണ്ടാക്കൽ കുറവാണ്, കാരണം ഭാഷ! ഭർത്താവിന്റെ വീട്ടുകാരെ മലയാളം പഠിപ്പിച്ചു; ബേബി പ്ലാനിങ്ങിനെ കുറിച്ചും അഭി

സ്റ്റാർ മാജിക്കിലൂടെ പ്രേക്ഷകർക്ക് പരിചിതയായ താരമാണ് അഭി മുരളി എന്ന അഭിരാമി. ഏതാനും പരമ്പരകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും സ്റ്റാർ മാജിക്കിലൂടെയാണ് അഭി ശ്രദ്ധ നേടുന്നത്. ഈ വർഷം ആദ്യമായിരുന്നു അഭിരാമിയുടെ വിവാഹം. വിദേശിയായ ദയാനെയാണ് അഭി വിവാഹം ചെയ്തത്. പ്രണയവിവാഹമായിരുന്നു ഇവരുടേത്. കരളി പഠനത്തിനിടെയാണ് അഭിയും ഡയാനും കണ്ടുമുട്ടുന്നതും പ്രണയത്തിലാകുന്നതും. സ്വന്തമായി യൂട്യൂബ് ചാനലുള്ള അഭിരാമി തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

വിവാഹശേഷം ഭർത്താവിനൊപ്പമാണ് അഭി മുരളി വീഡിയോകളുമായി എത്താറുള്ളത്. വിവാഹശേഷം ദോശ ഈസ് ബിസി വിത്ത് ചട്‌നി എന്ന് ചാനലിന്റെ പേര് മാറ്റിയിരുന്നു. എന്നാൽ ഒരുപാട് ഇഷ്ടമുള്ള ഭർത്താവിനെ ഷുഗർ എന്നാണ് അഭി വിളിക്കുന്നത്. അഭിയുടെ പോസ്റ്റുകളിലൂടെയായി ദയാനും പ്രേക്ഷകര്‍ക്ക് പരിചിതനാണ്. കല്യാണം കഴിഞ്ഞ് യൂറോപ്പിലേക്ക് പോയതിന് ശേഷമുള്ള വിശേഷങ്ങളും അഭി അടുത്തിടെ പങ്കുവയ്ക്കുകയുണ്ടായി.

Abhi Murali

ഇപ്പോഴിതാ ആരാധകരുടെ ചോദ്യങ്ങൾക്കുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് അഭി മുരളി. യൂറോപ്പിലെ ജീവിതത്തെ കുറിച്ചും വഴക്കുണ്ടാകുന്നതിനെ കുറിച്ചും ബേബി പ്ലാനിങ്ങിനെ കുറിച്ചുമൊക്കെ അഭി സംസാരിക്കുന്നുണ്ട്. രണ്ടുപേരും തമ്മില്‍ വഴക്കൊക്കെ ഉണ്ടാകാറുണ്ടെന്നും പൊതുവെ താനാണ് ചൂടാവാറുള്ളതെന്നും അഭി പറയുന്നു.

'ഞാനാണ് ചൂടാവുക. ഇപ്പോള്‍ ദേഷ്യപ്പെടുന്നത് കുറവാണ്. നമ്മളെന്ത് പറഞ്ഞ് അടിയുണ്ടാക്കാനാണ്. ഞാന്‍ മലയാളം പറയുമ്പോള്‍ ആള്‍ക്ക് അത്ര കൃത്യമായി മനസിലാവില്ലല്ലോ. ഉറങ്ങുന്നതിന് മുന്‍പ് ഞങ്ങള്‍ അത് സോള്‍വ് ചെയ്തിരിക്കും. കമ്യൂണിക്കേഷന്‍ പ്രശ്‌നങ്ങളാണ് എനിക്ക് വരുന്നത്. നമ്മുടെ ഭാഷയില്‍ എക്‌സ്പ്രസ് ചെയ്യുന്നത് പോലെ വേറൊരു ഭാഷയില്‍ എക്‌സ്പ്രസ് ചെയ്യാനാവില്ലല്ലോ. എന്തെങ്കിലും കാര്യത്തില്‍ പാര്‍ട്‌നറുമായി അടിയുണ്ടായാല്‍ ഉറങ്ങും മുന്‍പ് അത് തീര്‍ക്കുക. അല്ലെങ്കില്‍ അടുത്ത ദിവസം എഴുന്നേല്‍ക്കുമ്പോള്‍ മുതല്‍ അതേ കാര്യമായിരിക്കും മനസില്‍', അഭി പറയുന്നു.

'ടിപ്പിക്കല്‍ മെസഡോണിയല്‍ ഫാമിലിയാണ് ഷുഗറിന്റേത്. ഞാന്‍ വന്നതോടെയാണ് അവര്‍ വീട്ടില്‍ ഇംഗ്ലീഷ് സംസാരിച്ച് തുടങ്ങിയത്. ഞാന്‍ അവരെ ഇംഗ്ലീഷും മലയാളവും പഠിപ്പിച്ചു. കുറച്ച് കുറച്ച് മലയാളമൊക്കെ അവര്‍ക്കറിയാം. ഇവിടത്തെ ഭാഷ പഠിക്കുന്നുണ്ട് ഞാന്‍. കുറച്ച് സംസാരിക്കാനും വായിക്കാനുമൊക്കെ അറിയാം. അത് ഞാന്‍ വീഡിയോയിലൂടെ കാണിക്കാം. നോര്‍മ്മലി നമ്മള്‍ വീട്ടില്‍ സംസാരിക്കുന്നത് പോലെയാണ് സംസാരിക്കാറുള്ളത്. ഞാന്‍ പറയുന്നത് അവര്‍ക്കും, അവര് പറയുന്നത് എനിക്കും മനസിലാവുന്നുണ്ട്. അത് മതിയല്ലോ', അഭി പറഞ്ഞു.

ബേബി പ്ലാനിംഗിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്കും താരം മറുപടി നൽകി. 'ഞാന്‍ ഇടയ്ക്ക് എന്റെ ഫ്രണ്ട്‌സിനെ വിളിച്ച് ചോദിക്കാറുണ്ട്. അടുത്ത് തന്നെ കുട്ടിയുണ്ടാവുമോ എന്നൊക്കെ. കല്യാണം കഴിഞ്ഞില്ലേ, അതുപോലെ കുഞ്ഞും വന്നോളും. അച്ഛനും അമ്മയുമൊക്കെ ഇതേക്കുറിച്ച് ചോദിക്കാറുണ്ട്. ദൈവം അതിനുമൊരു സമയം കരുതിയിട്ടുണ്ടാവും. ആ സമയത്ത് അതും നടന്നോളും', എന്നായിരുന്നു അഭിയുടെ പ്രതികരണം.

Abhi Murali

ഇവിടെ വന്നിട്ട് മോശം അനുഭവങ്ങളൊന്നുമുണ്ടായിട്ടില്ല. ഒറ്റയ്ക്ക് പുറത്തൊക്കെ പോവാറുണ്ട്. നാട്ടിലെ മോശം കാര്യങ്ങളൊക്കെ കേള്‍ക്കുമ്പോള്‍ ഇവിടെ തന്നെ നിന്നാല്‍ പോരെ എന്നൊക്കെ തോന്നും. ഇവിടത്തെ കണ്ടീഷന്‍സൊക്കെ വളരെ നല്ലതാണ്. എല്ലാവരും ജോലി ചെയ്യുന്ന ആളുകളാണ്. നമുക്ക് നാട്ടില്‍ കിട്ടുന്ന ബേസിക്ക് സാലറിയുടെ ഡബിളാണ് ഇവിടെ കിട്ടുന്നത്. ഇവിടത്തെ പൈസയുടെ മൂല്യം ഏകദേശം ഒരേ പോലെയാണ്. ഇന്ത്യയിലെ പോലെ തന്നെ ജീവിക്കാന്‍ സുഖമാണെന്നും താരം വ്യക്തമാക്കി.

ഇനി സ്റ്റാര്‍ മാജിക്കിലേക്ക് വരുമോ എന്ന ചോദ്യത്തിനും അഭി മറുപടി നൽകി. 'അനൂപേട്ടന്‍ വിളിച്ചാല്‍ ഞാനെന്തായാലും പോവും. ഇനി ഞാനെപ്പോഴാണ് നാട്ടില്‍ വരുന്നതെന്ന് അറിയില്ല. അതനുസരിച്ച് ഷെഡ്യൂള്‍ പ്ലാന്‍ ചെയ്താല്‍ പരിപാടിയിലേക്ക് വരും', അഭി മുരളി പറഞ്ഞു.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X