രണ്ടുമാസം കഴിഞ്ഞാൽ ഡിവോഴ്‌സ്! വിദേശികളുടെ സ്വഭാവം അതല്ല, ആ ധാരണ മാറണം; കമന്റുകളോട് പ്രതികരിച്ച് അഭി മുരളി
മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാണ് നടി അഭിരാമി മുരളി. സ്റ്റാര്‍ മാജിക്കിലൂടെയാണ് അഭിരാമിയെ മലയാളികൾ അടുത്തറിയുന്നത്. അഭിരാമിയുടെ വിവാഹം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരുന്നു. യൂറോപ്പുകാരനായ ദയാനെയാണ് അഭിരാമി വിവാഹം കഴിച്ചത്. കുട്ടിക്കാലം മുതലേ വിദേശിയെ വിവാഹം ചെയ്യണമെന്നായിരുന്നു അഭിയുടെ ആഗ്രഹം. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. കരളി പഠിക്കുന്നതിനിടെയാണ് അഭിയും ഡയാനും കണ്ടുമുട്ടുന്നതും പ്രണയത്തിലാകുന്നതും.
ഈ വർഷമാദ്യം ആയിരുന്നു ഇവരുടെ വിവാഹം. ഇപ്പോൾ സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കുകയാണ് ഇരുവരും. സോഷ്യൽ മീഡിയയിൽ സജീവമാണ് അഭിരാമി. സ്വന്തമായൊരു യൂട്യൂബ് ചാനലും ഉണ്ട്. ഭർത്താവിനൊപ്പം തങ്ങളുടെ വിശേഷങ്ങളും ഫിറ്റ്നസ് സംബന്ധിച്ച വീഡിയോകളുമൊക്കെ അഭിരാമി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, ദയാനുമായുള്ള വിവാഹത്തെക്കുറിച്ചും വിവാഹ ശേഷമുള്ള ജീവിതത്തെക്കുറിച്ചും പറഞ്ഞുള്ള അഭി മുരളിയുടെ ക്യുഎ വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്.

വിവാഹശേഷം ദയാനൊപ്പം യൂറോപ്പിലേക്ക് പോയ താരം ഇപ്പോൾ അവിടെയാണ്. വീടും വീട്ടുകാരെയും മിസ് ചെയ്യുന്നുണ്ടോ എന്ന ചോദ്യത്തിന് വീട് മിസ് ചെയ്യുന്നുണ്ട് എന്നാൽ വീട്ടുകാരെ മിസ് ചെയ്യുന്നില്ലെന്ന് അഭിരാമി പറഞ്ഞു. അച്ഛനെയും അമ്മയെയും അനിയനെയുമൊന്നും ഭീകരമായി മിസ്സ് ചെയ്യുന്നില്ല. എപ്പോള്‍ വേണമെങ്കിലും വീഡിയോ കോള്‍ ചെയ്യാനുള്ള സൗകര്യമുണ്ടല്ലോ ഇപ്പോള്‍. എവിടെപ്പോയാലും സെറ്റാവുന്ന ആളാണ് ഞാന്‍. വീട് എനിക്ക് ഒരുപാട് മിസ്സ് ചെയ്യുന്നുണ്ട്. നമ്മുടെ വീട് എന്നും നമ്മുടെയാണല്ലോ എന്ന് അഭി പറയുന്നു.
ഇവിടെ അങ്ങനെ പ്രശ്‌നങ്ങളൊന്നുമില്ല. ഒരു ഫോറിനര്‍ ഫാമിലിയിലേക്ക് കല്യാണം കഴിഞ്ഞ് വരുന്നത് ഒരു പ്രത്യേക അനുഭവമാണ്. അതെങ്ങനെ പറഞ്ഞറിയിക്കണമെന്നറിയില്ല. ഭാഷയൊന്നുമറിയില്ലായിരുന്നല്ലോ ആദ്യം. ഫോറിനറെ കല്യാണം കഴിക്കണമെന്നൊക്കെ മുന്‍പ് ആഗ്രഹിച്ചിരുന്നു. അത് നടക്കുമെന്നൊന്നും കരുതിയതല്ല. നമ്മുടെ തലവരയായിരിക്കും അതെന്നും അഭി പറഞ്ഞു. വിവാഹശേഷം വന്ന നെഗറ്റീവ് കമന്റുകളെ കുറിച്ചും അഭിരാമി സംസാരിച്ചു.
എനിക്ക് പൊതുവെ നെഗറ്റീവ് കമന്റുകള്‍ കുറവാണ്. രണ്ട് മാസം കഴിഞ്ഞ് ഡിവോഴ്‌സ് എന്ന കമന്റ് കണ്ടിരുന്നു. അതൊന്നും ഞാന്‍ മൈന്‍ഡ് ചെയ്യുന്നില്ല. ഡിവോഴ്‌സൊക്കെ നാട്ടില്‍ നടക്കുന്നില്ലേ, പിരിയേണ്ടവര്‍ പിരിയട്ടെ. ഒരു ഫോറിനറെ കല്യാണം കഴിച്ചുവെന്ന് കരുതി ഡിവോഴ്‌സാവണമെന്നില്ലല്ലോ. കല്യാണം കഴിക്കുക, കുട്ടികളാവുക, ഡിവോഴ്‌സാവുക ഇതല്ല ഫോറിനേഴ്‌സിന്റെ സ്വഭാവം. ആ ധാരണ മാറണമെന്നും അഭി മുരളി പറഞ്ഞു.
നിങ്ങള്‍ മലയാളത്തില്‍ കമന്റ് ചെയ്താല്‍ ട്രാന്‍സലേറ്റ് ചെയ്ത് അവര്‍ക്ക് മനസിലാക്കാനാവും. സ്വന്തം വില കളയേണ്ട. ഇവരെല്ലാം കമന്റ് വായിക്കുന്നവരാണ്. അതേക്കുറിച്ച് ചോദിച്ചിട്ടുണ്ടല്ലോ എന്നൊക്കെ പറയാറുണ്ടെന്നും അഭി പറഞ്ഞു. ഭര്‍ത്താവിന്റെ സഹോദരി എപ്പോഴും കൂടെയുള്ളതിനെക്കുറിച്ച് ചിലർ ചോദിച്ചിരുന്നു. അവര്‍ ട്വിന്‍സാണ്, മിക്കപ്പോഴും ഒന്നിച്ചാണ്. ഇത്രയും നല്ലൊരു സിസ്റ്റര്‍ ഇന്‍ ലോയെ കിട്ടിയതില്‍ ഞാന്‍ ഹാപ്പിയാണ്. ഞങ്ങളുടെ കാര്യത്തില്‍ ഇവരാരും ഇടപെടാറില്ല. ഭര്‍ത്താവില്ലാത്ത സമയത്ത് സഹോദരിയുടെ കൂടെയാണ് ഞാന്‍ പുറത്തേക്ക് പോവുന്നതെന്നായിരുന്നു അഭിയുടെ മറുപടി.

നേരത്തെ ദയാനെ കല്യാണം കഴിക്കുന്ന കാര്യം പറഞ്ഞപ്പോള്‍ വീട്ടുകാര്‍ ആദ്യം സമ്മതിച്ചിരുന്നില്ലെന്ന് അഭി പറഞ്ഞിരുന്നു. ഇരുവരുടേയും സംസ്‌കാരങ്ങള്‍ തമ്മിലുള്ള വ്യത്യാസമായിരുന്നു അവരുടെ എതിര്‍പ്പിന്റെ കാരണം. എന്നാല്‍ ദയാനും സഹോദരിയും വീട്ടിലേക്ക് വന്നതോടെ ആ അഭിപ്രായം മാറി. അങ്ങനെ വിവാഹത്തിലേക്ക് എത്തുകയായിരുന്നുവെന്നാണ് അഭിരാമി പറഞ്ഞത്.
കൂടാതെ രണ്ട് പേരുടേയും സംസ്‌കാരങ്ങള്‍ തമ്മില്‍ വലിയ അന്തരമുണ്ടെങ്കിലും തനിക്ക് അത് ബുദ്ധിമുട്ടായി തോന്നിയിട്ടില്ലെന്നും താന്‍ യൂറോപ്യന്‍ രീതികളുമായി പൊരുത്തപ്പെട്ടുവെന്നും അഭി പറയുകയുണ്ടായി.


Click it and Unblock the Notifications











