നിനക്ക് പകരമാവില്ലെന്ന് അറിയാം, എന്നാലും ഈ സമയത്ത് ഞങ്ങൾക്കിത് ആശ്വാസമാകും; പുതിയ സന്തോഷം പങ്കുവെച്ച് ആലീസ്

കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരിയാണ് നടി ആലീസ് ക്രിസ്റ്റി ഗോമസ്. നിരവധി പരമ്പരകളില്‍ ശ്രദ്ധേയ വേഷങ്ങളിൽ എത്തി കയ്യടി നേടിയിട്ടുണ്ട് താരം. ജനപ്രീയ ഷോയായ സ്റ്റാർ മാജിക്കിലേയും സ്ഥിരസാന്നിധ്യമാണ് ആലീസ്. അതുകൊണ്ട് തന്നെ സോഷ്യൽ മീഡിയയിലൊക്കെ നിരവധി ആരാധകരാണ് ആലീസിന് ഉള്ളത്. സ്വന്തമായി ഒരു യൂട്യൂബ് ചാനലടക്കമുള്ള ആലീസ് തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

ആലീസിനെ പോലെ തന്നെ ആരാധകർക്ക് പ്രിയങ്കരനാണ് ഭര്‍ത്താവ് സജീനും. വിവാഹത്തിന് മുന്നോടിയായാണ് ആലീസ് യൂട്യൂബ് ചാനൽ തുടങ്ങുന്നതും വിശേഷങ്ങൾ പങ്കുവെയ്ക്കാൻ ആരംഭിക്കുന്നതും. കരിയറിലെയും ജീവിതത്തിലെയും വിശേഷങ്ങളും പാചക പരീക്ഷണങ്ങളും യാത്രകളെക്കുറിച്ചുമൊക്കെയുള്ള വീഡിയോകളാണ് നടി കൂടുതലാണ് പങ്കുവയ്ക്കാറുള്ളത്. ഇതിനു പുറമെ ഭർത്താവിന്റെയും കുടുംബത്തിന്റെയുമൊക്കെ വിശേഷങ്ങൾ ആലീസ് പങ്കുവയ്ക്കാറുണ്ട്.

Alice Christy

ഓമനിച്ചു വളര്‍ത്തിയ വീട്ടിലെ വളര്‍ത്തു നായ മരിച്ചു പോയതിന്റെ വിഷമത്തിലായിരുന്നു കഴിഞ്ഞ കുറച്ച് നാളുകളായി ആലീസും കുടുംബവും. കഴിഞ്ഞ ദിവസമാണ് സോണി മോന്‍ എന്ന നായയെ നഷ്ടമായതിനെ കുറിച്ചും അവൻ തങ്ങളുടെ ജീവിതത്തില്‍ എത്രത്തോളം പ്രധാനപ്പെട്ടതായിരുന്നു എന്നും കുറിച്ച്, വികാരഭരിതമായ പോസ്റ്റുകളുമായി ആലീസ് എത്തിയത്. നായയെ പേടിയായിരുന്ന തനിക്ക് ആ പേടി മാറിയത് സജിന്റെ വീട്ടിലെത്തി സോണി മോനുമായി അടുത്ത ശേഷമാണെന്നൊക്കെ ആലീസ് കുറിച്ചിരുന്നു.

രണ്ട് വര്‍ഷംമാത്രമാണ് സോണി മോനൊപ്പം ആലീസ് ഉണ്ടായിരുന്നത്. പക്ഷെ എട്ടു വര്‍ഷമായി സജിന്റെ കുടുംബത്തിലെ അംഗമായിരുന്നു സോണി. മരിച്ച് ഒരാഴ്ച കഴിഞ്ഞിട്ടും ആ വേദനയില്‍ നിന്ന് മറികടക്കാന്‍ കഴിയുന്നില്ലെന്നും വേദനയോടെ ആലീസ് കുറിച്ചിരുന്നു. ഇപ്പോഴിതാ ആ വിഷമത്തിൽ നിന്നും മറികടക്കാൻ പുതിയൊരു നായ കുട്ടിയെ ദത്തെടുത്തതിന്റെ വിശേഷങ്ങളുമായി എത്തിയിരിക്കുകയാണ് ആലീസ് ക്രിസ്റ്റി. സോണി മോന് പകരമാകില്ലെങ്കിലും ഇവൾക്ക് തങ്ങളെ ആശ്വസിപ്പിക്കാൻ കഴിയുമെന്ന് കരുതുന്നുവെന്ന് ആലീസ് കുറിച്ചു.

"ഞങ്ങളുടെ കുടുംബത്തിലേക്ക് വീണ്ടും സന്തോഷം കൊണ്ടു വരേണ്ട സമയമാണിത്. സോണി മോന് പകരം വയ്ക്കാന്‍ കഴിയില്ല എന്നറിയാം, എന്നിരുന്നാലും പുതിയ അംഗത്തിന് ഞങ്ങളുടെ തകര്‍ന്ന ഹൃദയത്തെ ആശ്വസിപ്പിക്കാന്‍ കഴിയുമെന്ന് ഉറപ്പാണ്. എന്റെ ജീവിതത്തിലെ ആദ്യത്തെ നായക്കുട്ടിയായ സെറ ബെര്‍നാഡിനെ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നു.

Alice Christy

സോണി മോനെ ലവ് യു. അപ്പയും അമ്മയും അച്ചാച്ചയും കുക്കു ചേച്ചിയും അനു ചേച്ചിയും ഒരിക്കലും നിന്നെ മറക്കില്ല. ഇത് ഞങ്ങള്‍ നല്‍കുന്ന ഉറപ്പാണ്" എന്ന് കുറിച്ച് കൊണ്ടാണ് പുതിയ പപ്പിയ്‌ക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോയും ആലീസ് ക്രിസ്റ്റി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. നിരവധി പേരാണ് പോസ്റ്റിന് താഴെകമന്റുമായി എത്തുന്നത്. ആശംസകൾ നേർന്നുള്ള കമന്റുകളാണ് ഏറെയും. അതേ സമയം വിമർശനങ്ങളുമായും ചിലർ എത്തുന്നുണ്ട്.

'ഇത്ര വേഗം ആ കുഞ്ഞിനെ റീപ്ലെസ് ചെയ്യാൻ എങ്ങനെ സാധിക്കുന്നു. എനിക്ക് ആണെങ്കിൽ കഴിയില്ല' എന്നാണ് ചിലർ കുറിക്കുന്നത്. എന്തായാലും വീട്ടിലെ പുതിയ അതിഥിയുടെ കൂടുതൽ വിശേഷങ്ങൾ പങ്കുവെച്ച് ആലീസ് ഉടനെ എത്തുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. അതിനായി കാത്തിരിക്കുകയാണ് നായ പ്രേമികളായ ആരാധകർ.

Read more about: alice christy
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X