അയാള്‍ എന്റെ കാല് തടവാന്‍ തുടങ്ങി, ചാടിയെഴുന്നേറ്റ് ഒറ്റച്ചവിട്ട് കൊടുത്തു! ആരും സഹായിച്ചില്ലെന്ന് അനു

മലയാളികള്‍ക്ക് സുപരിചിതയാണ് അനുമോള്‍. ടെലിവിഷന്‍ പരമ്പരകളിലൂടെയാണ് അനുമോള്‍ മലയാളികളുടെ ശ്രദ്ധ നേടുന്നത്. പിന്നീട് സ്റ്റാര്‍ മാജിക്കിലൂടെ കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു അനു. തന്റെ നിഷ്‌കളങ്കത നിറഞ്ഞ സംസാരവും മണ്ടത്തരങ്ങളുമൊക്കെയാണ് അനുവിനെ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കുന്നത്. ഷോയില്‍ നിന്നുമുള്ള അനുവിന്റെ കഥകളും തമാശകളുമൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്.

സോഷ്യല്‍ മീഡിയയിലും സജീവമാണ് അനു. താരത്തിന് ധാരാളം ആരാധകരുണ്ട്. മലയാളികളെ സംബന്ധിച്ച് തങ്ങളുടെ കുടുംബത്തിലെ ഒരംഗമാണ് ഇന്ന് അനുമോള്‍. എപ്പോഴും ചിരിച്ചുല്ലസിച്ച് നടക്കുന്ന അനുവിനെയാണ് പ്രേക്ഷകര്‍ കണ്ടിട്ടുള്ളത്. താരത്തിന്റെ എനര്‍ജി വേറെ തന്നെയാണെന്നാണ് ആരാധകര്‍ പറയുന്നത്.

കുത്തി കയറിയങ്ങ് ഇറങ്ങി

ഇതിനിടെ ഇപ്പോഴിതാ ത്െന്റ ജീവിതാനുഭവങ്ങള്‍ പങ്കുവെക്കുകയാണ് അനുമോള്‍. ഫ്‌ളവേഴ്‌സ് ചാനലിലെ ഒരു കോടി എന്ന പരിപാടിയില്‍ അതിഥിയായി എത്തിയതായിരുന്നു അനുമോള്‍. ഇതിന്റെ പ്രൊമോ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നുണ്ട്. രസകരമായ ഒരുപാട് കാര്യങ്ങള്‍ ഷോയില്‍ അനുമോള്‍ തുറന്ന് പറയുന്നുണ്ടെന്നാണ് പ്രൊമോ വീഡിയോകള്‍ വ്യക്തമാക്കുന്നത്. വിശദമായി വായിക്കാം തുടര്‍ന്ന്.

ഒരു സെറ്റില്‍ വച്ചുണ്ടായ അപകടത്തെക്കുറിച്ച് അനു സംസാരിക്കുന്നുണ്ട്. കാലില്‍ കുത്തി കയറിയങ്ങ് ഇറങ്ങിയെന്നാണ് അനു പറയുന്നത്. എല്ലാവരും പറയാറുണ്ട്, ഞാന്‍ അഭിനയിക്കുമ്പോള്‍ ജീവിക്കുകയായിരിക്കുമെന്ന്. പാത്രങ്ങളൊക്കെ എടുത്തെറിയുന്ന സീനാണെങ്കില്‍ ശരിക്കും എറിയും. മുടിക്ക് പിടിക്കുന്നതാണെങ്കില്‍ ശരിക്കും പിടിക്കുമെന്നാണ് അനു പറയുന്നത്.

ബസ് യാത്ര

പിന്നാലെ അവതാരകനായ ശ്രീകണ്ഠന്‍ നായര്‍ ഒരു സീരിയലില്‍ അനുവിനെ കൊലപ്പെടുത്തിക്കളഞ്ഞെന്ന വാര്‍ത്തയെക്കുറിച്ച് ചോദിക്കുകയാണ്. പ്രോംറ്റ് ചെയ്ത് തരുന്നത് എനിക്ക് ക്യാച്ച് ചെയ്യാനറിയത്തില്ല. ഒരു സീന്‍ 36 ടേക്കൊക്കെ പോയി. ഒടുവില്‍ എന്റെ സ്വന്തം സഹോദരനെക്കൊണ്ട് തലക്കടിച്ച് കൊന്നുവെന്നാണ് ആ സംഭവത്തെക്കുറിച്ച് അനുമോള്‍ പറയുന്നത്.

അതേസമയം രസകരമായ അനുഭവങ്ങളും അനുമോള്‍ പങ്കുവെക്കുന്നുണ്ട്. ഒരു ബസ് യാത്രയില്‍ വച്ചൊരു സ്റ്റാര്‍ മാജിക് ആരാധകനെ കണ്ടുമുട്ടിയ ഓര്‍മ്മയാണ് താരം പങ്കുവെക്കുന്നത്. ആ കഥ ഇങ്ങനെയാണ്.

ട്രെയിന്‍ യാത്ര

ഞാനൊരു ബസില്‍ യാത്ര ചെയ്യുകയായിരുന്നു. അടുത്തിരുന്ന അങ്കിള്‍ ഫോണില്‍ സ്റ്റാര്‍ മാജിക് കാണുകയാണ്. വൈറലായൊരു എപ്പിസോഡായിരുന്നു. ഞാനായിരുന്നു അതില്‍. എന്താ കാണുന്നതെന്ന് ചോദിച്ചു. ഇത് ടമാര്‍ പടാര്‍ ആണെന്ന് പറഞ്ഞു. ഞാനും കാണാറുണ്ട് വീട്ടിലുള്ളവര്‍ക്കെല്ലാം ഇഷ്ടമാണെന്നും പറഞ്ഞു. കുറച്ച് കഴിഞ്ഞപ്പോള്‍ ഞാന്‍ മുഖത്തു നിന്നും തട്ടം മാറ്റിയ ശേഷം അങ്കിളേ എന്നെ മനസിലായോ എന്ന് ചോദിച്ചു. അദ്ദേഹം എന്നെ നോക്കിയിട്ട് ഫോണില്‍ നോക്കിയെന്നാണ് അനു പറയുന്നത്.

ട്രെയിന്‍ യാത്രയ്ക്കിടെയുണ്ടായ മോശം അനുഭവവും അനു പങ്കുവെക്കുന്നുണ്ട്. ഒരു ദിവസം ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ ഞാന്‍ കിടക്കുകയായിരുന്നു. ഒരാള്‍ വന്നിരുന്നു. അയാള്‍ എന്റെ കാല് തടവാന്‍ തുടങ്ങി. ഞാന്‍ ചാടിയെഴുന്നേറ്റ് ഒറ്റച്ചവിട്ട് കൊടുത്തുവെന്നാണ് അനു പറയുന്നത്. അതേസമയം, ഒരാള്‍ പോലും പ്രതികരിക്കാന്‍ വന്നില്ലെന്നും അനു പറയുന്നുണ്ട്.

ഐ ലവ് യു അനു

തന്നെ ഭയപ്പെടുത്തുന്ന തരത്തില്‍ ശല്യം ചെയ്യുന്ന ആരാധകനെക്കുറിച്ചും അനു സംസാരിക്കുന്നുണ്ട് പ്രൊമോ വീഡിയോയില്‍.

ദിവസവും എനിക്കൊരാള്‍ ഐ ലവ് യു അനു, ഐ മിസ് യു അനു എന്നൊക്കെ എഴുതി അയക്കും. അനു ഇല്ലാതെ എനിക്ക് ജീവിക്കാന്‍ പറ്റില്ല. എനിക്ക് അനുവിനെ വേണം. അച്ഛനും അമ്മയുമായി വീട്ടിലേക്ക് വരുമെന്ന് പറഞ്ഞു. ഞാനയാളെ ബ്ലോക്ക് ചെയ്തു. ഇതോടെ അയാള്‍ വേറൊരു അക്കൗണ്ടുണ്ടാക്കി അതിലൂടെ മെസേജ് അയച്ചെത്തി. ഇയാളെന്നെ പേടിപ്പെടുത്തുകയാണെന്നാണ് അനു പറയുന്നത്.

സ്റ്റാർ മാജിക്കിനൊപ്പം ഫ്ളവേഴ്സ് ചാനലിലെ തന്നെ സുരഭിയും സുഹാസിനിയും എന്ന പരമ്പരയിലും അഭിനയിക്കുന്നുണ്ട് അനു. ഈ പരമ്പരയുടെ സെറ്റില്‍ വച്ചായിരുന്നു അനുവിന് പരുക്ക് പറ്റുന്നത്.

More from Filmibeat

Read more about: anumol അനുമോള്‍
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X