പ്രശ്‌നക്കാരിയെന്ന് പറഞ്ഞ് സിനിമ ഇല്ലാതാക്കി; ഉയരക്കുറവെന്ന് പരിഹാസം; പരിചയക്കാര്‍ തന്ന പണികള്‍
സിനിമയില്‍ അഭിനയിക്കുക എന്നത് മിക്കവര്‍ക്കും ഉണ്ടാകാന്‍ സാധ്യതയുള്ള മോഹമായിരിക്കും. പക്ഷെ എല്ലാവര്‍ക്കും അതിന് സാധിച്ചെന്ന് വരില്ല. ചിലര്‍ ശ്രമിച്ച് പരാജയം സമ്മതിക്കും. മറ്റ് ചിലര്‍ തുടര്‍ച്ചയായി ശ്രമിച്ചു കൊണ്ടേയിരിക്കും. സിനിമയില്‍ അഭിനയിക്കാന്‍ സാധിക്കാതെ വരുമ്പോഴേ നല്ല അവസരങ്ങള്‍ കുറയുമ്പോഴുമൊക്കെ സീരിയില്‍ തിരഞ്ഞെടുക്കുന്നവരുണ്ട്.
എന്നാല്‍ സീരിയലില്‍ അഭിനയിക്കുന്നവരെ സിനിയില്‍ അഭിനയിപ്പിക്കാന്‍ എല്ലാവരും തയ്യാറല്ല എന്നതാണ് വസ്തുത. സീരിയല്‍ അഭിനയിക്കുന്നതോടെ എല്ലാവര്‍ക്കും സുപരിചിതമായ മുഖമായി മാറും എന്നതാണ് അവര്‍ ചൂണ്ടിക്കാണിക്കുന്ന കാരണം. വളരെ ചുരുക്കം ചിലര്‍ക്ക് പക്ഷെ ഈ ചുവടുമാറ്റം വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടുണ്ട്.

ഇപ്പോഴിതാ തന്റെ സീരിയലില്‍ നിന്നും സിനിമയിലേക്കുള്ള ചുവടുമാറ്റ മോഹങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് നടി അനുമോള്‍. സീരിയലില്‍ അഭിനയിച്ചു കൊണ്ടിരിക്കെ സിനിമയില്‍ നിന്നും ഓഫര്‍ വന്നിട്ടും പോകാതിരുന്നതിനെക്കുറിച്ചും തന്റെ അവസരങ്ങള്‍ മുടക്കുന്നവരെക്കുറിച്ചുമൊക്കെ അനുമോള്‍ സംസാരിക്കുന്നുണ്ട്. ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അനുമോള്‍ മനസ് തുറന്നത്.
സിനിമയില്‍ നിന്നും ഓഫര്‍ വന്നിരുന്നു. എന്നാല്‍ സീരിയലിന്റെ തിരക്കുകള്‍ക്കിടയില്‍ പോകാന്‍ കഴിഞ്ഞില്ലെന്നാണ് അനുമോള്‍ പറയുന്നത്. പക്ഷെ പിന്നെയാണ് തനിക്ക് അതിന്റെ വില മനസിലാകുന്നതെന്നും താരം പറയുന്നു. സിനിമയിലെത്തിയ പരിചയക്കാരോട് അവസരം ചോദിച്ചിട്ടുണ്ട്. നിന്നെയൊന്നും സിനിമയിലെടുക്കില്ല. ഉയരം കുറവാണ് എന്നൊക്കെ പരിഹസിക്കുകയാണ് അവര്‍ ചെയ്തതെന്നും അനു പറയുന്നു. അതേസമയം ഈ പറയുന്നവര്‍ തന്നെ തന്റെ അവസരങ്ങള്‍ ഇല്ലാതാക്കിയിട്ടുണ്ടെന്നും താരം പറയുന്നു.
പ്രൊഡക്ഷന്‍ കണ്‍ട്രോളേഴ്‌സ് വിളിക്കുമ്പോള്‍ അനു നിനക്ക് മൊത്തം ശത്രുക്കളാണല്ലോ, അനുവിനെക്കുറിച്ച് അന്വേഷിക്കുമ്പോള്‍ പലരും വിളിക്കണ്ട ഡേറ്റ് പ്രശ്‌നം വരും പ്രശ്‌നക്കാരിയാണ് എന്നൊക്കെ പറഞ്ഞ് മുടക്കുന്നല്ലോ എന്ന് പറയുമെന്നാണ് അനു പറയുന്നത്. എങ്കിലും ഇതിനൊക്കെ ഇടയിലും തനിക്ക് കല്യാണം, തിങ്കള്‍ മുതല്‍ വെള്ളിവരെ, മഹേഷും മാരുതിയും തുടങ്ങി സിനിമകളില്‍ ചെറിയ വേഷങ്ങള്‍ ചെയ്യാന്‍ സാധിച്ചുവെന്നാണ് അനു പറയുന്നത്.
സീരിയലില്‍ അഭിനയിക്കുന്നവരെ സിനിമയില്‍ എടുക്കില്ല എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. അതുകൊണ്ട് തത്ക്കാലം സീരിയില്‍ നിര്‍ത്തിവച്ച് നല്ല സിനിമയ്ക്കായി കാത്തിരിക്കുകയാണ്. ആളുകള്‍ തിരിച്ചറിയുന്ന നല്ലൊരു കഥാപാത്രം ചെയ്യണം. തള്ളിപ്പറഞ്ഞവരെക്കൊണ്ട് എല്ലാം മാറ്റിപ്പറയിക്കണം എന്നാണ് തന്റെ ആഗ്രഹമെന്നും അനുമോള്‍ പറയുന്നു.

അഭിമുഖത്തില്‍ തന്റെ കുടുംബത്തെക്കുറിച്ചും അനു സംസാരിക്കുന്നുണ്ട്. അഭിനയിക്കാനുള്ള കൊതിയുമായി നടന്ന സാധാരണ പെണ്‍കുട്ടിയായിരുന്നു താനെന്നാണ് അനു പറയുന്നത്. മധ്യവര്‍ഗ്ഗ കുടുംബമാണ് തന്റേത്. തിരുവനന്തപുരം ആര്യനാടാണ് സ്വദേശം. അചഅഛനും അമ്മയ്ക്കും താന്‍ നന്നായി പഠിക്കണം എന്നേ ഉണ്ടായിരുന്നുള്ളൂവെന്നാണ് അനു പറയുന്നത്.
എങ്ങനെയാണ് താന്‍ സീരിയലിലേക്ക് എത്തിയതെന്നും അനു പറയുന്നുണ്ട്. ചേച്ചിയുടെ ഭര്‍ത്താവിന്റെ സുഹൃത്താണ് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ശങ്കര്‍ലാല്‍. സീരിയലില്‍ അഭിനയിക്കാന്‍ താല്‍പര്യമുള്ള പെണ്‍കുട്ടികള്‍ ആരെങ്കിലും ഉണ്ടോ എന്ന് ഒരിക്കല്‍ അദ്ദേഹം ചേട്ടനോട് ചോദിച്ചു. അപ്പോള്‍ ചേച്ചിയാണ് തന്റെ കാര്യം പറയുന്നത് എ്ന്നാണ് അനു പറയുന്നത്. പക്ഷെ താന്‍ അഭിനയിക്കാന്‍ പോകുന്നതിനോട് കുടുംബത്തിലെ പലര്‍ക്കും എതിര്‍പ്പായിരുന്നു. പക്ഷെ അച്ഛനും അമ്മയ്ക്കും ഇഷ്ടമായിരുന്നു എന്നും അനു പറയുന്നു.


Click it and Unblock the Notifications