ടാപ്പ് തുറന്ന പോലെ ചോരയായിരുന്നു ഫ്‌ളോറില്‍, സ്റ്റിച്ചിട്ടു; ഷൂട്ടിനിടെയുണ്ടായ അപകടത്തെക്കുറിച്ച് അനു
കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയാണ് അനുമോള്‍. പരമ്പരകളിലൂടെയാണ് അനു ശ്രദ്ധ നേടുന്നത്. പക്ഷെ സ്റ്റാര്‍ മാജിക് എന്ന ഷോയിലെത്തുന്നതോടെയാണ് അനു മലയാളികളുടെ പ്രിയങ്കരിയായി മാറുന്നത്. സ്റ്റാര്‍ മാജിക് ആരാധകരെ സംബന്ധിച്ച് തങ്ങളുടെ വീട്ടിലെ ഒരംഗത്തെ പോലെ പ്രിയപ്പെട്ടവളും സുപരിചിതയുമാണ് ഇന്ന് അനു. തന്റെ നിഷ്‌കളങ്കതയും എനര്‍ജിയുമൊക്കെ കൊണ്ടാണ് അനു ആരാധകരെ നേടിയെടുത്തത്.
പിന്നാലെ ഇപ്പോഴിതാ ഫ്‌ളവേഴ്‌സ് ചാനലിലെ തന്നെ സുരഭിയും സുഹാസിനിയും എന്ന പരമ്പരയിലും അനു അഭിനയിച്ച് കയ്യടി നേടുകയാണ്. താന്‍ തികച്ചും അപ്രതീക്ഷിതമായാണ് അഭിനയത്തിലേക്കെത്തിയതെന്നാണ് അനു പറയുന്നത്. ഫ്‌ളവേഴ്‌സ് ഒരു കോടിയില്‍ അതിഥിയായി എത്തിയപ്പോഴാണ് താരം മനസ് തുറന്നത്.

തന്നെ വിളിച്ചാല്‍ ഡേറ്റില്ലെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ നടക്കുന്നുണ്ടെന്നും എന്നാല്‍ അതില്‍ വാസ്തവമില്ലെന്നാണ് അനു പറയുന്നത്. ഇതിനിടെ തനിക്ക് സൂസുവിന്റെ ഷൂട്ടിനിടെ പരിക്ക് പറ്റിയതിനെക്കുറിച്ചും അനു മസന് തുറന്നു. താരത്തിന് പരുക്കേറ്റതും ലൊക്കേഷനില്‍ നിന്നും താരത്തെ ആശുപത്രിയിലേക്ക് കൊണ്ടു പോയതുമൊക്കെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരുന്നു. ഇപ്പോഴിതാ നടന്നത് എന്തെന്ന് അനു തന്നെ പറയുകയാണ്.
''കാലിലേക്ക് കത്തി കുത്തിക്കയറി അങ്ങ് ഇറങ്ങി, എന്റെ കൈ കൊണ്ടാണ് അത് സംഭവിച്ചത്. അഭിനയിക്കുമ്പോള്‍ ഞാന്‍ ജീവിക്കുകയാണ് എന്ന് എല്ലാവരും പറയാറുള്ളത്. പാത്രങ്ങളൊക്കെ എറിയുന്ന രംഗമുണ്ടായാല്‍ ഞാന്‍ ശരിക്കും എറിയും. മുടി പിടിക്കുന്ന രംഗമായാല്‍ പിടിക്കും. അതങ്ങ് ചെയ്ത് പോവുന്നതാണ് അങ്ങനെയാണ് പണി കിട്ടിയതും'' എന്നാണ് തനിക്ക് പറ്റിയ അപകടത്തെക്കുറിച്ച് അനു പറഞ്ഞത്.

കത്തി വെച്ച് പയര്‍ അരിഞ്ഞ് കൊണ്ടിരിക്കുന്ന രംഗമുണ്ടായിരുന്നു. ചേച്ചിയുടെ ഫ്രണ്ട്സ് കിച്ചണിലേക്ക് വന്ന് ഇതാണോ ഇവിടത്തെ വേലക്കാരി, കുറച്ച് ദിവസം ഞങ്ങളുടെ അവിടെ നിര്‍ത്താമോ, പഴയ ഡ്രസുകളൊക്കെ കൊടുക്കാം എന്ന് പറയുന്നതായിരുന്നു രംഗമെന്നാണ് അനു പറയുന്നത്. ഈ രംഗത്തില്‍ നിര്‍ത്തടി നത്തുകളെ എന്ന് പറഞ്ഞ് കത്തി എറിഞ്ഞപ്പോള്‍ അത് നേരെ ഫുട്ബോളടിക്കുന്നത് പോലെ വന്ന് നിന്നത് തന്റെ കാലിലാണെന്നാണ് അനു പറയുന്നത്.
രണ്ടുമൂന്ന് സ്റ്റിച്ചൊക്കെയുണ്ടായിരുന്നുവെന്നാണ് മുറിവിനെക്കുറിച്ച് അനു പറയുന്നത്. എന്നാല്‍ കത്തി കയറിയത് ഞാന്‍ അറിഞ്ഞില്ലെന്നും അനു പറയുന്നു. ടാപ്പ് തുറന്നിട്ട പോലെ രക്തമായിരുന്നു ഫ്ളോറില്‍ എന്നും ഇതോടെ അഭിനയിക്കുമ്പോള്‍ ജീവിക്കരുതെന്ന് പഠിച്ചുവെന്നും അനു പറയുന്നു. അനുവിനൊപ്പം പരമ്പരയിലൊരു പ്രധാന വേഷത്തിലെത്തുന്നത് മല്ലികാ സുകുമാരനാണ്. മല്ലികയെക്കുറിച്ചും താരം സംസാരിക്കുന്നുണ്ട്.

മല്ലികാമ്മയുടെ കൂടെ അഭിനയിക്കാന്‍ പേടിയായിരുന്നുവെന്നും അവര്‍ നല്ല ധൈര്യം തന്നുവെന്നും അനു പറയുന്നു. സെറ്റില്‍ ഞങ്ങളെല്ലാവരും സംസാരിച്ചിരിക്കുന്നതിനിടെ രാജു ചേട്ടന്‍ എന്റെ അഭിനയത്തെക്കുറിച്ച് പറഞ്ഞെന്ന് പറഞ്ഞുവെന്നും അനു പറയുന്നു. ആ കുട്ടി നന്നായി ചെയ്തിട്ടുണ്ടെന്ന് രാജുവേട്ടന്‍ പറഞ്ഞെന്ന് കേട്ടപ്പോള്‍ ഒരുപാട് സന്തോഷം തോന്നിയെന്നും താരം വ്യക്തമാക്കുന്നു.

അനുവിന്റെ അച്ഛന് കരിപ്പെട്ടിയുടെ ബിസിനസാണ്. അച്ഛന്‍ എന്നും രാവിലെ കരിപ്പെട്ടിയുമെടുത്ത് പോവും. എവിടേക്കാണ് അച്ഛന്‍ പോവുന്നതെന്നറിയാനായുള്ള ആകാംക്ഷയുണ്ടായിരുന്നു ചെറുതില്‍. അങ്ങനെ ഒരു ദിവസം കരിപ്പെട്ടി കൊണ്ടുപോവുന്ന ബാഗില്‍ ഒളിച്ചുവെന്നും അനു പറയുന്നു. ശബ്ദം കേട്ട് അച്ഛന്‍ അനുവിനെ പൊക്കുകയും ചെയ്തു. പക്ഷെ വഴക്ക് പറഞ്ഞില്ലെന്നും പിന്നീട് പോകുമ്പോള്‍ തന്നെയും കൊണ്ടു പോകുമായിരുന്നുവെന്നും അനു പറയുന്നുണ്ട്.
വിവാഹത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കും അനു മറുപടി പറയുന്നുണ്ട്. ഇപ്പോള്‍ കല്യാണം കഴിക്കുന്നില്ല. കുറച്ചൊക്കെ സമ്പാദിച്ചതിന് ശേഷം വിവാഹം നോക്കാമെന്നാണ് താന്‍ കരുതുന്നതെന്ന് നടി പറയുന്നു. വീട്ടുകാരെക്കാളും എന്നെ കെട്ടിക്കാന്‍ ആവേശം നാട്ടുകാര്‍ക്കാണെന്നാണ് അനു പറയുന്നത്.


Click it and Unblock the Notifications