ഉദ്ഘാടനം കാരണം മുതിര്‍ന്ന താരങ്ങള്‍ക്ക് ഈഗോ; ചില സഹപ്രവര്‍ത്തകര്‍ മുടക്കാറുണ്ട്; വെളിപ്പെടുത്തി അനുമോള്‍

മലയാളികളുടെ പ്രിയങ്കരിയാണ് അനുമോള്‍. ടെലിവിഷന്‍ പരമ്പരകളിലൂടെ കരിയര്‍ ആരംഭിച്ച അനുമോള്‍ സ്റ്റാര്‍ മാജിക്കിലൂടെയാണ് മലയാളികളുടെ പ്രിയങ്കരിയായി മാറുന്നത്. എപ്പോഴും ചിരിച്ചും കളിച്ചും മണ്ടത്തരങ്ങള്‍ പറഞ്ഞും പാറി നടക്കുന്ന താരമാണ് അനുമോള്‍. എന്നാല്‍ ജീവിതത്തില്‍ അനു വേറൊരാളാണ്. തന്റെ കുടുംബത്തിന് വേണ്ടി ജീവിക്കുന്നവള്‍.

അച്ഛനേയും അമ്മയേയും സഹോദരിയേയുമെല്ലാം സ്‌നേഹത്തോടെയും കരുതലോടെയും നോക്കുന്നത് അനുവാണ്. വീടും സ്ഥലവും കാറുമൊക്കെ വാങ്ങി ജീവിതത്തില്‍ മുന്നോട്ട് പോവുകയാണ് അനുമോള്‍. ഉദ്ഘാടന വേദികളിലും നിറ സാന്നിധ്യമാണ് അനുമോള്‍. ഇപ്പോഴിതാ അതേക്കുറിച്ചൊക്കെ സംസാരിക്കുകയാണ് അനു. ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അനു മനസ് തുറക്കുന്നത്. വിശദമായി വായിക്കാം തുടര്‍ന്ന്.

Anumol

സുരഭി സുഹാസിനി സീരിയല്‍ ചെയ്യുമ്പോള്‍ എനിക്ക് പല ഉദ്ഘാടനപരിപാടികളും വരുമായിരുന്നു. ഞാനതെല്ലാം ഏറ്റെടുക്കും. കാരണം കുടുംബം നോക്കണം. അച്ഛന്റേയും അമ്മയുടേയും കാര്യങ്ങള്‍ നോക്കണം. എന്ത് പരിപാടി വന്നാലും പോകും. ചിലപ്പോഴൊക്കെ കഷ്ടാപ്പാടാവും. സംവിധായകന്റെ ചീത്ത കേള്‍ക്കണം. അതുകഴിഞ്ഞ് അവര്‍ സോറി പറയുമെങ്കിലും. ഇതിനൊപ്പം കൂടെ ജോലി ചെയ്യുന്നവരുടെ ഈഗോ പ്രശ്‌നങ്ങളും നേരിടേണ്ടി വരുമെന്നാണ് അനുമോള്‍ പറയുന്നത്.

ഇങ്ങനെയൊക്കെയാകുമ്പോള്‍ സീരിയലുകള്‍ ചെയ്യാന്‍ മടിക്കും. പെണ്‍കുട്ടിയായതു കൊണ്ട് ഇന്‍ഡസ്ട്രിയില്‍ അധികകാലം നില്‍ക്കാനുള്ള സാധ്യത കുറവാണ്. ഇതിനിടയിലാണ് സ്റ്റാര്‍ മാജിക് വരുന്നതെന്നാണ് അനുമോള്‍ പറയുന്നത്. പിന്നീട് ആരു വിളിച്ചാലും സ്റ്റാര്‍ മാജിക് വിട്ട് വരില്ലെന്നാണ് താന്‍ പറയുന്നതെന്നും അനുമോള്‍ പറയുന്നു. കാരണം സീരിയില്‍ തുടങ്ങിയാല്‍ പിന്നെ പോകാന്‍ കഴിയില്ല. സ്റ്റാര്‍ മാജിക് ഉള്ളതുകൊണ്ടാണ് എനിക്ക് വര്‍ക്കുകളും ഉദ്ഘാടനങ്ങളും കിട്ടുന്നത്. അതും ഉപേക്ഷിക്കാന്‍ വയ്യ എന്നും താരം പറയുന്നു.

അതേസമയം മുതിര്‍ന്ന അഭിനേതാക്കളെ വിളിക്കാതെ തന്നെ ഉദ്ഘാടനത്തിന് വിളിക്കുന്നതില്‍ പലര്‍ക്കും ഈഗോ പ്രശ്‌നങ്ങളുണ്ടെന്നും താരം പറയുന്നു. ഉദ്ഘാടനത്തിന് വിളിക്കാനായി ആരെങ്കിലും തന്റെ നമ്പര്‍ ചോദിച്ചാല്‍ ചില സഹപ്രവര്‍ത്തകര്‍ അത് മുടക്കാറുണ്ട്. ഇതിനിടയിലൂടെയാണ് താന്‍ ജീവിതം മുന്നോട്ട് കൊണ്ടു പോകുന്നതെന്നാണ് താരം പറയുന്നു. എങ്ങനെയാണ് താന്‍ അത്തരം വെല്ലുവിളികളെ മറി കടന്നതെന്നും താരം പറയുന്നു.

Anumol

തനിക്ക് കിട്ടിയ ആദ്യ വേദിയാണ് സ്റ്റാര്‍ മാജിക്. ഷോ ഡയറക്ടര്‍ അനൂപേട്ടനും അവതാരക ലക്ഷ്മി ചേച്ചിയും കൂടെയുള്ള മറ്റ് ആര്‍ട്ടിസ്റ്റുമാരുമൊക്കെ എന്നെ നല്ല രീതിയില്‍ സഹായിച്ചിട്ടുണ്ട്. ആ പിന്തുണ എന്റെ ആത്മവിശ്വാസം കൂട്ടിയെന്നാണ് അനു പറയുന്നത്. സ്റ്റാര്‍ മാജിക് പ്രേക്ഷകരുടെ ഇഷ്ടപ്പെട്ട കോമ്പോയാണ് അനുമോളും തങ്കച്ചനും. തങ്കച്ചന്‍ ചേട്ടന്‍ തനിക്ക് ചേട്ടനെപ്പോലെയാണെന്നാണ് അനു പറയുന്നത്.

ഞങ്ങളുടെ പ്രേമനാടകം യഥാര്‍ത്ഥമാണെന്ന് കരുതുന്നവരുണ്ട്. എന്നാണ് നിങ്ങളുടെ കല്യാണം എന്നൊക്കെ ചോദിക്കുമെന്നാണ് അനു പറയുന്നത്. അതേസമയം ആത്മാര്‍ത്ഥമായി സ്‌നേഹിക്കുന്ന കുറച്ചു പേരുണ്ട് ചുറ്റിലും. അതുമതി തനിക്കെന്നാണ് അനുമോള്‍ പറയുന്നത്. സഹായങ്ങള്‍ക്കും പണത്തിനും വേണ്ടി കൂട്ടുകൂടാന്‍ വരുന്നവരെ എനിക്ക് പെട്ടെന്ന് മനസിലാകുമെന്നാണ് അനു പറയുന്നത്. പ്രേക്ഷകരെ എന്റര്‍ടെയ്ന്‍ ചെയ്യുക എന്നതാണ് എന്റെ ജോലി. അതിനിടയില്‍ എനിക്കെന്റെ കണ്ണീര് മറന്നു കളയാന്‍ പറ്റാറുണ്ടെന്നും താരം പറയുന്നു.

Read more about: anumol
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X