അഞ്ച് വര്‍ഷത്തിന് ശേഷം തകര്‍ന്ന പ്രണയം; 2019 മുതലുള്ള സ്‌പെഷ്യല്‍ സൗഹൃദം; മനസ് തുറന്ന് അനുമോള്‍

കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയാണ് അനുമോള്‍. സീരിയലുകളിലൂടെയാണ് അനു കടന്നു വരുന്നത്. പിന്നീട് സ്റ്റാര്‍ മാജിക്കിലെത്തിയതോടെ മലയാളികളുടെ പ്രിയങ്കരിയായി മാറി. ഇന്ന് തങ്ങളുടെ വീട്ടിലെ ഒരംഗത്തെ പോലെ മലയാളികള്‍ അനുവിനെ സ്‌നേഹിക്കുന്നു. മറയില്ലാതെ, താരജാഡകളില്ലാതെ സംസാരിക്കുന്നു എന്നതാണ് അനുമോളുടെ ജനപ്രീതിയുടെ കാരണം.

ഇപ്പോഴിതാ തന്റെ വിവാഹ സങ്കല്‍പ്പത്തെക്കുറിച്ചും സൗഹൃദത്തെക്കുറിച്ചുമൊക്കെ അനു മനസ് തുറക്കുകയാണ്. ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അനു മനസ് തുറന്നത്. സ്‌പെഷ്യലായ ഒരാളുണ്ടോ? എന്ന ചോദ്യത്തിനായിരുന്നു അനു മറുപടി നല്‍കിയത്. താരത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

Anumol

2019 മുതല്‍ ഒരു സ്‌പെഷ്ല്‍ സൗഹൃദം എനിക്കുണ്ട്. ജീവന്‍. അഭി വെഡ്‌സ് മഹിയിലാണ് ഞാനും ജീവനും ഒന്നിച്ച് അഭിനയിക്കുന്നത്. ഒരു വര്‍ഷം ഒന്നിച്ച് അഭിനയിച്ചിട്ടും ഞങ്ങള്‍ കൂട്ടായില്ല. മൂന്നാം വര്‍ഷം ഞാന്‍ അങ്ങോട്ട് കേറി മിണ്ടി. ഇപ്പോള്‍ ഇന്‍ഡസ്ട്രിയിയില്‍ എനിക്കേറ്റവും അടുപ്പം ജീവനോടാണെന്നാണ് അനുമോള്‍ പറയുന്നത്.

കുടുംബജീവിതത്തെക്കുറിച്ചുള്ള തന്റെ സ്വപ്‌നങ്ങളും അനുമോള്‍ പങ്കുവെക്കുന്നുണ്ട്. സര്‍ക്കാര്‍ ജോലിയുള്ള ആളെ വിവാഹം കഴിക്കണം എന്നൊക്കെ ചേച്ചിയും അമ്മയും പറയുമായിരുന്നു എന്നാണ് അനു പറയുന്നത്. കോളേജില്‍ പഠിക്കുമ്പോള്‍ തനിക്ക് ഒരുപാട് പ്രൊപ്പോസല്‍ വന്നിട്ടുണ്ട്. ഡിഗ്രി സംസ്‌കൃതമാണ് പഠിച്ചത്. ഡിഗ്രി അവസാന വര്‍ഷമായപ്പോള്‍ എനിക്ക് ഒരു ഇഷ്ടമുണ്ടായി. പക്ഷെ അഞ്ചു വര്‍ഷത്തിനു ശേഷം ആ ബന്ധം പിരിഞ്ഞുവെന്നാണ് അനുമോള്‍ പറയുന്നത്.

ചേച്ചിയാണ് അന്ന് എന്റെ കാര്യങ്ങളൊക്കെ നോക്കിയത്. വഴി തെറ്റിപ്പോവുമോ എന്ന് പേടിച്ചിട്ട് ഒരു ഫോണ്‍ പോലും വാങ്ങിത്തന്നില്ല. അച്ഛനും അമ്മയും ചേച്ചിയുമാണ് തന്റെ കരുത്തെന്നും അനുമോള്‍ പറയുന്നു. എന്ത് നെഗറ്റീവ് കമന്റുകള്‍ വന്നാലും താന്‍ തളര്‍ന്നു പോവാതെ, അവര്‍ ചേര്‍ത്തു പിടിക്കുമെന്നും താരം പറയുന്നു. അതേസമയം തനിക്ക് ഇപ്പോഴും പ്രൊപ്പോസലുകള്‍ വരുന്നുണ്ട്. പക്ഷെ അതൊക്കെ ആരാധന കൊണ്ട് മാത്രം വരുന്നതാണെന്നും അനു പറയുന്നു.

കുടുംബിനിയാവണം, ഭര്‍ത്താവ് വേണം എന്നൊക്കെ ആഗ്രഹമുണ്ടെന്നാണ് അനു പറയുന്നത്. പക്ഷെ ജീവിതകാലം മുഴുവന്‍ എന്നെ സ്‌നേഹത്തോടെ കൊണ്ടു പോകുമെന്ന് ഉറപ്പുള്ളയാളെ മാത്രമേ കെട്ടൂവെന്നാണ് അനു പറയുന്നത്. എന്നെ നന്നായി അറിയുന്ന ആളാവണം. എനിക്ക് വേണ്ട പിന്തുണ തരണം. അങ്ങനെയൊരാളെ താനിപ്പോള്‍ സ്വപ്‌നം കണ്ടു തുടങ്ങിയിരിക്കുന്നു എന്നാണ് അനു പറയുന്നത്.

Anumol

അഭിമുഖത്തില്‍ തന്റെ കുടുംബത്തെക്കുറിച്ചും അനു സംസാരിക്കുന്നുണ്ട്. അഭിനയിക്കാനുള്ള കൊതിയുമായി നടന്ന സാധാരണ പെണ്‍കുട്ടിയായിരുന്നു താനെന്നാണ് അനു പറയുന്നത്. മധ്യവര്‍ഗ്ഗ കുടുംബമാണ് തന്റേത്. തിരുവനന്തപുരം ആര്യനാടാണ് സ്വദേശം. അചഅഛനും അമ്മയ്ക്കും താന്‍ നന്നായി പഠിക്കണം എന്നേ ഉണ്ടായിരുന്നുള്ളൂവെന്നാണ് അനു പറയുന്നത്. എങ്ങനെയാണ് താന്‍ സീരിയലിലേക്ക് എത്തിയതെന്നും അനു പറയുന്നുണ്ട്.

ചേച്ചിയുടെ ഭര്‍ത്താവിന്റെ സുഹൃത്താണ് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ശങ്കര്‍ലാല്‍. സീരിയലില്‍ അഭിനയിക്കാന്‍ താല്‍പര്യമുള്ള പെണ്‍കുട്ടികള്‍ ആരെങ്കിലും ഉണ്ടോ എന്ന് ഒരിക്കല്‍ അദ്ദേഹം ചേട്ടനോട് ചോദിച്ചു. അപ്പോള്‍ ചേച്ചിയാണ് തന്റെ കാര്യം പറയുന്നത്. എന്നാല്‍ കുടുംബത്തിന് എതിര്‍പ്പായിരുന്നുവെന്നും അനു പറയുന്നു. കൈയില്‍ കാശ് വന്നാല്‍ പെണ്‍കുട്ടികള്‍ അപ്പനേയും അമ്മയേയും തള്ളിപ്പറയും എന്ന പലരുടേയും കമന്റായിരുന്നു കാരണം എ്ന്നും അനു പറയുന്നു. പക്ഷെ അച്ഛനും അമ്മയും കൂടെ നില്‍ക്കുകയായിരുന്നു.

Read more about: anumol
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X