ഞാൻ നാടിന് പോലും അപമാനമാണെന്ന് പറഞ്ഞ് പരത്തി; സ്വന്തം നാട്ടുകാർ കാരണം വേദനിക്കേണ്ടി വന്നെന്ന് ബിനു അടിമാലി

മലയാളികള്‍ക്ക് സുപരിചിതനായ കലാകാരനാണ് ബിനു അടിമാലി. മിമിക്രി വേദികളിലൂടെ സിനിമയിലേക്ക് എത്തിയിട്ടുള്ള താരം ടെലിവിഷൻ ഷോകളിലെ നിറസാന്നിധ്യമാണ്. ഏഷ്യാനെറ്റിലെ കോമഡി സ്റ്റാര്‍സ് എന്ന പരിപാടിയിലൂടെ ബിനു അടിമാലി ശ്രദ്ധ നേടുന്നത്. പിന്നീട് വിവിധ ഷോകളിൽ എത്തി താരമായി മാറുകയായിരുന്നു. കുടുംബ പ്രേക്ഷർക്കെല്ലാം പ്രിങ്കരനാണ് താരം.

ജീവിതത്തില്‍ നിരവധി പ്രതിസന്ധികൾ മറികടന്നാണ് ബിനു അടിമാലി ഇന്ന് കാണുന്ന താരമായി മാറിയത്. ഇന്ന് ബിനു അടിമാലിക്ക് കൂടുതൽ ആരാധകരുള്ളത് സ്റ്റാര്‍ മാജിക്ക് എന്ന പരിപാടിയിലൂടെയാണ്. അതേസമയം, ഇടക്കാലത്ത് ചില വിവാദങ്ങളിലും നടൻ പെട്ടിരുന്നു. അതിലൊന്നായിരുന്നു ഉദ്‌ഘാടനത്തിന് ചെന്ന് നടൻ മോശമായി പെരുമാറി എന്നത്.

binu adimali

ഇപ്പോഴിതാ, അതിന്റെ സത്യാവസ്ഥ പറയുകയാണ് നടൻ. സ്വന്തം നാട്ടുകാർ കാരണം തന്നെ വേദനിച്ച സംഭവമാണ് അതെന്നാണ് ബിനു അടിമാലി പറയുന്നത്. മൈൽസ്റ്റോൺ മേക്കേഴ്‌സ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇതേ കുറിച്ച് സംസാരിച്ചത്. വിശദമായി വായിക്കാം.

'എന്റെ നാട്ടുകാരുടെ ഇടയിൽ നിന്ന് എനിക്ക് വലിയ വിഷമം തട്ടിയ ഒരു സംഭവം ഉണ്ടായിട്ടുണ്ട്. എന്റെ നാട്ടുകാര്‍ പോലും എന്നെ കുറിച്ച് മോശം പറഞ്ഞ സംഭവമായിരുന്നു അത്. സത്യം പറഞ്ഞാൽ ഉദ്‌ഘാടനകൾക്ക് ഒക്കെ ഞാൻ ഫ്രീ ആയി പോയിട്ടുള്ള സാഹചര്യം ഉണ്ടായിട്ടുണ്ട്. നമ്മുടെ സാന്നിധ്യം കൊണ്ട് അവർക്ക് എന്തെങ്കിലും ഗുണം ഉണ്ടായിക്കോട്ടെ എന്ന് കരുതി ചെയ്യുന്നതാണ്,'

ഇതുപോലെ ഒരിക്കല്‍ ഒരാള്‍ എന്നെ വിളിച്ചിട്ട് പറഞ്ഞു, ഞങ്ങള്‍ മൂന്ന് പേര്‍ ചേര്‍ന്ന് തുടങ്ങുന്ന ഒരു ചെറിയ സംരംഭമാണ്, വന്ന് ഒന്ന് റിബണ്‍ കട്ട് ചെയ്യണം എന്ന്. ഒരു സഹായം ഒക്കെ വിളിച്ച് ചോദിച്ചാല്‍ ആര്‍ക്ക് ആണെങ്കിലും ദക്ഷിണ മാത്രം വാങ്ങി ഉദ്ഘാടന കര്‍മം ചെയ്തു കൊടുക്കുന്ന ആളാണ് ഞാന്‍. പണം ഒരിക്കലും വിലപേശി വാങ്ങി ഉദ്ഘാടനങ്ങള്‍ ചെയ്യാറില്ല,'

'അയാള്‍ വിളിച്ചപ്പോഴും ചെറിയൊരു ബിസിനസ്സിന് നമ്മളെ കൊണ്ട് കഴിയുന്ന സഹായം ആവട്ടെ എന്നേ ഞാന്‍ കരുതിയുള്ളൂ. ഞാൻ ചെന്നപ്പോൾ കാണുന്നത്, അത് വലിയൊരു കോംപ്ലെക്‌സ് ആണ്. അതിനകത്ത് മൂന്ന് പേര്‍ നടത്തുന്ന മൂന്ന് ഷോപ്പുകളാണ്. അയാള്‍ എന്നെ വിളിച്ച് പറഞ്ഞപ്പോള്‍ ഞാന്‍ കരുതിയത് ചെറിയ രീതിയില്‍ നടത്തുന്ന ചെറിയ ഒരു ബിസിനസ്സ് ആണ് എന്ന്,'

'പക്ഷെ അത് മൂന്ന് ഷോപ്പായിരുന്നു. അയാളത് ഒറ്റ പേമെന്റില്‍ ഒതുക്കി. ഇതാണോ ചേട്ടാ ചെയ്യേണ്ടത് എന്ന് ഞാൻ ചോദിച്ചു. അത് അവർക്ക് ഇഷ്ടപ്പെട്ടില്ല. അവർ തന്നെ എന്നിട്ട് ബിനു അടിമാലി ഇടുക്കി ജില്ലയ്ക്ക് പോലും അപമാനം ഉണ്ടാക്കുന്ന വിധം പെരുമാറി എ്ന്ന നിലയില്‍ പറഞ്ഞ് പ്രചരിപ്പിച്ചു. അവർ ഇങ്ങനെ ചെയ്തിട്ടും ഞാൻ ആ മൂന്ന് ഷോപ്പുകളും ഉദ്ഘാടനം ചെയ്തിട്ടാണ് പോന്നത്. അവർ പറഞ്ഞ ആ പേയ്‌മെന്റും വാങ്ങി.

binu adimali

എന്നാൽ ഞാൻ അത് ചെയ്യാതെ പോന്നിരുന്നെങ്കിൽ അത് തെറ്റാണു. ഞാൻ അവരോട് പറയണ്ടേ എന്ന് മാത്രമാണ് ചോദിച്ചത്. പൈസ ഇല്ലാഞ്ഞിട്ട് ആണെന്ന് പറഞ്ഞാലും ഞാൻ വന്നേനെ. പറയുന്നവര്‍ എന്തും പറയും. ഇതുവരെ ഒരു ഉദ്ഘാടനത്തിന് പോയിട്ടും പ്രശ്‌നം ഉണ്ടാക്കാത്ത ആളാണ് ഞാന്‍. ആ എന്നെ കുറിച്ച് ഒരാളുടെ വ്യക്തിപരമായ വിദ്വേഷത്തിന്റെ പേരില്‍ നാടിന് പോലും അപമാനമാണ് എന്ന് പറഞ്ഞ് പരത്തി.

എന്റെ നാട്ടുകാര്‍ക്കിടയില്‍ പോലും അത് തെറ്റിദ്ധാരണ ഉണ്ടാക്കി. എനിക്ക് ഭയങ്കര വിഷമം ഉണ്ടാക്കിയ സംഭവമാണ് അത്. സോഷ്യൽ മീഡിയയിൽ ഒക്കെ എന്നെ കീറി മുറിച്ചു. തെറ്റ് ചെയ്യാത്ത കൊണ്ട് തന്നെ ഞാൻ ഒന്നിലും പ്രതികരിക്കാൻ പോയില്ല. പക്ഷെ അതൊരു വിഷമമായി പോയി. നമ്മൾ ഒരാളെ പറ്റി ഇല്ലാ വചനം പറയുമ്പോൾ അയാളെ മാത്രമല്ല അത് ബാധിക്കുക. അത് ഓർത്താൽ മതി,' ബിനു അടിമാലി പറഞ്ഞു.

Read more about: actor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X