ബിഗ് ബോസില്‍ പോയാല്‍ ഞാന്‍ വട്ടനാകുമെന്ന് ബിനു അടിമാലി; ഇപ്പോഴേ ആണെന്ന് സോഷ്യല്‍ മീഡിയ
ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പരിപടിയാണ് ബിഗ് ബോസ് മലയാളം സീസണ്‍ 5. വന്‍ വിജയമായി മാറിയ സീസണ്‍ 4 തുടങ്ങി വച്ച ചര്‍ച്ചകളൊന്നും ഇതുവരേയും കെട്ടടങ്ങിയിട്ടില്ല. ബിഗ് ബോസ് മലയാളം സീസണ്‍ 4 ലൂടെ ധാരാളം പുതിയ താരങ്ങളുടെ ഉദയത്തിനും ആരാധകര്‍ സാക്ഷ്യം വഹിച്ചു. റോബിന്‍ രാധാകൃഷ്ണന്‍, ബ്ലെസ്ലി, ജാസ്മിന്‍, നിമിഷ, റിയാസ് സലീം, അപര്‍ണ മള്‍ബറി തുടങ്ങിയവരൊക്കെ പോയ സീസണിലൂടെ താരങ്ങളായി മാറിയവരാണ്.
വളരെ നാടകീയവും സംഭവബഹുലവുമായൊരു സീസണ്‍ തന്നെയായിരുന്നു കഴിഞ്ഞു പോയത്. അതുകൊണ്ട് തന്നെ അന്നു മുതല്‍ക്കെ ആരാധകര്‍ പുതിയ സീസണിനായി കാത്തിരിക്കുകയാണ്. ഇതിനിടെ പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത് ബിഗ് ബോസ് മലയാളം സീസണ്‍ 5 മാര്‍ച്ച് അവസാന വാരത്തോടെ ആരംഭിക്കും എന്നാണ്. മത്സരാര്‍ത്ഥികളുടെ സാധ്യത പട്ടികകളും പുറത്ത് വരുന്നുണ്ട്.

ഇത്തവണ ബിഗ് ബോസ് വീട്ടിലേക്ക് കടന്നു വരുമെന്ന് സോഷ്യല്‍ മീഡിയ സംശയിക്കുന്ന താരങ്ങളില്‍ ഒരാളാണ് ബിനു അടിമാലി. മിമിക്രി വേദിയില്‍ നിന്നും ടെലിവിഷനിലും അവിടെ നിന്നും സിനിമയിലുമെത്തിയ താരമാണ് ബിനു അടിമാലി. ഇപ്പോഴിതാ ബിഗ് ബോസിലേക്ക് പോകുന്നുണ്ടോ എന്ന ചോദ്യത്തിന് ബിനു അടിമാലി തന്നെ മറുപടി പറയുകയാണ്. മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സിന് ന്ല്‍കിയ അഭിമുഖത്തിലാണ് ബിനു അടിമാലി മനസ് തുറന്നത്.

എന്നെ വിളിച്ചു. ഞാന്‍ പോകുന്നില്ല. എനിക്ക് വീട് വിട്ടു മാറി നില്‍ക്കാനാകില്ല. ഞാനൊക്കെ തകര്‍ന്നു പോകും. 90 ദിവസം അതിനകത്ത് പൂട്ടിയിട്ടാല്‍ ഞാന്‍ വട്ടനായിപ്പോകും. പിന്നെ അവസരങ്ങള്‍ക്ക് വേണ്ടി ഞാന്‍ എന്റെ അഭിപ്രായങ്ങള്‍ പറയാതിരിക്കില്ല. ഞാന്‍ വെട്ടിത്തുറന്ന് തന്നെ പറയാറുണ്ട്. പല ചാന്‍സുകളും കിട്ടാത്തതിന്റെ കാരണവും അതൊക്കെ തന്നെയാണ്. ഒരുപാട് ചാന്‍സുകള്‍ പോയിട്ടുണ്ടെന്നാണ് ബിനു അടിമാലി പറയുന്നത്.
ഇവിടെ പുറത്തുകൂടി അപ്പുറത്തേക്ക് ചാടി, ഇവന്റെ കണ്ണില്‍ പൊടിയിട്ട് അടിക്കാം എന്നൊന്നും ചിന്തിക്കില്ല. ബിസിനസ് മൈന്റല്ല. അതൊന്നും എനിക്ക് അറിയാന്‍ പാടില്ല. അങ്ങനെ പെരുമാറാന്‍ എന്റെ അപ്പനും അമ്മയും എന്നെ പഠിപ്പിച്ചിട്ടില്ല. വരുന്നത് വരട്ടെ, കിട്ടുന്നത് കിട്ടുമായിരിക്കും. അത്രയേയുള്ളൂവെന്നും താരം പറയുന്നു.

പൈസയിലുപരിയായി എന്റേതായ ഇഷ്ടങ്ങളും സ്വാതന്ത്ര്യമുണ്ട്. ബിഗ് ബോസ് നല്ല പരിപാടിയാണ്. അതില്‍ അവസരം കിട്ടുക എന്ന് പറഞ്ഞാല്‍ തന്നെ ഭാഗ്യമാണ്. പക്ഷെ എനിക്ക് പേടിയാണ്. അങ്ങനെയുള്ള സെറ്റപ്പിലൊന്നും പോകാത്തത് കൊണ്ടാണെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നുണ്ട്.
സിനിമയിലും വളരെ കുറച്ചേ ചാന്‍സ് ചോദിച്ചിട്ടുള്ളൂ. ചോദിച്ചിട്ടില്ല എന്ന് തന്നെ പറയാം. കൂട്ടുകാരോട് പോലും ചോദിക്കാറില്ല. വെടിക്കെട്ട് സിനിമ ചെയ്യുന്ന ബിബിന്‍ ജോര്‍ജും വിഷ്ണു ഉണ്ണികൃഷ്ണനും അടുത്ത സുഹൃത്തുക്കളാണ്. പക്ഷെ അതില്‍ നമുക്ക് പറ്റിയ വേഷമില്ല. അതിനാല്‍ ചോദിക്കേണ്ട കാര്യമില്ല. ബിബിനൊപ്പം ബോംബ് കഥ ചെയ്തിട്ടുണ്ട്. അത് ബിബിന്‍ തന്നെ വിളിച്ച് തന്നാണ്. നമുക്ക് പറ്റിയത് ആണെങ്കില്‍ അവര്‍ വിളിച്ച് തരും. അതിനിര്‍ത്ഥം വലിയ നടനായെന്നോ ഇനി ചോദിക്കില്ല എന്നോ അല്ല. വേണമെങ്കില്‍ ചോദിക്കാവുന്നതേയുള്ളൂ.

അത്യാവശ്യം വര്‍ക്കുണ്ട്. ഓട്ടത്തിലാണ്. ഓട്ടമില്ലാതെ വരുമ്പോഴാണല്ലോ ചോദിക്കേണ്ടി വരുന്നത്. ദൈവം സഹായിച്ച് കാര്യങ്ങളൊക്കെ നടക്കുന്നുണ്ട്. അങ്ങനെ വിചാരിക്കരുതെന്നും എല്ലാവരോടും ചോദിക്കണം എന്നൊക്കെ എന്നോട് പറയാറുണ്ട്. പക്ഷെ എനിക്ക് ചോദിക്കാന്‍ മടിയാണെന്നും ബിനു പറയുന്നു.
അതേസമയം വീഡിയോയ്ക്ക് താഴെ കമന്റുമായി ധാരാളം പേരെത്തിയിട്ടുണ്ട്. താരത്തെ അധിക്ഷേപിക്കുന്ന കമന്റുകളും ധാരാളമുണ്ട്. എന്ത് വ്യക്തിത്വം ഉള്ളവനാ .. ബിസിനസ് മൈന്‍ഡ് ഇല്ല. . ഒരു റേറ്റ് കൊണ്ട് നാല് കട ഉദ്ഘാടനം എന്നെ കൊണ്ട് എന്റെ നാട്ടുകര്‍ ചെയ്യിച്ചു എന്ന് പറഞ്ഞത്, നിനക്ക് ഇപ്പൊ തന്നെ മുഴു വട്ട് ആണ്, അപ്പൊ ഇപ്പോഴോ, കഷ്ടപ്പെട്ട് വാങ്ങിയത് കൊണ്ട് അതിനെ അടിച്ചു പൊട്ടിക്കാന്‍ പറ്റില്ല എന്നൊക്കെയാണ് കമന്റുകള്‍.


Click it and Unblock the Notifications