എന്തിനാണ് എന്നെ ഉപദ്രവിക്കുന്നത്? സാമ്പത്തിക തട്ടിപ്പ് ആരോപണത്തില്‍ കൊല്ലം സുധിയുടെ മറുപടി

മലയാളികള്‍ക്ക് സുപരിചിതമായ മുഖമാണ് കൊല്ലം സുധി. വര്‍ഷങ്ങളായി കൊല്ലം സുധിയെ മലയാളികള്‍ക്ക് അറിയാം. മിമിക്രി വേദികളിലൂടേയും കോമഡി ഷോകളിലൂടേയുമെല്ലാം കൊല്ലം സുധി ഒരുപാട് തവണ നമ്മെ ചിരിപ്പിച്ചിട്ടുണ്ട്. ഇപ്പോള്‍ സ്റ്റാര്‍ മാജിക്കിലൂടേയും താരം തിളങ്ങി നില്‍ക്കുകയാണ്. ഈയ്യടുത്ത് സുധി കുടുംബസമേതം തന്നെ സ്റ്റാര്‍ മാജിക്കിലെത്തിയിരുന്നു.

ചിരിച്ചു മയക്കി ഇഷ ഛബ്ര; പുത്തന്‍ ചിത്രങ്ങള്‍

പിന്നാലെ കൊല്ലം സുധിക്കെതിരെ പല തരത്തിലുള്ള ആരോപണങ്ങളും സോഷ്ല്‍ മീഡിയയില്‍ ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ സുധിക്കെതിരെ മറ്റൊരു ആരോപണം കൂടി ഉയര്‍ന്നിരിക്കുകയാണ്. സാമ്പത്തിക ക്രേമക്കേടാണ് സുധിക്കെതിരെ ചിലര്‍ ഉന്നയിച്ചിരിക്കുന്നത്. ഇത്തരം ആരോപണങ്ങള്‍ക്ക് സോഷ്യല്‍ മീഡിയയിലൂടെ മറുപടി നല്‍കിയിരിക്കുകയാണ് സുധി.

സുധിയുടെ കുടുംബം

തന്റെ കുടുംബത്തെ കുറിച്ച് സുധി പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പിന്നാലെ സുധിയുടെ കുടുംബത്തെ കാണണമെന്ന് പ്രേക്ഷകര്‍ ആവശ്യപ്പെട്ടു. ഇതിന് ശേഷമാണ് സുധി കുടുംബവുമായി സ്റ്റാര്‍ മാജിക്കിലെത്തിയത്. താനൊരു വീടും സ്ഥലവും വാങ്ങാനുള്ള ശ്രമത്തിലാണെന്ന് സുധി പറഞ്ഞിരുന്നു. എന്നാല്‍ കുറേ ആളുകളുടെ കൈയ്യില്‍ നിന്നും പണം വാങ്ങേണ്ട അവസ്ഥയുണ്ടായിരുന്നുവെന്നും ലോക്ക്ഡൗണ്‍ കാലം ബുദ്ധിമുട്ടുകള്‍ നിറഞ്ഞതായിരുന്നുവെന്നും സുധി പറഞ്ഞിരുന്നു.

സാമ്പത്തിക തട്ടിപ്പ് ആരോപണം

കുറച്ച് ദിവസം മുമ്പാണ് സുധിക്കെതിരെ ചിലര്‍ സോഷ്യല്‍ മീഡിയയിലൂടെ ആരോപണവുമായി രംഗത്ത് എത്തിയത്. സാമ്പത്തിക തട്ടിപ്പാണ് ഇവര്‍ സുധിക്കെതിരെ ഉന്നയിക്കുന്നത്. സുധി നിരവധി പേരില്‍ നിന്നും പണം കടം വാങ്ങിയെന്നും എന്നാല്‍ പറഞ്ഞ സമയത്ത് തിരികെ കൊടുത്തില്ലെന്നുമാണ് ആരോപണം. ഇത്തരം ആരോപണങ്ങള്‍ക്ക് മറുപടിയുമായി സുധി ഇപ്പോള്‍ എത്തിയിരിക്കുകയാണ്. ഫെയ്‌സ്ബുക്ക് വീഡിയോയിലൂടെയായിരുന്നു സുധിയുടെ മറുപടി.

ഒരുപാട് പേര്‍ സഹായിച്ചിട്ടുണ്ട്

നിങ്ങള്‍ക്ക് എന്നെ അറിയാമെന്ന് വിശ്വസിക്കുന്നു. എന്റെ പേര് കൊല്ലം സുധി. മിമിക്ര ആര്‍ട്ടിസ്റ്റ്. ലോക്ക്ഡൗണ്‍ സമയത്ത് എന്റെ വീട്ടിലെ അവസ്ഥ ഞാന്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് ധാരാളം പേര്‍ എന്നെ സഹായിച്ചിരുന്നു. അതേ കുറിച്ച് ഞാന്‍ എപ്പിസോഡില്‍ പറഞ്ഞിരുന്നു. ഒരുപാട് പേര്‍ സഹായിച്ചിട്ടുണ്ട്. കടമായിട്ടും അല്ലാതെയും. വര്‍ക്ക് തുടങ്ങിയാല്‍ മാത്രമേ അതൊക്കെ തിരികെ കൊടുക്കാന്‍ സാധിക്കുകയുള്ളൂ. എന്നാണ് സുധി പറയുന്നത്.

ഞാന്‍ ആ ഗ്രൂപ്പില്‍ നിന്നും പിന്മാറി

എനിക്കൊരു ഫെയ്‌സ്ബുക്ക് ഗ്രൂപ്പുണ്ടായിരുന്നു. കൊല്ലം സുധി ഫാന്‍സ് എന്നു പറഞ്ഞത്. അമ്പതിനായിരത്തിലധം അംഗങ്ങളുണ്ടായിരുന്നു. അതിന്റെ അഡ്മിന്‍സ് ആയി അജീഷ് രമ്യ യാദവ് തുടങ്ങിയ ആളുകളുണ്ടായിരുന്നു. ഇവര്‍ തമ്മിലുള്ള ക്ലാഷ് കാരണം ഞാന്‍ ആ ഗ്രൂപ്പില്‍ നിന്നും പിന്മാറി. പിന്മാറിയതോടെ അവര്‍ക്കെന്നോട് ദേഷ്യമുണ്ടായി. അവരിപ്പോള്‍ എന്നെ കുടുംബപരമായും വ്യക്തിപരമായും ഉപദ്രവിച്ചു കൊണ്ടിരിക്കുകയാണ്.

Recommended Video

Mammootty Reveals The Reason Behind Hs Stylish Look | FilmiBeat Malayalam
 എന്തിനാണ് എന്നെ ഉപദ്രവിക്കുന്നത്?

''എന്റെ മക്കളെ കുറിച്ചും ഭാര്യയെ കുറിച്ചും അപവാദം പറയുകയാണ്. എന്നെ എത്രത്തോളം സാധ്യമാകുമോ അത്രത്തോളം താഴ്ത്തിക്കെട്ടുവാണ്. ഫെയ്‌സ്ബുക്കില്‍ ഇപ്പോള്‍ തന്നെ ഒരുപാട് വീഡിയോകളും പോസ്റ്റുകളും അവര്‍ പോസ്റ്റ് ചെയ്തു കഴിഞ്ഞു. എന്തിനാണ് എന്നെ ഉപദ്രവിക്കുന്നത്. ഞാന്‍ എല്ലാവരേയും സന്തോഷിപ്പിക്കുന്ന കലാകാരനല്ലേ. നിങ്ങളില്‍ നല്ല മനസുള്ളവര്‍ എന്നെ പിന്തുണയ്ക്കണം. നല്ല വിഷമത്തോടു കൂടിയാണ് ഞാനിത് പറയുന്നത്. ദയവ് ചെയ്ത് ഉപദ്രവിക്കാതിരിക്കുക''. സുധി പറയുന്നു.

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X