പോലീസ് പൊക്കിയെന്ന് കേട്ടു! അവിടെ കേസ് ഇവിടെ നിശ്ചയം; കേട്ടതൊക്കെ വ്യാജമെന്ന് ഷിയാസ് കരീം
കുടുംബ പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് ഷിയാസ് കരീം. നടനായ ഷിയാസിനെ മലയാളികള്‍ പരിചയപ്പെടുന്നത് ബിഗ് ബോസിലൂടെയാണ്. ബിഗ് ബോസ് മലയാളത്തിന്റെ ആദ്യ സീസണിലെ മത്സരാര്‍ത്ഥിയായിരുന്നു ഷിയാസ് കരീം. സ്റ്റാര്‍ മാജിക്കിലെ നിറ സാന്നിധ്യമാണ് ഷിയാസ്. അഭിനയത്തിന് പുറമെ മോഡലിംഗിലും താല്‍പര്യമുള്ള ഷിയാസ് സോഷ്യല്‍ മീഡിയയിലെ നിറ സാന്നിധ്യമാണ്.
സ്റ്റാര്‍ മാജിക്കിലെ ജനപ്രീയ താരങ്ങളില്‍ ഒരാളായ ഷിയാസ് കരീമിന്റെ വിവാഹ നിശ്ചയം ഇന്നലെയായിരുന്നു നടന്നത്. ഷിയാസിന്റെ വിവാഹ നിശ്ചയം കഴിഞ്ഞെന്ന വാര്‍ത്ത ആരാധകരെ ഞെട്ടിക്കുന്നതായിരുന്നു. യാതൊരു സൂചനകളും നല്‍കാതെയായിരുന്നു ഷിയാസ് വിവാഹ നിശ്ചയം നടത്തിയത്. അഭിമുഖങ്ങളിലോ സ്റ്റാര്‍ മാജിക്കിലോ ഷിയാസ് നേരത്തെ ഇതേക്കുറിച്ച് സംസാരിച്ചിരുന്നില്ല.

രഹാനയാണ് ഷിയാസിന്റെ പ്രതിശ്രുത വധു. ഡോക്ടറാണ് രഹാന. എന്നന്നേക്കുമായിലുള്ള ഞങ്ങളുടെ തുടക്കം എന്ന് പറഞ്ഞാണ് വിവാഹ നിശ്ചയത്തില്‍ നിന്നുമുള്ള തങ്ങളുടെ ചിത്രം ഷിയാസ് പങ്കുവച്ചിരിക്കുന്നത്. സ്‌നേഹവും ചിരിയുമായി സന്തോഷകരമായൊരു തുടക്കം. എന്റെ ജീവിതത്തിലേക്ക് സ്വാഗതം എന്നും ഷിയാസ് പോസ്റ്റില്‍ പറയുന്നുണ്ട്. പിന്നാലെ താരത്തിന് ആശംസകളുമായി നിരവധി പേര്‍ എത്തുകയും ചെയ്തു.
എന്നാല്‍ യാതൊരു സൂചനകളും നല്‍കാതെ വിവാഹ നിശ്ചയം നടത്തിയതിന്റെ പരിഭവവും ആരാധകര്‍ പങ്കുവെക്കുന്നുണ്ട്. ഷിയാസിന്റെ അടുത്ത സുഹൃത്തും ബിഗ് ബോസിലെ സഹതാരവുമായിരുന്ന ശ്രീനിഷും അക്കാര്യം പറയുന്നുണ്ട്. ഞങ്ങളെക്കൂടി അറിയിക്കാമായിരുന്നുവെന്നാണ് ശ്രീനിഷ് അരവിന്ദ് പറഞ്ഞത്. തങ്ങളെക്കൂടി ക്ഷണിക്കാമായിരുന്നുവെന്ന് ബഷീര്‍ ബഷിയും പറയുന്നുണ്ട്. അതേസമയം വിവാഹനിശ്ചയം നടന്ന അതേ ദിവസം വന്ന വിവാദവും കമന്റുകളില്‍ ചര്‍ച്ചയാകുന്നുണ്ട്.
ഫിറ്റ്‌നസ് ട്രെയിനറായ യുവതിയുടെ പരാതിയെ തുടര്‍ന്ന് ഷിയാസിനെതിരെ പീഡനത്തിന് കേസെടുത്തിട്ടുണ്ട്. ഇതേക്കുറിച്ച് ആരാധകര്‍ കമന്റുകളിലൂടെ ചോദിക്കുന്നുണ്ട്. എന്നാല്‍ വാര്‍ത്തകള്‍ വ്യാജമാണെന്നാണ് ഷിയാസ് നല്‍കുന്ന മറുപടി. അതേസമയം നിരവധി പേരാണ് കമന്റുകളിലൂടെ ഷിയാസിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. വിവാഹ നിശ്ചയം നടന്ന അന്ന് തന്നെ വന്ന പീഡന വിവാദമാണ് കമന്റുകളിലെ ചര്‍ച്ചാ വിഷയം.

പീഡന വീരന്‍, ആരോ പണി കൊടുത്തതാണ് അതുകൊണ്ടല്ലേ ഇന്ന് തന്നെ ന്യൂസ് വന്നത്, അണ്ണനെ പോലീസ് പൊക്കിയെന്ന് കേട്ടു, പ്രേമിച്ച് പല തവണ ഡിങ്കോല്‍ഫി നടത്തി ഗര്‍ഭ ചിത്രം നടത്തി അവളെ ഒഴിവാക്കിയ മാന്യന്‍,
കുറ്റപത്രത്തില്‍ കണ്ടു ശരിക്കും പീഡനക്കേസ് ആണ്..കല്യാണത്തിന്റെ അന്ന് തന്നെ പുറത്തു വന്നല്ലോ. കുറെ വര്‍ഷങ്ങളായി പീഡിപ്പിക്കും എന്നാണ് പറഞ്ഞിരിക്കുന്നത് ആ സ്ത്രീക്ക് ഇപ്പോഴാണ് ഇത് പുറത്തുവിടാന്‍ തോന്നിയത് കല്യാണത്തിന്റെ അന്ന് തന്നെ..ഇത്രയും നാളും എന്താ മിണ്ടാണ്ടിരുന്നത്, ഒരുത്തിയെ പറ്റിച്ചു മറ്റൊരുത്തിയെ കെട്ടി, ഒരു ഭാഗത്ത് പീഡനം മറുഭാഗത്ത് നിശ്ചയം ഇതിപ്പോ എന്താ, നാണമുണ്ടോ കാമുകിയെ ഗര്‍ഭിണയാക്കിയിട്ട് മറ്റൊരുത്തിയെ കല്യാണം കഴിക്കാന്‍. എന്നൊക്കെയാണ് സോഷ്യല്‍ മീഡിയയുടെ കമന്റുകള്‍.
കാഞ്ഞങ്ങാട് സ്വദേശിയായ യുവതിയാണ് ഷിയാസിനെതിരെ പരാതി നല്‍കിയിരിക്കുന്നത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജിം ട്രെയിനറായ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നും 11 ലക്ഷത്തോളം രൂപ യുവതിയില്‍ നിന്നും തട്ടിയെടുത്തുന്നുവെന്നും ഗര്‍ഭച്ഛിദ്രം നടത്തിയെന്നുമൊക്കെ പരാതിയിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ കേസ് വ്യാജമാണെന്നാണ് ഷിയാസ് പറയുന്നത്.


Click it and Unblock the Notifications











