'അന്ന് ഞാൻ ആത്മഹത്യയെ കുറിച്ച് ചിന്തിച്ചിരുന്നു; കേസ് വന്നപ്പോൾ വിവാഹം കഴിക്കാൻ പോകുന്നയാൾ പറഞ്ഞത്': ഷിയാസ്

ബിഗ് ബോസ്, സ്റ്റാർ മാജിക് എന്നീ പരിപാടികളിലൂടെ മലയാളികൾക്ക് സുപരിചിതനായ താരമാണ് ഷിയാസ് കരീം. അഭിനയവും മോഡലിങ്ങുമൊക്കെയായി സജീവമായ താരത്തിന് നിരവധി ആരാധകരാണ് ഉള്ളത്. അടുത്തിടെയാണ് ആരാധകരെയെല്ലാം ഞെട്ടിച്ചുകൊണ്ട് ഷിയാസിനെതിരെ ഒരു പീഡനാരോപണം ഉയർന്നത്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് താരത്തിന്റെ സുഹൃത്തായിരുന്ന യുവതി പോലീസിനെ സമീപിക്കുകയിരുന്നു.

ഷിയാസിന്റെ വിവാഹനിശ്ചയം കഴിഞ്ഞതിന് പിന്നാലെ ആയിരുന്നു വാർത്ത പുറത്തുവന്നത്. ഇതോടെ സോഷ്യൽ മീഡിയയിലൊക്കെ സംഭവം വലിയ രീതിയിൽ ചർച്ചയായി മാറിയിരുന്നു. ഇപ്പോഴിതാ ആ സമയത്ത് താൻ കടന്നുപോയ മാനസിക സംഘർഷങ്ങളെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ഷിയാസ് കരീം. ഭാവി വധു തനിക്ക് നൽകിയ പിന്തുണയെ കുറിച്ചും ഷിയാസ് സംസാരിച്ചു. മൈൽസ്റ്റോൺ മേക്കേഴ്‌സ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഷിയാസ് മനസുതുറന്നത്‌.

Shiyas Kareem

"ജീവിതത്തിൽ നമുക്ക് മോശം അവസ്ഥയും നല്ല അവസ്ഥയുമൊക്കെ ഉണ്ടാകും. മോശം അവസ്ഥയിൽ നമ്മുടെ കൂടെ നിൽക്കുന്നവരാണ് യഥാർത്ഥ സുഹൃത്തുക്കൾ. ഇപ്പോഴത്തെ ഈ പ്രശ്നമുണ്ടാകുമ്പോൾ ഞാൻ ദുബായിൽ ആയിരുന്നു. അന്ന് എന്നെ സമാധിപ്പിക്കാൻ ഉണ്ടായിരുന്നത് രണ്ടു സുഹൃത്തുക്കളാണ്. അവരെ എനിക്ക് ഒരിക്കലും മറക്കാൻ പറ്റില്ല. ഈ വാർത്ത വരുമ്പോൾ ഞാൻ അവിടെ ഹോട്ടലിൽ ഒറ്റയ്ക്കാണ്.

നാല് മണിക്കൂർ വളരെ ഡിപ്രസ്ഡ് ആയിരുന്നു ഞാൻ. ആ സമയത്ത് ഞാൻ എന്തുവേണമെങ്കിലും ചെയ്യാം, കാരണം ഇതുപോലൊരു മോശവസ്ഥ എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല. എന്റെ വാപ്പ രണ്ടാമതൊരു കല്യാണം കഴിച്ച് പോയതാണ് ഇതിനു മുന്നേ എന്നെ മോശമായി ബാധിച്ച സംഭവം. അന്ന് ഞാൻ ആത്മഹത്യ ചെയ്യുന്നതിനെ കുറിച്ചൊക്കെ ചിന്തിച്ചിരുന്നു. ഈ കേസ് വന്നപ്പോൾ എന്റെ ഉമ്മയെ കുറിച്ചാണ് ചിന്തിച്ചത്. കല്യാണം കഴിക്കാൻ പോകുന്ന പെൺകുട്ടി എന്നെ വേണ്ടെന്ന് വയ്ക്കുമോ എന്നൊക്കെ ചിന്തിച്ചു.

എനിക്ക് അങ്ങനെ ആകെ ടെൻഷനായിരുന്നു. എനിക്കാകെ തലചുറ്റുന്ന പോലെയൊക്കെ തോന്നി. ഞാൻ പാനിക്ക് ആയി. പിന്നീട് വേഗം നിസ്കരിച്ചു, പ്രാർത്ഥിച്ചു. അങ്ങനെയുള്ള ഇരിക്കുമ്പോഴാണ് അവർ രണ്ടുപേരും വന്നത്. അവർ കുറെ സംസാരിച്ചു. നിന്റെ മരണം വരെ ഞങ്ങൾ കൂടെയുണ്ടാകും എന്ന് ഉറപ്പ് തന്നു," ഷിയാസ് പറയുന്നു.

"എനിക്ക് പല കാര്യങ്ങളും ഇവിടെ പറയാൻ കഴിയില്ല. പറഞ്ഞാൽ എനിക്കെതിരെ പറയുന്നവരൊക്കെ അത് നിർത്തും. എല്ലാവരും ഇപ്പോഴാണ് ഇത് അറിയുന്നത്. എന്നാൽ കഴിഞ്ഞ ഒരു വർഷമായി ഞാൻ ഇത് അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ഞാൻ കടന്നുപോയ കാര്യങ്ങൾ അത്രയും ഉണ്ട്. അതൊക്കെ പറഞ്ഞ് നല്ല പുള്ള ചമയാനൊന്നും എനിക്ക് താത്പര്യമില്ല. ഞാൻ അനുഭവിച്ച കാര്യങ്ങളൊക്കെ ഇവിടെയുള്ള 90 ശതമാനം ആണുങ്ങളും അനുഭവിച്ചിട്ടുണ്ട്.

Shiyas Kareem

എല്ലാവരെയും ഞാൻ കുറ്റം പറയുന്നില്ല, എന്നാൽ ചിലർ ഈ പ്രിവിലേജുകൾ മുതലെടുക്കുന്നുണ്ട്. ഇവർ അത് മുതലെടുക്കുമ്പോൾ ജെനുവിനായ കേസുകളെ കൂടെയാണ് അത് ബാധിക്കുക. നുണകൾ എന്തോരം വേണമെങ്കിലും പറയാം. പക്ഷെ അവസാനം സത്യമേ വിജയിക്കൂ. ഞാൻ ഇതെല്ലാം ദൈവത്തിലേക്ക് വിടുകയാണ്", ഷിയാസ് പറഞ്ഞു. സംഭവം പുറത്തുവന്നതിന് ശേഷം ഉമ്മയും വിവാഹം കഴിക്കാൻ പോകുന്ന ആളും പ്രതികരിച്ചത് എങ്ങനെയാണെന്നും ഷിയാസ് പറഞ്ഞു.

"ഉമ്മാക്ക് ഇത് കേട്ടപ്പോൾ ഭയങ്കര സങ്കടമായിരുന്നു. ഉമ്മയൊക്കെ പഴയ പത്താം ക്ലാസ് ഫെയിലാണ്. ഉമ്മയ്ക്ക് ഈ സാഹചര്യത്തിൽ സമാധാനിപ്പിക്കാനോ ഒന്നും അറിയില്ല. ഞങ്ങൾ തമ്മിൽ പതിനഞ്ച് വയസ്സിന്റെ വ്യത്യാസമേ ഉള്ളൂ. ഉമ്മ എന്ന നിലയിൽ ഉള്ള രീതിയിലുള്ള ഉപദേശം ഉണ്ടായിരുന്നു," ഷിയാസ് വികാരാധീനനായി.

"ഈ വിഷയം വന്നപ്പോൾ കെട്ടാൻ പോകുന്ന ആളോട് ഇനി വേണമെങ്കിലും ആലോചിക്കാമെന്ന് പറഞ്ഞിരുന്നു. എന്നെ കൊല്ലുമെന്നായിരുന്നു ഇങ്ങോട്ടുള്ള മറുപടി. എന്റെ കൂടെ ആള് കട്ടയ്ക്ക് നിന്നു. മരണം വരെ എന്ത് പ്രശ്നം വന്നാലും ഞാൻ കൂടെ നിൽക്കുമെന്ന് എന്നോട് പറഞ്ഞു. ഞാൻ ഒരുപാട് സന്തോഷിച്ച നിമിഷമാണത്. കോടിക്കണക്കിന് പൈസ ഉണ്ടായിട്ടൊന്നും കാര്യമില്ല. നമ്മുടെ കൂടെ കട്ടയ്ക്ക് കൂടെ നിൽക്കുന്ന കുറച്ചുപേരുണ്ടായാൽ മതി. അത് ഞാൻ മനസിലാക്കിയ കാര്യമാണ്," - ഷിയാസ് കരീം പറഞ്ഞു.

Read more about: shiyas kareem
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X