For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അവന്‍ ഉമ്മ വെക്കാന്‍ നോക്കിയതും തള്ളിയിട്ടു; ട്രെയിന്‍ യാത്രയ്ക്കിടെ നേരിട്ട അനുഭവം പറഞ്ഞ് ശ്രീവിദ്യ

  |

  കുടുംബ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ശ്രീവിദ്യ. സ്റ്റാര്‍ മാജിക്കിലൂടെയാണ് ശ്രീവിദ്യ താരമാകുന്നത്. സിനിമകളിലും അഭിനയിച്ച് കയ്യടി നേടിയിട്ടുണ്ട് ശ്രീവിദ്യ. ഇപ്പോഴിത ഒരു ട്രെയിന്‍ യാത്രയ്ക്കിടെയുണ്ടായ മോശം അനുഭവം തുറന്ന് പറയുകയാണ് ശ്രീവിദ്യ. സൈന പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

  Also Read: 'പണ്ട് എല്ലാം ഭാര്യയോട് തുറന്ന് പറയുമായിരുന്നു, പിന്നെ അത് പ്രശ്‌നമായി; കുടുംബം തകരാൻ ഒരു മെസേജ് മതി': ടിനി!

  ഞാന്‍ മുടി മുറിച്ച സമയമാണ്. വീട്ടില്‍ നിന്നും കൊച്ചിയിലേക്ക് വരികയായിരുന്നു. ആ സമയത്ത് ഏട്ടന്‍ ഒരു ഗിത്താര്‍ വാങ്ങിയിരുന്നു. ഗിത്താറൊക്കെ പിടിച്ച് പോകുന്നവരെ നമ്മള്‍ ശ്രദ്ധിക്കുമല്ലോ. അതിനാല്‍ വെറും ഷോയ്ക്ക് വേണ്ടി ഞാന്‍ അതൊന്ന് അടിച്ചു മാറ്റി. രണ്ട് മാസത്തിനുള്ളില്‍ തിരിച്ച് വെക്കണം എന്നാണ് പറഞ്ഞത്. ഞാന്‍ ഒരു തൊപ്പി വച്ച്, മാസ്‌കിട്ട്, ഗിത്താറും പിടിച്ചാണ് ട്രെയിനില്‍ കയറുന്നത്. ട്രെയിനില്‍ സീറ്റൊക്കെ ഫുള്ളായിരുന്നു.

  എന്നെ കാണുമ്പോള്‍ കണ്ണ് മാത്രമേ കാണുകയുള്ളൂ. ഗിത്താറൊക്കെ അടുത്ത് വച്ച് ഞാന്‍ ഇരിക്കുകയാണ്. ഞാനൊരു മ്യുസീഷ്യന്‍ ആണെന്ന് കരുതി എല്ലാവരും നോക്കുന്നുണ്ട്. ഞാന്‍ ഹെഡ് സെറ്റൊക്കെ വച്ച് ചുമ്മാ ഷോ ഓഫ് കാണിക്കുന്നുണ്ട്. ഞാനാണെന്ന് ആര്‍ക്കും അറിയില്ല. കുറച്ച് കഴിയുമ്പോള്‍ മുമ്പിലൊരു പയ്യന്‍ വന്നിരുന്നു. അവന്‍ എന്നെ തുറിച്ച് നോക്കി കൊണ്ടിരിക്കുകയാണ്. ഞാന്‍ മാസ്‌കൊന്ന് പൊക്കിയിട്ടു. ആകെ എന്റെ കണ്ണ് മാത്രമാണ് പുറത്തുള്ളത്.

  Also Read: ഒരാളുടെ ശരീരത്തെ കളയാക്കിയിട്ട് നിങ്ങള്‍ക്കെന്താണ് കിട്ടുന്നത്? തുറന്നടിച്ച് ഡിംപല്‍ ഭാല്‍

  എനിക്ക് പേടിയായി. എന്റെ അവസ്ഥ മനസിലാക്കി നിന്റ സീറ്റെവിടെയാണെന്ന് അടുത്തിരുന്ന ചേട്ടന്‍ അവനോട് ചോദിച്ചു. ആ ചേട്ടന് മറുപടി കൊടുക്കാതെ അവന്‍ എന്നോടായി ശ്രീവിദ്യയല്ലേ എന്ന് ചോദിച്ചു. കണ്ണ് മാത്രം വച്ച് കണ്ടു പിടിച്ചല്ലോ എന്നാണ് ഞാന്‍ ചിന്തിച്ചത്. എനിക്ക് ഭയങ്കര ഇഷ്ടമാണ്, മാസ്‌ക്കൊന്ന് മാറ്റുമോ എന്ന് ചോദിച്ചു. ഇഷ്ടമുള്ള ഒരാളാണല്ലോ അതിനാല്‍ ഞാന്‍ മാസ്‌ക് മാറ്റിയിട്ട് ചിരിച്ചു. അടുത്തിരിക്കുന്ന ചേച്ചിയ്ക്കും ചേട്ടനുമൊന്നും എന്നെ മനസിലായിരുന്നില്ല.

  എനിക്ക് ഭയങ്കര ഇഷ്ടമാണെന്ന് പറഞ്ഞു. ഞാന്‍ താങ്ക്യു പറഞ്ഞു. ചെറിയ ചെക്കനാണ്, കാഴ്ചയില്‍ 20 വയസേ തോന്നുകയുള്ളൂ. ഒരു ഫോട്ടോ എടുത്തോട്ടെയെന്ന് ചോദിച്ചു. ഫോട്ടോ എടുത്താല്‍ പോകുമല്ലോ എന്ന് കരുതി. ഞാന്‍ വീട്ടിലേക്ക് വന്നിരുന്നു. പക്ഷെ ശ്രീവിദ്യ അപ്പോഴവിടെ ഉണ്ടായിരുന്നില്ല. എനിക്ക് ശ്രീവിദ്യയെ ഭയങ്കര ഇഷ്ടമാണ്. കല്യാണം കഴിക്കാന്‍ ഇഷ്ടമായിരുന്നുവെന്ന് പറഞ്ഞു. എന്നിട്ട് എന്റെ കൈയ്യില്‍ പിടിച്ചു.

  ഞാന്‍ സ്റ്റക്കായി പോയി. കൈയ്യില്‍ ഉമ്മ വെക്കാന്‍ നേരം ഞാന്‍ തള്ളി. ആ സമയം മുന്നിലിരുന്ന ചേട്ടന്‍ പിടിക്കവനെ എന്ന് പറഞ്ഞു. അവന്‍ ഓടി. എനിക്ക് സങ്കടവും പേടിയുമൊക്കെ വന്നു. മോളേ ഇരിക്കുവെന്ന് പറഞ്ഞ് അടുത്തിരുന്ന ചേച്ചിമാര്‍ അടുത്തിരുത്തി വെള്ളമൊക്കെ തന്നു. കുറച്ച് നേരം എന്നെ ആശ്വസിപ്പിച്ച ശേഷം മോള്‍ ഷോയ്ക്ക പോവുകയാണോ, മുസീഷ്യനാണല്ലേ എന്ന് ചോദിച്ചു. ഞാന്‍ അല്ലെന്ന് പറഞ്ഞു. അടുത്തിരുന്ന ചേട്ടന് എന്നെ മനസിലായിരുന്നു. ഞാന്‍ ആര്‍ട്ടിസ്റ്റാണെന്ന് അദ്ദേഹം പറഞ്ഞു.

  പിന്നെ എല്ലാവരും കൂടെയിരുന്ന് പരിചയപ്പെടുകയും സംസാരിക്കുകയുമൊക്കെ ചെയ്തു. എല്ലാവരും കൂടെ എന്നെ ഓക്കെയാക്കി. ആലുവ വരെ അവരൊക്കെ കൂടെയിരുന്ന് വര്‍ത്തമാനമൊക്കെ പറഞ്ഞു എന്നാണ് ശ്രീവിദ്യ പറയുന്നത്.

  കഴിഞ്ഞ ദിവസമായിരുന്നു ശ്രീവിദ്യയുടെ വിവാഹനിശ്ചയം കഴിഞ്ഞത്. സംവിധായകനായ രാഹുല്‍‌ രാമചന്ദ്രനാണ് വരന്‍. പ്രണയ വിവാഹമാണ് ഇരുവരുടേതും. ആറു വർഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിക്കുന്നത്. വിവാഹ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചർച്ചയായിരുന്നു.

  Read more about: serial
  English summary
  Star Magic Fame Sreevidhya Mullachery Recalls How A Fan Boy Misbehaved To Her
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X