സ്റ്റാര്‍ മാജിക് താരം ശ്രീവിദ്യയ്ക്ക് കൊവിഡ്; ആശങ്കയോടെ ആരാധകര്‍
ജനപ്രീയ പരിപാടിയാണ് സ്റ്റാര്‍ മാജിക്. മിനി സ്‌ക്രീനിലെ മിന്നും താരങ്ങളും സോഷ്യല്‍ മീഡിയ സെലിബ്രിറ്റികളുമെല്ലാം പങ്കെടുക്കുന്ന പരിപാടിയ്ക്ക് ധാരാളം ആരാധകരുണ്ട്. സ്റ്റാര്‍ മാജിക്കിലെ രസകരമായ നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയിലും വൈറലായി മാറാറുണ്ട്. സ്റ്റാര്‍ മാജിക്കിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. ഒരു പഴയ ബോംബ് കഥ, മാഫി ഡോണ തുടങ്ങിയ സിനിമകളിലും ശ്രീവിദ്യ അഭിനയിച്ചിട്ടുണ്ട്.
സോഷ്യല്‍ മീഡിയയിലും ശ്രീവിദ്യ ശ്രദ്ധേയയാണ്. താരത്തിന് ധാരാളം ഫോളോവേഴ്‌സുണ്ട്. സ്റ്റാര്‍ മാജിക്കിലെത്തിയതോടെ ശ്രീവിദ്യയെ കൂടുതല്‍ പേര്‍ തിരിച്ചറിയാന്‍ തുടങ്ങുകയായിരുന്നു. കുസൃതിയും കുറുമ്പുമൊക്കെയാണ് ശ്രീവിദ്യയെ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കിയത്. മറയില്ലാതെ സംസാരിക്കുന്ന ശ്രീവിദ്യ പറയുന്ന മണ്ടത്തരങ്ങള്‍ സ്റ്റാര്‍ മാജിക്കിലെ ഹിറ്റ് ഫാക്ടറുകളിലൊന്നാണ്.

എന്നാല്‍ ഇപ്പോഴൊരു സങ്കടവാര്‍ത്തയാണ് ശ്രീവിദ്യ ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. താന്‍ കൊവിഡ് പോസിറ്റീവായ വിവരമാണ് ശ്രീവിദ്യ പങ്കുവച്ചിരിക്കുന്നത്. തങ്ങളുടെ പ്രിയപ്പെട്ട ശ്രീവിദ്യയ്ക്ക് കൊവിഡ് ബാധിച്ച വാര്‍ത്ത ആരാധകരെ നിരാശരാക്കിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് തനിക്ക് കൊവിഡ് ബാധിച്ച വിവരം താരം ആരാധകരെ അറിയിച്ചിരിക്കുന്നത്.
ഹലോ എവരിവണ്‍, എനിക്ക് കൊവിഡ് 19 പോസിറ്റീവ് ആയിരിക്കുകയാണെന്ന് ശ്രീവിദ്യ പറയുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനെ തന്നെ ടെസ്റ്റ് നടത്തണമെന്നും ശ്രീവിദ്യ പറയുന്നു. വൈറസിനെ നിയന്ത്രിക്കാന്‍ ഇത് വളരെ അത്യാവശ്യമാണെന്നും താരം പറയുന്നു. പ്രിയ താരത്തിന് ഉടനെ തന്നെ രോഗമുക്തിയുണ്ടാകട്ടെ എന്ന് ആരാധകരും ആശംസിക്കുകയാണ്.
ആകാശനീലിമയില്‍ നിക്കി ഗല്‍റാണി; പുത്തന്‍ ചിത്രങ്ങള്‍ കാണാം
Recommended Video
അതേസമയം ശ്രീവിദ്യയ്ക്ക് കൊവിഡ് ആണെന്ന വാര്‍ത്ത സ്റ്റാര്‍ മാജിക് ആരാധകര്‍ക്കിടയില്‍ ആശങ്കയുണര്‍ത്തിയിട്ടുണ്ട്. പരിപാടിയിലെ മറ്റ് താരങ്ങള്‍ക്ക് കൊവിഡ് ബാധിക്കാനുള്ള സാധ്യതയുണ്ടോ എന്ന ആശങ്കയിലാണ് ആരാധകര്‍. ഇത് പരിപാടിയെ ബാധിക്കുമോ എന്ന ആശങ്ക നിരവധി പേര്‍ പങ്കുവെക്കുന്നുണ്ട്. അതേസമയം സ്റ്റാര്‍ മാജിക്കിലെ മറ്റാര്‍ക്കെങ്കിലും കൊവിഡ് ബാധിച്ചതായി ഇതുവരെ റിപ്പോര്‍ട്ടുകളൊന്നും ലഭ്യമായിട്ടില്ല.


Click it and Unblock the Notifications