ഇങ്ങനത്തെ ഭാഷയാണോ വീട്ടില്‍ സംസാരിക്കുന്നത്? മോശം കമന്റിട്ടയാളെ തുറന്ന് കാട്ടി വൈഗ
താരങ്ങളെ സംബന്ധിച്ച് സോഷ്യല്‍ മീഡിയ എന്നത് തങ്ങളുടെ ആരാധകരുമായി അടുക്കാനുള്ള വഴിയാണ്. തങ്ങളുടെ ജീവിതത്തിലേയും കരിയറിലേയും വിശേഷങ്ങളും വാര്‍ത്തകളും ആരാധകരുമായി പങ്കുവെക്കാനാണ് താരങ്ങള്‍ സോഷ്യല്‍ മീഡിയയെ ആശ്രയിക്കുന്നത്. ആരാധകരുടെ പ്രതികരണം നേരിട്ട് അറിയാനും അവരുമായി അടുപ്പമുണ്ടാക്കാനുമെല്ലാം സോഷ്യല്‍ മീഡിയ സഹായിക്കും. അതേസമയം പലപ്പോഴും സോഷ്യല്‍ മീഡിയ താരങ്ങള്‍ക്ക് വലിയ വെല്ലുവിളിയുമായി മാറാറുണ്ട്. സോഷ്യല്‍ മീഡിയയുടെ മോശം പ്രതികരണങ്ങളും അധിക്ഷേപങ്ങള്‍ക്കുമെല്ല്ാം താരങ്ങള്‍ ഇരകളായി മാറുന്നത് പതിവാണ്.
ഇത്തരത്തിലുള്ള സോഷ്യല്‍ മീഡിയ അതിക്രമങ്ങളോട് മുമ്പൊക്കെ താരങ്ങളില്‍ പലരും മൗനം പാലിക്കുകയായിരുന്നു പതിവ്. എന്നാല്‍ ഇന്ന് അത്തരക്കാരോട് കൃത്യമായ രീതിയില്‍ തന്നെ മറുപടി നല്‍കാനും വായടപ്പിക്കാനും താരങ്ങള്‍ തയ്യാറാകുന്നുണ്ട്. പലപ്പോഴും സോഷ്യല്‍ മീഡിയയുടെ അധിക്ഷേപങ്ങള്‍ക്ക് ഇരയാവുക നടിമാരായിരിക്കുമെന്നതും വസ്തുതയാണ്. എന്നാല്‍ ഇന്ന് ഇത്തരക്കാരെ എങ്ങനെ നേരിടണമെന്ന് പല താരങ്ങളും കാണിച്ച് തരാറുണ്ട്. ഇപ്പോഴിതാ ഇത്തരത്തില്‍ ചുട്ടമറുപടി നല്‍കി കയ്യടി നേടുകയാണ് നടി വൈഗ.

മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് വൈഗ. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് വൈഗ. സിനിമയിലും ടെലിവിഷനിവുമെല്ലാം നിറ സാന്നിധ്യമാണ് വൈഗ. മോഡലിംഗിലൂടെ സിനിമയിലെത്തിയ താരം അവതാരകയായും കയ്യടി നേടിയിട്ടുണ്ട്. ഇപ്പോഴിതാ തന്റെ പോസ്റ്റിന് ലഭിച്ചൊരു മോശം കമന്റിന് വൈഗ നല്‍കിയ കിടിലന്‍ മറുപടി സോഷ്യല്‍ മീഡിയയുടെ കയ്യടി നേടുകയാണ്. വിശദമായി വായിക്കാം തുടര്‍ന്ന്.
തന്നോട് മോശമായി പ്രതികരിച്ച വ്യക്തിയുടെ പ്രൊഫൈലിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ചു കൊണ്ടായിരുന്നു വൈഗയുടെ പ്രതികരണം.
എന്ത് പോസ്റ്റ് ഇടണം എന്ത് എപ്പോ എങ്ങനെ സപ്പോര്‍ട്ട് ചെയ്യണം എന്നുള്ളത് എന്റെ ഇഷ്ടം. ഇങ്ങനത്തെ ഭാഷയാണോ സാധാരണ വീട്ടില്‍ ചേട്ടന്റെ അമ്മയോടും സഹോദരിയോടും പറയാറ്. പാവം വീട്ടുകാര്‍, അവരുടെ ഗതികേട്. ഇങ്ങോട്ട് പറയാന്‍ വരണ്ട, നിങ്ങളുടെ ഭാഷ ശ്രദ്ധിക്കൂ എന്നായിരുന്നു വൈഗയുടെ പ്രതികരണം. പിന്നാലെ നിരവധി പേരാണ് താരത്തിന്റെ പോസ്റ്റിന് കമന്റുമായി എത്തിയിരിക്കുന്നത്. നടി സാധിക വേണുഗോപാലും കമന്റുമായി എത്തിയിട്ടുണ്ട്. ബേബീ, അദ്ദേഹം അദ്ദേഹത്തിന്റെ പ്രൊഫഷനെക്കുറിച്ചാണ് സംസാരിക്കുന്നത്. നീ പാവം അയാളെ തെറ്റിദ്ധരിച്ചു. മോശം അല്ലേ ഇതൊക്കെ എന്നായിരുന്നു സാധികയുടെ കമന്റ.
Recommended Video
പാലായില്‍ ജനിച്ച് ചെന്നൈയില്‍ ജീവിക്കുന്ന താരമാണ് വൈഗ. മലയാളത്തില്‍ മാത്രമല്ല തമിഴിലും സജീവമാണ് താരം. ഡെയര്‍ ദ ഫിയര്‍ റിയാലിറ്റി ഷോയില്‍ പങ്കെടുത്തിരുന്നു. വൈഗ അതിന് ശേഷമായാണ് സ്റ്റാര്‍ മാജിക്കിലേക്ക് എത്തുന്നത്. ഹണി റോസ് ജോസഫ് എന്നാണ് വൈഗയുടെ ശരിക്കുമുള്ള പേര്. അഭിനയ രംഗത്തിലേക്ക് വന്നപ്പോഴാണ് വൈഗ എന്ന പേര് സ്വീകരിച്ചതെന്ന് വൈഗ നേരത്തെ ത്‌ന്നെ വെളിപ്പെടുത്തിയിരുന്നു.


Click it and Unblock the Notifications