ഞാൻ ശരിക്കും ഹണി റോസ് ആണ്! ധ്യാനിനൊപ്പമുള്ള അഭിമുഖം ട്രോളായത് ഒരുപാട് വിഷമിപ്പിച്ചു; മനസ്സുതുറന്ന് വൈഗ റോസ്

മിനിസ്ക്രീൻ പരിപാടികളിലൂടെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധനേടിയ നടിയാണ് വൈഗ റോസ്. ധാരാളം സിനിമകളിലും ടെലിവിഷൻ സീരിയലുകളിലുമൊക്കെ അഭിനയിച്ചിട്ടുണ്ട് വൈഗ. വളരെ ചെറിയ വേഷങ്ങളിലാണ് നടി കൂടുതൽ എത്തിയിട്ടുള്ളത്. കുഞ്ചാക്കോ ബോബൻ നായകനായ ഓർഡിനറിയിൽ ഒരു വേഷത്തിൽ വൈഗ എത്തിയിരുന്നു.

എന്നാൽ വൈഗയ്ക്ക് കൂടുതൽ ശ്രദ്ധനേടി നൽകിയത് കുളിസീൻ എന്ന ഷോർട്ട് ഫിലിമാണ്. അതിനു ശേഷം സ്റ്റാർ മാജിക് ഉൾപ്പടെയുള്ള ടെലിവിഷൻ ഷോകളിലൂടെ വൈഗ കൂടുതൽ ശ്രദ്ധനേടുകയായിരുന്നു. സോഷ്യൽ മീഡിയയിൽ അടക്കം നിരവധി ആരാധകരാണ് താരത്തിന് ഉള്ളത്. വൈഗയുടെ ഫോട്ടോ ഷൂട്ട് ചിത്രങ്ങളും വീഡിയോകളുമൊക്കെ വൈറലായി മാറാറുണ്ട്.

നടിയുടെ പെരുമാറ്റമാണ് വിമർശിക്കപ്പെട്ടതും ട്രോളായതും

അടുത്തിടെ ധ്യാനിനൊപ്പം പങ്കെടുത്ത ഒരു അഭിമുഖത്തിന്റെ പേരിൽ ട്രോളുകളിലും വൈഗ പെട്ടിരുന്നു. അഭിമുഖത്തിൽ നടനോടുള്ള നടിയുടെ പെരുമാറ്റമാണ് വിമർശിക്കപ്പെട്ടതും ട്രോളായതും. ഇപ്പോഴിതാ, ആ സംഭവത്തിൽ വ്യക്തത വരുത്തുകയാണ് വൈഗ. ഒപ്പം തന്റെ യഥാർത്ഥ പേര് ഹണി റോസ് ആണെന്നും വൈഗ പറയുന്നുണ്ട്. ഇൻഡ്യഗ്ലിറ്റ്‌സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി. വിശദമായി വായിക്കാം.

സ്ത്രീകളെ കൂടുതൽ ബഹുമാനിക്കുന്നവർ തമിഴ്‌നാട്ടുക്കാരാണ്

'ഞാൻ തനി പാലക്കാരി അച്ചായത്തിയാണ്. ഇപ്പോൾ ചെന്നൈയിലാണ് എനിക്ക് കൂടുതൽ ഇഷ്ടം ചെന്നൈയാണ്. സ്ത്രീകളെ കൂടുതൽ ബഹുമാനിക്കുന്നവർ തമിഴ്‌നാട്ടുക്കാരാണ്. ഞാൻ കുറെ സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ടല്ലോ. നമ്മൾ സെറ്റിലേക്ക് ചെല്ലുമ്പോൾ അവർ മാഡം എന്നായിരിക്കും വിളിക്കുക. അങ്ങനെ വിളിക്കണം എന്നല്ല ഞാൻ പറയുന്നത്. അറ്റ്ലീസ്റ്റ് പേര് വിളിക്കാം,'

'ഇവിടെ ഉള്ളവർ ആദ്യം കാണുമ്പോൾ നീ, എടി, പോടി ഒക്കെയാണ്. അത് ഒരു സുഖമില്ലാത്ത കാര്യമായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. നമ്മുക്ക് പേരുണ്ടല്ലോ. പേര് വിളിക്കാം. പിന്നെ അത്ര ക്ലോസായി കഴിഞ്ഞാൽ നേരത്തെ പറഞ്ഞത് പോലെയൊക്കെ വിളിക്കാം അല്ലാതെ ആദ്യം കാണുമ്പോൾ തന്നെ അങ്ങനെ വിളിക്കുന്നത് ശരിയല്ല. ആർട്ടിസ്റ്റുകൾ ആകുമ്പോൾ ചിലർക്ക് എന്തോ പൊതു സ്വത്ത് പോലെയാണ്. അത് മാറ്റിയെടുക്കാൻ പറ്റുമെന്ന് കരുതുന്നില്ല,'

എന്നേക്കാൾ മുന്നേ പുള്ളിക്കാരിയാണ് ഇൻഡസ്ട്രിയിൽ വന്നത്

എന്റെ പേര് ഹണി റോസ് ജോസഫ് എന്നായിരുന്നു. ഹണി റോസ് ഉള്ളത് കൊണ്ട് മാറ്റിയതാണ്. എന്നേക്കാൾ മുന്നേ പുള്ളിക്കാരിയാണ് ഇൻഡസ്ട്രിയിൽ വന്നത് അപ്പോൾ ഞാൻ മാറ്റിയേക്കാം എന്ന് കരുതി. വന്ന സമയത്ത്, അലക്‌സാണ്ടർ ദി ഗ്രെറ്റോ മറ്റോ ചെയ്യുമ്പോൾ മനോരമയുടെ കവറിൽ എന്റെ ഫോട്ടോ വന്നു. അപ്പോൾ അവരുടെ വീട്ടിൽ നിന്ന് വിളിച്ചിട്ട് ഇത് ഹണി റോസ് അല്ലെന്ന് ഒക്കെ പറഞ്ഞു. പിന്നെയാണ് എനിക്ക് മാറ്റാമെന്ന് തോന്നിയത്,'

'ഇപ്പോഴും എനിക്ക് കോളുകൾ വരാറുണ്ട്. അന്ന് സേവ് ചെയ്ത് വെച്ച നമ്പർ ആകും. പിന്നെ ഓർഡിനറിയിൽ വന്നപ്പോൾ എന്റെ തന്നെ തീരുമാനം ആയിരുന്നു പേര് മാറ്റം അതിൽ ഒരു കൺഫ്യുഷൻ വേണ്ടെന്ന് ഉള്ളത്,'

എനിക്ക് ആദ്യമായിട്ട് കിട്ടുന്ന ട്രോൾ

'ആളുകൾക്ക് ഞാൻ ജാഡക്കാരിയാണെന്ന ചിന്തയൊക്കെ ഉണ്ട്. പക്ഷെ അങ്ങനെ ഒന്നുമല്ല. എന്നോട് സംസാരിച്ചല്ലേ അറിയൂ. സംസാരിച്ചാൽ പിന്നെ നിർത്തണമെങ്കിൽ പ്ലാസ്റ്റർ ഒട്ടിക്കേണ്ടി വരും. എന്നെ ഭയങ്കര വിഷമിപ്പിച്ച സംഭവമാണ് ധ്യാനിനൊപ്പം ഉള്ള ഇന്റർവ്യൂ ട്രോൾ ആയത്. എനിക്ക് ആദ്യമായിട്ട് കിട്ടുന്ന ട്രോൾ ആണ്. അന്ന് ഭയങ്കരമായി വിഷമിച്ചു,'

ധ്യാൻ പറഞ്ഞത് ഒക്കെ ആളുകൾക്ക് ഇഷ്ടമായി

'ഞാൻ ആദ്യമായാണ് ധ്യാനിനെ കാണുന്നത്. ഒരു ഫൺ ആയിട്ട് ചെയ്തത് ആയിരുന്നു. ധ്യാൻ പറഞ്ഞത് ഒക്കെ ആളുകൾക്ക് ഇഷ്ടമായി ഞാൻ പറഞ്ഞത് ഇഷ്ടമായില്ലെന്ന് തോന്നുന്നു. ഞാൻ എന്തോ ധ്യാനിനെ പീഡിപ്പിക്കാൻ ശ്രമിച്ചു എന്ന പോലെയൊക്കെയാണ് അത് വന്നത്. ആളുകൾ നെഗറ്റീവ് ആയാണ് അതിനെയെല്ലാം എടുത്തത്. ഞാൻ ആ ടൈപ്പ് അല്ല,'

'2022 ൽ കല്യാണം കഴിക്കണം എന്ന് ഉണ്ടായിരുന്നു. പക്ഷെ നടന്നില്ല. എന്റെ എല്ലാ പ്ലാനുകളും പൊളിഞ്ഞു. ഇനി വരുന്നിടത് വെച്ച് കാണണമെന്നാണ് കരുതുന്നത്. മാട്രിമോണിയിൽ ഒക്കെ ഞാനും. അമ്മ പറയുന്ന ആളെ കെട്ടുമെന്ന തീരുമാനത്തിലാണ് ഇപ്പോൾ,' വൈഗ പറഞ്ഞു.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X