For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബിനു ചേട്ടനൊപ്പം കിടക്ക പങ്കിടാനാണ് താല്‍പര്യമെന്ന് ശ്രീവിദ്യ; റേറ്റിംഗ് കൂട്ടാന്‍ വൃത്തികേട്, വിമര്‍ശനം

  |

  ജനപ്രീയ പരിപാടിയാണ് സ്റ്റാര്‍ മാജിക്ക്. മിനിസ്‌ക്രീന്‍ താരങ്ങളും മിമിക്രി കലാകാരന്മാരും ഒരുമിക്കുന്ന ഷോ ഇപ്പോഴും ജനപ്രീതിയോടെ മുന്നേറുകയാണ്. സീരിയില്‍ രംഗത്ത് കൂടുതല്‍ അവസരങ്ങള്‍ നേടാനും പലര്‍ക്കും സ്റ്റാര്‍ മാജിക് ഉപകരിച്ചിട്ടുണ്ട്. തങ്ങളുടെ പ്രിയ താരങ്ങളുടെ തമാശകളും കളികളുമൊക്കെയാണ് സ്റ്റാര്‍ മാജിക് കാണാന്‍ പ്രേക്ഷകരെ പ്രേരിപ്പിക്കുന്നത്. എല്ലാം മറന്ന് ചിരിക്കാനുള്ള വഴിയായിട്ടാണ് ഷോയെ പലരും കാണുന്നത്.

  Also Read: 'അവൻ എന്നെ വിട്ട് പോയപ്പോൾ ഹൃദയം തകർന്നു, പതിനേഴാം വയസിൽ തുടങ്ങിയ പ്രണയമാണ്'; അദിതി റാവു ഹൈദരി പറഞ്ഞത്!

  എന്നാല്‍ വിമര്‍ശനങ്ങളും വിവാദങ്ങളും സ്റ്റാര്‍ മാജിക്കിനൊപ്പം എന്നുമുണ്ട്. താരങ്ങള്‍ തമ്മിലുണ്ടായ പ്രശ്‌നങ്ങള്‍ മുതല്‍ ഷോയിലെ കണ്ടന്റ് വരെ വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. തമാശയ്ക്ക് വേണ്ടി കൂടെയുള്ളവര്‍ക്കെതിരെ ബോഡി ഷെയ്മിംഗും വര്‍ണവിവേചനവുമൊക്കെ കാണിക്കുന്നതായി സ്റ്റാര്‍ മാജിക്കിനെതിരെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ഇപ്പോഴിതാ വീണ്ടുമൊരു വിവാദത്തില്‍ ചെന്നു ചാടിയിരിക്കുകയാണ് സ്റ്റാര്‍ മാജിക്.

  ഇത്തവണ പ്രശ്‌നം ദ്വയാര്‍ത്ഥമുള്ള തമാശയാണ്. സ്റ്റാര്‍ മാജിക്കിന്റെ പുതിയ പ്രൊമോ വീഡിയോയാണ് വിവാദത്തിന് കാരണമായിരിക്കുന്നത്. ദ്വയാര്‍ത്ഥം കൊണ്ട് കോമഡി ഉണ്ടാക്കാന്‍ ശ്രമിയ്ക്കുകയാണ് എന്നാണ് സ്റ്റാര്‍ മാജിക്കിനെതിരെ ഉയര്‍ന്നിരിക്കുന്ന വിമര്‍ശം. സംഭവത്തെക്കുറിച്ച് വിശദമായി വായിക്കാം തുടര്‍ന്ന്.

  Also Read: പ്രാർത്ഥനയ്ക്ക് 18ാം പിറന്നാൾ; ഒരുപാട് മിസ് ചെയ്യുന്നെന്ന് കുടുംബം; ശ്രദ്ധ നേടി ആശംസകൾ

  സ്റ്റാര്‍ മാജിക്കിന്റെ പുതിയ പ്രൊമോ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്. ഈ വീഡിയോയില്‍ ശ്രീവിദ്യ പറയുന്ന ഡയലോഗാണ് വിമര്‍ശനത്തിന് ഇടവരുത്തിയിരിക്കുന്നത്. സ്റ്റാര്‍ മാജിക്കിലെ മുഖ്യ ആകര്‍ഷണങ്ങളിലൊന്നാണ് താരങ്ങള്‍ പങ്കെടുക്കുന്ന ഗെയിമുകള്‍. ഇത്തരത്തിലൊന്നിന്റെ വീഡിയോയാണ് അണിയറ പ്രവര്‍ത്തകര്‍ പങ്കുവച്ചിരിക്കുന്നത്. ഒരു ഗെയിമിന്റെ ഭാഗമായി ശ്രീവിദ്യയും അനുവും ഒരു കിടക്കയില്‍ പുതച്ചിരിക്കുന്നതാണ് വീഡിയോയിലുള്ളത്.

  പിന്നാലെ എനിക്ക് ഈ കിടക്ക പങ്കിടാന്‍ താത്പര്യം അനുവിന് ഒപ്പം അല്ലായിരുന്നു, എന്ന് ശ്രീവിദ്യ പറയുന്നു. ഇതോടെ ആരുടെ കൂടെയായിരുന്നുവെന്ന് മറ്റുള്ളവര്‍ ചോദിക്കുമ്പോള്‍ എനിക്ക് ബിനു ചേട്ടനൊപ്പം ആയിരുന്നു ഇന്‍ട്രസ്റ്റ്' എന്ന് ശ്രീവിദ്യ പറയുന്നതാണ് വീഡിയോയിലുള്ളത്. ഇതേ കേട്ടതും ബിനു അടിമാലി ഓടിവന്ന് കിടക്കയിലേക്ക് ചാടി വീഴുന്നതായും വീഡിയോയില്‍ കാണിക്കുന്നുണ്ട്. സംഭവം കണ്ട് അതിഥിയായി എത്തിയ ലെന അടക്കം എല്ലാവരും പൊട്ടി ചിരിക്കുന്നുണ്ട്. ഈ വീഡിയോയാണ് വൈറലായി മാറിയിരിക്കുന്നത്.

  പിന്നാലെ വ്യാപകമായ വിമര്‍ശനങ്ങളാണ് ശ്രീവിദ്യയുടെ ഡയലോഗിന് എതിരെ വരുന്നത്. കോമഡിയാവാം, പക്ഷെ ഇതല്‍പം കൂടിപ്പോയി എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. എന്ത് വളിപ്പ് ആണിത്, ഒരു സ്റ്റാര്‍ന്റേഡ് ഇല്ല, വളരെ ചീപ്പ് റേറ്റിങ് ഐഡിയ ആയിപ്പോയെന്നും സോഷ്യല്‍ മീഡിയ പറയുന്നു. റേറ്റിങ് കൂട്ടാന്‍ ഇങ്ങനെയൊന്നും പറയിപ്പിയ്ക്കരുതെന്നും അവര്‍ അഭിപ്രായപ്പെട്ടുന്നു. കുടുംബത്തിനൊപ്പം ഇരുന്ന് കാണാന്‍ പറ്റുന്ന മാന്യമായ ഷോ ആയിരുന്നു സ്റ്റാര്‍ മാജിക്. എന്നാല്‍ ഇപ്പോള്‍ നിലവാരമില്ലെന്നും സോഷ്യല്‍ മീഡിയ അഭിപ്രായപ്പെടുന്നുണ്ട്. ദ്വയാര്‍ത്ഥം അമിതമായി ഉപയോഗിച്ചാല്‍ കോമഡി ആവില്ലെന്നും താരങ്ങളോടായി വിമര്‍ശകര്‍ പറയുന്നുണ്ട്.

  നേരത്തേയും വലിയ വിമര്‍ശനങ്ങള്‍ സ്റ്റാര്‍ മാജിക്കിലെ തമാശകള്‍ക്കെതിരെ ഉയര്‍ന്നിരുന്നു. കൂട്ടത്തില്‍ ഇരുണ്ട നിറമുള്ളവരേയും തടിയുള്ളവരേയും കളിയാക്കുന്നുവെന്നതായിരുന്നു വിമര്‍ശനം. സ്റ്റാര്‍ മാജിക്കിലെ താരമായിരുന്ന സന്തോഷ് പണ്ഡിറ്റ് ഷോയ്‌ക്കെതിരെ പരസ്യമായി വിമര്‍ശനം ഉന്നയിച്ചതും വലിയ വിവാദമായിരുന്നു. ഒരിക്കല്‍ ഷോയില്‍ അതിഥിയായി എത്തിയ സാബു മോന്‍ ഷോയ്‌ക്കെതിരെ നടത്തിയ വിമര്‍ശനങ്ങളും വാര്‍ത്തയായിരുന്നു. സംഭവം ചര്‍ച്ചയായതോടെ ഷോയുടെ ടീമില്‍ നിന്നും എന്തെങ്കിലും പ്രതികരണമുണ്ടാകുമോ എന്നാണ് കണ്ടറിയേണ്ടത്.

  Read more about: serial
  English summary
  Star Magic Gets Slammed By Social Media For Double Meaning Joke In Latest Promo Video
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X