'ഉദ്ഘാടനം ഉള്ളതുകൊണ്ട് ജീവിക്കുന്നു'; സ്റ്റാര്‍ മാജിക് വീണ്ടും വെട്ടില്‍! തങ്കച്ചന്‍ കളിയാക്കിയത് ഹണി റോസിനെ?

ജനപ്രീയ പരിപാടിയാണ് സ്റ്റാര്‍ മാജിക്. മലയാളികള്‍ക്ക് സുപരിചിതരായ ടെലിവിഷന്‍ താരങ്ങളും മിമിക്രി താരങ്ങളും അണിനിരക്കുന്ന പരിപാടി വര്‍ഷങ്ങളായി പ്രേക്ഷകരുടെ പ്രീതി നേടി മുന്നേറുകയാണ്. താരങ്ങളുടെ മത്സരവും പരസ്പരമുള്ള കളിയാക്കലുകളും തമാശകളുമൊക്കെ പ്രേക്ഷകര്‍ ഏറെ ആസ്വദിക്കാറുണ്ട്. കുടുംബ പ്രേക്ഷകരെ മാത്രമല്ല യുവാക്കളേയും ആകര്‍ഷിക്കാന്‍ സ്റ്റാര്‍ മാജിക്കിന് സാധിച്ചിട്ടുണ്ട്.

നിരവധി താരങ്ങളുടെ തിരിച്ചുവരവിനും പുതിയ താരോദയങ്ങള്‍ക്കുമെല്ലാം സ്റ്റാര്‍ മാജിക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. ജനപ്രീതിയില്‍ സ്റ്റാര്‍ മാജിക്കിനെ പിന്നിലാക്കാന്‍ മറ്റൊരു പരിപാടിയ്ക്കും സാധിച്ചെന്ന് വരില്ല. തങ്കച്ചന്‍, നോബി, ബിനു അടിമാലി, ബിനീഷ് ബാസ്റ്റിന്‍, ശ്രീവിദ്യ, അനുമോള്‍, ഐശ്വര്യ, തുടങ്ങി നിരവധി പേര്‍ അണിനിരക്കുന്ന ഷോ സോഷ്യല്‍ മീഡിയയിലും സൂപ്പര്‍ ഹിറ്റാണ്.

Star Magic

എന്നാല്‍ നിരന്തരം വിമര്‍ശനങ്ങളും സ്റ്റാര്‍ മാജിക് നേരിടാറുണ്ട്. താരങ്ങള്‍ തമാശയെന്ന പേരില്‍ പരസ്പരം നടത്തുന്ന കളിയാക്കലുകളും കൗണ്ടറുകളുമൊക്കെ പലപ്പോഴും അതിരു കടക്കുന്നതായി വിമര്‍ശനങ്ങളുണ്ട്. തങ്ങളുടെ കൂടെയുള്ളവരെ പോലും ബോഡി ഷെയ്മിംഗ് ചെയ്യുന്നതും നിറത്തിന്റെ പേരില്‍ കളിയാക്കുന്നതുമൊക്കെ പലപ്പോഴും വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. ഇതിന്റെ പേരില്‍ ഷോയില്‍ വച്ച് പോലും വിമര്‍ശനങ്ങള്‍ ഉണ്ടായിട്ടുണ്ട്.

എ്ന്നാല്‍ വിമര്‍ശനങ്ങളെ സ്റ്റാര്‍ മാജിക് താരങ്ങള്‍ ഗൗരവ്വമായി എടുക്കുന്നില്ലെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. കഴിഞ്ഞ ദിവസത്തെ എപ്പിസോഡില്‍ നടന്നൊരു സംഭവമാണ് ഇതിന്റെ മൂല കാരണം. തങ്കച്ചന്‍ വിതുര, അഖില്‍ എന്നിവര്‍ ചേര്‍ന്ന് നടത്തിയ സ്‌കിറ്റിനെതിരെയാണ് വിമര്‍ശനമുയര്‍ന്നത്. സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേരാണ് വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. മലയാള സിനിമയിലെ ഒരു താരത്തെ കളിയാക്കുകയായിരുന്നു സ്‌കിറ്റിലൂടെ എന്നാണ് കമന്റുകള്‍ സൂചിപ്പിക്കുന്നത്.

എംജി ശ്രീകുമാര്‍ അവതാരകനായ ചോദ്യോത്തര പരിപാടിയായിട്ടാണ് സ്‌കിറ്റ് ഒരുക്കിയിരിക്കുന്നത്. ഈ പരിപാടിയില്‍ മത്സരിക്കാനെത്തുന്ന ഗായകനാണ് തങ്കച്ചന്‍ വിതുര. സ്‌കിറ്റിനിടെ 'ഉത്സവ സീസണ്‍ കഴിഞ്ഞാല്‍ പിന്നെ എങ്ങനെയാണ് ജീവിക്കുന്നത്,' എന്നാണ് അഖില്‍ അവതരിപ്പിക്കുന്ന എംജി ശ്രീകുമാര്‍ തങ്കച്ചനോട് ചോദിക്കുകയാണ്. ഇതിന് മറുപടിയായി 'ഉദ്ഘാടനവും ഇന്നാഗുരേഷനുമാണ്,' എന്ന് പറഞ്ഞ് തങ്കച്ചന്‍ വിതുര തിരിഞ്ഞ് നടക്കുകയാണ്.

ഈ സമയത്ത് തങ്കച്ചന്റെ പിന്‍ഭാഗത്ത് എന്തോ ഫിറ്റ് ചെയ്ത് വലിപ്പം കൂട്ടി വെച്ചിരിക്കുന്നതു കാണും. ഇത് കാണുന്ന തരത്തിലാണ് തങ്കച്ചന്‍ നടക്കുന്നതും.
ഉദ്ഘാടനം ഉള്ളതുകൊണ്ട് കഴിഞ്ഞ് പോകുന്നു. ഇപ്പോള്‍ ഉദ്ഘാടനത്തിന്റെ കാലഘട്ടമാണല്ലോ. അതൊക്കെ ഉള്ളതുകൊണ്ട് അഡ്ജസ്റ്റ് ചെയ്ത് പോകുന്നു,' എന്നും തങ്കച്ചന്‍ പറയുന്നു. തങ്കച്ചന്റെ നടപ്പിലും നിപ്പുമെല്ലാം തന്റെ പിന്‍ഭാഗം കാണിക്കുന്ന തരത്തിലാണ്. ഇതിനെതിരെയാണ് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയരുന്നത്.

Star Magic

ഇതിലൂടെ കളിയാക്കിയത് ഒരു നടിയെയാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. നിരവധി പേര്‍ കമന്റുകൡലൂടെ ഇത് ചൂണ്ടിക്കാണിക്കുന്നുണ്ട്. തങ്കു ഉദ്ദേശിച്ചത് ഹണി റോസിനെ ആയിരിക്കുമെന്നാണ് ചില കമന്റുകള്‍ പറയുന്നത്. ഹണി റോസിനെ നൈസായി ട്രോളി എന്നാണ് മറ്റൊരു കമന്റ്. ലക്ഷകണക്കിന് പ്രേക്ഷകര്‍ കാണുന്ന ഒരു പരിപാടിയില്‍ തമാശ ആവാമെന്നും എന്നാല്‍ അത് മറ്റുള്ളവരെ അധിക്ഷേപിക്കലാകരുതെന്നും വിമര്‍ശനമുയര്‍ന്നു. അധപതിക്കുന്നതിനും ഒരു പരിധിയില്ലേ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.

നേരത്തേയും സ്റ്റാര്‍ മാജിക്കിനെതിരെ സമാന വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. ബോഡി ഷെയ്മിങ് നടത്തിയും നിറത്തെ പരിഹസിച്ചുകൊണ്ടും ഡബിള്‍ മീനിങ് ജോക്കുകള്‍ പറഞ്ഞുമാണ് സ്റ്റാര്‍ മാജിക്കില്‍ 'തമാശ'കള്‍ ഉണ്ടാക്കുന്നതെന്നാണ് പലപ്പോഴും ഉയരുന്ന വിമര്‍ശനം. കുടുംബ പ്രേക്ഷകരും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ കാണുന്ന എപ്പിസോഡുകള്‍ പലപ്പോഴും പരിധി വിട്ട അശ്ലീല 'തമാശ'കളിലേക്ക് പോകുന്നുവെന്നും ചിലര്‍ പറയുന്നുണ്ട്. എന്നാല്‍ സ്‌കിറ്റിന് കയ്യടിച്ചും നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X