കൊതുകിന്റെ ചോര കൊണ്ട് കത്തെഴുതിയ കാമുകനെക്കുറിച്ച് അനു; ഇഷ്ടം പറയാന്‍ വീട്ടില്‍ കയറി കള്ളന്‍!
പ്രേക്ഷകര്‍ക്ക് സുപരിചിതരാണ് സ്റ്റാര്‍ മാജിക് താരങ്ങള്‍. ടെലിവിഷന്‍ താരങ്ങളും കോമഡി താരങ്ങളും കൈകോര്‍ക്കുന്ന പരിപാടി നാളുകളായി പ്രേക്ഷകരെ രസിപ്പിച്ച് മുന്നോട്ട് പോവുകയാണ്. സ്റ്റാര്‍ മാജിക്കിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരയായി മാറിയ ഒരുപാട് താരങ്ങളുണ്ട്. പരസ്പരം ട്രോളിയും മത്സരിച്ചുമൊക്കെയാണ് സ്റ്റാര്‍ മാജിക് താരങ്ങള്‍ മുന്നോട്ട് പോകുന്നത്.
ഇതിനിടെ ഇപ്പോഴിതാ തങ്ങള്‍ക്ക് കിട്ടിയ പ്രണയ ലേഖനങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് സ്റ്റാര്‍ മാജിക്ക് താരങ്ങള്‍. ചോര കൊണ്ടെഴുതിയ കത്തിനെക്കുറിച്ചും ഇഷ്ടമാണെന്ന് പറഞ്ഞ് വീട്ടില്‍ കയറിയ കള്ളനെക്കുറിച്ചുമൊക്കെ താരങ്ങള്‍ മനസ് തുറക്കുന്നുണ്ട്. താരങ്ങളുടെ കഥകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

ആദ്യം കത്തിനെക്കുറിച്ച് പറയാന്‍ വരുന്നത് അനുമോളാണ്. സ്റ്റാര്‍ മാജിക് പ്രേക്ഷകരുടെ പ്രിയങ്കരിയാണ് അനുമോള്‍. ടെലിവിഷന്‍ പരമ്പരകൡലൂടെ ശ്രദ്ധ നേടിയ അനുമോള്‍ സ്റ്റാര്‍ മാജിക്കിലൂടെയാണ് പ്രേക്ഷകരുടെ പ്രിയങ്കരിയാകുന്നത്. തന്റെ നിഷ്‌കളങ്കമായ സംസാരമാണ് അനുവിനെ ആരാധകരുടെ ഇഷ്ടതാരമാക്കുന്നത്.

എനിക്ക് ആദ്യമായിട്ട് കിട്ടുന്നത് നാലാം ക്ലാസില്‍ പഠിക്കുമ്പോഴാണെന്നാണ് അനു പറയുന്നത്. അവന്‍ ഇന്ന് കല്യാണമൊക്കെ കഴിഞ്ഞ് ജീവിക്കുകയാണ്. അതിനാല്‍ പേര് പറയുന്നില്ല. ചോര കൊണ്ടായിരുന്നു കത്തെഴുതിയിരുന്നതെന്ന് അനുമോള്‍ പറഞ്ഞു. ഇതോടെ ഈ കഥ ഞാനിവിടെ പറഞ്ഞിട്ടുണ്ടെന്നും അനു ആളെ മാറ്റി പറയുകയാണെന്നും ലക്ഷ്മി നക്ഷത്ര പറഞ്ഞുവെങ്കിലും അനു സമ്മതിച്ചില്ല. ഇപ്പോഴുള്ള എല്ലാ ബോയ്‌സും ചെയ്യാറുള്ളതാണെന്ന് അനു പറഞ്ഞു.
രക്തം കൊണ്ട് ഐ ലവ് യു അനു എന്നെഴുതി തന്നു. ഭയങ്കര സഹതാപം തോന്നി. ഇഷ്ടമുണ്ടെന്ന് തിരിച്ച് പറയാന്‍ ഫ്രണ്ട്‌സ് ഒക്കെ പറഞ്ഞു. അങ്ങനെ ഞാന്‍ ഇഷ്ടമാണെന്ന് പറഞ്ഞു. കത്ത് തരുന്നത് രാവിലെയായിരുന്നു. പക്ഷെ വൈകിട്ടായപ്പോഴാണ് അവന്റെ കൂട്ടുകാര്‍ വന്ന് പറയുന്നത് ഇത് അവന്റെ ചോര കൊണ്ട് എഴുതിയതല്ലെന്ന്.

അവന്‍ രാവിലെ ടോയ്‌ലറ്റിന്റെ അവിടെ പോയി നിന്ന് കൊതുകിന്റെ കടി കൊണ്ട് നിന്ന്, ആ ചോര കൊണ്ടാണ് എഴുതിയതെന്ന്. അനു കഥ പറഞ്ഞതും എല്ലാവരും പൊട്ടിച്ചിരിക്കുകയായിരുന്നു. വെടിക്കെട്ട് കഴിഞ്ഞ ശേഷം ബിബിന്‍ ജോര്‍ജ് ഒരു സിനിമ ചെയ്യുന്നുണ്ടെന്നും അനു ഈ കഥ തിരക്കഥയാക്കി കൊടുക്കുമോ എന്നും ചോദിച്ച് ബിനു അടിമാലി അനുവിനെ ട്രോളുന്നുണ്ട്.
പിന്നാലെ കഥ പറയാന്‍ വന്നത് ശ്രീവിദ്യയായിരുന്നു. തനിക്ക് പ്ലസ് ടുവിന് ലഭിച്ച പ്രണയ ലേഖനത്തെക്കുറിച്ചായിരുന്നു ശ്രീവിദ്യ പറഞ്ഞത്. തന്റെ ക്ലാസ് മേറ്റിന്റെ കയ്യിലായിരുന്നു കത്തും ഡയറി മില്‍ക്കും തന്ന് വിട്ടിരുന്നത്. പക്ഷെ കത്ത് മാത്രമേ തനിക്ക് കിട്ടിയിരുന്നുള്ളൂവെന്നും ഡയറിമില്‍ക്കിന്റെ കാര്യം തനിക്ക് അറിയില്ലായിരുന്നുവെന്നും ശ്രീവിദ്യ പറയുന്നുണ്ട്.

കത്ത് കൊടുത്ത് വിട്ടപ്പോള്‍ താന്‍ അവന്റെ ക്ലാസില്‍ പോയി ദേഷ്യപ്പെട്ടുവെന്നാണ് ശ്രീവിദ്യ പറയുന്നത്. ഞാന്‍ പഠിക്കാനാണ് വിട്ടതെന്നും ഇങ്ങനെയല്ല തന്നെ വളര്‍ത്തിയതെന്നും പറഞ്ഞുവെന്നാണ് ശ്രീവിദ്യ പറയുന്നത്. എന്നാല്‍ അഞ്ച് ലെറ്റര്‍ ആയപ്പോഴേക്കും താന്‍ വീണുവെന്നാണ് ശ്രീവിദ്യ പറയുന്നത്. പിന്നെ താന്‍ അങ്ങോട്ടും എഴുതിയെന്നും എന്നാല്‍ പിന്നെ ഏട്ടന്‍ പിടിച്ചതോടെ അത് നിര്‍ത്തിയെന്നാണ് ശ്രീവിദ്യ പറയുന്നത്.

പത്താം ക്ലാസിലാണ് തനിക്ക് കത്ത് കിട്ടിയതെന്നാണ് ലക്ഷ്മി നക്ഷത്ര പറയുന്നത്. അതേസമയം ഇഷ്ടമാണെന്ന് പറഞ്ഞ് വീട്ടില്‍ കള്ളന്‍ കയറിയിട്ടുണ്ടെന്നാണ് ലക്ഷ്മി നക്ഷത്ര പറയുന്നത്. എന്നാലത് പിടിക്കപ്പെടാതിരിക്കാന്‍ പറഞ്ഞ കള്ളമാണെന്നാണ് കൂടെയുള്ള താരങ്ങള്‍ പറയുന്നത്. താരങ്ങളുടെ കഥകള്‍ക്ക് രസകമായ ചിരി മറുപടികളുമായി ബിനു അടിമാലും നോബിയുമൊക്കെ ഒക്കെ ചേരുന്നുണ്ട്. ഈ വീഡിയോ ഇപ്പോള്‍ യുട്യൂബില്‍ ശ്രദ്ധ നേടുകാണ്. ഗോവിന്ദ് പത്മസൂര്യ അതിഥിയായി എത്തിയ എപ്പിസോഡിലായിരുന്നു സംഭവം.


Click it and Unblock the Notifications











