മോഹന്‍ലാലിനേയും പറ്റിച്ചു! ലാലേട്ടന്‍ ക്ഷമിക്കണം! സിനിമയും ആശുപത്രി വീഡിയോയുമെല്ലാം തട്ടിപ്പ്: ശാലു പേയാട്
ഡോക്ടര്‍ റോബിനെതിരെ ഗുരുതര ആരോപണങ്ങളുമായി സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ ശാലു പേയാട്. റോബിന്റെ സിനിമ എന്നത് ഫേക്കാണെന്നാണ് ശാലു പേയാട് പറയുന്നത്
ഡോക്ടര്‍ റോബിനെതിരെ ഗുരുതര ആരോപണങ്ങളുമായി സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ ശാലു പേയാട്. റോബിന്റെ സിനിമ എന്നത് ഫേക്കാണെന്നാണ് ശാലു പേയാട് പറയുന്നത്. റോബിനെ പല താരങ്ങള്‍ക്കും പരിചയപ്പെടുത്തി കൊടുത്തത് താനാണെന്നും എന്നാല്‍ പിന്നീട് തനിക്ക് പ്രശ്‌നമാകാന്‍ തുടങ്ങിയതോടെയാണ് റോബിനെ ഒഴിവാക്കിയതെന്നും ശാലു പേയാട് പറയുന്നു.
സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് ശാലു പേയാട് മറുപടി പറയുന്നത്. റോബിന്റെ ആശുപത്രിയില്‍ നിന്നുമുള്ള വീഡിയോ റോബിന്‍ തന്നെ അയച്ചു തന്നതാണെന്നും അതും വ്യാജമായിരുന്നുവെന്നും ശാലു പേയാട് പറയുന്നു. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

ഒരു പടത്തിന്റെ പോസ്റ്റര്‍ ലാല്‍ സാറിന്റെ പേജിലിട്ടെന്ന് വലിയ സംഭവമായിട്ട് പറയുന്നുണ്ട്. ലാല്‍ കാണുന്നുണ്ടെങ്കില്‍, അയാം റിയലി സോറി സാര്‍. പറ്റിപ്പോയി. അങ്ങനൊരു പടമില്ല. അത് ഫേക്കാണ്. രണ്ടാമത് ബിഗ് ബോസിലേക്ക് പോകും മുമ്പേ റോബിന്‍ വന്ന് കരഞ്ഞു പറഞ്ഞിട്ടാണ് അങ്ങനൊരു ഇല്ലാത്ത പടത്തിന്റെ പോസ്റ്റര്‍ ഉണ്ടാക്കുന്നത്. സന്തോഷ് സാറിനോടും കരഞ്ഞു പറഞ്ഞു. ഒടുവില്‍ എന്റെ സുഹൃത്തിന്റെ വീട്ടില്‍ വച്ചാണ് പോസ്റ്ററുണ്ടാക്കുന്നത്. ലാല്‍ സാറിനോട് ഞാനും കൂടെ റെക്കമന്റ് ചെയ്താണ് അങ്ങനൊരു പോസ്റ്റര്‍ ഇടുന്നത്. എനിക്കതില്‍ നല്ല വിഷമമുണ്ട്.
ആരെ പിടിച്ചാല്‍ എവിടെ എന്ത് ചെയ്യാന്‍ പറ്റുമെന്ന് അവന് വ്യക്തമായി അറിയാം. യൂസ് ആന്റ് ത്രോയാണ്. എന്നെ വലിച്ച് താഴെയിടാം എന്നാണ് ഇപ്പോള്‍ ആലോചിക്കുന്നത്. ഇടുങ്ങിയ ചിന്താഗതിയും ത്രീ ജി ജീവിതവുമാണ്. ഉണ്ടയില്ലാ തോക്കിലാണ് വെടിവെക്കുന്നത്. എന്നെ നല്ലത് പോലെ മുതലെടുക്കൂ. പ്രിയന്‍ സാറിനെ ഞാനാണ് പരിചയപ്പെടുത്തിയത്. പ്രിയന്‍സാറിന് അറിയുക പോലുമില്ല. ഉടനെ വന്ന റോബിന്‍ പ്രിയദര്‍ശന്‍ പടത്തിലെ നായകനാണെന്നാണ്. ഇതൊക്കെ കാണുമ്പോള്‍ കരഞ്ഞു പോകും. ഇതുകൊണ്ടാണ് ഞാന്‍ ഓടിത്തള്ളിയത്. എനിക്ക് എന്റെ ജീവിതം സുരക്ഷിതമാക്കണ്ടേ.
ഉണ്ണി മുകുന്ദന്റെ പരിപാടിയില്‍ കൂവാന്‍ ആളെ ഏര്‍പ്പാടാക്കിയിരുന്നു. ഇവന്‍ എഴുന്നേല്‍ക്കുമ്പോള്‍ കയ്യടിക്കാനും ഉണ്ണി വരുമ്പോള്‍ കൂവാകും. ഉണ്ണിയെക്കാള്‍ വലിയ താരമാണ് ഇവനെന്ന് ഗോകുലം സാറിനെ കാണിക്കാനാണ്. ഗോകുലം സാറിന് ഇവനെ പരിചയപ്പെടുത്തുന്നത് അന്ന് അവിടെ വച്ച് ഞാനാണ്. പക്ഷെ മൈക്ക് എടുത്തപ്പോള്‍ ഇവന്‍ പറഞ്ഞത് ഗോകുലം സാര്‍ എന്റെ അച്ഛനെ പോലെയാണെന്നാണ്. ആരെ പരിചയപ്പെടുത്തിലായും പിറ്റേന്ന് വാര്‍ത്ത വരിക അവരുടെ പടത്തിലെ നായകന്‍, വില്ലന്‍ റോബിന്‍ എന്നും പറഞ്ഞാണ്. പത്തിരുപത് കൊല്ലം കൊണ്ട് ഉണ്ടാക്കിയ കരിയറാണ്. മൂന്ന് നാല് മാസം കൊണ്ട് എന്റെ ജീവിതം വലിച്ചു കീറി ചവറ്റു കൊട്ടയിലിട്ടു തന്നു.

ബാധ്യതയായപ്പോള്‍ അകലം പാലിക്കുകയായിരുന്നു. ഒരു ദിവസം ആശുപത്രിയില്‍ പോയി ഡ്രിപ്പ് ഇട്ട് കിടക്കുന്ന വീഡിയോ എടുത്തിട്ട് അയച്ചു തന്നു. ചേട്ടാ ഇതൊന്ന് സ്‌റ്റോറിയായി ഇടുമോ എന്ന് ചോദിച്ചു. ഗൗതമാണ് വീഡിയോ എടുത്തത്. റോബിനാണ് അയച്ചു തന്നത്. ഒരു അസുഖവുമില്ല റോബിന്. ആ സ്‌റ്റോറിയിലട്ട ക്യാപ്ഷന്‍ പോലും അവനാണ് അയച്ചു തന്നത്. കുറേ പേര്‍ വിളിച്ചു. അവര്‍ ജെനുവിന്‍ ആണെന്ന് തോന്നിയപ്പോള്‍ അവന്‍ ഫ്രോഡാണെന്ന് അവരോട് പറഞ്ഞു.
അത് അവന്‍ അറിഞ്ഞു. രാവിലെ എന്നെ വിളിച്ചിട്ട് ചേട്ടാ കൂടെ നിക്കണം എന്ന് പറഞ്ഞു. അതിന് ശേഷം ഞാന്‍ സ്‌റ്റോറിയിട്ടതൊക്കെ ഇവന്‍ ഫ്രോഡാണെന്ന് മനസിലാക്കുന്നവര്‍ മനസിലാകട്ടെ എന്നു കരുതിയായിരുന്നുവെന്നും ശാലു പേയാട് പറയുന്നു. കഴിഞ്ഞ ദിവസം ശാലുവിന് മറുപടിയുമായി റോബിനെത്തിയിരുന്നു. പിന്നാലെയാണ് റോബിനെതിരെ കൂടുതല്‍ ആരോപണവുമായി ശാലു പേയാട് എത്തുന്നത്.
അതേസമയം താന്‍ തത്ക്കാലം വിവാദങ്ങളിലെല്ലാം നിന്നൊരു ഇടവേളയെടുക്കുകയാണെന്നാണ് റോബിന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. താനൊരു വേള്‍ഡ് ടൂർ പോവുകയാണെന്നാണ് റോബിന്‍ അറിയിച്ചിരിക്കുന്നത്. ആദ്യത്തെ ലക്ഷ്യം ശ്രീലങ്കയായിരിക്കുമെന്നും റോബിന്‍ പറഞ്ഞിരുന്നു.


Click it and Unblock the Notifications