ഇഷ്ടപ്പെട്ടില്ലെങ്കില്‍ പറയാം, വല്ല കാര്യമുണ്ടോ വടി കൊടുത്ത് അടി വാങ്ങാന്‍? യുവാവിനോട് സുബി

സോഷ്യല്‍ മീഡിയയില്‍ നിന്നും പലപ്പോഴും നടിമാര്‍ക്ക് അധിക്ഷേപങ്ങള്‍ നേരിടേണ്ടി വരാറുണ്ട്. അത്തരം മോശം പ്രവണതകളോട് മുഖം തിരിച്ച് നടക്കാനാണ് പലരും ശ്രമിക്കുന്നതെങ്കില്‍ ചിലര്‍ അര്‍ഹമായ മറുപടി നല്‍കി അത്തരക്കാരുടെ വായടപ്പിക്കാറുണ്ട്. ഇപ്പോഴിതാ തനിക്കെതിരെ മോശം കമന്റുകളുമായി എത്തിയ യുവാവിന് നടി സുബി സുരേഷ് നല്‍കിയ മറുപടി സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. തന്റെ പരിപാടിയെക്കുറിച്ച് നടത്തിയ മോശം പരാമര്‍ശത്തിനെതിരെയാണ് സുബി രംഗത്തെത്തിയിരിക്കുന്നത്.

യുവാവിന്റെ കമന്റുകളുടേയും തന്റെ മറുപടികളുടേയും സ്‌ക്രീന്‍ ഷോട്ടുകളും സുബി പങ്കുവച്ചിട്ടുണ്ട്. അസഭ്യ വാക്കുകളും തെറികളുമൊക്കെയാണ് ഇയാള്‍ കമന്റ് ചെയ്തിരിക്കുന്നത്. അതിന് അര്‍ഹിക്കുന്ന മറുപടിയും സുബി നല്‍കിയിട്ടുണ്ട്. പ്രോഗ്രാം ഇഷ്ടപ്പെട്ടില്ലെങ്കില്‍ അത് മാന്യമായി പറയണം. അല്ലെങ്കില്‍ കാണാതിരിക്കാം. പക്ഷേ പരസ്യമായി തെറിവിളിക്കുന്നത് അത്ര നല്ലതല്ല. മറുപടി നന്നായി കിട്ടിത്തുടങ്ങിയപ്പോള്‍ അവന്‍ കമന്റ് മുക്കി. വല്ല കാര്യമുണ്ടോ ഇങ്ങനെ വടി കൊടുത്ത് അടിവാങ്ങാന്‍? എന്നായിരുന്നു കമന്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ പങ്കുവച്ചു കൊണ്ട് സുബി കുറിച്ചത്. താരത്തിന്റെ പോസ്റ്റ് ചര്‍ച്ചയായി മാറിയിരിക്കുകയാണ്.

വെറുപ്പിക്കല്‍

തളള, വെറുപ്പിക്കല്‍ കാരണം കൈരളി കാണല്‍ നിര്‍ത്തിയെന്നായിരുന്നു യുവാവിന്റെ കമന്റ്. മോനെ നിന്റെ തള്ളയോട് ചേച്ചിയുടെ അന്വേഷണം പറയണേ, പെങ്ങള്‍ ഉണ്ടെങ്കില്‍ പ്രത്യേകം അന്വേഷണം പറയണം കെട്ടോ എന്നായിരുന്നു ഇതിന് സുബി നല്‍കിയ മറുപടി. പിന്നാലെ യുവാവ് സുബിയ്‌ക്കെതിരെ വീണ്ടും അസഭ്യം പറയുന്നുണ്ട്. ഇതിനും അതേ നാണയത്തില്‍ തന്നെ സുബി മറുപടി നല്‍കുന്നുണ്ട്. ഇതോടെയാണ് ഇയാള്‍ കമന്റ് ഡീലിറ്റ് ചെയ്ത് പോയത്. തുടര്‍ന്നാണ് സ്‌ക്രീന്‍ ഷോട്ടുകളുമായി സുബി എത്തിയത്. സുബിയുടെ പോസ്റ്റിന് കമന്റുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്.

ന്യായീകരണം

ഇവന്റെ ഒക്കെ സംസ്‌കാരം ഇതാണ്. ഇതൊക്കെ ഇവന്‍ ഒരു മാനസ്സിക രോഗി എന്നതിന്റെ തെളിവാണ്. പരസ്യമായി തെറി പറഞ്ഞു, ജനശ്രദ്ധ നേടാന്‍ വേണ്ടി ഏതു അറ്റം വരെയും പോകുന്ന കുറച്ചെണ്ണം ഉണ്ട്. മറുപടി നന്നായി. ഒരു പെണ്ണെന്ന നിലയില്‍ മാക്‌സിമം. അവന്റെ നിലവാരത്തില്‍ എത്തിയില്ല. എന്നാലും കലക്കി, ഇതെല്ലം കാണുമ്പോള്‍ എനിക്ക് തോന്നിയ ഒരു കാര്യം.. സെലിബ്രിറ്റികള്‍ക്ക് അല്പമൊക്ക അഹങ്കാരമാവാം.. കാരണം ഒരു അഹങ്കാരവുമില്ലാതെ സോഷ്യല്‍ മീഡിയയില്‍ എപ്പോഴും ആക്ടിവാകുന്ന ഇവരുടെ അനുഭവമാണിത്. എന്നിങ്ങനെയായിരുന്നു സോഷ്യല്‍ മീഡിയയുടെ പ്രതികരണം. കാണാന്‍ താല്പര്യം ഇല്ലാത്ത ഒരു വേറെ ചാനല്‍ നോക്കി കാണ് എന്തുവാടെ ഞങ്ങടെ പെങ്കൊച്ചിനെ തെറി പറഞ്ഞാല്‍ ഉണ്ടല്ലോ ഫാന്‍സ് കാര് ഇറങ്ങും അങ്ങോട്ടേക്ക്, അതിന് മാന്യത അടുത്തുകൂടെയെങ്കിലും പോയിട്ട് വേണ്ടേ അമ്മയേയും പെങ്ങളെയും തിരിച്ചറിയാത്ത വര്‍ഗ്ഗങ്ങള്‍ എന്നായിരുന്നു മറ്റ് ചില കമന്റുകള്‍. ഇതിനിടെ ചിലര്‍ യുവാവിനെ ന്യായീകരിച്ചുമെത്തി.

Recommended Video

Actress subi suresh trolls feminists
അതില്‍ എന്താ തെറ്റ്

ഇവന്റെ പിക് എടുത്തു സ്‌ക്രീന്‍ ഷോര്‍ട് എടുത്തു ഇവിടെ അപമാനിക്കാന്‍ മാത്രം അവന്‍ ചെയ്ത തെറ്റ് എന്താ...വെറുപ്പീല്‍ കാരണം കൈരളി നിര്‍ത്തി എന്ന്.. അതില്‍ എന്താ തെറ്റ്.. നിങ്ങളുടെ പ്രോഗ്രാം കാണുന്ന ആര്‍ക്കും തോന്നുന്ന സ്വാഭാവിക അഭിപ്രായം മാത്രം ആണ് അത്.. ചിലര്‍ക്ക് ഇഷ്ടപെടും ചിലര്‍ക്ക് ഇങ്ങനെ തോന്നും.. അവന്റെ അഭിപ്രായം നിങ്ങളോട് പറഞ്ഞു അത്രേ ഉള്ളൂ.. പിന്നെ തെറി വിളിച്ചതാണോ പ്രശ്‌നം.. അങ്ങനെ ഉള്ള വാക്കുകള്‍ കൂടുതല്‍ സമൂഹത്തില്‍ സാദാരണ വാക്കുകളാക്കി പ്രചരിപ്പിച്ചത് നിങ്ങള്‍ സിനിമാക്കാര്‍ തന്നെ അല്ലെ.. ഈ തെറി ഇല്ലാത്ത എത്ര സിനിമ ഉണ്ട് ഇപോ മലയാളത്തില്‍.. നിങ്ങള്‍ സിനിമാക്കാര്‍ അത് പറയുമ്പോ വേദവായ്ക്യം ഞമ്മ പറയുമ്പോ തെറി.. ചുരുളി ഓര്‍മപ്പെടുത്തണോ...നിങ്ങളെ പ്രശംസിക്കുന്നത് പോലെ തന്നെ വിമര്‍ശിക്കാനും അവകാശം ഓരോ പ്രേക്ഷകനും ഉണ്ട് എന്ന് നിങ്ങള്‍ മനസിലാക്കുക എന്നായിരുന്നു ഒരാളുടെ ന്യായീകരണം. എന്നാല്‍ തെറി വിളിച്ചാല്‍ തിരിച്ചു വിളിക്കും അണ്ണാ. അധികം ന്യായീകരിക്കെണ്ട എന്നായിരുന്നു ഇതിന് സുബി നല്‍കിയ മറുപടി.

Read more about: subi suresh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X