For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഉമ്മയ്ക്ക് സുഖമല്ലേ? അശ്ലീല കമന്റിട്ട യുവാവിനോട് സുബി; വൈറലായി മറുപടി

  |

  താരങ്ങളെ സംബന്ധിച്ച് സോഷ്യല്‍ മീഡിയ എന്നത് ഒരേ സമയം അനുഗ്രഹവും ശാപവുമാണ്. തങ്ങളുടെ ജീവിതത്തിലേയും കരിയറിലേയും സന്തോഷങ്ങളും വാര്‍ത്തകളും മറ്റും ആരാധകരുമായി പങ്കുവെക്കാനാണ് സോഷ്യല്‍ മീഡിയയില്‍ താരങ്ങള്‍ എത്തുന്നത്. ഇങ്ങനെ നേരിട്ട് ആരാധകരുമായി ബന്ധപ്പെടാന്‍ താരങ്ങളെ സോഷ്യല്‍ മീഡിയ സഹായിക്കാറുണ്ട്. തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളെ അടുത്തറിയുക എന്നതാണ് ആരാധകരെ ആകര്‍ഷിക്കുന്നത്. എന്നാല്‍ ചിലപ്പോഴൊക്കെ ഇത് താരങ്ങള്‍ തന്നെ വലിയ തലവേദനയായി മാറാറുണ്ട്.

  പ്രഗ്നന്റായിരിക്കുന്ന സമയത്ത് പ്രശ്നങ്ങൾ ഉണ്ടായിരുന്നു, ഉള്ളുരുകി ദേവിയെ വിളിച്ചു, അമ്പിളി പറയുന്നു

  താരങ്ങള്‍, പ്രത്യേകിച്ചും നടിമാര്‍ സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും നേരിടേണ്ടി വരിക കടുത്ത വിമര്‍ശനങ്ങളും അധിക്ഷേപങ്ങളുമായിരിക്കും. പലപ്പോഴും അശ്ലീല ചുവയുള്ള കമന്റുകളും കാണേണ്ടി വരും. നടിമാരുടെ വസ്ത്രത്തെയും ശരീരത്തേയുമെല്ലാം കുറിച്ച് മോശം കമന്റുകള്‍ നല്‍കുക എന്നത് ചിലരെ സംബന്ധിച്ച് വളരെ സന്തോഷം നല്‍കുന്ന കാര്യമാണ്. എന്നാല്‍ ഇത്തരക്കാര്‍ക്ക് അവര്‍ അര്‍ഹിക്കുന്ന തരത്തിലുള്ള മറുപടി നല്‍കി വായടപ്പിക്കാനും ഇന്നത്തെ കാലത്തെ താരങ്ങള്‍ തയ്യാറാണ്. ഇത്തരത്തില്‍ മറുപടി നല്‍കിയ കയ്യടി നേടുകയാണ് നടി സുബി സുരേഷ്.

  മലയാളികള്‍ക്ക് സുപരിചിതയായ താരമാണ് സുബി സുരേഷ്. മിമിക്രി വേദികളിലൂടേയും കോമഡി ഷോകളിലൂടേയും ആരാധകരുടെ പ്രിയങ്കരിയായി മാറിയ സുബി ടെലിവിഷന്‍ രംഗത്തെ സജീവ സാന്നിധ്യമാണ്. സോഷ്യല്‍ മീഡിയയിലും സജീവമാണ് സുബി. തന്നെ അധിക്ഷേപിക്കാന്‍ വരുന്നവര്‍ക്ക് കുറിക്കുകൊള്ളുന്ന മറുപടി നല്‍കി ഓടിക്കാന്‍ സുബി മടിക്കാറില്ല. ഇപ്പോഴിതാ തന്റെ ചിത്രത്തിന് അശ്ലീല ചുവയുള്ള കമന്റിട്ടയാള്‍ക്ക് സുബി നല്‍കിയ മറുപടിയാണ് ചര്‍ച്ചയായി മാറിയിരിക്കുന്നത്. താരത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

  കഴിഞ്ഞ ദിവസം തന്റെ മനോഹരമായൊരു ചിത്രം സുബി പങ്കുവച്ചിരുന്നു. അമേരിക്കന്‍ യാത്രയില്‍ നിന്നുമുള്ള ചിത്രമാണ് സുബി പങ്കുവച്ചത്. ഈ സ്ഥലം ഏതെന്ന് പറയാമോ? എന്ന അടിക്കുറിപ്പോടെയായിരുന്നു സുബി ചിത്രം പങ്കുവച്ചത്. ഉടനെ തന്നെ ചിത്രം സോഷ്യല്‍ മീഡിയയുടെ ശ്രദ്ധയില്‍ പെടുകയായിരുന്നു. നിരവധി പേരാണ് ചിത്രത്തിന് കമന്റുകളായി എത്തിയത്. സുബി എവിടെയാണെന്ന് മത്സരിച്ച് ഊഹിക്കുകയായിരുന്നു സോഷ്യല്‍ മീഡിയ. ഇതിനിടെയാണ് ഒരാള്‍ മോശം കമന്റുമായി എത്തിയത്. നിങ്ങള്‍ പൊത്തി പിടിച്ച ഈ സ്ഥലത്തെ കുറിച്ചാണോ ചോദിച്ചത് എന്നായിരുന്നു ഇയാളുടെ കമന്റ്.

  എന്നാല്‍ ആ കമന്റ് കണ്ടില്ലെന്ന് നടിക്കാന്‍ സുബി തയ്യാറായില്ല. മറുപടിയുമായി സുബി എത്തുകയായിരുന്നു. ഉമ്മയ്ക്ക് സുഖമല്ലേ എന്നായിരുന്നു സുബിയുടെ മറുപടി. അര്‍ഹിക്കുന്ന മറുപടി കിട്ടിയതും യുവാവ് തന്റെ കമന്റ് ഡിലീറ്റ് ചെയ്ത് കണ്ടം വഴി ഓടുകയായിരുന്നു. എന്നാല്‍ അതിനോടകം തന്നെ കമന്റിന്റേയും മറുപടിയുടേയും സ്‌ക്രീന്‍് ഷോട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായി മാറുകയായിരുന്നു. നിരവധി പേരാണ് താരത്തിന് പിന്തുണയുമായി എത്തിയിരിക്കുന്നത്. ഇത്തരക്കാരോട് മൗനം പാലിച്ചിട്ട് കാര്യമില്ലെന്നും അര്‍ഹിക്കുന്ന തരത്തിലുള്ള മറുപടി നല്‍കി ഓടിക്കണമെന്നുമാണ് പിന്തുണയുമായി എത്തിയവര്‍ ഒരേ ശബ്ദത്തില്‍ പറയുന്നത്.

  Recommended Video

  Actress subi suresh trolls feminists


  അതേസമയം ഈയ്യടുത്ത് തന്റെ പരിപാടിയുടെ വ്യത്യസ്തമായ പരസ്യത്തിന്റെ പേരിലും സുബി വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. സുബിയെ കാണ്മാനില്ല എന്നായിരുന്നു പരസ്യം നല്‍കിയിരുന്നത്. പിന്നാലെ സുബി ഒളിച്ചോടിയെന്ന തരത്തിലുള്ള പ്രചരണങ്ങള്‍ ആരംഭിക്കുകയായിരുന്നു. ഇതോടെ തനിക്ക്് വീട്ടില്‍ ഇരിക്കാന്‍ പറ്റാത്ത സാഹചര്യമായെന്നായിരുന്നു സുബി പറഞ്ഞിരുന്നത്. താന്‍ ആരുടെ കൂടെയാണ് ഒളിച്ചോടി പോയതെന്ന് അറിയാനായി ആളുകള്‍ നിര്‍ത്താതെ വിളിക്കുകയായിരുന്നുവെന്നാണ് സുബി തന്നെ പറഞ്ഞത്. ലോക്ക്ഡൗണ്‍ കാലത്ത് നമ്മള്‍ പട്ടിണി കിടിക്കുകയായണോ എന്ന് അറിയാന്‍ പോലും ഒരു മനുഷ്യന്‍ വിളിച്ചിരുന്നില്ലെന്നും എന്നാല്‍ പരസ്യം കണ്ട് അമേരിക്കയില്‍ നിന്ന് വരെ തന്നെ വിളിച്ച് ചോദിച്ചുവെന്നായിരുന്നു സുബി പറയുന്നത്.

  മലയാള മിമിക്രി രംഗത്തെ ശക്തമായ സ്ത്രീ സാന്നിധ്യമാണ് സുബി സുരേഷ്. സ്ത്രീകള്‍ അധികം കടന്നു ചെല്ലാതിരുന്ന സമയത്ത് മിമിക്രിയിലേക്കും കോമഡി ഷോകളിലേക്കും എത്തിയ താരമാണ് സുബി. ടെലിവിഷനിലും സിനിമയിലുമെല്ലാം നിറഞ്ഞു നില്‍ക്കുന്ന താരമാണ് സുബി. അവതാരകയായും കയ്യടി നേടിയ സുബി ഇപ്പോള്‍ തന്റെ കോമഡി ഷോയുടെ തിരക്കുകളിലാണ്.

  Read more about: subi suresh
  English summary
  Subi Suresh Gives A Fitting Reply To A Bad Comment In Her Photo
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X