തവള അമ്മച്ചി'യെന്ന് കമന്റ്; വായടപ്പിച്ച് സുബി, ചോദിച്ച് വാങ്ങിയതെന്ന് സോഷ്യല്‍ മീഡിയ!

സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്ന മിക്ക താരങ്ങള്‍ക്കുമെതിരെ അധിക്ഷേപങ്ങളും വിമര്‍ശനങ്ങളും ഉയരാറുണ്ട്. നടിമാരാണെങ്കില്‍ പ്രത്യേകിച്ചു. താരത്തിന്റെ ശരീരം പോലും പലപ്പോഴും ഇത്തരം അധിക്ഷേപങ്ങള്‍ക്ക് ഇരയാകും. എന്നാല്‍ ഇത്തരം പ്രതികരണങ്ങളോട് നിശബ്ദത പാലിക്കാന്‍ ഇന്ന് മിക്കവരും തയ്യാറാകില്ല. അധിക്ഷേപ ശ്രമങ്ങളെ മുളയിലെ നുള്ളാന്‍ ഇന്ന് മിക്ക നടിമാരും ശ്രമിക്കാറുണ്ട്.

സാരിയില്‍ സാക്ഷിയെ വെല്ലാന്‍ ആരുമില്ല; സാക്ഷ്യം പറയും ഈ ചിത്രങ്ങള്‍

ഇവിടെ ഇപ്പോഴിതാ തനിക്കെതിരെയുള്ള അധിക്ഷേപം നിറഞ്ഞൊരു കമന്റിന് മറുപടി നല്‍കിയിരിക്കുകയാണ് നടി സുബി സുരേഷ്. സിനിമകളിലൂടേയും ടെലിവിഷന്‍ പരിപാടികളിലൂടേയും പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് സുബി. വര്‍ഷങ്ങളായി കോമഡി ഷോകളിലൂടേയും മറ്റും മലയാളികളെ ചിരിപ്പിക്കുന്ന താരമാണ് സുബി. തന്റെ ഫോട്ടോയ്ക്ക് ലഭിച്ചൊരു മോശം കമന്റിന് സുബി നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

സുബി നല്‍കിയ മറുപടി

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് സുബി സുരേഷ്. സ്വന്തമായി യൂട്യൂബ് ചാനലുമുണ്ട്. തന്റെ രസകരമായ വീഡിയോകളും ചിത്രങ്ങളുമെല്ലാം സുബി പങ്കുവെക്കാറുണ്ട്. ഇങ്ങനെ സുബി പങ്കുവച്ചൊരു ചിത്രത്തിന് ഒരാള്‍ അധിക്ഷേപ കമന്റുമായി എത്തുകയായിരുന്നു ഇതിന് സുബി നല്‍കിയ മറുപടിയാണ് കൈയ്യടി നേടുന്നത്. തവള അമ്മച്ചി എന്നായിരുന്നു സുബിയുടെ ചിത്രത്തിന് ലഭിച്ച കമന്റ്. എന്നാല്‍ കമന്റ് കണ്ട് മിണ്ടാതെ ഇരിക്കാന്‍ സുബി തയ്യാറായില്ല. ഉടനെ തന്നെ മറുപടി നല്‍കുകയായിരുന്നു.

കമന്റ് ഉണ്ടാക്കരുത്

സ്വന്തം ഫോട്ടോ നോക്കി അഭിമാനത്തോടെ മറ്റുള്ളവര്‍ക്ക് കമന്റ് ഉണ്ടാക്കരുത് കോട്ടോ മോനോ എന്നായിരുന്നു സുബിയുടെ മറുപടി. താരത്തിന്റെ മറുപടിയ്ക്ക് സോഷ്യല്‍ മീഡിയ കൈയ്യടിക്കുകയാണ്. പ്രതികരിക്കില്ലെന്ന് കരുതിയാണ് ഇത്തരക്കാര്‍ കമന്റ് ചെയ്യുന്നതെന്നും അതിനാല്‍ മറുപടി നല്‍കിയത് വളരെ നല്ല കാര്യമാണെന്നും സോഷ്യല്‍ മീഡിയ പറയുന്നു. ഇത്തരക്കാര്‍ ഇതുപോലുള്ള മറുപടിയാണ് അര്‍ഹിക്കുന്നതെന്നും സോഷ്യല്‍ മീഡിയ പറയുന്നു.

 ചോദിച്ച് വാങ്ങി

ഈ മറുപടി ചോദിച്ച് വാങ്ങിയതാണെന്നും സോഷ്യല്‍ മീഡിയ പറയുന്നു. അതേസമയം സുബിയുടെ പോസ്റ്റ് കഴിഞ്ഞ ദിവസം വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ഫെമിനിസ്റ്റ് എന്ന ക്യാപ്ഷനോടെ സുബി പങ്കുവച്ച ചിത്രമായിരുന്നു വിമര്‍ശനത്തിന് ഇരയായത്. ഫെമിനിസ്റ്റുകളേയും ഫെമിനിസത്തേയും കളിയാക്കുന്നതായിരുന്നു സുബിയുടെ പോസ്റ്റ് എന്നായിരുന്നു വിമര്‍ശനം. സംഭവം വലിയ വിവാദമായതോടെ സുബി പോസ്റ്റ് ഡിലീറ്റ് ചെയ്തു. പിന്നാലെ തന്റെ ഭാഗം വിശദമാക്കി കൊണ്ടും സുബി രംഗത്ത് എത്തുകയായിരുന്നു.

Recommended Video

Actress subi suresh trolls feminists
ഫെമിനിസ്റ്റുകളോട്

താന്‍ ആരേയും പരിഹസിക്കാന്‍ ചെയ്തതല്ലെന്നും തന്റെ ഒരു പരുപാടിയില്‍ നിന്നുമുള്ള ക്യാരക്ടര്‍ ഫോട്ടോയായിരുന്നു അതെന്നുമായിരുന്നു സുബി പറഞ്ഞത്. തനിക്ക് ഫെമിനിസ്റ്റുകളോട് എതിര്‍പ്പും അടുപ്പവുമില്ലെന്നും സുബി പറഞ്ഞു. കൂടാതെ എന്താണ് ഫെമിനിസം എന്നതിനെ കുറിച്ച് തനിക്ക് ഗാഢമായ അറിവില്ലെന്നും സുബി പറഞ്ഞു. ശക്തമായ പ്രതിഷേധത്തിനെ തുടര്‍ന്നായിരുന്നു താരം പ്രതികരിച്ചത്. സുബിയുടെ വിശദീകരണവും വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ പുതിയ സംഭവം ഉണ്ടായിരിക്കുന്നത്.

ഞങ്ങളുടെ അഭിപ്രായം

ഒരു വ്യക്തിയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെയോ അല്ലാതെയൊ നടത്തുന്ന ബോഡി ഷെയ്മിംഗ് പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. താരങ്ങളും വ്യക്തികളാണെന്ന് മനസിലാക്കേണ്ടിയിരിക്കുന്നു. ഇത്തരം അധിക്ഷേപങ്ങള്‍ വ്യക്തിയുടെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റവും പൊതു ഇടങ്ങളില്‍ പാലിക്കേണ്ട മര്യാദയ്ക്ക് വിരുദ്ധവുമാണ്.

Read more about: subi suresh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X