For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഫെബ്രുവരിയില്‍ കല്യാണം! കെട്ടണമെന്ന് പറഞ്ഞ് പിന്നാലെ കൂടിയാളെ പരിചയപ്പെടുത്തി സുബി സുരേഷ്‌

  |

  ആരാധകരുടെ പ്രിയങ്കരിയാണ് സുബി സുരേഷ്. സ്ത്രീകള്‍ അധികം കടന്നു ചെല്ലാതിരുന്ന കാലത്ത് മിമിക്രി വേദികളിലൂടെ താരമായി മാറിയ കലാകാരിയാണ് സുബി സുരേഷ്. സിനിമയിലും സീരിയലിലുമെല്ലാം സാന്നിധ്യം അറിയിച്ച താരമാണ് സുബി സുരേഷ്. കോമഡി പരിപാടികളിലേയും നിറ സാന്നിധ്യമായിരുന്നു താരം.

  Also Read: സീരിയലിൽ നിന്നും പിന്മാറി അർച്ചന കവി; ഇത് എനിക്ക് പറ്റിയ പണിയല്ലെന്ന് നടി, സ്റ്റാറാവാന്‍ വീണ്ടും മൃദുല വിജയ്

  സുബിയുടെ വിവാഹം എന്നും ആരാധകര്‍ ചോദിക്കുന്ന വിഷയമാണ്. ഇപ്പോഴിതാ തന്റെ വിവാഹത്തെക്കുറിച്ച് സുബി തന്നെ മനസ് തുറക്കുകയാണ്. തന്നെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെന്ന് പറയുന്ന സുഹൃത്തിനെക്കുറിച്ചാണ് താരം മനസ് തുറക്കുന്നത്. ഫ്‌ളവേഴ്‌സ് ചാനലിലെ ഒരു കോടിയില്‍ അതിഥിയായി എത്തിയപ്പോഴാണ് താരം മനസ് തുറന്നത്. സുബി സുരേഷ് പറഞ്ഞ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

  ഒരു സത്യം തുറന്നു പറയട്ടെ എന്ന ആമുഖത്തോടെ സുബി തന്നെയാണ് സംസാരിക്കുന്നത്. കല്യാണം കഴിക്കണം എന്ന് പറഞ്ഞൊരാള്‍ പുറകെ കൂടിയിട്ടുണ്ടെന്നാണ് താരം പറയുന്നു. ഇതിന് മറുപടിയായി ആട്ടി വിട്ടോ? എന്ന് ശ്രീകണ്ഠന്‍ നായര്‍ ചോദിക്കുമ്പോള്‍ ആട്ടിയൊന്നും വിട്ടിട്ടില്ലെന്നാണ് സുബി പറയുന്നത്. ഏഴ് പവന്റെ താലിമാലയ്ക്ക് ഓര്‍ഡര്‍ കൊടുത്തിട്ട് നടക്കുകയാണ്. ഫെബ്രുവരിയില്‍ കല്യാണം ആണെന്നാണ് പറയുന്നത്. പക്ഷെ ഞാന്‍ തല്‍പരകക്ഷി അല്ലാത്തതിനാല്‍ കൈ കൊടുത്തിട്ടില്ലെന്നും സുബി പറയുന്നു. പിന്നാലെ ആളെ കാണിച്ചു തരാം എന്ന് പറഞ്ഞ് തനിക്കൊപ്പം വന്ന രാഹുലിനെ കാണിച്ച് തരികയാണ് സുബി.

  Also Read: അച്ഛന്റെ മദ്യപാനത്തെ ചിലര്‍ മുതലെടുത്തു, അമ്മയുമായി പിരിഞ്ഞ ശേഷവും കാണുമായിരുന്നു; അച്ഛനെക്കുറിച്ച് സുബി

  എന്നാല്‍ ഞാനോ ഞാന്‍ അങ്ങനത്തെ മണ്ടത്തരത്തിനൊന്നും നില്‍ക്കില്ലെന്നായിരുന്നു രാഹുലിന്റെ രസകരമായ പ്രതികരണം. തങ്ങള്‍ക്ക് കുറച്ച് കാലമായിട്ട് അറിയാം. കലാഭവന്റെ ഷോ ഡയറക്ടറാണ് ഇപ്പോള്‍ രാഹുലെന്നും സുബി പറയുന്നു. ഈയ്യടുത്ത് ഞങ്ങളൊരു കാനഡ പ്രോഗ്രാമിന് പോയിരുന്നു. അപ്പോഴാണ്. നേരത്തെ പരിചയമുണ്ടായിരുന്നു. കാനഡയില്‍ പോയപ്പോള്‍ എന്നോട് ഭയങ്കര ഇംപ്രഷന്‍ വന്നു പോയി. വീട്ടിലൊക്കെ വന്നു സംസാരിച്ചിട്ടുണ്ട്. പക്ഷെ ഞാന്‍ കൈ കൊടുത്തിട്ടില്ലെന്നും താരം പറയുന്നു.

  അത് കേട്ട് നന്നായി എന്ന് അവതാരകന്‍ പറഞ്ഞപ്പോള്‍ ഒരാള്‍ക്കൊരു കഷ്ടകാലം വരുമ്പോള്‍ സന്തോഷിക്കുകയാണോ? എന്നായിരുന്നു രാഹുലിന്റെ പ്രതികരണം. എന്തിനാണ് വെറുതെ ജയന്തി ജനതയ്ക്ക് തലവെക്കുന്നതെന്ന് പിന്നീട് സുബി തമാശയായി പറയുന്നത്. അതേസമയം വരുന്നത് പോലെ വരട്ടെ. നോ എന്ന് പറഞ്ഞിട്ടില്ലെന്നാണ് രാഹുല്‍ പറയുന്നത്.

  ഇതൊക്കെ സുബിയുടെ അടവാണോ? എന്ന് അവതാരകന്‍ ചോദിച്ചപ്പോള്‍ അറയില്ല. മുന്നോട്ട് പോയിക്കൊണ്ടിരിക്കുകായണെന്നാണ് രാഹുല്‍ പറഞ്ഞത്. ഞാന്‍ അവിശ്വാസിയായ കാരണം പ്രത്യേകിച്ച് വിശ്വാസം ഇല്ലെന്നും രാഹുല്‍ തമാശയായി പറയുന്നുണ്ട്. പിന്നാലെ ശ്രീകണ്ഠന്‍ നായര്‍ സുബിയോടായി വിടണ്ട നോക്കാം എന്ന് പറയുന്നുണ്ട്. എന്റെ സന്തോഷം കണ്ടിട്ട് സാറിന് ഇഷ്ടപ്പെടുന്നില്ലല്ലേ എന്നായിരുന്നു സുബിയുടെ മറുപടി. ചില ആളുകള്‍ കല്യാണം കഴിച്ചാലാണ് നേരെയാകുന്നത് എന്നാണ് പറയുന്നതെന്നാണ് ഇതിന് അവതാരകന്‍ നല്‍കിയ മറുപടി.

  ഫെബ്രുവരിയില്‍ നോക്കാം. ഫെബ്രുവരി 14 ന് പൂനെയില്‍ ഒരു പ്രോഗ്രാമുണ്ട്. അതാണ് ഡേറ്റ് പറഞ്ഞത്. ചുമ്മാ ജീവിതത്തിലൊരു രസമൊക്കെ വേണ്ടേ എന്നും രാഹുല്‍ പറയുന്നു. നല്ല വാര്‍ത്തയ്ക്കായി കാത്തിരിക്കുന്നുവെന്നും ശ്രീകണ്ഠന്‍ നായര്‍ പറയുന്നുണ്ട്.

  തന്റെ അച്ഛനെക്കുറിച്ചും അച്ഛനും അമ്മയും വിവാഹ മോചിതരായതിനെക്കുറിച്ചും സുബി മനസ് തുറക്കുന്നുണ്ട്. അമ്മയുടെ രണ്ടാം വിവാഹത്തെക്കുറിച്ചും താരം പരിപാടിയില്‍ സംസാരിക്കുന്നുണ്ട്. അമ്മയുടെ രണ്ടാം വിവാഹത്തിനായി നിർബന്ധിച്ചത് താനും സഹോദരനുമാണെന്നാണ് സുബി പറയുന്നത്. അച്ഛന്റെ മരണത്തെക്കുറിച്ച് സംസാരിക്കവെ സുബി വികാരഭരിതയായി മാറുകയും ചെയ്യുന്നുണ്ട്. താരത്തിന്റെ വിവാഹത്തെക്കുറിച്ചുള്ള വാർത്ത സോഷ്യല്‍ മീഡിയയിലും ചർച്ചയായി മാറിയിരിക്കുകയാണ്.

  Read more about: subi suresh
  English summary
  Subi Suresh Introduces Her Friend Who Wants To Marry Her In Flowers Oru Kodi
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X