അച്ഛന്റെ മദ്യപാനത്തെ ചിലര്‍ മുതലെടുത്തു, അമ്മയുമായി പിരിഞ്ഞ ശേഷവും കാണുമായിരുന്നു; അച്ഛനെക്കുറിച്ച് സുബി

മലയാളികള്‍ക്ക് സുപരിചിതയാണ് സുബി സുരേഷ്. വര്‍ഷങ്ങളായി മലയാളികളുടെ കുടുംബങ്ങളിലെ ഒരംഗം എന്നതു പോലെ സുപരിചതയാണ് സുബി. കോമഡി ഷോകളിലൂടെയാണ് സുബി താരമായി മാറുന്നത്. പിന്നീട് സിനിമകളിലും ടെലിവിഷന്‍ മേഖലയിലുമെല്ലാം താരമായി മാറുകയായിരുന്നു സുബി. അഭിനയത്തിന് പുറമെ അവതാരക എന്ന നിലയിലും സാന്നിധ്യം അറിയിക്കാന്‍ സാധിച്ചിട്ടുണ്ട് സുബിയ്ക്ക്.

ഇപ്പോഴിതാ തന്റെ അച്ഛനെക്കുറിച്ചുള്ള സുബിയുടെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. ഫ്‌ളവേഴ്‌സ് ചാനലിലെ ഒരു കോടിയില്‍ അതിഥിയായി എത്തിയപ്പോഴാണ് സുബി അച്ഛനെക്കുറിച്ച് സംസാരിച്ചതും വികാരഭരിതയായതും. അച്ഛനും അമ്മയും പിരിഞ്ഞതിനെക്കുറിച്ചും സുബി മനസ് തുറക്കുന്നുണ്ട്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

അമ്മയും അച്ഛനും

തന്റെ അമ്മയും അച്ഛനും പ്രണയിച്ചു വിവാഹിതരായവര്‍ ആണെന്നാണ് സുബി പറയുന്നത്. എന്നാല്‍ ഇരുപതു വയസ്സ് ആയപ്പോഴേക്കും അച്ഛന്‍ പിരിഞ്ഞു പോയി. എന്നാല്‍ എന്റെ ഡാഡിയുടെ കുറ്റം ആയിരുന്നില്ല ഒരിക്കലും അതെന്നാണ് താരം പറയുന്നത്. സിനിമാലക്ക് ഒക്കെ വരുമ്പോള്‍ എന്റെ അച്ഛന്റെ വയറില്‍ കിടന്നു ഉറങ്ങിയിട്ട് ആണ് വന്നിരുന്നതെന്നും സുബി വികാരഭരിതയായി ഓര്‍ക്കുന്നുണ്ട്. പിന്നാലെ താരം അച്ഛനും അമ്മയും പിരിഞ്ഞതിനെക്കുറിച്ചും സംസാരിക്കുകയാണ്.

മദ്യപിക്കുന്ന ശീലം

അച്ഛന് ഇച്ചിരി മദ്യപിക്കുന്ന ശീലം ഒക്കെ ഉണ്ടായിരുന്നു. അതിനെ മുതലെടുക്കാന്‍ വേണ്ടി ചിലര്‍ അതിനെ പ്രോത്സാഹിപ്പിച്ചു കൊടുത്തു. ആരൊക്കെയാണ് എന്ന് ഞാന്‍ പേരെടുത്തു പറയുന്നില്ല. അപ്പോള്‍ അതിലേക്ക് ചില ചായ്വ് വന്നു. അങ്ങനെയാണ് പിരിയാന്‍ തീരുമാനിക്കുന്നതെന്നാണ് സുബി പറയുന്നത്. പിരിഞ്ഞു എങ്കിലും നല്ല രീതിയില്‍ ആണ് വേര്‍പിരിഞ്ഞതെന്നും അല്ലാതെ തല്ലു പിടിച്ചു പോയതല്ലെന്നും സുബി വ്യ്ക്തമാക്കുന്നത്.

അച്ഛന്‍ ഇടക്ക് വിളിക്കുമായിരുന്നുവെന്നും കാണുമായിരുന്നുവെന്നും താരം പറയുന്നുണ്ട്. കൂടാതെ ഞാന്‍ ഗള്‍ഫില്‍ ഒക്കെ പോയി വരുമ്പോള്‍ ഗിഫ്‌റ്റൊക്കെ കൊടുത്തിട്ടുണ്ടെന്നും സുബി ഓര്‍ക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ഒപ്പമുള്ള ചില ആളുകള്‍ കാരണം ഞങ്ങള്‍ വേര് പിരിഞ്ഞു പോയതാണ്. അച്ഛന്‍ പോകുമ്പോള്‍ പറഞ്ഞിട്ട് പോയതല്ല. ഇപ്പോഴും അദ്ദേഹത്തോട് എനിക്ക് ഇഷ്ടവും ബഹുമാനവും ആണെന്നും താരം പറയുന്നു.

മരിച്ചെന്ന മെസേജ്


പിരിഞ്ഞ ശേഷം പിന്നെ അദ്ദേഹത്തിന് തന്റെ തെറ്റുകള്‍ മനസിലായെന്നും പിന്നീട് വിൡച്ചിട്ടുണ്ടെന്നും സുബി ഓര്‍ക്കുന്നുണ്ട്. അദ്ദേഹത്തിന് വയ്യാതെ വന്നാല്‍ ഞാന്‍ കൊണ്ടുവന്നു നോക്കും എന്ന തീരുമാനത്തില്‍ ആയിരുന്നു. എന്നാല്‍ എനിക്കത് പറ്റിയില്ലെന്നാണ് സുബി പറയുന്നത്. ആക്‌സിഡന്റല്‍ മരണമായിരുന്നു അദ്ദേഹത്തിന്റേതെന്നും താരം പറയുന്നു. വികാരഭരിതയായിട്ടായിരുന്നു താരം സംസാരിച്ചത്.

തലയടിച്ചു വീണതാണ്. ഞാന്‍ ജോര്‍ദ്ദാനില്‍ പോയി വന്നു കൊച്ചിയില്‍ ഇറങ്ങുന്ന സമയത്താണ് മരിച്ചെന്ന മെസേജ് വരുന്നതെന്നും സുബി പറയുന്നു. അവറാച്ചന്‍ ചേട്ടന്‍ പോയി എന്നാണ് മെസേജ് വന്നത്. സുരേഷ് എന്നാണ് എല്ലാരും വിളിക്കുക. ഈ പേര് ഞാന്‍ കേട്ടിട്ട് പോലുമില്ല. ധര്‍മ്മജനും പിഷാരടിക്കും ഈ വിഷയം അറിയാം. പിഷാരടി പറഞ്ഞില്ല. ധര്‍മ്മജന്‍ ആണ് വിഷയം പറയുന്നതെന്നും താരം പറയുന്നു.

അമ്മയ്ക്ക് രണ്ടാം വിവാഹം

ഡാഡിക്ക് ഒരു കൊന്ത ഞാന്‍ കൊണ്ടുവന്നു. അത് ഞാന്‍ കൊണ്ട് കൊടുത്തു. എഴുനടത്തി. ഡാഡിയുടെ ബോഡി ഞാന്‍ കാണാന്‍ ചെന്നപ്പോള്‍ വീട്ടില്‍ വിഷയങ്ങള്‍ ഒന്നും ഉണ്ടായില്ലെന്നും താരം ഓര്‍ക്കുന്നുണ്ട്. അവര്‍ക്ക് നമ്മളുമായി വലിയ ബന്ധം ഉണ്ടായിരുന്നില്ലെന്നും താരം പറയുന്നു. അച്ഛന്റെ ലൈഫ് സ്‌റ്റൈല്‍ അങ്ങനെ ആക്കി ചിലര്‍ കൊണ്ടുപോയതാണെന്നാണ് സുബി അഭിപ്രായപ്പെടുന്നത്. ടിനി എന്നെ ആ സാഹചര്യത്തില്‍ ഒരുപാട് സഹായിച്ചിട്ടുണ്ടെന്നും താരം പറയുന്നുണ്ട്.

താനും അനിയനും ചേര്‍ന്നാണ് അമ്മയ്ക്ക് രണ്ടാം വിവാഹം വേണമെന്ന തീരുമാനത്തിലേക്ക് എത്തുന്നതെന്നാണ് സുബി പറയുന്നത്. ഇപ്പോഴത്തെ സ്റ്റെപ്പ് ഫാദര്‍ വരുന്നത് അച്ഛന്‍ വിട്ടു പോയതിനു ശേഷം ഒരു മൂന്നുവര്ഷത്തിനു ശേഷമാണെന്നും താരം പറയുന്നു. തന്റെ അച്ഛനും അമ്മയും മിശ്രവിവാഹിതരായിരുന്നുവെന്നും സുബി പറയുന്നുണ്ട്. ഡാഡി കൃസ്ത്യനും മമ്മി ഹിന്ദുവും ആണ്. എന്നാല്‍ ഒരിക്കലും ഞങ്ങളെ ആ രീതിയില്‍ കൊണ്ടുപോകാനൊന്നും നോക്കിയിട്ടില്ല. ഞങ്ങളെ വളരെ സ്റ്റാന്‍ഡേര്‍ഡില്‍ ആണ് വളര്‍ത്തിയതെന്നും താരം പറയുന്നു.

Read more about: subi suresh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X