കല്യാണം വരെ എത്തിയ പ്രണയം തകര്‍ന്നു, വിവാഹം കഴിക്കാത്തതിന് പിന്നിലെ കാരണം വെളിപ്പെടുത്തി സുബി

മലയാളികള്‍ക്ക് സുപരിചിതയാണ് സുബി സുരേഷ്. സ്ത്രീകള്‍ അധികം കടന്നു ചെല്ലാതിരുന്ന കാലത്ത് മിമിക്രി വേദികളിലൂടെ കയ്യടി നേടിയ താരമാണ് സുബി. പിന്നീട് സിനിമകളിലും സീരിയലുകളിലും കോമഡി ഷോകളിലൂടേയുമെല്ലാം സുബി മലയാളികളുടെ പ്രിയ താരമായി മാറുകയായിരുന്നു. അവതാരകയായും സുബി കയ്യടി നേടിയിട്ടുണ്ട്. ടെലിവിഷനിലും സിനിമയിലുമെല്ലാം നിറ സാന്നിധ്യമായി തുടരുകയാണ് സുബി ഇന്ന്.

ഇപ്പോഴിതാ താന്‍ എന്തുകൊണ്ടാണ് അവിവാഹിതയായി തുടരുന്നതെന്ന് മനസ് തുറന്നിരിക്കുകയാണ് സുബി. ജഗദീഷ് അവതാരകനായി എത്തുന്ന പണം തരും പടം പരിപാടിയില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു സുബി മനസ് തുറന്നത്. താരത്തിന്‍റെ വാക്കുകള്‍ വിശദമായി വായിക്കാം തുടർന്ന്.

Subi Suresh

സുബി സ്വയം വിശേഷിപ്പിക്കുന്നത് താനൊരു മൂശേട്ടയാണെന്നാണ്. ശരിയ്ക്കും ഞാനൊരു മൂശേട്ടയാണ്. എനിക്ക് എല്ലാ വികാരങ്ങളും അതിന്റെ എക്സ്റ്റന്റ് വരെ പോകും. സങ്കടമാണെങ്കിലും, ദേഷ്യമാണ് എങ്കിലും സ്നേഹമാണ് എങ്കിലും എല്ലാം അതിന്റെ ഏറ്റവും ഉച്ഛസ്ഥായിയില്‍ ആയിരിയ്ക്കും. വീട്ടില്‍ നല്ല മുട്ടന്‍ വഴക്കുണ്ടാക്കിയാലും ഒന്ന് കിടന്നുറങ്ങി എഴുന്നേറ്റ് വരുമ്പോഴേക്കും ഞാനത് മറന്നിരിയ്ക്കും എന്നതാണ് അതിലെ തമാശ എന്നാണ് സുബി തന്നെക്കുറിച്ച് പറയുന്നത്.

പിന്നാലെ താരം പ്രണയത്തെക്കുറിച്ചും മനസ് തുറക്കുന്നുണ്ട്. വളരെ സീരിയസായ ഒരു പ്രണയമുണ്ടായിരുന്നുവെന്നാണ് സുബി പറയുന്നത്. ''ഈ വയസ്സിനിടയില്‍ ഒരു പ്രണയവും തോന്നിയില്ലേ എന്ന് ചോദിച്ചാല്‍ ഉണ്ട്. ഒരു സീരിയസ് റിലേഷന്‍ ഉണ്ടായിരുന്നു. വീട്ടുകാര്‍ക്ക് എല്ലാം അറിയാവുന്ന ആളുമാണ്. നല്ല ആളായിരുന്നു. അദ്ദേഹം ഇങ്ങോട്ട് വന്ന പ്രപ്പോസ് ചെയ്യുകയായിരുന്നു. എന്നാല്‍ അത് നല്ല രീതിയില്‍ പോകില്ല എന്ന് തോന്നിയപ്പോള്‍ പിരിയാം എന്ന് ഞങ്ങള്‍ ഒരുമിച്ച് എടുത്ത തീരുമാനം ആണ്'' എന്നാണ് തന്‍റെ നഷ്ടപ്രണയത്തെക്കുറിച്ച് സുബിയ്ക്ക് പറയാനുള്ളത്.

അതേസമയം താന്‍ ഇപ്പോഴും അവിവാഹിതയായി തുടരാന്‍ കാരണം തന്‍റെ ഈ മൂശേട്ട സ്വഭാവം ആയിരിക്കാം എന്നാണ് സുബി പറയുന്നത്. തനിക്ക് സന്തോഷവും സമാധാനവും വേണമെന്നും സുബി പറയുന്നു. തനിക്ക് അറേഞ്ച് വിവാഹത്തിന് താല്‍പര്യമില്ലെന്നും സുബി വ്യക്തമാക്കുന്നുണ്ട്. പ്രണയിച്ച് കല്യാണം കഴിക്കണം എന്ന് തന്നെയാണ് സുബിയുടെ ആഗ്രഹം. എന്നാല്‍ അതിന് പറ്റിയ ആളെ കിട്ടാത്തത് ഒരു വിഷമമാണെന്നും സുബി പറയുന്നു.

തന്‍റെ പ്രണയ ബന്ധം എന്തുകൊണ്ടാണ് വേണ്ടെന്ന് വച്ചതെന്നും സുബി വ്യക്തമാക്കുന്നുണ്ട്. പ്രണയിക്കുന്ന സമയത്ത് തന്റെ കുടുംബത്തിന്റെ ഏക വരുമാന മാർഗം താനായിരുന്നുവെന്നാണ് സുബി പറയുന്നത്. അച്ഛന് സുഖമില്ലായിരുന്നു, അനിയന്‍ ചെറുപ്പവും. തന്റ വരുമാനം എല്ലാം പോകുന്നത് കുടുംബത്തിന്റെ ആവശ്യങ്ങള്‍ക്ക് വേണ്ടിയായിരുന്നു. ഈ സമയം അദ്ദേഹം തന്നോട്, അമ്മയ്ക്ക് ചെറുപ്പമല്ലേ, ഇനി അമ്മയ്ക്ക് എന്തെങ്കിലും പണിയ്ക്ക് പൊക്കൂടെ എന്ന് ചോദിച്ചുവെന്നും അത് സ്വാർത്ഥതയായി തോന്നിയെന്നും ഇതോടെയാണ് പിരിയുന്നതെന്നുമാണ് സുബി പറയുന്നത്.

വീടുമായുള്ള ബന്ധം നഷ്ടപ്പെടുത്താനാകില്ലെന്ന് പറയുന്ന സുബി തനിക്ക് പിന്നീടൊരു പ്രണയം ഉണ്ടായിട്ടില്ലെന്നും പറയു്നനു. നിന്റെ വിവാഹമാണ് തങ്ങളുടെ ഏറ്റവും വലിയ സ്വപ്നമെന്ന് അച്ഛനും അമ്മയും പറഞ്ഞുവെന്നും ആരായാലും കുഴപ്പമില്ലെന്നും നീ വിവാഹം കഴിച്ച് കണ്ടാല്‍ മതിയെന്നാണ് അവർ പറയുന്നതെന്നും താരം പറയുന്നു. എന്നാല്‍ പ്രണയിക്കാനുള്ള ലെെസന്‍സ് കിട്ടിയ ശേഷം തനിക്ക് ആ വികാരം ആരോടും തോന്നിയിട്ടില്ലെന്നാണ് സുബി പറയുന്നത്.

അതേസമയം തന്നെ തേടി രണ്ട് മൂന്ന് വിവാഹ ആലോചനകള്‍ വന്നിരുന്നുവെന്നും എന്നാല്‍ അറേഞ്ച് വിവാഹത്തിന് തനിക്ക് താല്‍പര്യമില്ലെന്നുമാണ് സുബി പറയുന്നത്. തനിക്ക് പറ്റിയ ഒരാള്‍ വരുമെന്നാണ് താന്‍ ഇപ്പോഴും കരുതുന്നതെന്നും സുബി പറയുന്നുണ്ട്.

Read more about: subi suresh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X