കെട്ടിയില്ലന്നേയുള്ളൂ, ഫീസ് കൊടുത്തതും ഭക്ഷണവുമെല്ലാം ഞാന്‍ തന്നെ; എന്റെ അകവും പുറവും അറിയാം

മലയാളികള്‍ക്ക് സുപരിചിതരായ കുടുംബമാണ് ബഷീര്‍ ബഷിയുടേത്. ബഷിയുടേയും രണ്ട് ഭാര്യമാരുടേയും ജീവിതം എപ്പോഴും ചര്‍ച്ചകളില്‍ നിറയാറുണ്ട്. തങ്ങളുടെ യൂട്യൂബ് ചാനലുകളിലൂടെ ജീവിതത്തിലെ വിശേഷങ്ങളെല്ലാം മൂവരും പങ്കുവെക്കാറുമുണ്ട്. ഈയ്യടുത്താണ് ബഷിയുടെ രണ്ടാം ഭാര്യ മഷൂറ അമ്മയായത്. സോഷ്യല്‍ മീഡിയയിലൂടെ മഷൂറയുടെ ഗര്‍ഭകാലം മൂവരും കുടുംബവും ആഘോഷമാക്കുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ തങ്ങളുടെ പ്രണയ കഥ പങ്കുവെക്കുകയാണ് ബഷീറും ആദ്യ ഭാര്യ സുഹാനയും. ജീവിതത്തിലെ ഉയര്‍ച്ച താഴ്ചകളെ ഒരുമിച്ച് അനുഭവിച്ചവരാണ് തങ്ങളെന്നാണ് സുഹാനയും ബഷിയും പറയുന്നത്. ബഷീര്‍ എന്താണെന്നും അദ്ദേഹത്തിന്റെ നമ്മ എന്താണെന്നും തനിക്ക് അറിയാം. അതുകൊണ്ടാണ് മഷൂറയുമായുള്ള ബന്ധം താന്‍ അംഗീകരിച്ചതെന്നും സുഹാന പറയുന്നുണ്ട്.

Basheer Bashi

ജീവിതകഥ പറയുന്ന സുഹാനയുടെ പഴയ വീഡിയോ ഇപ്പോള്‍ വീണ്ടും ചര്‍ച്ചയായി മാറുകയാണ്. പ്രണയിച്ചിരുന്ന സമയത്ത് സുഹാനയുടെ എല്ലാ കാര്യങ്ങളും നോക്കിയിരുന്നത് താന്‍ തന്നെയാണെന്നാണ് ബഷീര്‍ പറയുന്നത്. തന്റെ ബിസിനസ് നടക്കുന്ന സമയമാണ്. എങ്കിലും അതെല്ലാം മാറ്റി വച്ച് സുഹാനയുടെ അടുത്തെത്തുകയും രാവിലേയും ഉച്ചയ്ക്കും വൈകുന്നേരവുമെല്ലാം ഭക്ഷണം വാങ്ങി നല്‍കുമെന്നും ബഷി പറയുന്നു.

കൂടാതെ സുഹാനയുടെ കോളേജിലെ ഫീസ് അടച്ചിരുന്നതും താനായിരുന്നുവെന്ന് ബഷി പറയുന്നുണ്ട്. വിവാഹം കഴിച്ചില്ലെന്ന് മാത്രമേയുള്ളൂവെന്നും ഒന്നര വര്‍ഷക്കാലം സുഹാനയുടെ കാര്യങ്ങളെല്ലാം നോക്കിയിരുന്നത് താന്‍ തന്നെയായിരുന്നുവെന്ന് ബഷി പറയുന്നു. സുഹാനയുടെ വസ്ത്രങ്ങളുടേതടക്കമുള്ള ചിലവുകള്‍ താന്‍ തന്നെയായിരുന്നു നോക്കിയിരുന്നതെന്നും ബഷി പറയുന്നു. സുഹാനയ്ക്കായി താന്‍ സ്വര്‍ണവും വാങ്ങിക്കുമായിരുന്നുവെന്ന് ബഷി തുറന്നു പറയുന്നുണ്ട്.

Basheer Bashi

അഞ്ച് പവനോളം വരുന്ന സ്വര്‍ണം താന്‍ ഫുഡ്പാത്തില്‍ കച്ചോടം നടത്തി തന്നെ സുഹാനയ്ക്കായി വാങ്ങിയിട്ടുണ്ടെന്നാണ് ബഷി പറയുന്നത്. എന്നാല്‍ പിന്നീട് ബുദ്ധിമുട്ട് വന്നപ്പോള്‍ അതെല്ലാം വില്‍ക്കേണ്ടി വന്നുവെന്നും ബഷി പറയുന്നു. ബഷീറില്‍ നിന്നും താന്‍ പ്രതീക്ഷിക്കുന്നതെല്ലാം തനിക്ക് ലഭിക്കുമെന്നാണ് സുഹാന പറയുന്നത്. അക്കാര്യത്തില്‍ ബഷീറിന് നൂറില്‍ നൂറാണ് മാര്‍ക്കെന്നും സുഹാന പറയുന്നു. എടാ പോടാ സൗഹൃദത്തില്‍ നിന്നുമാണ് തങ്ങള്‍ പ്രണയത്തിലേക്കും വിവാഹത്തിലേക്കും എത്തുന്നതെന്നും സുഹാന പറയുന്നു.

അതേസമയം രണ്ട് കെട്ടിയവന്‍ എന്ന ചിന്ത തന്നെക്കുറിച്ച് ആളുകള്‍ക്കുണ്ടെന്നും അതിനാല്‍ താന്‍ ആര്‍ക്കും ഉപദേശം നല്‍കാന്‍ പോകാറില്ലെന്നും ബഷീര്‍ പറയുന്നു. ആളുകള്‍ പുച്ഛത്തോടെയാണ് താന്‍ പറയുന്നതിനെ കാണുകയെന്നും ബഷി പറയുന്നു. ബഷിയുടെ ഉള്ളില്‍ എന്താണെന്ന് തനിക്ക് അറിയാമെന്നാണ് സുഹാന പറയുന്നത്. ബഷിയുടെ അകവും പുറവും അറിഞ്ഞവളാണ് താനെന്നും അതിനാലാണ് മഷൂറയുമായുള്ള ബന്ധം അംഗീകരിച്ചതെന്നും സുഹാന പറയുന്നുണ്ട്.

Read more about: basheer bashi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X