മറ്റൊരാള്‍ വന്നപ്പോള്‍ കരഞ്ഞു, എന്നെ പോലെ ഞാന്‍ മാത്രം; എന്തുകൊണ്ട് പിരിഞ്ഞില്ലെന്ന് സുഹാന

മലയാളികള്‍ക്ക് സുപരിചിതമായ കുടുംബമാണ് ബഷീര്‍ ബഷിയുടേത്. ബിഗ് ബോസിലൂടെയാണ് ബഷീര്‍ ബഷി താരമാകുന്നത്. രണ്ട് ഭാര്യമാര്‍ അടങ്ങുന്ന ബഷിയുടെ കുടുംബത്തിന്റേയും വിശേഷങ്ങള്‍ എപ്പോഴും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകാറുണ്ട്. ഈയ്യടുത്തായിരുന്നു രണ്ടാമത്തെ ഭാര്യ മഷൂറ കുഞ്ഞിന് ജന്മം നല്‍കിയത്. അതേസമയം രണ്ട് ഭാര്യമാര്‍ക്കൊപ്പം ദാമ്പത്യ ജീവിതം നയിക്കുന്നതിന്റെ പേരില്‍ നിരന്തരം വിമര്‍ശനങ്ങള്‍ക്കും ബഷീര്‍ ഇരയാകാറുണ്ട്.

ഇപ്പോഴിതാ രണ്ടാമതൊരാളുമായി ബഷീര്‍ വിവാഹം കഴിക്കാന്‍ പോവുകയാണെന്ന് അറിഞ്ഞപ്പോള്‍ തന്റെ ഭാഗത്തു നിന്നുമുണ്ടായ പ്രതികരണം എന്താണെന്ന് പറയുകയാണ് സുഹാന. ജിഞ്ചര്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സുഹാന മനസ് തുറന്നത്. ബഷീറും മഷൂറയും അഭിമുഖത്തില്‍ ഒപ്പമുണ്ടായിരുന്നു.

Basheer Bashi

ആ ടൈമില്‍ കരച്ചിലായിരുന്നു. പിന്നെ എന്നെ പോലെ ലോകത്ത് വേറെ ആരുമുണ്ടാകില്ല. മഷൂനെ പോലെയും വേറെ ആരുമുണ്ടാകില്ല. ആ സമയത്ത് ആര്‍ക്കാണെങ്കിലും അങ്ങനെ തോന്നുമ്പോള്‍ വിഷമം വരും. പിന്നെ ബഷി സ്‌നേഹിക്കുന്നതും മഷു എന്താണെന്നും അറിയാം. ഇയാളെ വിട്ടു പോ എന്ന് പറയാനുള്ള മനസില്ലായിരുന്നുവെന്നാണ് സുഹാന പറയുന്നത്. തങ്ങള്‍ അപ്പോഴേക്കും നല്ല സുഹൃത്തുക്കളായി മാറിയിരുന്നുവെന്നാണ് മഷൂറ പറയുന്നത്.

ഞങ്ങള്‍ അപ്പോഴേക്കും തിക്ക് ഫ്രണ്ടസ് ആയി മാറിയിരുന്നു. അതിനാല്‍ എന്നേയും കൊച്ചിനേയും നോക്കിയാ മതി അവളെ വിട്ടു കളയണം എന്ന് പറയാന്‍ സാധിച്ചില്ലെന്നാണ് സുഹാന പറയുന്നത്. കപ്പിള്‍ കപ്പിളായിട്ടുള്ള ഇടിയല്ലാതെ തങ്ങള്‍ക്കിടയില്‍ ഇടിയില്ലെന്നും സുഹാന പറയുന്നത്. ബഷിയുമായി എന്നും ചെറിയ ചെറിയ വഴക്കുകളുണ്ടാകുമെന്നാണ് സുഹാനയും മഷൂറയും പറയുന്നത്.

താന്‍ ഓരോന്ന് പറഞ്ഞ് കുരുപൊട്ടിക്കുമെന്നാണ് ബഷീര്‍ പറയുന്നത്. നന്നായി കളിയാക്കുമെന്ന് സുഹാനയും മഷൂറയും പറയുന്നത്. ബഷീര്‍ ട്രിപ്പൊക്കെ പോകുമ്പോള്‍ അതാണ് ഏറ്റവും കൂടുതല്‍ മിസ് ചെയ്യുന്നത്. അല്ലെങ്കില്‍ രാവിലെ എഴുന്നേറ്റാല്‍ തുടങ്ങും എന്തെങ്കിലും ചെറിയ ചെറിയ കാര്യങ്ങള്‍ പറഞ്ഞുള്ള കളിയാക്കലെന്നാണ് മഷൂറ പറയുന്നത്. എപ്പോഴും മിണ്ടിയും പറഞ്ഞും കൊണ്ടിരിക്കണം. ഇളക്കങ്ങളും പിണക്കങ്ങളും ജീവിതത്തില്‍ വേണമെന്നാണ് ബഷീര്‍ പറയുന്നത്.

Basheer Bashi

അതേസമയം സുഹാനയുടെ പ്ലസ് പോയന്റായി മഷൂറ ചൂണ്ടിക്കാണിക്കുന്നത് എത്ര വലിയ ദേഷ്യം വന്നാലും അടുത്ത സെക്കന്റില്‍ അതെല്ലാം മറന്നു പോകുമെന്നതാണ്. അതേസമയം തനിക്ക് ദേഷ്യം വന്നാല്‍ ബഷീര്‍ പുറകെ വരേണ്ടി വരുമെന്നും തനിക്ക് സംസാരിച്ച് ക്ലിയര്‍ ചെയ്യുക തന്നെ വേണമെന്നും മഷൂറ പറയുന്നു. എന്നാല്‍ സുഹാനയ്ക്ക് അതിന്റെ ആവശ്യമില്ലെന്നാണ് മഷൂറ പറയുന്നത്. ചെറിയ കാര്യമാണെങ്കിലും തനിക്ക് അത് പറഞ്ഞ് തീര്‍ത്താലേ സമാധാനം കിട്ടുവെന്നാണ് മഷൂറ പറയുന്നത്.

അതേസമയം, സോഷ്യല്‍ മീഡിയയിലെ വിമര്‍ശനങ്ങളെക്കുറിച്ചും അഭിമുഖത്തില്‍ താരങ്ങള്‍ പ്രതികരിക്കുന്നുണ്ട്. രണ്ടുപേരേയും അന്തസായി നോക്കുന്നുണ്ട്. രണ്ടു പേരും ഹാപ്പിയാണ്. അതിലെന്താണ് കുഴപ്പമെന്ന് ബഷീര്‍ ബഷി ചോദിക്കുന്നു. ആളുകള്‍ ചിന്തിക്കുന്നത് സെക്സ് മാത്രമാണ്. കല്യാണം, ഭാര്യ-ഭര്‍ത്താവ് എന്ന് പറയുമ്പോള്‍ സെക്സ് മാത്രമാണ് ആളുകള്‍ ചിന്തിക്കുന്നത്. അല്ലാതെ പരസ്പരമുള്ള അണ്ടര്‍സ്റ്റാന്റിംഗ്, സ്നേഹം കെയര്‍ ഒന്നുമല്ലെന്നും ബഷീര്‍ ബഷി ചൂണ്ടിക്കാണിക്കുന്നു.

Read more about: basheer bashi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X