For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  രാമകൃഷ്ണനെ വെല്ലുവിളിച്ച് സുമിത്ര; പുതിയ തന്ത്രങ്ങള്‍ മെനയുന്ന വേദികയ്ക്ക് തിരിച്ചടി!

  |

  ജനപ്രീയ പരമ്പരയാണ് കുടുംബവിളക്ക്. സംപ്രേക്ഷണം തുടങ്ങിയപ്പോള്‍ തന്നെ റേറ്റിംഗുകളില്‍ മുന്നിലെത്തിയ പരമ്പര ഇപ്പോഴും ആ കുതിപ്പ് തുടരുകയാണ്. സംഭവ ബഹുലമായ സംഭവങ്ങളാണ് ഈയ്യടുത്ത് കടുംബവിളക്കില്‍ അരങ്ങേറിയത്. സുമിത്രയുടെ മകന്‍ പ്രതീഷും സഞ്ജനയും തമ്മിലുളള വിവാഹം നടന്നത് ഈയ്യടുത്തായിരുന്നു. ഏറെ വെല്ലുവിളികള്‍ നേരിട്ടാണ് സുമിത്ര മകനേയും സഞ്ജനയേയും ഒരുമിച്ചത്. മകന് അനുഗ്രഹവുമായി സിദ്ധാര്‍ത്ഥും എത്തിയിരുന്നു.

  മഞ്ഞയണിഞ്ഞൊരു മഞ്ഞക്കിളിയായി നമിത; ചിത്രങ്ങള്‍ കാണാം

  ഇതിന് പിന്നാലെയുള്ള സംഭവങ്ങളും ആരാധകരുടെ ആകാംഷ വളര്‍ത്തുന്നുണ്ട്. വിവാഹത്തിന് പിന്നാലെ സഞ്ജനയുടെ അച്ഛന്‍ രാമകൃഷ്ണന്‍ സുമിത്രയ്‌ക്കെതിരെ വെല്ലുവിളിയുമായി എത്തിയിരിക്കുകയാണ്. ഇതിന്റെ പ്രൊമോ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ്. രാമകൃഷ്ണന്റെ ഭീഷണിയ്ക്ക് ശക്തമായി മറുപടി നല്‍കുകയാണ് വീഡിയോയില്‍ സുമിത്ര.

  ഈ ബന്ധം ഒരു അച്ഛന്‍ എന്ന നിലയില്‍ നിങ്ങള്‍ അംഗീകരിച്ചാല്‍ നിങ്ങള്‍ക്ക് സന്തോഷമുണ്ടാകുമെന്നാണ് സുമിത്ര രാമകൃഷ്ണനോട് പറയുന്നത്. എന്നാല്‍ നിങ്ങള്‍ എന്നെ പരിഹസിക്കുകയാണോ? ഒരച്ഛന്റെ വേദന നിങ്ങള്‍ക്കറിയില്ലെന്നായിരുന്നു രാമകൃഷ്ണന്റെ മറുപടി. ഇതോടെ സുമിത്രിയുടെ ഭാവം മാറുന്നതായി കാണാം.

  ഒരച്ഛന്റെ വേദനയപ്പെറ്റി നിങ്ങള്‍ പറയുന്നുവോ? നിങ്ങളുടെ മകളെ നിങ്ങള്‍ ആദ്യ ഒരാള്‍ക്ക് വിവാഹം ചെയ്തു കൊടുത്തു. നിങ്ങളുടെ മകള്‍ അനുഭവിച്ച വേദന നിങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ടോ? ആ ബന്ധം അവസാനിച്ചപ്പോള്‍ നിങ്ങളുടെ മകളെ കച്ചവടം ചെയ്യാന്‍ നിങ്ങള്‍ തീരുമാനിച്ചു. ആ നിങ്ങള്‍ക്ക് അച്ഛന്റെ വേദനയെക്കുറിച്ച് പറയാന്‍ ഒരു അര്‍ഹതയുമില്ലെന്ന് സുമിത്ര തറപ്പിച്ചു പറയുന്നു. മകളെ സ്‌നേഹിക്കാന്‍ നിങ്ങള്‍ ശ്രമിച്ചിട്ടില്ല. അതിന് കഴിഞ്ഞിരുന്നുവെങ്കില്‍ ഈ അബദ്ധം നിങ്ങള്‍ ചെയ്യില്ലായിരുന്നുവെന്നും സുമിത്ര പറയുന്നു.

  ഇത് കേട്ട് ദേഷ്യത്തോടെയാണ് രാമകൃഷ്ണന്‍ പിന്നീട് സംസാരിക്കുന്നത്. നിങ്ങളുടെ ന്യായം ഒന്നും പറയണ്ട. നിങ്ങളെല്ലാം അനുഭവിക്കും. ഞാന്‍ ആരാണെന്ന് ഒന്നിന് പുറകെ ഒന്നായി നിങ്ങള്‍ അറിയാന്‍ പോകുന്നതേയുള്ളൂ. സൂക്ഷിച്ചോ നിങ്ങളുടെ മകന്റെ ജീവിതം സാശ്വതമല്ല. കാണിച്ചു തരാം എന്ന് രാമകൃഷ്ണന്‍ സുമിത്രയെ ഭീഷണിപ്പെടുത്തുകയാണ്. എന്നാല്‍ ആ ഭീഷണയിക്ക് നിന്നു കൊടുക്കാന്‍ സുമിത്ര തയ്യാറാകുന്നില്ല. ശക്തമായ മറുപടിയായിരുന്നു സുമിത്ര നല്‍കിയത്.

  എന്റെ മകനും മരുമകളും സുഖമായി തന്നെ എന്റെ വീട്ടില്‍ ജീവിക്കും. നിങ്ങളവരെ ഒന്നും ചെയ്യില്ല. ഒരിക്കല്‍ നിങ്ങള്‍ പ്രതീഷിനെ തല്ലിച്ചതച്ചത് മറന്നിട്ടില്ല ഞാന്‍. അതാവര്‍ത്തിക്കാം എന്ന് മോഹമുണ്ടെങ്കില്‍ നിങ്ങള്‍ ദുഖിക്കേണ്ടി വരും. എന്റെ മകന്റെ ദേഹത്ത് ഒരിക്കല്‍ കൂടി തൊടാന്‍ നിങ്ങള്‍ക്ക് കഴിയുമോ? അങ്ങനെ കഴിയുമെങ്കില്‍ താനൊന്ന് ചെയ്ത് കാണിക്ക്. അന്നേരം താന്‍ സുമിത്ര ആരാണെന്ന് അറിയുമെന്നായിരുന്നു സുമിത്രയുടെ താക്കീത്.


  അതേസമയം മറുവശത്ത് സുമിത്രയ്‌ക്കെതിരെ പുതിയ തന്ത്രങ്ങളുമായി വേദികയും രംഗത്ത് എത്തുകയാണെന്ന് പ്രൊമോ വീഡിയോ വ്യക്തമാക്കുന്നു. സുമിത്രയുടെ സന്തോഷം ആണയാന്‍ പോകുന്നതിന് മുമ്പുള്ള ആളിക്കത്തലാണെന്നാണ് വേദിക സരസ്വതിയമ്മയോട് പറയുന്നത്. തന്റെ മനസില്‍ ചില പദ്ധതികളുണ്ടെന്നും വേദിക പറയുന്നു. പിന്നാലെ രാമകൃഷ്ണന് സഹായ വാഗ്ദാനവുമായി വേദിക എത്തുന്നത് കാണാം. എന്നാല്‍ ആ സഹായം രാമകൃഷ്ണന്‍ നിരസിക്കുകയാണ്. നിങ്ങളുടെ ഭര്‍ത്താവ് വിവാഹത്തിന് അനുകൂലമായിരുന്നുവെന്നും സ്വന്തം ഭര്‍ത്താവിന് കല്യാണത്തിനെതിരെയാക്കാന്‍ സാധിക്കാത്ത വേദികയുടെ സഹായം തനിക്ക് വേണ്ടെന്നാണ് രാമകൃഷ്ണന്‍ പറയുന്നത്.

  Also Read: ജീവിതത്തിൽ ഒത്തിരി സന്തോഷിച്ച നിമിഷമായിരുന്നു അത്, വെളിപ്പെടുത്തി കസ്തൂരിമാൻ താരം റബേക്ക

  ബഷീർ ബഷിയുടെ ഭാര്യമാർ തമ്മിൽ വഴക്കിടാറുണ്ടോ. രണ്ടാം ഭാര്യയുടെ മറുപടി

  പുതിയ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ എന്തായിരിക്കും വേദികയുടെ അടുത്ത നീക്കം എന്നറിയാനായി കാത്തിരിക്കുകയാണ് പരിപാടിയുടെ ആരാധകര്‍. പ്രതീഷ് സഞ്ജന വിവാഹത്തിന് പിന്നാലെ റേറ്റിംഗില്‍ ശക്തമായ മുന്നേറ്റമാണ് കുടുംബവിളക്ക് നടത്തിയിരിക്കുന്നത്. രാമകൃഷ്ണനും വേദികയും ഇനി ഒരുമിച്ച് നീങ്ങുമോ എന്നാണ് കണ്ടറിയേണ്ടത്.

  Read more about: serial
  English summary
  Sumithra Of Kudumbavilaku Challenges Ramakrishnan Vedika To Make New Plans
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X