സാന്ത്വനം ക്ലൈമാക്‌സിലേക്ക്! അവസാനിപ്പിക്കുന്നത് പലതും ബാക്കിവച്ച്; എന്തിനിത് ചെയ്യുന്നുവെന്ന് ആരാധകര്‍

മലയാളത്തിലെ ഏറ്റവും ജനപ്രിയ പരമ്പരകളില്‍ ഒന്നാണ് സാന്ത്വനം. ബലന്റേയും ദേവിയുടേയും കുടുംബത്തിന്റെ കഥ പറയുന്ന പരമ്പര തുടക്കം മുതലെ പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയിരുന്നു. മറ്റ് സീരിയലുകളെ അപേക്ഷിച്ച് സാധാരണ മലയാള ജീവിതം അവതരിപ്പിച്ചുവെന്നതായിരുന്നു സാന്ത്വനത്തെ ജനപ്രീയമാക്കിയത്. കണ്ണീര്‍ പരമ്പരയായി മാറാതെ ആക്ഷനും റൊമാന്‍സും കോമഡിയുമൊക്കെയായി ഫീല്‍ഗുഡ് പരമ്പരയായിട്ടാണ് സാന്ത്വനം ഒരുക്കിയിരുന്നത്.

തമിഴിലെ ഹിറ്റ് പരമ്പരയായ പാണ്ഡ്യന്‍ സ്റ്റോറിന്റെ മലയാളം റീമേക്കായിരിക്കുമ്പോഴും മലയാളികള്‍ക്ക് ബന്ധപ്പെടാന്‍ സാധിക്കുന്ന തരത്തിലേക്ക് സാന്ത്വനത്തെ മാറ്റിയെടുക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ക്ക് സാധിച്ചിരുന്നു. അതാണ് തുടക്കം മുതല്‍ക്കെ സാന്ത്വനത്തെ ജനപ്രീയമാക്കിയത്. എന്നാല്‍ ഇപ്പോഴിതാ ആരാധകരെ നിരാശപ്പെടുത്തുന്നൊരു വാര്‍ത്ത പുറത്ത് വിട്ടിരിക്കുകയാണ് സാന്ത്വനം അണിയറ പ്രവര്‍ത്തകര്‍.

Santhwanam

വര്‍ഷങ്ങളായി മലയാളികളുടെ നിത്യ ജീവിതത്തിന്റെ ഭാഗമായി തുടരുന്ന സാന്ത്വനം പരമ്പര അവസാനിക്കുകയാണ്. സാന്ത്വനം ക്ലൈമാക്‌സിലേക്ക് എന്ന് പറയുന്ന പുതിയ പ്രൊമോ വീഡിയോ പുറത്ത് വന്നിരിക്കുകയാണ്. ആരാധകര്‍ക്ക് വലിയ ഞെട്ടലായിരിക്കുകയാണ് ഈ വാര്‍ത്ത. നിലവില്‍ നന്നായി പോകുന്ന പരമ്പര എങ്ങനെയാണ് അവസാനിപ്പിക്കുക എന്നറിയാനുള്ള ആകാംഷയും പ്രേക്ഷകരിലുണ്ട്.

ഈയ്യടുത്തായിരുന്നു സാന്ത്വനത്തിന്റെ സംവിധായകന്‍ ആദിത്യന്‍ മരണപ്പെടുന്നത്. ഇതോടെ പരമ്പരയില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തിയിരുന്നു. പരമ്പരയുടെ കഥ അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന രീതിയിലാണ് നിലവില്‍ അവതരിപ്പിക്കുന്നത്. പുതിയ കഥാപാത്രങ്ങളുമെത്തിയിരുന്നു. അങ്ങനെ പുതിയൊരു ട്രാക്കിലേക്ക് കടന്ന സാന്ത്വനം എന്തുകൊണ്ടാണ് അവസാനിപ്പിക്കുന്നതെന്ന് വ്യക്തമായിട്ടില്ല.

അതേസമയം പരമ്പരയില്‍ നിന്നും കണ്ണനടക്കമുള്ളവര്‍ അപ്രതക്ഷ്യമായതും ആരാധകരെ വേദനിപ്പിച്ചിരുന്നു. നിലവില്‍ അഞ്ജലിയുടേയും ശിവന്റേയും ആദ്യത്തെ കണ്‍മണിയ്ക്കായുള്ള കാത്തിരിപ്പിലാണ് സാന്ത്വനം വീട്. തന്റെ മകള്‍ ദേവിയേയും ബാലനേയും കൂടുതല്‍ സ്‌നേഹിക്കുന്നതിന്റെ പേരില്‍ അപ്പുവിന് അനുഭവിക്കേണ്ടി വരുന്ന മാനസിക വേദനയിലൂടേയും സാന്ത്വനം സഞ്ചരിക്കുന്നുണ്ട്. മുന്നോട്ട് പോകാന്‍ പല മാര്‍ഗ്ഗങ്ങളും ഉണ്ടായിട്ടും സാന്ത്വനം അവസാനിക്കുകയാണെന്നത് പ്രേക്ഷകര്‍ക്ക് ഉള്‍ക്കൊള്ളാന്‍ സാധിച്ചിട്ടില്ല.

അതേസമയം നേരത്തെ സമാനമായ രീതിയില്‍ കുടുംബവിളക്ക് അവസാനിക്കുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള കഥയുമായി കുടുംബവിളിക്ക് പുതിയൊരു ട്രാക്കിലേക്ക് കടന്നിരുന്നു. സമാനമായ രീതിയില്‍ സാന്ത്വനവും തിരിച്ചു വരുമോ അതോ ഇതേ താരങ്ങളെ വച്ചു കൊണ്ട് പൂര്‍ണമായും പുതിയൊരു കഥയുമായി സീസണ്‍ 2 ആയി സാന്ത്വനം പുനരവതരിക്കുമോ എന്നൊക്കെയുള്ള സംശയങ്ങള്‍ ആരാധകര്‍ക്കുണ്ട്. നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്.

Santhwanam

ഈ സീരിയലില്‍ ആര്‍ക്കും അഭിനയിക്കാന്‍ അറിയാത്തവര്‍ ആയിട്ട് ആരും ഇല്ല. എല്ലാവരും ഒന്നിനൊന്നു മെച്ചമായി അഭിനയിച്ചു. ക്ലൈമാക്‌സ് ആകുമ്പോള്‍ കണ്ണനെ കാണിച്ചാല്‍ കൊള്ളാമായിരുന്നു, എത്ര നല്ല രീതിയില്‍ കൊണ്ടു പോകാന്‍ പറ്റുന്ന കഥയായിരുന്നു, ശിവന്‍ പഠിക്കുന്നതും അവര്‍ക്ക് കുഞ്ഞ് ഉണ്ടാവുന്നതും, ഹരിയുടെ ബിസിനസ് നന്നാവുന്നതും, തമ്പി ശരിക്കും നല്ലവനാവുന്നതും, ദേവിക്ക് ഒരു കുഞ്ഞ് ഉണ്ടാവുന്നതും അങ്ങനെ എന്തെല്ലാം, ഇത് ദേവി സ്തുതി പറയിക്കാന്‍ വേണ്ടി മാത്രം ഒരു കഥാപാത്രത്തിനെയും നശിപ്പിച്ചു ഒരു വഴിക്കാക്കി, ഒടുവില്‍ നിര്‍ത്താന്‍ പോവുന്നു, നിര്‍ത്തുന്നു എന്ന് പറഞ്ഞപ്പോള്‍ സങ്കടം എല്ലാവരുടെയും അഭിനയം വളരെ നന്നായിരുന്നു ഇനിയും നല്ല കാരക്റ്റര്‍ കിട്ടട്ടെ കഥ നന്നായിരുന്നെങ്കില്‍ നിര്‍ത്തേണ്ടി വരില്ലായിരുന്നു, നിര്‍ത്താന്‍ പോകുവാ എന്ന് പറഞ്ഞപ്പോ ഒരു സകടം തോന്നി കാര്യം എന്തായാലും ഡെയിലി കാണാറുള്ള ഒരു പരമ്പര ആയിരുന്നു എന്നിങ്ങനെയാണ് കമന്റുകള്‍.

Read more about: Santhwanam Year Ender 2023
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X