മോഹന്‍ലാലിനോടും മമ്മൂട്ടിയോടും സമയം ചോദിച്ചാല്‍ എങ്ങനെയിരിക്കും? വീഡിയോ കണ്ടുനോക്കൂ!
മലയാള സിനിമയുടെ നെടുംതൂണുകളാണ് മോഹന്‍ലാലും മമ്മൂട്ടിയും. ഒരേ സമയത്താണ് ഇവര്‍ സിനിമയിലേക്ക് എത്തിയത്. വില്ലനായി സിനിമയില്‍ത്തുടങ്ങിയ ഇവര്‍ പിന്നീട് ഇന്ത്യന്‍ സിനിമയുടെ തന്നെ അഭിമാനമായി മാറുകയായിരുന്നു. മോഹന്‍ലാലിനെയും മമ്മൂട്ടിയേയും മാറ്റി നിര്‍ത്തിയുള്ള മലയാള സിനിമയെക്കുറിച്ച് ആലോചിക്കാന്‍ പോലും കഴിയില്ല.
ഒന്നിനൊന്ന് മികച്ച കഥാപാത്രങ്ങളുമായി സിനിമയില്‍ മുന്നേറുകയാണ് ഇരുവരും. സിനിമയ്ക്കും അപ്പുറത്ത് അടുത്ത സുഹൃത്തുക്കളാണ് ഇരുവരും. മിമിക്രി താരങ്ങള്‍ക്കും ഏറെ പ്രിയപ്പെട്ടവരാണ് ഇരുവരും. ഇവര്‍ സദസ്സിലിരിക്കെ നിരവധി പേര്‍ ഇവരെ അനുകരിച്ചിട്ടുണ്ട്. ആനന്ദ് ടിവിയുടെ അവാര്‍ഡ് ഷോയില്‍ സുരാജും ധര്‍മ്മജനും ഇരുവരെയും അനുകരിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

മോഹന്‍ലാലിനോട് സമയം ചോദിച്ചാല്‍
മോഹന്‍ലാലിനോട് സമയം ചോദിച്ചാല്‍ അദ്ദേഹം എങ്ങനെ പ്രതികരിക്കുമെന്നത് സുരാജ് അനുകരിച്ച് കാണിക്കുകയാണ്. ധര്‍മ്മജനാണ് സമയം ചോദിച്ച് എത്തുന്നത്. മോഹന്‍ലാലിന്റെ സ്വഭാവം എങ്ങനെയാണെന്ന് മനസ്സിലാക്കാന്‍ ഇത് കണ്ടാല്‍ മതിയെന്നും സുരാജ് പറയുന്നു.

മോഹന്‍ലാല്‍ പ്രതികരിക്കുന്നത്
എന്താ മോനേ, സമയം അറിഞ്ഞിട്ട് എന്താ പരിപാടിയാണെന്നും ചോദിച്ച് ചേര്‍ത്ത് നിര്‍ത്തുകയാണ് മോഹന്‍ലാല്‍. നിന്റെ സമയമാവുമ്പോള്‍ പറയാം എന്നും അദ്ദേഹം പറയുന്നു.

മമ്മൂട്ടിയോട് ചോദിച്ചാല്‍
മമ്മൂട്ടിയോട് സമയം ചോദിച്ചപ്പോള്‍ തനിക്ക് എതത്ര വയസ്സായി, ഒരു വാച്ച് വാങ്ങിക്കെട്ടിക്കൂടെ, ഞാന്‍ സമയം പറഞ്ഞു തരണോയെന്നും അദ്ദേഹം ചോദിക്കുന്നു. മമ്മൂട്ടിയുടെ മാനറിസം അത് പോലെ കാണിക്കുകയാണ് സുരാജ്.

സമയം പറയുന്നു
തുടക്കത്തില്‍ ജാഡ ഇട്ടെങ്കിലും പിന്നീട് സമയം പറഞ്ഞുകൊടുക്കുന്നു. വീടെവിടെയാണെന്നും ഭക്ഷണം കഴിച്ചോയെന്നും ചോദിക്കുകയും ചെയ്യുന്നു. ശരിക്കും മമ്മൂട്ടിയുടെ സ്വഭാവം ഇങ്ങനെയാണെന്ന് സുരാജ് പറയുന്നു.

കൂടുതല്‍ ഇഷ്ടപ്പെട്ടത്
മമ്മൂട്ടിയേയും മോഹന്‍ലാലിനെയും കാണിച്ചതിന് ശേഷം ഇകില്‍ ഏതാണ് കൂടുതല്‍ ഇഷ്ടപ്പെട്ടതെന്ന് ധര്‍മ്മജനോട് ചോദിച്ചപ്പോള്‍ അത് പറയാന്‍ കഴിയില്ലെന്നും രണ്ട് പേരെയും ഇഷ്ടമാണെന്നും താരം പറയുന്നു.

മുകേഷിനോട് ചോദിക്കാന്‍ ആവശ്യപ്പെട്ടു
ബഡായി ബംഗ്ലാവിന്റെ മുതലാളി കൂടിയായ മുകേഷിന്റെ പ്രതികരണം അറിയാന്‍ താല്‍പര്യമുണ്ടെന്ന് ധര്‍മ്മജന്‍ പറഞ്ഞതോടെ സുരാജ് മുകേഷിനെ അനുകരിച്ചു. ഇതെല്ലാം കണ്ട് താരം സദസ്സിലുണ്ടായിരുന്നു.


Click it and Unblock the Notifications