For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സീരിയലിലെ കാമുകന്‍ തന്നെ യഥാര്‍ഥ ജീവിതത്തിലും ഭര്‍ത്താവ് ആകുന്നു, വിവാഹത്തെ കുറിച്ച് നടി ചന്ദ്ര ലക്ഷ്മണ്‍

  |

  നടി ചന്ദ്ര ലക്ഷ്മണ്‍ വിവാഹമോചിതയായി, വീണ്ടും വിവാഹം കഴിക്കുന്നു എന്ന് തുടങ്ങി നിരവധി വാര്‍ത്തകള്‍ കാലങ്ങളായി പ്രചരിക്കാറുണ്ട്. എന്നാല്‍ താന്‍ ഇനിയും വിവാഹം കഴിച്ചിട്ടില്ലെന്നും ഉണ്ടെങ്കില്‍ പറയാമെന്നുമാണ് നടി ആരാധകരോട് പറഞ്ഞിരുന്നത്. ഒടുവില്‍ ചന്ദ്ര വിവാഹിതയായെന്നുള്ള വിശേഷങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. നടി തന്നെയാണ് സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ച പോസ്റ്റിലൂടെ ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്.

  ഐറ്റം ഡാൻസ് കോസ്റ്റ്യൂമിൽ നടി വാണി കപൂർ, ലേശം ഹോട്ട് ലുക്കിലുള്ള നടിയുടെ ചിത്രങ്ങൾ വൈറലാവുന്നു

  സീരിയല്‍ മേഖലയില്‍ നിന്നും പ്രേക്ഷകര്‍ക്ക് എറെ പ്രിയങ്കരനായ നടന്‍ ടോഷ് ക്രിസ്റ്റിയാണ് ചന്ദ്രയെ ജീവിത സഖിയാക്കുന്നത്. ഇരുകുടുംബങ്ങളുടെയും സമ്മതത്തോടെ പുതിയ യാത്ര തുടങ്ങിയെന്നാണ് നടി സൂചിപ്പിച്ചിരിക്കുന്നത്. ഇതോടെ രണ്ടാളും വിവാഹനിശ്ചയം കഴിഞ്ഞെന്നുള്ള സൂചനയാണ് ലഭിക്കുന്നത്. ഒരുമിച്ച് അഭിനയിക്കുമ്പോഴുള്ള പരിചയമായെങ്കിലും ഇതൊരു അറേഞ്ച്ഡ് മ്യാരേജ് ആണെന്നാണ് വിവാഹ വാർത്തകൾക്ക് പിന്നാലെയുള്ള പ്രതികരണത്തിൽ നടി പറയുന്നത്. വിശദമായി വായിക്കാം..

  ''അതെ, എന്നാണ് ഞങ്ങള്‍ പറഞ്ഞത്. ഞങ്ങളുടെ കുടുംബാംഗങ്ങളുടെ സമ്മതത്തോടെയും അനുഗ്രഹത്തോടും കൂടി ഞങ്ങള്‍ പുതിയൊരു യാത്ര ആരംഭിക്കുകയാണ്. ഞങ്ങളുടെ സുമനസുകളായി നിങ്ങളെ കൂടി ആ വലിയ സന്തോഷത്തിലേക്ക് ഉള്‍പ്പെടുത്തണമെന്ന് ആഗ്രഹിക്കുകയാണ്. എന്റെ വിവാഹത്തെ കുറിച്ചുള്ള അനന്തമായി നീണ്ട് പോവുന്ന ചോദ്യങ്ങളെല്ലാം ഇവിടെ അവസാനിപ്പിക്കുന്നു. ഞങ്ങളെ അനുഗ്രഹിക്കുകയും ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുന്നത് തുടരുകയും ചെയ്യുക. എന്നുമാണ് ചന്ദ്ര പറയുന്നത്. എന്നാൽ ഇരുവരുടേതും ലവ് മ്യാരേജ് അല്ലെന്നും വീട്ടുകാരുടെ ഇഷ്ടത്തിന് അറേഞ്ച്ഡ് ആയി നടത്തുന്നതാണെന്നുമാണ് ചന്ദ്ര പറയുന്നത്.

  വിവാഹത്തെ കുറിച്ചുള്ള കാഴ്ചപാടുകളൊക്കെ മാറ്റേണ്ട സമയം കഴിഞ്ഞു. ഇത്രയും ദിവസത്തിനുള്ളില്‍ കല്യാണം കഴിക്കണം. അല്ലെങ്കില്‍ നമ്മള്‍ എക്‌സപിയറി ഡേറ്റ് ആവുമെന്ന് ഒന്നുമില്ലല്ലോ. സമയം ഉണ്ട്. സ്വന്തം ജീവിതത്തെ കുറിച്ച് തീരുമാനിക്കുന്നത് നമ്മളല്ലേ. എനിക്ക് എപ്പോള്‍ വിവാഹം കഴിക്കണമെന്ന് തോന്നുന്നോ അപ്പോള്‍ ചെയ്യും. കൊവിഡിനെ കുറിച്ച് ആലോചിച്ചാല്‍ പോരെ. എന്റെ വിവാഹം അത്ര വലിയ വിഷയമുള്ള കാര്യമാണോന്ന് ചന്ദ്ര ചോദിച്ചിരുന്നു.

  അന്നൊന്നും ഇല്ലാത്ത ടെൻഷനാണ്; ഞങ്ങൾ ചെയ്യാനുള്ളതെല്ലാം ചെയ്തു കഴിഞ്ഞു, ഇനി നിങ്ങളുടെ കൈയിലാണെന്ന് ലക്ഷ്മിപ്രിയ- വായിക്കാം

  ഒപ്പം അഭിനയിക്കുന്നത് കൊണ്ട് ലവ് മ്യാരേജ് ആണോന്ന് തെറ്റിദ്ധരിക്കണ്ട. ഇത് പക്ക അറേഞ്ച്ഡ് മ്യാരേജ് ആണെന്നാണ് ഇന്ത്യ ഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തിലൂടെ ചന്ദ്ര പറയുന്നത്. ഞങ്ങള്‍ നല്ല സുഹൃത്തുക്കളായിരുന്നു. അതിലുപരി ഞങ്ങളുടെ വീട്ടുകാര്‍ക്കും ഇഷ്ടപ്പെട്ടു. അങ്ങനെയാണ് ഇതൊരു വിവാഹത്തിലേക്ക് എത്തിയതെന്നാണ് ചന്ദ്ര പറയുന്നത്. എന്റെ വിവാഹം കാണാന്‍ കാത്തിരിക്കുന്ന ഒരുപാട് ഫാന്‍സും ഫോളോവേഴ്‌സും ഉണ്ട്. അവര്‍ക്ക് വേണ്ടിയാണ് ഞാനിത് അനൗണ്‍സ് ചെയ്യുന്നതെന്നും ചന്ദ്ര പറയുന്നു. നവംബറോട് കൂടി വിവാഹം നടത്താനാണ് തീരുമാനിച്ചിരിക്കുന്നതെന്നാണ് നടി പറഞ്ഞിരിക്കുന്നത്.

  വളരെ മനോഹരമായ വാര്‍ത്തയാണ് ഈ കേള്‍ക്കുന്നത്. ഇതൊരു സര്‍പ്രൈസിങ്ങ് ആയിട്ടുള്ള കാര്യമായി പോയത്. എന്തായാലും ചന്ദ്രയ്ക്കും ടോഷിനും എല്ലാവിധ ആശംസകളും, ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടേ എന്നുമാണ് സീരിയല്‍ നടി കവിത നായര്‍ ചന്ദ്രയുടെ പോസ്റ്റിന് താഴെ കമന്റായി കൊടുത്തിരിക്കുന്നത്. നടി സാധിക വേണുഗോപാല്‍, ജ്യോത്സന, എന്ന് തുടങ്ങി സഹപ്രവര്‍ത്തകരും സുഹൃത്തുക്കളുമായി നിരവധി താരങ്ങളാണ് ചന്ദ്രയ്ക്കും തോഷിനും ആശംസകള്‍ അറിയിച്ച് എത്തിയിരിക്കുന്നത്.

  Mammootty and Mohanlal received UAE golden visa in Abu Dhabi | FilmiBeat Malayalam

  അതില്‍ ശ്രദ്ധേയം കിഷോര്‍ സത്യയുടെ കമന്റാണ്. 'ഏറ്റവും ആനന്ദം നല്‍കിയ ഒരു ഫോണ്‍ കോള്‍ ആയിരുന്നു ഇന്ന് രാവിലേ ചന്ദ്രയുടേത്. രണ്ടാളും എനിക്ക് ഒത്തിരി പ്രിയപ്പെട്ടവര്‍. സ്വന്തം സുജാതയുടെ നിയോഗം ഒരുപക്ഷെ ഈ കൂടിച്ചേരല്‍ തന്നെയാവണം. രണ്ടാളെയും ലാവിഷ് ആയി തന്നെ ദൈവം അനുഗ്രഹിക്കട്ടേ എന്നുമാണ് കിഷോര്‍ സത്യ കുറിച്ചിരിക്കുന്നത്. സീരിയലില്‍ ചന്ദ്ര അവതരിപ്പിക്കുന്ന സുജാതയുടെ ഭര്‍ത്താവായി അഭിനയിക്കുന്ന നടനാണ് കിഷോര്‍. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് ആദം ജോണ്‍ എന്ന കഥാപാത്രത്തിനൊപ്പമാണ് സീരിയലില്‍ സുജാത താമസിക്കുന്നത്. ടോഷ് അവതരിപ്പിക്കുന്ന കഥാപാത്രമാണ് ആദം ജോണ്‍.

  കുടുംബവിളക്കില്‍ ഇനി സുമിത്രയും സിദ്ധുവും ഒന്നിക്കുമോ? മുന്‍ഭാര്യയെ നേരില്‍ കാണാനൊരുങ്ങി സിദ്ധാര്‍ഥ്- വായിക്കാം

  സീരിയലിലും ഇരുവരും ഒരുമിക്കണമെന്ന ആഗ്രഹമാണ് പ്രേക്ഷകര്‍ക്കുള്ളത്. ഇതിനിടയിലാണ് യഥാര്‍ഥ ജീവിതത്തിലും താരങ്ങള്‍ ഒരുമിച്ചെന്ന സന്തോഷ വാര്‍ത്ത പുറത്ത് വരുന്നത്. സീരിയലിലും സിനിമയിലും സജീവമായി അഭിനയിച്ചിരുന്ന ചന്ദ്ര ലക്ഷ്മണ്‍ ഏറെ കാലമായി മാറി നില്‍ക്കുകയായിരുന്നു. ശേഷം സ്വന്തം സുജാത എന്ന പേരില്‍ ആരംഭിച്ച സീരിയലില്‍ നായികയായി തിരിച്ചെത്തി. വീട്ടമ്മയായ സുജാതയുടെ ജീവിതത്തില്‍ സംഭവിക്കുന്ന അപ്രതീക്ഷിത പ്രശ്‌നങ്ങളൊക്കെയാണ് സീരിയലിന് ആസ്പദം.

  ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് കഴിയുന്നതിനിടയിലാണ് ആദം ജോണ്‍ എന്ന കഥാപാത്രം ജീവിതത്തിലേക്ക് എത്തുന്നത്. സീരിയലില്‍ ഇരുവരും തമ്മില്‍ വിവാഹം കഴിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങുന്നതേയുള്ളു. സീരിയല്‍ ലൊക്കേഷനില്‍ നിന്നും അടുത്തറിഞ്ഞതോടെയാണ് ഇരുവരും പ്രണയത്തിലായതെന്നാണ് കരുതുന്നത്. എന്തായാലും ഇതോടെ ഏറെ കാലമായി ചന്ദ്രയുടെ വിവാഹത്തെ കുറിച്ച് പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ക്കെല്ലാം ഇതോടെ അവസാനമായെന്ന് പറയാം.

  ഏറെ കാലം അഭിനയത്തിൽ നിന്നും മാറി നിന്നതോടെ ചന്ദ്രയുടെ പേരിൽ അനാവശ്യമായ പല വാർത്തകളും വന്നിരുന്നു. ചന്ദ്ര ലക്ഷ്മൺ വിവാഹിതയാണെന്നും വിദേശത്തേക്ക് ഭർത്താവിനൊപ്പം പോയെന്ന തരത്തിലുമൊക്കെ വാർത്തകൾ പ്രചരിച്ചിരുന്നു. ഭർത്താവുമായിന നടി പ്രശ്നത്തിലാണെന്നും ഇരുവരും വേർപിരിയുകയാണെന്നും തുടങ്ങി ഇല്ലാത്ത വാർത്തകളാണ് അന്നൊക്കെ പ്രചരിച്ചത്. ഒടുവിൽ താനിത് വരെ വിവാഹം കഴിച്ചിട്ടില്ലെന്നും അങ്ങനൊരു ഭർത്താവ് തനിക്കില്ലെന്നും വ്യക്തമാക്കി നടി രംഗത്ത് വന്നതോടെയാണ് അഭ്യൂഹങ്ങൾക്ക് അവസാനമായത്.

  അഭിഷേകുമായുള്ള നിശ്ചയം അറിഞ്ഞില്ല, എല്ലാം കഴിഞ്ഞപ്പോഴാണ് മനസ്സിലായത്, ആ സംഭവത്തെ കുറിച്ച് ഐശ്വര്യ റായി- വായിക്കാം

  English summary
  Swantham Serial Fame Chandra Lakshman And Co-Star Tosh Christy Get Married Soon
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X