For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കുടുംബവിളക്കില്‍ ഇനി സുമിത്രയും സിദ്ധുവും ഒന്നിക്കുമോ? മുന്‍ഭാര്യയെ നേരില്‍ കാണാനൊരുങ്ങി സിദ്ധാര്‍ഥ്

  |

  കുടുംബവിളക്ക് സീരിയലിലെ സിദ്ധാര്‍ഥിന്റെ ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യം സുമിത്ര ആയിരുന്നു എന്ന തിരിച്ചറിവ് വന്ന് കൊണ്ടിരിക്കുകയാണ്. മൂന്ന് മക്കളെയും അച്ഛനെയും അമ്മയെയും നോക്കി നല്ലൊരു വീട്ടമ്മയായി കഴിഞ്ഞിരുന്ന സുമിത്രയെ പറ്റിച്ച് അവളുടെ കൂട്ടുകാരിയ്‌ക്കൊപ്പം ഇറങ്ങി പോയതായിരുന്നു സിദ്ധാര്‍ഥ്. അന്ന് പല ന്യായങ്ങളും പറഞ്ഞെങ്കിലും സുമിത്രയാണ് ശരിയെന്ന് കാലം തെളിയിച്ച് കൊണ്ടിരിക്കുകയാണ്.

  സിംപിൾ ആൻഡ് ഹോട്ട് ലുക്കിൽ ബോളിവുഡ് സുന്ദരി ജാക്വലിൻ ഫെർണാണ്ടസ്, നടിയുടെ പുത്തൻ ചിത്രങ്ങൾ കാണാം

  വേദികയെ വിവാഹം കഴിച്ചതോടെ തകര്‍ച്ചയും പരാജയങ്ങളും മാത്രമാണ് സിദ്ധാര്‍ഥിന്റെ ജീവിതത്തിലുണ്ടായത്. ഏറ്റവുമൊടുവില്‍ സ്വന്തം കാര്‍ പോലും നഷ്ടപ്പെട്ട അവസ്ഥയില്‍ എത്തി. ഒടുവില്‍ സുമിത്ര തന്നെ ആ കാര്‍ വാങ്ങി സിദ്ധാര്‍ഥിനെ ഏല്‍പ്പിച്ചിരിക്കുകയാണ്. ഇതോടെ മുന്‍ഭാര്യയെ ഒന്നൂടി കാണാനുള്ള ആഗ്രഹം പങ്കുവെച്ചിരിക്കുകയാണ് സിദ്ധു. ഇതിനെ വേദിക ശക്തമായി എതിര്‍ക്കുന്നുണ്ട്.

  സിദ്ധാര്‍ഥിന്റെ കാര്‍ ലോണ്‍ അടക്കാത്തതിന് പിടിച്ച് കൊണ്ട് പോയി എന്നറിയുന്ന സുമിത്ര രോഹിത്തിനെയും കൂട്ടി പോയി അത് തിരിച്ചെടുക്കുകയായിരുന്നു. സിദ്ധാര്‍ഥിന്റെ ഭാര്യയാണ് കാര്‍ തിരിച്ചെടുക്കാന്‍ എത്തിയതെന്ന് അറിഞ്ഞതോടെ അത് വേദിക ആയിരിക്കുമെന്ന് സിദ്ധു തെറ്റിദ്ധരിച്ചു. വേദികയ്ക്ക് ഒരു സര്‍പ്രൈസ് സമ്മാനവും വാങ്ങിയാണ് സിദ്ധു വീട്ടിലേക്ക് എത്തുന്നത്. എന്നാല്‍ സുമിത്രയാണെന്ന് അറിഞ്ഞതോടെ സ്വന്തം സ്വര്‍ണം പണയം വെച്ചിട്ട് ആ പൈസ സുമിത്രയ്ക്ക് തിരികെ കൊടുത്തിരിക്കുകയാണ് വേദിക.

  ലോണ്‍ അടക്കാനായി വേദികയുടെ സ്വര്‍ണം പണയം വെക്കാന്‍ സിദ്ധാര്‍ഥ് നേരത്തെ ചോദിച്ചിരുന്നു. അത് കൊടുത്തില്ലെന്ന് മാത്രമല്ല തരില്ലെന്ന് പറയുകയും ചെയ്തിരുന്നു. ഒടുവില്‍ സുമിത്ര ഇടയില്‍ കയറിയതോടെ വേദിക രണ്ടും കല്‍പ്പിച്ച് ഇറങ്ങുകയാണ്. സുമിത്ര ചെയ്ത പ്രവര്‍ത്തിയോട് ആത്മസംതൃപ്തി തോന്നിയെങ്കില്‍ അവള്‍ക്ക് ഗിഫ്റ്റ് വാങ്ങി കൊടുക്കാത്തത് എന്താണെന്ന് വേദിക ചോദിക്കുന്നുണ്ട്. എന്നാല്‍ സുമിത്രയെ നേരിട്ട് വിളിച്ച് അത്യാവശ്യ കാര്യം സംസാരിക്കാനുണ്ടെന്നും നേരില്‍ കാണണമെന്നും സിദ്ധു ആവശ്യപ്പെടുകയാണ്. അതെന്തിനാണെന്ന് തനിക്ക് അറിയണമെന്ന വാശിയിലാണ് വേദിക.

  പെണ്ണ് കാണാന്‍ വന്ന ദിവസം എന്നെ നാണം കെടുത്തി; പില്‍ക്കാലത്തും ജോണ്‍സണ്‍മാഷിത് പറയുമായിരുന്നെന്ന് ഭാര്യ റാണി- വായിക്കാം ഇവിടെ

  സുമിത്രയെ വീട്ടില്‍ വെച്ച് കണ്ട് സംസാരിക്കാന്‍ പറ്റില്ല. പിന്നെ എവിടെ വെച്ചായിരിക്കും കാണുക. അതെന്ത് മീറ്റിങ്ങാണെന്ന് ചോദിച്ച് വേദിക സംശയം ഉന്നയിക്കുകയാണ്. എന്നാല്‍ വേദികയുടെ ഓരോ ചോദ്യങ്ങള്‍ക്കും സിദ്ധാര്‍ഥ് ശക്തമായി പ്രതികരിച്ച് തുടങ്ങിയതോടെ സുമിത്രയുമായിട്ടുള്ള കൂടി കാഴ്ച തീര്‍ച്ചയായും ഉണ്ടാവുമെന്ന് തന്നെ പ്രതീക്ഷിക്കാം. അതേ സമയം രസകരമായ കമന്റുകളുമായിട്ടാണ് ആരാധകര്‍ എത്തിയിരിക്കുന്നത്. വേദികയുടെ തകര്‍ച്ച മാത്രമേ ഇനി കാണാന്‍ ആഗ്രഹിക്കുന്നുള്ളു എന്നാണ് ഭൂരിഭാഗം പേര്‍ക്കും പറയാനുള്ളത്.

  സഞ്ജനയ്ക്കും അനന്യയ്ക്കും പ്രതീഷിനും പറയാനുള്ളതെന്ത്

  സിദ്ധു ഏത് നേരം സുമിത്രയേ ജനല്‍ വഴി നോക്കുന്നുണ്ടെങ്കില്‍ അന്നേരം തന്നെ വേദിക അവിടെ പ്രത്യക്ഷപ്പെടും. ദേ ഇപ്പോള്‍ ഫോണ്‍ വിളിക്കുമ്പോഴും എത്തി. ഇപ്പോള്‍ സ്വന്തം ആഭരണങ്ങള്‍ പണയപ്പെടുത്തിയാലും സാരില്ല, ഞാന്‍ ഉള്ളടുത്തോളം കാലം സുമിത്ര ജയിക്കരുത് എന്ന നിലപാടിലാണ് വേദിക. പക്ഷേ 25 വര്‍ഷം കൂടെ ജീവിച്ചിട്ട് മനസിലാകാതെ പോയ ഭാര്യയെ വേദിക കാരണം സിദ്ധാര്‍ഥ് നല്ലത് പോലെ മനസിലാക്കി വരുന്നുണ്ട്. എന്തായാലും സിദ്ധു ഇത്രയൊന്നും അനുഭവിച്ചാല്‍ പോരാ... സുമിത്രയുടെ കാലു പിടിച്ചു മാപ്പു പറയണം... അതിനുമാത്രം അനുഭവിക്കണമെന്നാണ് ആരാധകരുടെ രോഷം.


  ബിക്കിനി ചിത്രം പോസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെട്ട് ആരാധകന്‍; ആരും പ്രതീക്ഷിക്കാത്ത മറുപടി നല്‍കി സൊനാക്ഷി- വായിക്കാം

  Read more about: serial സീരിയല്‍
  English summary
  Kudumbavilakku: Will Sumithra And Sidharth Join Together? The Latest Promo Hints Interesting Updates
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X