For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പെണ്ണ് കാണാന്‍ വന്ന ദിവസം എന്നെ നാണം കെടുത്തി; പില്‍ക്കാലത്തും ജോണ്‍സണ്‍മാഷിത് പറയുമായിരുന്നെന്ന് ഭാര്യ റാണി

  |

  മഴ, ചായ, ജോണ്‍സണ്‍ മാഷ്, ആഹാ അന്തസ്സ്. ദുല്‍ഖര്‍ സല്‍മാന്റെ ഹിറ്റ് ഡയലോഗാണിത്. ഇന്നും ജോണ്‍സണ്‍ മാഷിന്റെ സംഗീതത്തിനുള്ള പ്രധാന്യം എത്രത്തോളമുണ്ടെന്ന് പറയാതെ പറയുന്ന സംഭാഷണമായിരുന്നിത്. വീണ്ടുമൊരു ഓഗസ്റ്റ് ഇരുപത്തിയാറ് വരുമ്പോള്‍ ജോണ്‍സണ്‍ മാഷിന്റെ ഓര്‍മ്മകള്‍ക്ക് പത്ത് വര്‍ഷം പൂര്‍ത്തിയാവുകയാണ്.

  സൂഫിയുടെ സ്വന്തം സുജാത, നടി അദിതി റാവു ഹൈദരയിയുടെ മനോഹരമായ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലാവുന്നു- കാണാം

  2011 ഓഗസ്റ്റ് ഇരുപത്തി ആറിനായിരുന്നു ഹൃദയാഘത്തെ തുടര്‍ന്ന് ജോണ്‍സണ്‍ മാസ്റ്റര്‍ അന്തരിച്ചത്. മാഷിന് പിന്നാലെ രണ്ട് മക്കളും കൂടി നഷ്ടപ്പെട്ടതോടെ ശൂന്യത അനുഭവിക്കുകയാണ് ജോണ്‍സണ്‍ മാസ്റ്ററുടെ ഭാര്യ റാണി. ഏറ്റവും പ്രിയപ്പെട്ടവരെല്ലാം ഒറ്റയ്ക്ക് ആക്കി വിട്ട് പിരിഞ്ഞപ്പോള്‍ ഒരു ഗിറ്റാര്‍ മാത്രമായിരുന്നു റാണിയുടെ ആശ്വാസം. ജോൺസൺ മാഷിൻ്റെ ഓർമ്മകൾ ആരാധകരുമായി പങ്കുവെക്കുകയാണ് താരപത്നിയിപ്പോൾ.

  ചേട്ടന്റെ മരണം ഹൃദയം നുറുങ്ങുന്ന വേദനയായിരുന്നുവെന്ന് പറയുകയണ് റാണിയിപ്പോള്‍. 2011 ല്‍ ജോണ്‍സണ്‍ മാഷ് പോയി. അധികം വൈകാതെ മകനും ഒരു ബൈക്ക് ആക്‌സിഡന്റില്‍ മരിച്ചു. ഏക ആശ്രയം ഗായിക കൂടിയായ മകള്‍ ഷാന്‍ ആയിരുന്നു. 2016 ല്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മകള്‍ കൂടി പോയതോടെയാണ് റാണിയുടെ ജീവിതത്തിലെ ഏകാന്തത തുടങ്ങിയത്. എന്നാല്‍ പ്രിയപ്പെട്ടവന്റെ ഓര്‍മ്മദിനത്തില്‍ തന്നെ പെണ്ണ് കാണാന്‍ വന്നത് മുതലുള്ള രസകരമായ കാര്യങ്ങള്‍ മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ പറയുകയാണ് റാണി. വിശദമായി വായിക്കാം...

  സംഗീത സംവിധായകനായ അര്‍ജുനന്‍ മാഷ് കാരണമാണ് ജോണ്‍സന്‍ എന്ന മനുഷ്യനെ ഞാന്‍ വിവാഹം കഴിക്കാനുള്ള കാരണമെന്നാണ് രാണി പറയുന്നത്. എന്റെ ഫോട്ടോ ജോണ്‍സന് കാണിച്ച് കൊടുത്തത് മാഷ് ആയിരുന്നു. അങ്ങനെയാണ് ആലോചന വരുന്നത്. എന്റെ ഫോട്ടോ കണ്ട് ഇഷ്ടപ്പെട്ട് ജോണ്‍സന്‍ സുഹൃത്തുക്കളെയും കൂട്ടി അര്‍ജുനന്‍ മാഷിനൊപ്പമാണ് എന്നെ പെണ്ണ് കാണാന്‍ വന്നതെന്ന് റാണി ഓര്‍മ്മിക്കുന്നുണ്ട്. മാത്രമല്ല ആ ചടങ്ങിനിടയില്‍ നടന്ന ചില രസകരമായ കാര്യങ്ങളെ കുറിച്ച് കൂടി താരപത്‌നി വെളിപ്പെടുത്തുന്നു. പെണ്ണ് കാണലിനിടെയ്ക്ക് സംഗീത സംവിധായകന്‍ ജോണ്‍സനെ അറിയുമോയെന്ന് ചോദിച്ചപ്പോള്‍ ജാനകിയേയും യേശുദാസിനേയും അറിയാമെന്നായിരുന്നു എന്റെ മറുപടി. അന്ന് പെണ്ണ് കാണാന്‍ വന്ന എല്ലാവരുടെ മുന്നില്‍ എന്നെ നാണം കെടുത്തിയെന്ന് പറഞ്ഞ് പിന്നീട് പലപ്പോഴും ചിരിച്ച് കൊണ്ട് ജോണ്‍സണ്‍ ഈ കഥ പറയുമായിരുന്നു എന്നും റാണി ഓര്‍മ്മിക്കുന്നു.

  ജോണ്‍സണ് ആദ്യമായി സംസ്ഥാന അവാര്‍ഡ് കിട്ടിയ നിമിഷത്തെ കുറിച്ച് കൂടി റാണി ഓര്‍മ്മിച്ചിരുന്നു. 'ഓര്‍മ്മക്കായ്' എന്ന സിനിമയിലെ സംഗീത സംവിധാനത്തിന് ആയിരുന്നു ആദ്യമായി സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ ജോണ്‍സന് അംഗീകാരം ലഭിച്ചത്. അന്ന് ഞാന്‍ ജീവിതത്തിലേക്ക് വന്നതാണ് ഈ അവാര്‍ഡ് ലഭിച്ച ഭാഗ്യത്തിന് പിന്നിലെന്ന് പറഞ്ഞപ്പോഴുള്ള സന്തോഷവും റാണി പങ്കുവെക്കുന്നു. പൊന്തന്‍മാടയിലെ സംഗീതത്തിനാണ് ജോണ്‍സണ്‍ മാസ്റ്റര്‍ക്ക് ദേശീയ അവാര്‍ഡ് ലഭിക്കുന്നത്. സംസ്ഥാന അവാര്‍ഡിന് പിന്നാലെ തന്നെ ദേശീയ അവാര്‍ഡ് ലഭിച്ചു. മമ്മൂട്ടിയായിരുന്നു ദേശീയ അവാര്‍ഡ് ലഭിച്ച സന്തോഷ വാര്‍ത്ത ഫോണിലൂടെ വിളിച്ച് അറിയിച്ചത്.

  Mohanlal reminds Mammootty to wear mask

  വിളിക്കുന്നത് മമ്മൂട്ടിയാണെന്ന് എനിക്ക് ആദ്യം മനസിലായില്ല. മമ്മൂട്ടിയെ പോലെ ഒരു സൂപ്പര്‍ താരം വിളിക്കുമെന്ന് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. ദേ ഒരു മമ്മൂട്ടി വിളിക്കുന്നുവെന്ന് പറഞ്ഞാണ് ഫോണ്‍ ജോണ്‍സന് കൊടുത്തത്. പിന്നീട് ജോണ്‍സണ്‍ പറഞ്ഞപ്പോഴാണ് വിളിച്ചത് സാക്ഷാല്‍ മമ്മൂട്ടിയാണെന്ന് മനസിലായതെന്നും റാണി വ്യക്തമാക്കുന്നു.

  Read more about: johnson master
  English summary
  Late Music Director Johnson Master Wife Rani Recalls Her Bride-Seeing Ceremony
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X