For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബിക്കിനി ചിത്രം പോസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെട്ട് ആരാധകന്‍; ആരും പ്രതീക്ഷിക്കാത്ത മറുപടി നല്‍കി സൊനാക്ഷി

  |

  സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ഇന്നത്തെ മിക്ക താരങ്ങളും. ആരാധകരുമായി നേരിട്ട് സംവദിക്കാന്‍ സാധിക്കുന്നുവെന്നതാണ് സോഷ്യല്‍ മീഡിയയുടെ ഗുണം. തങ്ങളുടെ ചിത്രങ്ങളും വീഡിയോകളും വിശേഷങ്ങളുമെല്ലാം ആരാധകരിലേക്ക് നേരിട്ട് എത്തിക്കാനായി താരങ്ങള്‍ സോഷ്യല്‍ മീഡിയയെ ഉപയോഗിക്കുന്നു. സിനിമയില്‍ തങ്ങള്‍ കാണുന്ന താരത്തിന് അപ്പുറത്തുള്ള യഥാര്‍ത്ഥ വ്യക്തിയെ അറിയാന്‍ ആരാധകര്‍ക്ക് ഇതിലൂടെ സാധിക്കുകയും ചെയ്യുന്നു.

  സ്റ്റൈലിഷ് ലുക്കില്‍ ഹോം നായിക; കരക്കിലെ ദീപയുടെ പുതിയ ചിത്രങ്ങളിതാ

  വളരെ പോസിറ്റീവായ ഒരുപാട് വശങ്ങള്‍ ഉള്ളത് പോലെ തന്നെ നെഗറ്റീവായ വശങ്ങളും സോഷ്യല്‍ മീഡിയയ്ക്കുണ്ട്. പലപ്പോഴും കമന്റുകളില്‍ വിമര്‍ശനങ്ങളും അധിക്ഷേപങ്ങളും നിറയാറുണ്ട്. അതിരു വിടുന്ന പ്രതികരണങ്ങളും ഉണ്ടാകാറുണ്ട്. ആദ്യമൊക്കെ ഇത്തരക്കാരെ അവഗണിക്കുകയായിരുന്നു മിക്ക താരങ്ങളും ചെയ്തിരുന്നത്. എന്നാല്‍ ഇന്ന് മിക്ക താരങ്ങളും തങ്ങള്‍ക്കു നേരെയുള്ള ഇത്തരം ശ്രമങ്ങളുടെ മുനയൊടിക്കാന്‍ യാതൊരു മടിയും കാണിക്കാത്തവരാണ്.

  ബോളിവുഡിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് സൊനാക്ഷി സിന്‍ഹ. നടന്‍ ശത്രുഘ്‌നന്‍ സിന്‍ഹയുടെ മകളായ സൊനാക്ഷി സല്‍മാന്‍ ഖാന്‍ ചിത്രമായ ദബംഗിലൂടെയാണ് സിനിമയിലെത്തുന്നത്. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് സൊനാക്ഷി. ഇപ്പോഴിതാ കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ നടന്ന ആസ്‌ക് മീ എനിത്തിംഗ് സെഷനില്‍ സൊനാക്ഷി നല്‍കിയ മറുപടികള്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.

  പലപ്പോഴും തടി കൂടൂതലാണെന്ന സോഷ്യല്‍ മീഡിയയുടെ വിമര്‍ശനം നേരിട്ട താരമാണ് സൊനാക്ഷി സിന്‍ഹ. എന്നാല്‍ തന്റെ തടി കുറച്ച് സൊനാക്ഷി സോഷ്യല്‍ മീഡിയയെ ഞെട്ടിച്ചിരുന്നു. എങ്കിലും താരത്തിനെതിരെയുള്ള ബോഡി ഷെയ്മിംഗിന് കുറവൊന്നും വന്നിരുന്നില്ല. കഴിഞ്ഞ ദിവസം ആരാധകരില്‍ നിന്നും വീണ്ടും ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ സൊനാക്ഷിയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ ഇത്തരം ചോദ്യങ്ങള്‍ക്ക് സൊനാക്ഷി നല്‍കിയ മറുപടികള്‍ കൈയ്യടി നേടുകയാണ്.

  എന്ത് കഴിച്ചാലാണ് വണ്ണം കുറയുക എന്നായിരുന്നു ഒരാളുടെ പരിഹാസ രൂപേണയുള്ള ചോദ്യം. ഇതിന് സൊനാക്ഷി നല്‍കിയ മറുപടി വായു കഴിക്കൂവെന്നായിരുന്നു. പിന്നാലെ ഒരാള്‍ താരത്തോട് കാലുകളുടെ ചിത്രം പോസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടു. ഇയാളോട് പറ്റില്ലെന്ന് തറപ്പിച്ച് പറയുകയായിരുന്നു സൊനാക്ഷി. അടുത്തതായി മറ്റൊരു ചോദ്യമായിരുന്നു താരത്തിന് നേരിടേണ്ടി വന്നത്. താരത്തോട് ഇയാള്‍ ചോദിച്ചത് ബിക്കിനി ചിത്രം പോസ്റ്റ് ചെയ്യാനായിരുന്നു. ഇത്തവണ രസകരമായൊരു മറുപടിയായിരുന്നു സൊനാക്ഷി നല്‍കിയത്. ബിക്കിനിയുടെ ഒരു ചിത്രമായിരുന്നു സൊനാക്ഷി മറുപടിയായി നല്‍കിയത്.

  കഴിഞ്ഞ വര്‍ഷമായിരുന്നു ട്രോളുകള്‍ അതിരു കടന്നപ്പോള്‍ സൊനാക്ഷി ട്വിറ്റര്‍ ഉപേക്ഷിച്ചത്. ഇതേക്കുറിച്ച് താരം ഇന്‍സ്റ്റഗ്രാമില്‍ എഴുതിയിരുന്നു.''എന്തൊ നേടിയത് പോലെയാണ് അവര്‍ ആഘോഷിക്കുന്നത്. നിങ്ങള്‍ക്ക് ഇങ്ങനെ തോന്നുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. ഇങ്ങനെ തന്നെ തുടരുക. ആര്‍ക്കും ഒരു കുഴപ്പവുമില്ലെന്നായിരു്‌നനു താരം പറഞ്ഞത്. എന്നാല്‍ ഒരു കാര്യം മനസിലാക്കണം, നിങ്ങള്‍ക്ക് തോന്നിയത് പറയാനുള്ള നിങ്ങളുടെ കരുത്ത് ഞാന്‍ എടുത്ത് മാറ്റിയിരിക്കുകയാണ്. എന്നിലേക്ക് എത്താനുള്ള നിങ്ങളുടെ മാര്‍ഗ്ഗത്തെ എടുത്തു കളഞ്ഞു, നിങ്ങളില്‍ അര്‍പ്പിച്ച വിശ്വാസം ഉപേക്ഷിച്ചുവെന്നും താരം പറഞ്ഞിരുന്നു.

  Also Read: പെണ്ണ് കാണാന്‍ വന്ന ദിവസം എന്നെ നാണം കെടുത്തി; പില്‍ക്കാലത്തും ജോണ്‍സണ്‍മാഷിത് പറയുമായിരുന്നെന്ന് ഭാര്യ റാണി

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  ഭുജ് ദ പ്രൈഡ് ഓഫ് ഇന്ത്യയിലൂടെയാണ് താരം അവസാനമായി സ്‌ക്രീനിലെത്തിയത്. അജയ് ദേവ്ഗണ്‍ നായകനായി എത്തിയ ചിത്രത്തിന് പക്ഷെ പ്രതീക്ഷിച്ചത് പോലൊരു വിജയമായി മാറാന്‍ സാധിച്ചില്ല. അതേസമയം തന്റെ ഡിജിറ്റല്‍ അരങ്ങേറ്റത്തിന് തയ്യാറെടുക്കുകയാണ് സൊനാക്ഷി ഇപ്പോള്‍. റീമ കഗ്ട്ടിയും രുചിക ഒബ്‌റോയിയും സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ ഡിജിറ്റല്‍ അരങ്ങേറ്റം. സല്‍മാന്‍ ഖാന്റെ നായികയായി അരങ്ങേറിയ സൊനാക്ഷി മികച്ചൊരു നര്‍ത്തകി കൂടിയാണ്. ലൂട്ടേരയിലെ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ലിംഗയിലൂടെ തമിഴിലും അരങ്ങേറിയിട്ടുണ്ട് സൊനാക്ഷി.

  Read more about: sonakshi sinha
  English summary
  Sonakshi Sinha Gives Reply To A Fan Who Asked To Post Bikini Photo
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X