For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്രണയസമ്മാനമായി കിട്ടിയത് കൊവിഡ്; ചന്ദ്രയുടെയും ടോഷിന്റെയും രസകരമായ പ്രണയകഥ, വിവാഹത്തിന് കാത്ത് ആരാധകരും

  |

  സീരിയല്‍ താരങ്ങളായ ചന്ദ്രലക്ഷ്മണും ടോഷ് ക്രിസ്റ്റിയും വിവാഹിതരാവാന്‍ പോവുകയാണെന്നുള്ള വാര്‍ത്ത അടുത്തിടെയാണ് പുറത്ത് വരുന്നത്. സ്വന്തം സുജാത എന്ന സീരിയില്‍ കേന്ദ്രകഥാപാത്രങ്ങളായി അഭിനയിക്കുകയാണ് ഇരുവരും. സീരിയലിലും ഇവരുടെ വിവാഹം നടക്കാന്‍ പോവുന്നതായിട്ടുള്ള സൂചനകള്‍ പ്രചരിക്കുമ്പോഴാണ് യഥാര്‍ഥ ജീവിതത്തിലെ കാര്യം പുറത്ത് വരുന്നത്.

  ടോഷിനൊപ്പമുള്ള പുതിയൊരു ജീവിതത്തിന് തുടക്കം കുറിക്കാന്‍ പോവുകയാണെന്നുള്ള കാര്യം ചന്ദ്ര തന്നെയാണ് ആരാധകരെ അറിയിച്ചത്. കാലങ്ങളായി തന്റെ വിവാഹത്തെ കുറിച്ച് ചോദിക്കുന്ന എല്ലാവര്‍ക്കുമുള്ള മറുപടിയാണിതെന്നും ചന്ദ്ര സൂചിപ്പിച്ചിരുന്നു. ഇപ്പോഴിതാ തങ്ങളുടെ പ്രണയകഥയിലെ ചില രസകരമായ കാര്യങ്ങള്‍ ആരാധകരുമായി പങ്കുവെക്കുകയാണ് താരങ്ങള്‍. പ്രണയവിവാഹമല്ലെന്നും വീട്ടുകാര്‍ തീരുമാനിച്ചതാണെന്നും രണ്ടാളും പറഞ്ഞ് കഴിഞ്ഞു.

  എങ്കിലും ഇഷ്ടത്തിലായ സ്ഥിതിയ്ക്ക് ആദ്യമായി പരസ്പരം കൈമാറിയ പ്രണയസമ്മാനം എന്താണെന്ന് ചോദിച്ചാല്‍ ആരെയും ഞെട്ടിക്കുന്ന ഉത്തരമാണ് താരങ്ങള്‍ പറയുക. ആദ്യമായി കൈമാറിയ പ്രണയസമ്മാനത്തെ പറ്റി എല്ലാവരും അറിഞ്ഞിരിക്കണംയ അത് തന്നെ കിടുകിടാ വിറിപ്പിക്കുന്ന സമ്മാനമായി പോയെന്നാണ് സമയം മലയാളത്തിന് നല്‍കിയ അഭിമുഖത്തിലൂടെ ടോഷ് പറയുന്നത്. തന്റെ സമ്മാനം ഏറ്റവും ട്രെന്‍ഡിംഗ് ഉള്ള ഗിഫ്റ്റ് ആയിരുന്നുവെന്ന് ചന്ദ്രയും ഓര്‍മ്മിക്കുന്നു.

  tosh-chandra

  വാസ്തവത്തില്‍ കൊറോണ ആയിരുന്നു ചന്ദ്ര ആദ്യമായി നല്‍കിയ സമ്മാനമെന്നാണ് ടോഷ് പറയുന്നത്. അന്ന് ചെറിയ സിംപ്റ്റംസ് ഒക്കെ ഉണ്ടായിരുന്നു. ഷൂട്ടിങ്ങ് നടക്കുമ്പോള്‍ അതുവരെയും ഞങ്ങള്‍ തമ്മില്‍ അടുത്ത് നിന്നുള്ള സീനുകളോ തൊട്ട് അഭിനയിക്കേണ്ടതായിട്ടുള്ള സീനുകളോ ഇല്ലായിരുന്നു. പക്ഷേ ചന്ദ്രയ്ക്ക് ചില ലക്ഷണങ്ങള്‍ കാണിച്ച ദിവസം ഷൂട്ട് ചെയ്തത് രണ്ടാളും ഒരുമിച്ചുള്ള സീനാണ്. അന്ന് സുജാതയുടെ കാലില്‍ ആദി പിടിക്കുന്ന സീനും ഷൂട്ട് ചെയ്തിരുന്നതായി താരം വ്യക്തമാക്കുന്നു.

  അന്നത്തെ ചിത്രീകരണം കഴിഞ്ഞ് പിറ്റേന്ന് തന്നെ എനിക്കും സിംപ്റ്റംസ് ഒക്കെ കാണിച്ച് തുടങ്ങി. പിന്നെ നോക്കുമ്പോള്‍ കൊറോണ പോസിറ്റീവാണ്. അതൊരിക്കലും മറക്കാന്‍ പറ്റാത്ത അനുഭവമാണെന്നാണ് താരം പറയുന്നത്. അതുപോലെ ചന്ദ്ര ആദ്യമായി തന്ന പ്രണയസമ്മാനവും അതാണെന്നും ടോഷ് പറയുന്നു. അതേ സമയം ടോഷ് തിരികെ നല്‍കിയത് വസ്ത്രമാണ്. അടുത്തിടെയാണ് തനിക്കൊരു ടോപ്പ് അദ്ദേഹം വാങ്ങി തന്നതെന്ന് ചന്ദ്ര ഓര്‍മ്മിക്കുന്നു.

  tosh-chandra

  സ്വന്തം സുജാതയുടെ സെറ്റിലുള്ള എല്ലാവരും ഞങ്ങളൊരുമിക്കണമെന്ന് ആഗ്രഹിച്ചിരുന്നുവെന്ന് കൂടി താരങ്ങള്‍ വ്യക്തമാക്കിയിരിക്കുകയാണ്. സംവിധായകനും നായകനായി അഭിനയിക്കുന്ന കിഷോര്‍ സത്യയും താരജോഡികള്‍ക്ക് ആശംസ അറിയിച്ചും പിന്തുണ നല്‍കി കൊണ്ടും കൂടെ ഉണ്ടായിരുന്നു. ഈ വര്‍ഷം തീരുന്നതിന് മുന്‍പായി നവംബറിലോ മറ്റോ താരങ്ങളുടെ വിവാഹം ഉണ്ടാവുമെന്നാണ് അറിയുന്നത്. കൂടുതല്‍ കാര്യങ്ങള്‍ വീട്ടുകാര്‍ തമ്മില്‍ തീരുമാനിച്ച് ഉറപ്പിക്കുമെന്നാണ് ചന്ദ്ര പറയുന്നത്.

  കല്യാണത്തിന്റെ ഇടയിൽ മണ്ഡപത്തിൽ വെച്ചിരിക്കുന്ന പഴം തിന്നുന്ന എലീന

  മലയാളത്തിലെ പ്രമുഖ സീരിയല്‍ കൂടി അവസാനിക്കുന്നു; സീതാകല്യാണം ക്ലൈമാക്‌സിലേക്ക് എത്തുന്നതായി റിപ്പോര്‍ട്ടുകള്‍- വായിക്കാം

  നേരത്തെ സിനിമയിലും സീരിയലിലും സജീവമായി അഭിനയിച്ചിരുന്ന ചന്ദ്ര ലക്ഷ്മൺ ഏറെ കാലമായി അഭിനയത്തിൽ നിന്നും മാറി നിൽക്കുകയായിരുന്നു. മുൻ വർഷമാണ് വീണ്ടും സീരിയലിൽ അഭിനയിച്ച് കൊണ്ട് ചന്ദ്ര തിരിച്ച് വരുന്നത്. സ്വന്തം സുജാതയിലെ നായിക വേഷം ചെയ്തിരുന്ന ചന്ദ്ര മൂന്നാല് മാസങ്ങൾക്ക് മുൻപാണ് ടോഷുമായി പരിചയത്തിലാവുന്നത്. സീരിയലിൽ ആദം ജോൺ എന്ന കഥാപാത്രം ചെയ്യുന്നത് ടോഷാണ്. ഇരുവരുടെയും കോംപോ പ്രേക്ഷകർക്കും പ്രിയപ്പെട്ടതായി മാറുന്നതിനിടയിലാണ് വിവാഹക്കാര്യം പുറത്ത് വരുന്നത്. സിനിമയില്‍ അഭിനയിച്ചതിന് ശേഷമാണ് ടോഷ് ക്രിസ്റ്റി മിനിസ്‌ക്രീനിലേക്ക് എത്തുന്നത്. കായംകുളം കൊച്ചുണ്ണി സീരിയലിലാണ് ടോഷ് ആദ്യം അഭിനയിക്കുന്നത്. അതിന് ശേഷമാണ് സ്വന്തം സുജാതയിലേക്ക് എത്തുന്നത്.

  English summary
  Swantham Sujatha Serial Fame Chandra Lakshman And Tosh Christy About First Gift
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X