'പൊക്കിള്‍ കാണിക്കാത്തതു കൊണ്ട് ഗുമ്മ് ഇല്ല മോളേ'; കമന്റിന് തകര്‍പ്പന്‍ മറുപടിയുമായി സ്വാസിക

മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് സ്വാസിക. തമിഴിലൂടെ കരിയര്‍ ആരംഭിച്ച് പിന്നീട് മലയാളത്തില്‍ സജീവമായി മാറിയ നടിയാണ് സ്വാസിക. എന്നാല്‍ സ്വാസികയ്ക്ക് സ്വീകാര്യ നേടിക്കൊടുക്കുന്നത് ടെലിവിഷന്‍ പരമ്പരകളാണ്. ടെലിവഷനിലെ സൂപ്പര്‍ നായികയായി നിറഞ്ഞു നിന്ന ശേഷമാണ് സ്വാസിക വീണ്ടും സിനിമയിലെത്തുന്നത്. ഇപ്പോള്‍ സജീവമായി സാന്നിധ്യമാണ് സിനിമാ ലോകത്ത് സ്വാസിക.

ചതുരം അടക്കമുള്ള ചിത്രങ്ങളിലെ സ്വാസികയുടെ പ്രകടനം കയ്യടി നേടിയിരുന്നു. മികച്ച സഹനടിക്കുന്ന സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും സ്വാസികയെ തേടിയെത്തിയിരുന്നു. ഇതോടെയാണ് സ്വാസികയെ തേടി മികച്ച വേഷങ്ങളെത്തുന്നത്. ഇപ്പോഴിതാ തമഴിലേക്കും ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് സ്വാസിക. ഈയ്യടുത്തിറങ്ങിയ ലബ്ബര്‍ പന്ത് എന്ന ചിത്രത്തിലെ സ്വാസികയുടെ നായിക വേഷം കയ്യടി നേടിയിരുന്നു.

Swasika

സോഷ്യല്‍ മീഡിയയിലും സജീവമാണ് സ്വാസിക. താരം പങ്കുവെക്കുന്ന ചിത്രങ്ങളും റീലുകളുമൊക്കെ വൈറലായി മാറുന്നുണ്ട്. ഇതിനിടെ ഇപ്പോഴിതാ തനിക്ക് ലഭിച്ചൊരു മോശം കമന്റിന് സ്വാസിക നല്‍കിയ മറുപടി ശ്രദ്ധ നേടുകയാണ്. കഴിഞ്ഞ ദിവസം സ്വാസിക പങ്കുവച്ച ചിത്രങ്ങള്‍ക്കാണ് ഒരാള്‍ മോശം കമന്റുമായി എത്തിയത്. കറുപ്പ് നിറത്തിലുള്ള വസ്ത്രം ധരിച്ച് അതി സുന്ദരിയായാണ് ചിത്രങ്ങളില്‍ സ്വാസികയെത്തുന്നത്.

നിരവധി പേരാണ് താരത്തെ അഭിനന്ദിച്ചു കൊണ്ട് എത്തിയത്. എന്നാല്‍ ചിലര്‍ നെഗറ്റീവ് കമന്റുമായി എത്തുകയായിരുന്നു. ഇതില്‍ ഒരാളുടെ കമന്റിന് താരം നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. 'നേവല്‍ കാണിക്കാത്തതു കൊണ്ട് ഒരു ഗുമ്മ് ഇല്ല മോളേ' എന്നായിരുന്നു ഇയാളുടെ കമന്റ്. പിന്നാലെ താരം മറുപടിയുമായെത്തി. അത്രയും മതി എന്നായിരുന്നു സ്വാസികയുടെ മറുപടി. സ്വാസികയുടെ മറുപടിയ്ക്ക് കയ്യടിക്കുകയാണ് സോഷ്യല്‍ മീഡിയ.

Swasika

അതേസമയം ഇയാള്‍ വീണ്ടും സ്വാസികയ്ക്ക് മറുപടിയുമായെത്തുന്നുണ്ട്. 'എന്ത് ക്രൂര ആടി പെണ്ണേ നീ. ഒന്നും ഇല്ലെങ്കിലും തന്റെ ഡൈ ഹാര്‍ഡ് ഫാന്‍ ബോയി അല്ലേ ഈ ഞാന്‍. കൊള്ളാട്ടോ എന്നോട് തന്നെ ഇങ്ങനെയൊക്കെ പറയണം. അല്ലേലും നമ്മള്‍ ഫാന്‍സ്‌കാര്‍ക്ക് പുല്ലു വില അല്ലേ' എന്നാണ് അദ്ദേഹം പിന്നീട് കുറിച്ചത്. എന്നാല്‍ ഈ കമന്റിന് സ്വാസിക മറുപടി നല്‍കിയിട്ടില്ല. സ്വാസികയ്ക്ക് പിന്തുണയുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്. താരത്തെ പ്രശംസിച്ചു കൊണ്ട് സ്വര്‍ഗത്തില്‍ നിന്നുമാണോ വരുന്നത്, നിങ്ങളെ കാണാന്‍ മാലഖയെ പോലെയുണ്ട് എന്ന തരത്തിലുള്ള കമന്റുകളുമുണ്ട്.

തമിഴ് ചിത്രം ലബ്ബര്‍ പന്ത് ആണ് സ്വാസികയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ചിത്രം മികച്ച വിജയം നേടുകയും സ്വാസികയുടെ പ്രകടനം കയ്യടി നേടുകയും ചെയ്തു. അതേസമയം നുണക്കുഴിയാണ് സ്വാസിക അഭിനയിച്ച് പുറത്തിറങ്ങിയ ഒടുവിലത്തെ മലയാളം സിനിമ. അഭിനയത്തിന് പുറമെ അവതാരക എന്ന നിലയിലും സ്വാസിക സാന്നിധ്യം അറിയിച്ചിട്ടുണ്ട്. വെബ് സീരീസുകളിലും അഭിനയിച്ചിട്ടുണ്ട് സ്വാസിക. ഇതിന് പുറമെ സോഷ്യല്‍ മീഡിയയിലും സജീവമാണ് സ്വാസിക. നിരവധി സിനിമകളാണ് സ്വാസികയുടേതായി അണയറയിലുള്ളത്.

Read more about: swasika
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X