നായികയാകാനുള്ള ഭംഗിയില്ല! അവതാരകയില്‍ നിന്നും അപമാനം നേരിട്ട് സ്വാസിക

മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് സ്വാസിക. സിനിമയിലൂടെയാണ് സ്വാസിക കരിയര്‍ ആരംഭിക്കുന്നത്. തുടക്കം തമിഴിലൂടെയായിരുന്നു. പിന്നീട് സ്വാസിക മലയാളത്തിലെത്തുന്നത്. എന്നാല്‍ സിനിമയേക്കാള്‍ കൂടുതല്‍ പ്രശസ്തിയും അംഗീകാരവും തനിക്ക് നേടി തന്നത് സീരിയലാണെന്നാണ് സ്വാസിക പറയുന്നത്. മലയാളത്തിലെ എക്കാലത്തേയും ജനപ്രീയ പരമ്പരകളില്‍ ഒന്നായ സീതയിലെ നായികയായി കയ്യടി നേടുകയായിരുന്നു സ്വാസിക.

സീതയായി നേടിയ ജനപ്രീതിയിലൂടെ വീണ്ടും സിനിമയില്‍ സജീവമായി മാറുകയായിരുന്നു സ്വാസിക. ഒരേ സമയം തന്നെ സിനിമയിലും ടെലിവിഷനിലും സജീവമാണ് സ്വാസിക. മികച്ച സഹനടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം അടക്കം നേടിയിട്ടുള്ള താരമാണ് സ്വാസിക. ഈയ്യടുത്തിറങ്ങിയ ചതുരം എന്ന ചിത്രത്തിലെ സ്വാസികയുടെ പ്രകടനം കയ്യടി നേടുകയും ചെയ്തിരുന്നു.

നായികയാകാനുള്ള ഭംഗിയില്ല

സിനിമാ പാരമ്പര്യമൊന്നുമില്ലാതെ കടന്നു വന്ന താരമാണ് സ്വാസിക. അതുകൊണ്ട് തന്നെ തന്റെ കരിയറില്‍ പല വെല്ലുവിളികളും വിമര്‍ശനങ്ങളും സ്വാസികയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. ഒരിക്കല്‍ തനിക്ക് ഒരു നായികയാകാനുള്ള ഭംഗിയില്ലെന്ന പരിഹാസം പോലും സ്വാസികയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. തമിഴില്‍ അഭിനയിക്കുന്ന സമയത്തായിരുന്നു താരത്തിന് ഇത്തരത്തിലൊരു വിമര്‍ശനം കേള്‍ക്കേണ്ടി വരുന്നത്.

നായികയ്ക്ക് ഭംഗിയില്ല

മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ ഈ ദുരനുഭവം സ്വാസിക പങ്കുവെക്കുന്നത്. ഒരു അഭിമുഖത്തില്‍ വച്ച് അവതാരകയാണ് താരത്തെ ഇത്തരത്തില്‍ അപമാനിച്ചത്. അറിയപ്പെടുന്നൊരു ആര്‍ട്ടിസ്റ്റ് കൂടിയായിരുന്നു ആ അവതരാക. തന്റെ മുഖത്തെ മുഖക്കുരുവായിരുന്നു അവര്‍ക്ക് പിടിക്കാതെ പോയതെന്നാണ് സ്വാസിക പറയുന്നത്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

തമിഴ് സിനിമ ചെയ്തിരുന്ന സമയത്ത് ഒരു ഇന്റര്‍വ്യു ചെയ്തു. പ്രശസ്തയായൊരു ആര്‍ട്ടിസ്റ്റായിരുന്നു ഇന്റര്‍വ്യു ചെയ്തത്. നമ്മള്‍ സംസാരിക്കുകയും പോരികയും ചെയ്തു. ടിവിയില്‍ കണ്ടപ്പോള്‍ കാണുന്നത് ആ ആര്‍ട്ടിസ്റ്റ് പറയുന്നത്, ആ സിനിമയുടെ ഏറ്റവും വലിയ മൈനസ് എന്നത് നായികയാണെന്ന്. നായികയ്ക്ക് ഭംഗിയില്ല എന്ന് പറഞ്ഞുവെന്നാണ് സ്വാസിക പറയുന്നത്.

സുരക്ഷ

മുഖം നിറച്ച് കുരുക്കളും വലിയ മൂക്കുമൊക്കെയായി നായികയ്ക്ക് വേണ്ട ഭംഗിയില്ലെന്ന് പറഞ്ഞുവെന്ന് സ്വാസിക പറയുന്നു. അതേസമയം ഞാന്‍ പിന്നീട് അഭിനയിച്ച സിനിമകളും സീരിയലുകളുമെല്ലാം ചെയ്തത് ഈ മുഖക്കുരു വച്ചിട്ട് തന്നെയാണെന്നാണ് സ്വാസിക ചൂണ്ടിക്കാണിക്കുന്നത്. ഈ മുഖക്കുരു ഇല്ലാത്ത മുഖം ഇന്നേ വരെ ഞാന്‍ കണ്ടിട്ടില്ല. വ്യക്തിപരമായും കണ്ടിട്ടില്ല, സ്‌ക്രീനിലും കണ്ടിട്ടില്ലെന്നും താരം വീഡിയോയില്‍ പറയുന്നുണ്ട്

അതേസമയം ഈയ്യടുത്ത് ജോലി സ്ഥലത്തെ നടിമാരുടെ സുരക്ഷയെക്കുറിച്ചുള്ള സ്വാസികയുടെ പ്രതികരണം വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. കഴിഞ്ഞ ദിവസം തന്റെ വാക്കുകളില്‍ ഉറച്ചു നില്‍ക്കുന്നതായി സ്വാസിക ആവര്‍ത്തിക്കുകയും ചെയ്തിരുന്നു. ഇതും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. 'ഏത് ജോലിക്കും അതിന്റേതായ പ്രശ്‌നങ്ങളുണ്ട്. പക്ഷെ നമ്മള്‍ നില്‍ക്കേണ്ടപോലെ നിന്ന് കഴിഞ്ഞാല്‍ ഒരു പരിധി വരെ നമുക്ക് സെയ്ഫ് ആയും സെക്വോറായും ആ പ്രൊഫഷനില്‍ നില്‍ക്കാന്‍ പറ്റുമെന്നത് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു. എന്റെ എക്‌സ്പീരിയന്‍സ് വെച്ചിട്ട് എന്റെ വര്‍ക്ക് സ്‌പേസില്‍ സെയ്ഫ് ആയി നില്‍ക്കാനുള്ള ഒരു മെഷര്‍മെന്റ് ഞാന്‍ എന്നില്‍ തന്നെ എടുത്തിട്ടുണ്ട്. അതുകൊണ്ട് എനിക്ക് ഒരു പ്രശ്‌നവും വന്നിട്ടില്ലെന്നാണ് താരം പറയുന്നത്.

ചൂഷണം

'ഒരു പ്രാവശ്യം പോയി കഴിയുമ്പോള്‍ മനസിലാവില്ലേ അവരുടെ ഉദ്ദേശം തെറ്റാണെന്ന്. പിന്നെ എന്തിനാണ് ഒരു വര്‍ഷമൊക്കെ അവരുടെ മുന്നില്‍ വിഡ്ഢികളെപ്പോലെ നില്‍ക്കുന്നത്. അങ്ങനൊരു അവസരം വേണ്ടാന്നുവെക്കാനുള്ള തന്റേടമാണ് നമുക്ക് ഉണ്ടായിരിക്കേണ്ടത്െന്നാണ് സ്വാസിക പറയുന്നത്. 'ചിലപ്പോള്‍ അതുകൊണ്ട് ഒരുപാട് നഷ്ടങ്ങള്‍ വരും. അത് വന്നാലും ഫേസ് ചെയ്ത് മുന്നോട്ട് പോകാം. എല്ലാ ജോലിക്ക് പോയാലും റിജക്ഷന്‍ വരും. ചൂഷണം ചെയ്യാന്‍ നിന്ന് കൊടുക്കരുത്. എന്നെ ആരും ചൂഷണം ചെയ്തിട്ടില്ലെന്നും താരം പറയുന്നുണ്ട്.

ചതുരം

ചതുരം ആണ് സ്വാസികയുടെ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ സിനിമ. സിദ്ധാര്‍ത്ഥ് ഭരതന്‍ ഒരുക്കിയ സിനിമ ഇറോട്ടിക് ത്രില്ലറായിരുന്നു. റോഷന്‍ മാത്യു, അലന്‍സിയര്‍ എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിലെ സ്വാസികയുടെ പ്രകടനം കയ്യടി നേടുകയും ചെയ്തിരുന്നു. എ സര്‍ട്ടിഫിക്കറ്റോടെ എത്തിയ സിനിമയില്‍ സ്വാസികയുടെ ബോള്‍ഡ് രംഗങ്ങള്‍ ഏറെ ചര്‍ച്ചകള്‍ക്ക് കാരണമായിരുന്നു.

Read more about: swasika
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X